മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം: വ്യാപക പ്ര​തി​ഷേ​ധം
Tuesday, August 3, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​വും വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ ​ഫോ​റ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഫി​ഷ​റീ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ ശു​ശ്രൂ​ഷ, കെ​സി​വൈ​എം, കെ​എ​ൽ​സി​എ, സ​ഖി എ​ന്നീ സം​ഘ​ട​ന​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക, തൊ​ഴി​ലി​നാ​യി ഭ​വ​ന​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന​ത് മു​ത​ൽ തി​രി​കെ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള സം​ര​ക്ഷ​ണം ന​ൽ​കു​ക, ന​ശി​പ്പി​ച്ച മു​ത​ലി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ 10.30ന് ​സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫോ​റം ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജി​ൻ ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കാ​ൻ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും അ​വ​കാ​ശം ഉ​ണ്ടെ​ന്നും മോ​ണ്‍. ജ​യിം​സ് കു​ലാ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഡോ. ​ഐ​റീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ജി. പോ​ൾ, ഫാ. ​ദീ​പ​ക് ആ​ന്‍റോ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം തീ​ര​ദേ​ശ​ത്തെ എ​ല്ലാ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ധ​ർ​ണ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി, മ​ത്സ്യം ഓ​ട​യി​ൽ ത​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​നെ ശി​ക്ഷി​ക്കു​ന്ന​തു​വ​രെ ഈ ​സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.
കെ​എ​ൽ​സി​എ
സെ​ക്ര​ട്ടേ​റി​യ​റ്റ്
ധ​ർ​ണ ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: പാ​രി​പ്പ​ള്ളി പോ​ലീ​സ് വ​ഴി​യോ​ര​ത്ത് മീ​ൻ ക​ച്ച​വ​ടം ന​ട​ത്തി​യ മേ​രി എ​ന്ന വ​യോ​ധി​ക​യാ​യ സ്ത്രീ​യു​ടെ മീ​നും ച​രു​വ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സംഭവത്തിൽ കെ​എ​ൽ​സി​എ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​മി​തി സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
16,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പാ​വ​പ്പെ​ട്ട വ​യോ​ധി​ക​യാ​യ സ്ത്രീ​ക്ക് ഉ​ണ്ടാ​യ​തെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ഇ​വ​ർ​ക്ക് അ​ധി​കാ​രി​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ.​തി​യ​ഡോ​ഷ്യ​സ് ഡി​ക്രൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു.പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​സ് മെ​സ്മി​ൻ, ആ​ന്‍റ്ണി ആ​ൽ​ബ​ർ​ട്ട്, അ​ഡ്വ​. എം. ​എ ഫ്രാ​ൻ​സി​സ്, ഫെ​നി​ൽ ആ​ന്‍റ​ണി, സു​ശീ​ല ക്രി​സ്റ്റ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ഴി​ഞ്ഞം: മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വി​ഴി​ഞ്ഞം പാ​രി​ഷ് കൗ​ൺ​സി​ലി​ന്‍റെ​യും മ​ത്സ്യ​ശു​ശ്രൂ​ഷാ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ ന​ട​ത്തി. പ​ഴ​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നും പ്ര​തി​ഷേ​ധ റാ​ലി​യാ​യി ആ​രം​ഭി​ച്ച് മൂ​ന്നി​ട​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ ന​ട​ത്തി​യ​ത്.
കോ​ർ​പ്പ​റേ​ഷ​ൻ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തിയ ധ​ർ​ണ എം​എ​ൽ​എ എം.​വി​ൻ​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ.​മൈ​ക്കി​ൾ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കൗ​ൺ​സി​ല​ർ പ​നി​യ​ടി​മ ജോ​ണും ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഫാ.​സ​ജി​ത്ത് സോ​ള​മ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ര​ജീ​ഷ്, ഫാ. ​ജോ​യ്, സി​സ്റ്റ​ർ ജ്യോ​ത്സ​ന, വി​ഴി​ഞ്ഞം ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ഹാ​യം ലി​യോ സ്റ്റാ​ൻ​ലി, സ്റ്റു​ബെ​ർ​ട്ട് കു​മാ​ർ, സീ​റ്റ് ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.