Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും പുത്തനാകണം. കർത്താവിന്റെ പുത്തൻ പിറവിയോടുകൂടെ ജീവിതത്തെയും പുത്തനാക്കണം.'' (വിശുദ്ധ ചാവറയച്ചൻ).
പുത്തനാണ്ടിൽ ജീവിതം പുത്തനാക്കാൻ ഉപദേശിച്ച പുണ്യപുരുഷനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം തിരുനാൾ ഇന്ന് ആഘോഷിക്കുന്നു. പുണ്യങ്ങളെ പുത്തനാക്കിയും ജീവിതത്തെ പുതുക്കിയും ഈ വിശുദ്ധ താപസൻ താൻ ജീവിച്ച കാലത്തെയും ലോകത്തെയും നവീകരിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്തു. ജീവിച്ച വർഷത്തിന്റെ നീളംകൊണ്ടല്ല വർഷിച്ച ജീവിതത്തിന്റെ വലിപ്പംകൊണ്ടാണ് ചാവറയച്ചൻ ശ്രദ്ധേയനാകുന്നത്. മാമോദീസയിൽ ലഭിച്ച വിശുദ്ധി നഷ്ടമാക്കിയിട്ടില്ലെന്നു പറഞ്ഞ് 150 വർഷം മുന്‍പ് ഈ ലോകത്തോടു വിടപറഞ്ഞ ഈ കർമയോഗി സുകൃതങ്ങളെ സുഹൃത്തുക്കളാക്കണമെന്നു പ്രബോധിപ്പിച്ചു.
1805 ഫെബ്രുവരി പത്തിനു കൈനകരിയിൽ പിറന്ന് 1871 ജനുവരി മൂന്നിനു കൂനമ്മാവിൽ മരിക്കുന്പോൾ ചാവറയച്ചൻ "കേരളത്തിന്റെ കൊടി' ആയി മാറിക്കഴിഞ്ഞിരുന്നു. ചാവറ പിതാവിന്റെ മൃതസംസ്കാരവേളയിൽ ചരമസന്ദേശം നടത്തിയ കാപ്പിൽ മത്തായി മറിയം അച്ചൻ തന്റെ പ്രസംഗം തുടങ്ങിയതുതന്നെ ""ഇന്നു മലയാളത്തിന്റെ കൊടി വീണിരിക്കുന്നു'' എന്നു പറഞ്ഞുകൊണ്ടാണ്. മലയാളികൾ ആദരവോടെ നെഞ്ചിലേറ്റിയ മലയാളനാടിന്റെ അഭിമാനമായിരിക്കുന്നു ചാവറയച്ചനെന്ന ഈ സന്യാസ താപസ വൈദികൻ.
കേരളസഭയിലെ "നോഹിന്റെ പെട്ടക'വും "കൈസ്തവരുടെ എഴുത്തച്ഛനു'മായിരുന്നു സ്മര്യപുരുഷൻ. തിരുസഭയുടെ താങ്ങുതൂണും മാന്നാനത്തു വിരിഞ്ഞ പുഷ്പവും പ്രസംഗപീഠത്തിലെ സിംഹവുമായിരുന്ന ചാവറയച്ചനെ സമകാലികർ വിശേഷിപ്പിച്ചത് "ദൈവികമനുഷ്യ'നെന്നും "പരിശുദ്ധാത്മാവ് നിറഞ്ഞവൻ' എന്നും ആയിരുന്നു. "തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാ' എന്ന നവ നാമധേയത്തിലാണു വ്രതം ചെയ്ത് ചാവറയച്ചൻ സന്യാസിയായത്. കവി ഒ.എൻ.വി. കുറുപ്പിന്റെ ഭാഷയിൽ വിശുദ്ധനായ ചാവറയച്ചൻ "ജ്ഞാനത്തിൽ ഭാസുരദീപ'വും "ഞാനെന്ന പദമില്ലാ ഭാഷ'യുമാണ്.
