ഈ പ്രതിജ്ഞാബദ്ധത മനസിലാക്കപ്പെടണം
Thursday, November 19, 2020 11:52 PM IST
അ​​​​തീ​​​​വ സൂ​​​​ക്ഷ്മ​​​​ത​​​​യോ​​​​ടെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം താ​​​​ര​​​​ത​​​​മ്യേ​​​​ന ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്ക് ല​​​​ഭി​​​​ച്ച​​​​വ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ കോ​​​​ഴ്സും കോ​​​​ള​​​​ജും എ​​​​ന്താ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് അറിയാൻ കാത്തിരിക്കുകയാണ്. അതിനിടെ സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ഫീ​​​​സ് പ്ര​​​​തി​​​​വ​​​​ർ​​​​ഷം പ​​​​തി​​​​നൊ​​​​ന്നും ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടും ല​​​​ക്ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്നത്. ഇതു കണ്ട് വിദ്യാർഥികൾ ഞെട്ടിയിരിക്കുക യാണ്. ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ട​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ഫീ​​​​സ് നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഫീ​​​​സ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഓ​​​​രോ കോ​​​​ള​​​​ജി​​​ന്‍റെ​​​യും പ​​​​ഠ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​വും അ​​​​തി​​​​നു​​​​ള്ള ചെ​​​​ല​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു ഫീ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​രും നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തു. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ന്തി​​​​മവി​​​​ധി​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു കമ്മിറ്റി ഫീ​​​​സ് നി​​​​ശ്ച​​​​യി​​​​ക്കു​​​​ക. ഒ​​​​രു പ്ര​​​​ത്യേ​​​​ക ഫീ​​​​സി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ഠ​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചാ​​​​ലും പി​​​​ന്നീ​​​​ടു​​​​ള്ള പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ഫീ​​​​സ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ ​​​​വ​​​​ർ​​​​ധ​​​​ന സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ​​​​തി​​​​നൊ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടു വ​​​​രെ ല​​​​ക്ഷം രൂ​​​പ ഫീ​​​​സ് പ്ര​​​​തി​​​​വ​​​​ർ​​​​ഷം അ​​​​ട​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് അ​​​​റി​​​​ഞ്ഞ​​​​പ്പോ​​​​ൾ​​​​ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​റി​​​​റ്റ് സീ​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വരും എന്നാൽ ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്കു​​​​ള്ളവരുമായ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ വായ്പ എ​​​​ടു​​​​ത്തു പ​​​​ഠ​​​​നം തു​​​​ട​​​​രു​​​​ക എ​​​​ന്ന സ്വ​​​​പ്നം ഏ​​​​താ​​​​ണ്ട് ഉ​​​​പേ​​​​ക്ഷി​​​​ച്ചു. സാ​​​​മാ​​​​ന്യം മോ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള ര​​​​ക്ഷാ​​​ക​​​​ർ​​​​ത്താ​​​​വി​​​​നുപോലും ഇ​​​​ത്ര​​​​യും കൂ​​​ടി​​​യ ഫീ​​​​സ് ന​​​​ൽ​​​​കി മ​​​​ക്ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക സാ​​​​ധ്യ​​​​മാ​​​​വി​​​​ല്ല. ഭ​​​​ക്ഷ​​​​ണം, താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ ചെ​​​​ല​​​​വു​​​​ക​​​​ൾ വേ​​​​റെ​​​​യുമുണ്ടല്ലോ.

എ​​​​ന്നാ​​​​ൽ, ഇന്നലെ ​​​​പ​​​​ത്രം വാ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ പ​​​​ല​​​​ർ​​​​ക്കും വി​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു ക്രി​​​​സ്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ ഫീ​​​​സ് മ​​​​തി​​​​യെ​​​​ന്ന് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്. തൃ​​​​ശൂ​​​​ർ ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ, തൃ​​​​ശൂ​​​​ർ അ​​​​മ​​​​ല, തി​​​​രു​​​​വ​​​​ല്ല പു​​​​ഷ്പ​​​​ഗി​​​​രി, കോ​​​​ല​​​​ഞ്ചേ​​​​രി ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ 7.65 ല​​​​ക്ഷം രൂ​​​പ വാ​​​​ർ​​​​ഷി​​​​ക ഫീ​​​​സ് നി​​​​ശ്ചയിച്ച​​​​ത് സ്വാ​​​​ശ്ര​​​​യ​​​​മേ​​​​ഖ​​​​ല​​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​പ്പോ​​​​ലും ചി​​​​ന്തി​​​​പ്പി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ഇ​​​​തി​​​​ന്‍റെ ര​​​​ണ്ടോ മൂ​​​​ന്നോ മ​​​ട​​​ങ്ങ് വാ​​​​ർ​​​​ഷി​​​​ക ഫീ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ ഈ ​​​​നാ​​​​ലു കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഈ ​​​ഫീ​​​സി​​​ന് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കാ​​​​നാ​​​​വു​​​​ക? ഇ​​​​തി​​​​ന് ഒ​​​​രേ​​​​യൊ​​​​രു ഉ​​​​ത്ത​​​​ര​​​​മേ ന​​​​ൽ​​​​കാ​​​​നാ​​​​കൂ; ക്രി​​​​സ്ത്യ​​​​ൻ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത. അ​​​​ല്പം ന​​​​ഷ്ടം സ​​​​ഹി​​​​ച്ചാ​​​​ണെ​​​​ങ്കി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ഉ‍യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും ധാ​​​​ർ​​​​മി​​​​ക​​​​ബോ​​​​ധ​​​​വും​​​​ത​​​​ന്നെ.

