കൈകേയിയും സാറായിയും
രാമനെങ്ങാൻ രാജ്യമേറ്റാ
ലേറെയേറും ദുരിതമെന്നറിഞ്ഞീടേണം,
ദശരഥപ്രിയ കൈകേയിനീ
യൊപ്പമരുമയാം നിൻ പുത്രൻ ഭരതനും!
മന്ഥര തന്നുപദേശമപ്പോളിടിവാളുപോലെ,
കടന്നുപോയ് കൈകേയി തന്നുടെ ഹൃത്തിലും!
ഒടുവിലൊന്നിലുറച്ചു കൈകേയ്,
വാങ്ങിടേണം രാജനോ
ടന്നു നല്കിയ വരങ്ങൾ രണ്ടും,
1. സ്വന്ത പുത്രനു രാജ്യവും,
2. രാമനോ പൊയ്പ്പോയിടേണം,
പതിനാലുവർഷമാരണ്യത്തിലും!!
**************
ഹാഗാർ മകനിസ്മായേലും
സാറാ മകനിസഹാക്കൊത്ത്,
ക്രീഡകൾ ചെയ്യ്വതു കണ്ടതിനാൽ,
സാറയതിക്രുദ്ധിതയായി!
സാറായരുളീ അബ്രാഹമോടു,
ഇനിയില്ലൊരുനാൾ നിങ്ങൾക്കാ
യകറ്റീടുക ഹാഗാറിനെയും,
ഇസ്മായേലിനെയുമുടനടിയെ!
ദാസിയിലെങ്കിലുമിസ്മായേൽ,
തന്മകനല്ലോയെന്നോർത്ത്
അബ്രാഹാമാകുലനായി!
സാറെയെനീയറിയുന്നില്ലേ?
നിന്നുടെ വന്ധ്യതമൂലം ഞാൻ,
നിന്നിഷ്ടത്താൽ പ്രാപിച്ചാ
ഹാഗാറിനെയൊരു പുത്രന്നായ്!!
പിന്നീടോ സാറായിനീ –
ഗർഭം പേറി നിൻ തൊണ്ണൂറിൽ,
ജന്മ നല്കി ഇസഹാക്കിനെയും!!
ഒടുവിൽ സാറായി ധാർഷ്ട്യത്തിൽ,
അബ്രാഹമൊരുപുലർകാലെ,
അപ്പക്കെട്ടിൻ പൊതിയുമൊരു
തുകൽ സഞ്ചിയിൽ വെള്ളവുമായി,
ഹാഗാറിൻ തോളില്വെച്ച
വളെയകറ്റി മകനൊപ്പം,
ബേർഷെബ മരുഭൂവിലതിൽ!!
കാലം എത്രകഴിഞ്ഞാലിന്നും,
കലികാലം നടമാടുന്നു.
അന്യായങ്ങൾ ഭരിക്കുന്നു,
സത്യം കാല്ക്കൽ മെതിക്കുന്നു!!