ലി​വ് ഇ​ന്‍ ബ​ന്ധ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണം: എ​ഡി​ലു ഷോ​ണ
Saturday, January 23, 2021 11:31 PM IST
പേ​രൂ​ര്‍​ക്ക​ട: "ലി​വ് ഇ​ന്‍ ബ​ന്ധ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത ഇ​ന്ത്യ​യി​ല്‍' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കേ​ര​ള ലോ ​അ​ക്കാ​ഡ​മി​യും സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സും സം​യു​ക്ത​മാ​യി എ​ന്‍​ഡേ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു.

എ​ത്യോ​പ്യ​ന്‍ മു​ന്‍ ജ​ഡ്ജ് എ​ഡി​ലു ഷോ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലി​വ് റി​ലേ​ഷ​ന്‍ എ​ന്ന​ത് സാ​മൂ​ഹി​ക​പ​ര​മാ​യ ഒ​രു കാ​ര്യ​മാ​ണ്. ഇ​തി​നെ സം​ബ​ന്ധി​ച്ച് ന​ല്ല​തോ ചീ​ത്ത​യോ എ​ന്ന് എ​ടു​ത്തു​പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​സി​ന്ധു തു​ള​സീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ഡ​മി ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. നാ​ഗ​രാ​ജ് നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ഡ്ജി​മാ​രാ​യ കെ. ​ബി​ജു മേ​നോ​ന്‍, എ​സ്.​കെ. അ​നി​ല്‍​കു​മാ​ര്‍, എം. ​ജൂ​ബി​യ,കോ​ള​ജ് പ്ര​ഫ​സ​ര്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഡോ. ​ദ​ക്ഷി​ണ സ​ര​സ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.