ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്തു
Saturday, May 8, 2021 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, തി​രു​വ​ന​ന്ത​പു​രം ന​ന്മ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്തു. ഒ​രു വ​യ​റൂ​ട്ടാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഐ​ജി പി. ​വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ , കേ​ര​ള പോ​ലീ​സ് സ്റ്റു​ഡ​ന്‍റ്സ് കേ​ഡ​റ്റ് ഡ​യ​റ​ക്ട​റേ​റ്റും സി​റ്റി യൂ​ണി​റ്റി​ലേ​യും കേ​ഡ​റ്റു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.