കേ​ശ​വ​ദാ​സ​പു​ര​ത്ത് ബൈ​റോ​ഡു​ക​ളു​ടെ അ​പാ​ക​ത പ​രി​ഹ​രി​ക്കും: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ
Wednesday, August 10, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ശ​വ​ദാ​സ​പു​ര​ത്ത് ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​ന​ത്തി​ന​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഹൈ​വേ​യി​ലേ​യ്ക്ക് വ​ന്നു ചേ​രു​ന്ന ബൈ​റോ​ഡു​ക​ളു​ടെ ഉ​യ​ര​ത്തി​ൽ വ​ന്ന അ​പാ​ക​ത പ​രി​ഹ​രി​ക്കു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എഐ​ശ്വ​ര്യ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​വാ​സി​ക​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് എം​എ​ൽ​എ നാ​ഷ​ണ​ൽ ഹൈ​വേ സ​ബ് ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഓ​ട​ക​ളു​ടെ ക​വ​റിം​ഗ് സ്ലാ​ബു​ക​ളി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​വ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും എം​എ​ൽ​എ നി​ർ​ദ്ദേ​ശം ന​ൽ​കി. കൗ​ൺ​സി​ല​ർ​മാ​രാ​യ അം​ശു വാ​മ​ദേ​വ​ൻ, ടി.​പി. റി​നോ​യ്, ജോ​ൺ​സ​ൺ ജോ​സ​ഫ്, സി​വ​റേ​ജ് ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കേ​ശ​വ​ദാ​സ​പു​രം ജം​ഗ്ഷ​നി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ടോ​യ​ലെ​റ്റ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​യും സം​ഘം വി​ല​യി​രു​ത്തി.