നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഒ​രു കോ​വി​ഡ് മ​ര​ണം: ഇ​ന്ന​ലെ മാ​ത്രം 101 പേ​ര്‍​ക്ക് രോ​ഗം
Wednesday, January 19, 2022 11:19 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ 101 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് -19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 356 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. മാ​ന്പ​ഴ​ക്ക​ര ശ​ര​ത് നി​വാ​സി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (61) എ​ന്ന​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ബ​ന്ധു​ഗൃ​ഹ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വെ​ന്ന് തെ​ളി​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 നു ​താ​ഴെ എ​ത്തി​നി​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നാ​ണ് നി​ല​വി​ല്‍ മു​ന്നൂ​റു ക​ട​ന്നി​രി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല, ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം ത​ന്നെ 101 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും അ​ധി​കൃ​ത​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം 272 പേ​രും 17ന് 270 ​പേ​രും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു.