പിണറായിക്കും മകൾക്കും മോഡി ഗ്യാരണ്ടി നൽകിയിരിക്കുന്നു: ചാണ്ടി ഉമ്മൻ
Thursday, April 18, 2024 6:31 AM IST
പാ​റ​ശാ​ല: ജ​നാ​ധി​പ​ത്യ മ​തേ​ത​ര സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണം ചാ​ണ്ടി ഉ​മ്മ​ന്‍.

പ​ര​ശു​വ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ പ​ര​ശു​വ​ക്കല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഇ​ല​ക്ഷ​ന്‍ ക​മ്മ​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ന്ന​ലെ​വ​രെ ഉ​ണ്ടാ​കാ​ത്ത ക​രു​ത​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്.​

പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍​ക്കും മോ​ഡി​ ഗ്യാ​ര​ണ്ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ മ​തേ​ത​ര സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡൻഖ് ലി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.ടി. ജോ​ര്‍​ജ് എ​ക്‌​സ് എം​എ​ല്‍​എ, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​ക്കു​ട്ട​ന്‍ നാ​യ​ര്‍, കൊ​റ്റാ​മം വി​നോ​ദ,് മ​ഞ്ച​വി​ളാ​ക​ന്‍ ജ​യ​ന്‍, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, കൊ​റ്റാ​മം മോ​ഹ​ന​ന്‍, പ​ര​ശു​വ​യ്ക്ക​ല്‍ ഗോ​പ​കു​മാ​ര്‍, നി​ര്‍​മ​ല​കു​മാ​രി, പ്ര​ഭാ​കു​മാ​രി, ലെ​ന്‍​വി​ന്‍ ജോ​യ് എന്നിവർ പ്രസംഗിച്ചു.