അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​ക​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, January 18, 2022 1:29 AM IST
ആ​റ്റി​ങ്ങ​ൽ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​ക​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചെ​റു​വ​ള്ളി​മു​ക്കി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​ക​ത്സ​യി​ലാ​യി​രു​ന്ന ഹി​ദാ​യ​ത്തു​ള്ള ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് സ​ഞ്ച​രി​ക്ക​വേ ചെ​റു​വ​ള്ളി​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഹി​ദാ​യ​ത്തു​ള്ള​യു​ടെ വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹി​ദാ​യ​ത്തു​ള്ള​യെ​യും ര​ണ്ട് യു​വാ​ക്ക​ളെ​യും ചി​റ​യി​ൻ​കീ​ഴ് ആ​ശു​പ​ത്രി​യി​ലും ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ന​ഗ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​ണ്.

കി​ഴു​വി​ലം മം​ഗ്ലാ​വി​ൽ വീ​ട്ടി​ൽ റാ​ഷി​ദ് -സ​മീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഹി​ദാ​യ​ത്തു​ള്ള. ഭാ​ര്യ: ജ​സീ​ന, മ​ക​ൻ :ര​ണ്ട് വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​ലി. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​രി​പ്പ​ള്ളി​യി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഹി​ദാ​യ​ത്തു​ള്ള.