യുഗസ്രഷ്ടാവും ക്രാന്തദർശിയുമായ ചാവറയച്ചൻ, ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ കേരളചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടാതെപോയ കാലത്തിനുമുന്‍പേ നടന്ന നവോത്ഥാന നായകനാണ്. ചാവറയച്ചന്റെ ചരമദിനത്തിൽ ആത്മീയ ഉപദേഷ്ടാവായിരുന്ന വിദേശ മിഷനറി ലെയോപോൾദ് കുറിച്ചുവച്ച പ്രാർഥന ഇപ്രകാരമായിരുന്നു: ഓ, പരിശുദ്ധവും മനോഹരവുമായ ആത്മാവേ, എനിക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്തീയവിശ്വാസത്തിൽ 20 നൂറ്റാണ്ട് പിന്നിട്ട ഭാരതസഭയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ വേദപാരംഗതൻ എന്ന സ്ഥാനത്തിനു പരിഗണിക്കപ്പെടാൻ തികച്ചും അർഹനാണെന്ന് ഏവരും വിശ്വസിക്കുന്നു. ചാവറപിതാവിനെ ഭാരതീയ ബനദിക്തോസ് എന്നും മാന്നാനം ആശ്രമത്തെ ഭാരതീയ മോന്തേകസിനോ എന്നുമാണ് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരിപ്പിതാവ് വിശേഷിപ്പിച്ചത്.
1924ൽ സീറോ മലബാർ സഭയുടെ ഹയരാർക്കി സ്ഥാപിതമായി. 1993 ജനുവരി 29നാണ് ഇന്നത്തെ രീതിയിൽ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയായി ഉയർത്തപ്പെട്ടത്. ഈ പരിണാമശൃഖലയിൽ ആദ്യത്തെ കണ്ണിയായി നിലകൊള്ളുന്നത് വിശുദ്ധ ചാവറയച്ചനാണ്. വിശുദ്ധനും നീതിമാനും താപസനുമായിരുന്ന കുര്യാക്കോസ് ചാവറ സീറോ മലബാർ സഭയ്ക്കു ലഭിച്ച അതുല്യ ഭാഗ്യമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വിലയിരുത്തലിൽ ആര്യചരിതനും പുണ്യചരിതനുമായ ചാവറപ്പുണ്യവാനെ ആസന്നഭാവിയിൽ സഭ വേദപാരംഗതരുടെ ഗണത്തിൽ ചേർക്കുമെന്നു ന്യായമായും അനുമാനിക്കാം.
ഏവർക്കും മധുരം പകർന്നിരുന്ന ഒരു മധുരിമ ചാവറപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ മനോഹാരിതയായിരുന്നു. മധുരമാന്പഴങ്ങൾ ചാവറയച്ചൻ പലർക്കും സമ്മാനമായി നൽകിയിരുന്നു. കൂനമ്മാവിലെ സിഎംസി സിസ്റ്റേഴ്സിന് മാന്പഴങ്ങൾ കൊടുത്തയച്ച ചാവറയച്ചൻ അതിൽ ഒരു കുറിപ്പും വച്ചിരുന്നു: നിങ്ങൾ ഇതിന്റെ രുചി അറിഞ്ഞ് കിളിർപ്പിച്ച് ഉണ്ടാക്കുവാനായിട്ട് കൊടുത്തയയ്ക്കുന്നു. പൂളി, ഇതിന്റെ രുചി എല്ലാവരെയും അറിയിക്കണം.
കൂനമ്മാവ് ആശ്രമത്തിൽനിന്നു പ്രിയോരായ ചാവറയച്ചൻ അന്നുണ്ടായിരുന്ന വിവിധ ആശ്രമങ്ങളിലേക്ക് കൊടുത്തയച്ച മാവിൻതൈകൾ പ്രിയോർമാവ് എന്ന പേരിൽ ഇന്നും കേരളനാട്ടിൽ അറിയപ്പെടുന്നു. താൻ രുചിച്ചറിഞ്ഞ മാന്പഴത്തിന്റെ രുചി താൻ മാത്രം അനുഭവിച്ചാൽ പോരാ, മറ്റുള്ളവരും രുചിച്ചറിയണമെന്ന മധുരവിചാരമായിരുന്നു ഇതിനു പിന്നിൽ. ചാവറയച്ചന്റെ മധുരിമയും മധുരസംസ്കാരവും ഇന്നും ഏവർക്കും പ്രചോദനം പകരുന്നു.
ഫാ. ആന്റണി ഞള്ളമ്പുഴ സിഎംഐ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top