മ​ഠ​വൂ​ർ​പ്പാ​റ ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
Friday, December 3, 2021 11:56 PM IST
പോ​ത്ത​ൻ​കോ​ട്: മ​ഠ​വൂ​ർ​പ്പാ​റ ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കു​റ്റി​ക്കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​ക​ളും ത​ല​യോ​ട്ടി​യും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ സ്ഥ​ല​മു​ട​മ അ​ജി​ത്കു​മാ​ർ റ​ബ​ർ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്താ​യി സ്ത്രീ​ക​ളു​ടേ​താ​യ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഠ​വൂ​ർ​പ്പാ​റ ഗു​ഹാ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 35 സെ​ന്‍റ് സ്ഥ​ല​ത്തെ മു​ക​ൾ അ​റ്റ​ത്തെ പാ​റ കൂ​ട്ട​ങ്ങ​ൾ​ക്ക് സ​മീ​പ​ത്താ​ണ് അ​സ്ഥി​കൂ​ടം കി​ട​ന്ന​ത്. പോ​ത്ത​ൻ​കോ​ട് പൊ​ലി​സും സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു​മാ​സം മു​മ്പ് കാ​ണാ​താ​യ കാ​ട്ടാ​യി​ക്കോ​ണം പൂ​പ്പ​ൻ വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ ക​ന​ക​മ്മ (68) യു​ടെ അ​സ്ഥി​കൂ​ട​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ലി​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ ക​ന​ക​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും പേ​ഴ്സും തി​രി​ച്ച​റി​ഞ്ഞു. ക​ന​ക​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28 ന് ​ബ​ന്ധു​ക്ക​ൾ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് ക​ന​ക​മ്മ മാ​ന​സി​ക അ​സ്വ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രൂ​ർ​ക്ക​ട ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കു​റ​ച്ച് ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ണ്ട്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും കാ​ല​പ്പ​ഴ​ക്ക​വും നി​ർ​ണയി​ച്ചാ​ൽ മാ​ത്ര​മേ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​വെ​ന്നും അ​തി​നാ​യി ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​സ്ഥി​കൂ​ടം​മാ​റ്റു​മെ​ന്നും പോ​ത്ത​ൻ​കോ​ട് സി.​ഐ. ശ്യാ​മും എ​സ്.​ഐ. വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​നും പ​റ​ഞ്ഞു.​ത​റ​നി​ര​പ്പി​ൽ നി​ന്ന് 30 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് അ​സ്ഥി​കൂ​ട​വും ത​ല​യോ​ട്ടി​യും കി​ട​ന്നി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങി​യ​ത് മു​ത​ൽ റ​ബ്ബ​ർ ടാ​പ്പിം​ഗ് നി​റു​ത്തി വ​ച്ചി​രു​ന്ന​താ​യി സ്ഥ​ല ഉ​ട​മ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ടാ​പ്പിം​ഗ് ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.