ആ​ശ്വാ​സ കി​ര​ണ​ത്തി​ൽ കു​ടി​ശി​ക : പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, January 21, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന 1200 രൂ​പ​യു​ടെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം 16 മാ​സ​മാ​യി മു​ട​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 95152 പേ​ർ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ഗം റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ടി​ശി​ക തീ​ർ​ക്കാ​ൻ 85.63 കോ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.