വെ​ള്ളാ​യ​ണി​യി​ൽ മ​ത​പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, May 27, 2022 11:41 PM IST
നേ​മം: തി​രു​വി​താം​കൂ​ർ ക്ഷേ​ത്ര ആ​ചാ​ര ധ​ർ​മ്മ പ​രി​പാ​ല​ന സ​മി​തി വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ തു​ട​ങ്ങി​യ മ​ത​പാ​ഠ ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ശാ ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്തു​കൃ​ഷ്ണ, വെ​ള്ളാ​യ​ണി സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​നി​വാ​സ്, പി.​കെ. ലേ​ഖ, പു​തു​മ​ന മ​നു ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ
ഉ​ദ്ഘാ​ട​നം ചെ​യ്തു

വി​തു​ര: പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ​ക്ക് പി​എ​സ് സി ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ല​ത്തൂ​ത​ക്കാ​വ് എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സു​ൽ​ഫി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​യാ​യി. ഊ​രു​മൂ​പ്പ​ൻ ശ​ശി​ധ​ര​ൻ​കാ​ണി, എ​ഫ്ആ​ർ​സി ചെ​യ​ർ​മാ​ൻ ക​ല്ല​ൻ​കു​ടി മ​നോ​ഹ​ര​ൻ​കാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.