കിളിമാനൂർ: കോവിഡ് മഹാമാരിക്കു ശേഷം അധ്യയനം പഴയപടിയായപ്പോൾ, കുട്ടികളുമായി വർത്തമാനം പറഞ്ഞിരിക്കാൻ ബേപ്പൂർ സുൽത്താനും കഥാപാത്രങ്ങ ളുമെത്തി. ചാരുകസേരയിൽ ദിനപത്രം വായിച്ചിരിക്കുന്ന ബഷീർ, അരികിൽ മേശമേലിരിക്കുന്ന പുസ്തകങ്ങൾ, പിന്നിലെ ചുമരിൽ ബഷീറിന്റെ കഥാപാത്രങ്ങൾ, ക്ലാസ് മുറിയിൽ കയറാൻ കൂട്ടാക്കാതെ മുറ്റത്തെ പ്ലാവിൻ ചുവട്ടിൽ ചിണുങ്ങി നൽക്കുന്ന "പാത്തുമ്മയുടെ ആട്...' ഇങ്ങനെ കിളിമാനൂർ ഗവ. എൽപി സ്കൂളിലെ ബഷീർ അനുസ്മരണം ഇക്കുറി കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.
പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എ.ആർ. ബീന നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷംനാദ് അധ്യക്ഷത വഹിച്ചു. എസ്ആർജി കൺ വീനർ കെ.സി. ലാലി, വിദ്യാരംഗം കലാസാഹിത്യവേദി കോ-ഓർഡിനേറ്റർ ടി.ആർ. സിന്ധു, അധ്യാപകരായ നിസ, രജിത, അൻസി, നജീമ, സിബി, എസ്എംസി ചെയർമാൻ ശരത് എന്നിവർ പങ്കെടുത്തു.
പാറയ്ക്കൽ
ഗവ യുപിഎസിൽ
വെഞ്ഞാറമൂട് : പാറയ്ക്കൽ ഗവ യുപിഎസിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം മാങ്കോസ്റ്റിൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ "ഒരു മനുഷ്യൻ'എന്ന കഥ സ്കൂളിലെ കുട്ടികൾ അഭിനയിച്ച് അധ്യാപകൻ ഹരി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന്റെ പ്രദർശനം നടന്നു. തുടർന്ന് ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്ര പ്രദർശനം, കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയ കുട്ടികൾ, ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
സർവോദയ കൾച്ചറൽ സൊസൈറ്റിയിൽ
വെമ്പായം: സർവോദയ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സ്മൃതി നടത്തി. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി. അരുൺ, ബി. അമർ, എ. മുഹമ്മദ്, സതീഷ്, വിദ്യാർഥികളായ എ. അഫ്സൽ, എൻ. അൻസിൽ, എസ്. ഫാത്തിമ തുടങ്ങിയവർ പരിപാടി ക്ക് നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെക്കുറിച്ച് ചർച്ച ക്ലാസും സംഘടിപ്പിച്ചു.