ക​ട​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Thursday, October 28, 2021 11:23 PM IST
വി​ഴി​ഞ്ഞം: ശം​ഖു​മു​ഖം തീ​ര​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ചു. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹ​മാണെന്നും മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ തീ​ര​ത്തു നി​ന്നു ര​ണ്ടു നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ലാ​യി ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വ​രം ന​ൽ​കി​യ​ത്.കോ​സ്റ്റ​ൽ പോ​ലീ​സ് സി​പി​ഒ​മാ​രാ​യ ആ​ന​ന്ദ്, ബി​നീ​ഷ്, ഫി​ഷ​റീ​സ് ലൈ​ഫ് ഗാ​ർ​ഡ് പ്ര​ദീ​പ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​യ ത​ദ​യൂ​സ്, ഡ​യോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ചെ​റ്റ​ച്ച​ല്‍ -
കു​റു​ങ്ങ​ണം
റോ​ഡ് ത​ക​ർ​ന്നു

പാ​ലോ​ട് : മ​ഴ​യി​ൽ ത​ക​ർ​ന്ന ചെ​റ്റ​ച്ച​ല്‍ -കു​റു​ങ്ങ​ണം റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ സൂ​ര്യ​കാ​ന്തി പ​ന്ത്ര​ണ്ടി​ല്‍ എ​സ്‌​സി കോ​ള​നി​യി​ലേ​യ്ക്കു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. കു​റു​ങ്ങ​ണം, സൂ​ര്യ​കാ​ന്തി, ചെ​റ്റ​ച്ച​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​നു​ള്ള ഏ​ക​വ​ഴി​യാ​ണി​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ കോ​ള​നി​യി​ലേ​ക്ക് വ​ന്നി​രു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ വാ​ഹ​നം മൂ​ന്നാ​ഴ്ച​യാ​യി​ട്ടും വ​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ല്‍​കി.