പു​സ്ത​കവ​ണ്ടി പ്ര​യാ​ണം ആ​രം​ഭി​ച്ചു
Wednesday, June 22, 2022 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ത്തി​ല്‍ ലൈ​ബ്ര​റി നി​ര്‍​മി​ച്ചു നല്‍​കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​മാ​സ് കേ​ര​ള തു​ട​ക്കംകു​റി​ച്ചു.​ പദ്ധതി യുടെ ഭാഗമായി അ​ക്കാ​ദ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ​ഡ്വ​ഞ്ച​ര്‍ സ്പോ​ര്‍​ട്സ് കേ​ര​ള​യു​ടെ പു​സ്ത​ക വ​ണ്ടി പ്ര​യാ​ണം ആ​രം​ഭി​ച്ചു.
പ​ഴ​യ​തും പു​തി​യ​തു​മാ​യ പു​സ്ത​ക​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ക​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ടോ​മി അ​റി​യി​ച്ചു. കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ പു​സ്ത​ക വ​ണ്ടി​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ചെ​റു​തേ​നീ​ച്ച
വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡി​ജി​ന​സ് എ​പ്പി​കൾ​ച്ച​റി​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ - അ​റി​യേ​ണ്ട​തെ​ല്ലാം എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 25 ന് ​രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ഗൂ​ഗി​ൾ മീ​റ്റ് പ്ലാ​റ്റ് ഫോം ​വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​നി​ൽ പ​രി​ശീ​ല​നം സ്റ്റേ​റ്റ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​സി.​ജോ​ർ​ജ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ജി​സ്ട്രേ​ഷ​ന്: ഫോ​ൺ: 6282500219 http://meet.google.com/fsp-pdos-ngw വ​ഴി​യും ലോ​ഗി​ൻ ചെ​യ്യാം.കെ.​കെ.തോ​മ​സ് ,ഡോ. ​സ്റ്റീ​ഫ​ൻ ദേ​വ​നേ​ശ​ൻ, എ​സ്.​എ.ജോ​ണ്‍,എ.​അ​ബ്ദു​ൾക​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.