ച​ന്ദ​ന വി​ഗ്ര​ഹം ന​ഷ്ട​മാ​യ കേ​സ്: ര​ണ്ട് റേ​ഞ്ച് ഒാ​ഫീ​സ​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Monday, July 4, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട പ​രു​ത്തി​പ്പ​ള്ളി വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത് ച​ന്ദ​ന വി​ഗ്ര​ഹ​ങ്ങ​ൾ ന​ഷ്ട​മാ​യ കേ​സി​ൽ തൊ​ണ്ടി​മു​ത​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.
പ​രു​ത്തി​പ്പ​ള്ളി​യി​ലെ മു​ൻ റേ​ഞ്ച് ഓ​ഫീ​സ​ർ ദി​വ്യ എ​സ്. റോ​സ്, നി​ല​വി​ലെ റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ.​വി​നോ​ദ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ വ​നം ഉ​പ​വ​കു​പ്പ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.
കാ​ട്ടാ​ക്ക​ട പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന കേ​സി​ൽ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തൊ​ണ്ടി മു​ത​ലാ​യ ച​ന്ദ​ന വി​ഗ്ര​ഹ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​നാ​യി​ല്ല. ഫോ​റ​സ്റ്റ് കോ​ഡ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും ചു​മ​ത​ല ഒ​ഴി​യു​ന്പോ​ഴും ഓ​രോ വ​ർ​ഷ​വും ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന​ക​ളി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം വീ​ഴ്ച​ക​ൾ നി​സാ​ര​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും കോ​ട​തി​യി​ൽ ന​ൽ​കേ​ണ്ട തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ് ഇ​തെ​ന്നും പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
2016ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ച​ന്ദ​ന ത​ടി​ക​ൾ കൈ​വ​ശം വ​ച്ച് വി​ഗ്ര​ഹ​ങ്ങ​ൾ പ​ണി​ത​ശേ​ഷം വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
ഒ​ന്പ​ത് ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ളും ഒ​രു ബു​ദ്ധ വി​ഗ്ര​ഹ​വും പി​ടി​ച്ചെ​ടു​ത്ത തൊ​ണ്ടി​മു​ത​ലി​ൽ ഉ​ൾ​പ്പെ​ടു​ന്നു.