ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Monday, March 1, 2021 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. ക്ഷേ​ത്ര ച​ട​ങ്ങു​ക​ളോ​ടെ ശി​വ​രാ​ത്രി ദി​വ​സ​മാ​യ 11 ന് ​സ​മാ​പി​ക്കും.
ഉ​ത്സ​വദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷേ​ത്ര ച​ട​ങ്ങു​ക​ളും, വി​ശേ​ഷാ​ൽ പൂ​ജ​ക​ളും, വ​ഴി​പാ​ടു​ക​ളും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ശി​വ​രാ​ത്രി ദി​വ​സ​മാ​യ 11 ന് ​രാ​വി​ലെ ഗ​ണ​പ​തി ഹോ​മം തു​ട​ർ​ന്ന് നേ​ർ​ച്ച​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ക്കും. രാ​ത്രി 12 ന് ​ശി​വ​ധാ​ര.
പേ​രൂ​ർ​ക്ക​ട: നാ​ലാ​ഞ്ചി​റ ഉ​ദി​യ​ന്നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ക്ഷേ​ത്ര​ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ന​പ്പു​റ​ത്തെ​ഴു​ന്നെ​ള്ളി​പ്പ്, ഗ്രാ​മ​പ്ര​ദ​ക്ഷി​ണം, സ​മൂ​ഹ​പൊ​ങ്കാ​ല, താ​ല​പ്പൊ​ലി എ​ന്നി​വ ഒ​ഴി​വാ​ക്കി​യെ​ന്നും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.