കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് തു​ട​ര്‍ പ​ഠ​നം
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മ​ഹാ​മാ​രി മൂ​ല​വും മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൊ​ണ്ടും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ്രാ​ഥ​മി​ക പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തോ ഇ​ട​യ്ക്കു​വ​ച്ചു പ​ഠ​നം നി​ര്‍​ത്തി​ട്ടു​ള്ള​തോ ആ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി തു​ട​ര്‍​പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പ്.
കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക, കോ​വി​ഡ് മൂ​ലം നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ക്ഷ​ക​ര്‍​ത്താ​വ് ന​ഷ്ട​പ്പെ​ട്ട​ കു​ട്ടി​ക​ൾ, മാ​താ​വോ പി​താ​വോ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യും കോ​വി​ഡ് മൂ​ലം നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ക്ഷ​ക​ര്‍​ത്താ​വ് ന​ഷ്ട​പ്പെ​ട്ടു പോ​യ​വ​ർ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളുടെ ​വി​വ​ര​ങ്ങ​ള്‍ രേ​ഖ​മൂ​ലം നേ​രി​ട്ടോ ഇ​മെ​യി​ലി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
വി​ലാ​സം: ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ടി.​സി.42/1800, എ​ല്‍​എ​ച്ച്ഒ​യ്ക്ക് എ​തി​ര്‍​വ​ശം, എ​സ്ബി​ഐ, പൂ​ജ​പ്പു​ര. ഇ​മെ​യി​ല്‍ : [email protected]