വി​ല്ലേ​ജ് ത​ല​ത്തി​ല്‍ എ​ല്ലാ മാ​സ​വും മൂ​ന്ന് ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, July 1, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 15 വ​രെ എ​ല്ലാ മാ​സ​വും മൂ​ന്ന് ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ.
വ​ര്‍​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി വി​ല്ലേ​ജ് മു​ത​ല്‍ താ​ലൂ​ക്ക് ത​ലം വ​രെ ഫ​യ​ല്‍ അ​ദാ​ല​ത്ത് ഡ്രൈ​വ് ന​ട​പ്പി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. വി​ല്ലേ​ജ് ത​ല​ത്തി​ല്‍ 10 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ഓ​രോ അ​ദാ​ല​ത്ത് വീ​തം ഒ​രു മാ​സം മൂ​ന്ന് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തും. സ​മാ​ന​മാ​യി താ​ലൂ​ക്ക് ത​ല​ത്തി​ലെ ഓ​രോ സെ​ക്‌​ഷ​നി​ലും എ​ല്ലാ മാ​സ​വും മൂ​ന്ന് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ത​ല ഫ​യ​ല്‍ അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. നി​ല​വി​ല്‍ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ഫ​യ​ലു​ക​ളാ​ണ് റ​വ​ന്യൂ വ​കു​പ്പി​ല്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്.
ഫ​യ​ലു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി വി​ല്ലേ​ജ് താ​ലൂ​ക്ക് സ​ബ് ഡി​വി​ഷ​ന്‍ ക​ള​ക്ട​റേ​റ്റ് ഓ​ഫീ​സു​ക​ള്‍ ത​മ്മി​ല്‍ സ​ഹ​ക​രി​ച്ച് മു​ന്നേ​റ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ദീ​ര്‍​ഘ​കാ​ല​മാ​യി പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന 31 ഫ​യ​ലു​ക​ളാ​ണ് കു​ട​പ്പ​ന​ക്കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം ഇ​തി​നോ​ട​കം തീ​ര്‍​പ്പാ​ക്കി. ബാ​ക്കി ഉ​ട​ന്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള തീ​വ്ര​യ​ജ്ഞ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍.
എ​ഡി​എം ജെ.​അ​നി​ല്‍ ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ എ​സ്.​രാ​ജ​ശേ​ഖ​ര​ന്‍, തി​രു​വ​ന​ന്ത​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ എം. ​എ​സ്.​ഷാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​റ ഹ​സ്‌​ല ഡി​ക്രൂ​സ് മ​റ്റു ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.