നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നും കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും നി​ർ​ത്തി
Thursday, January 20, 2022 11:30 PM IST
നേ​മം: നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​നും കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും നി​ർ​ത്തി​വ​ച്ചു. നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്ര​ണ്ട് ഡോ.​ശി​വ​കു​മാ​റി​ന് ഉ​ള്‍​പ്പ​ടെ ഇ​രു​പ്പ​ത്തി​യൊ​ന്ന് ജീ​വ​ന​കാ​ര്‍​ക്കാ​ണ് ര​ണ്ടു ദി​വ​സം മു​മ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട്, ര​ണ്ട് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍, എ​ക്‌​സ്‌​റേ ടെ​ക്‌​നി​ഷ്യ​ന്‍, ര​ണ്ട് ലാ​ബ് ടെ​ക്‌​നി​ഷ്യ​ന്‍, ര​ണ്ട് ട്രെ​യി​നി​ക​ള്‍,സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് ഇ​രു​പ്പ​ത്തി​യൊ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​പ്പ​ത്തി​യാ​റ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​പ്പ​ത്തൊ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.