ഫീ​​​​സി​​​​ള​​​​വു പ്ര​​​​ഖ്യാ​​​​പി​​​​ച്ച നാ​​​ലു ക്രൈ​​​​സ്ത​​​​വ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കോ​​​ള​​​ജു​​​​ക​​​​ളു​​​​ടെ​​​​യും ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ എ​​​​ത്ര ഞെ​​​​രു​​​​ങ്ങി​​​​യാ​​​​ണ് അ​​വ​​ർ മു​​​​ന്പോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ർ​​​​ക്കും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. നൂ​​​​റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന ഫീ​​​​സ് ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു വ​​​​ർ​​​​ഷം ആ​​​​റ്- ആ​​​​റ​​​​ര​​​​ക്കോ​​​​ടി രൂ​​​​പ വ​​​​രും. അ​​​​ങ്ങ​​​​നെ അ​​​​ഞ്ചു ബാ​​​​ച്ചു​​​​ക​​​​ൾ ഒ​​​​രേ സ​​​​മ​​​​യം പ​​​​ഠി​​​​ക്കു​​​​ന്പോ​​​​ൾ മു​​​​പ്പ​​​​തോ മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടോ കോ​​​​ടി രൂ​​​​പ​​​​യാ​​​​കും. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള ശ​​​​ന്പ​​​​ള​​​​വും അ​​​​ധ്യാ​​​​പ​​​​കേ​​​​ത​​​​ര സ്റ്റാ​​​​ഫി​​​​നു​​​​ള്ള ചെ​​​​ല​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ അ​​​​ഞ്ചു മാ​​​​സം​​​​കൊ​​​​ണ്ട് ഈ ​​​​ഫ​​​​ണ്ട് തീ​​​​ർ​​​​ന്നു​​​​പോ​​​​കും. ബാ​​​​ക്കി ഏ​​​​ഴു​​​​മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള്ള ചെ​​​​ല​​​​വ് എ​​​​വി​​​​ടെ​​​​നി​​​​ന്ന്‍?

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്ന് ഈ ​​​​പ​​​​ണം ക​​​​ണ്ടെ​​​​ത്ത​​​​ണം. നോ​​​​ട്ട് റ​​​​ദ്ദാ​​​​ക്ക​​​​ലിന്‍റെയും സാ​​​​ന്പ​​​​ത്തി​​​​കമാ​​​​ന്ദ്യ ത്തിന്‍റെയും പ്രശ്നങ്ങൾക്കു പുറമേ കോ​​​​വി​​​​ഡ് രോഗബാധയുടെയും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്കെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശം പ​​​​ണ​​​​ക്കു​​​​റ​​​​വ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ ഈ ​​​​ദി​​​​ശ​​​​യി​​​​ൽ നീ​​​​ക്കി​​​​യി​​​​രി​​​​പ്പൊ​​​​ന്നും ഉ​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ല. കോ​​​​വി​​​​ഡ് സാഹചര്യത്തിൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ദി​​​​ന ചെ​​​​ല​​​​വും വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളെ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ഉ​​​​ണ്ടെ​​​​ന്ന കാ​​​​ര്യം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. ന​​​​ല്ല സ​​​​മ​​​​റി​​​​യാ​​​​ക്കാ​​​​ര​​​​ന്‍റെ മാതൃകയിൽ “നി​​​​ങ്ങ​​​​ൾ ഇ​​​​ത് എ​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യി ചെ​​​​യ്യു​​​​വി​​​​ൻ’’ എ​​​​ന്ന യേ​​​​ശു​​​​വ​​​​ച​​​​നം ക്രൈ​​​​സ്ത​​​​വ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കു വി​​​​സ്മ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല.

ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം പി​​​​ന്നീ​​​​ട് ഫീ​​​​സ് ഉ​​​​ചി​​​​ത​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​പ്പ് നാ​​​​ളി​​​​തു​​​​വ​​​​രെ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. ഒ​​​​രു പ്ര​​​​ത്യേ​​​​ക ഫീ​​​​സി​​​​ൽ പ​​​​ഠ​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോടു പാ​​​​തിവ​​​​ഴി​​​​യി​​​​ൽ ഫീ​​​​സ് കൂട്ടിനൽകാൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മ​​​​ല്ല​​​​ല്ലോ. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ​​​​ത​​​​ന്നെ അ​​​​തു ചി​​​​കി​​​​ത്സാ​​​​മി​​​​ക​​​​വി​​​​നും നൂ​​​​ത​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​തി​​​​ൽ​​​​നി​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ഫ​​​​ണ്ട് മാ​​​​റ്റു​​​​ന്ന​​​​തു രോ​​​​ഗി​​​​ക​​​​ളോ​​​​ടു​​​​ള്ള അ​​​​നീ​​​​തി​​​​യാ​​​​ണ്. തൃ​​​​ശൂ​​​​ർ ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​തി​​​​മാ​​​​സ വൈ​​​ദ്യു​​​തി ബി​​​​ല്ല് ശ​​​​രാ​​​​ശ​​​​രി അ​​​​റു​​​​പ​​​​തു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണെ​​​​ന്ന​​​​ത് ചെ​​​​ല​​​​വി​​​​ന്‍റെ ഒ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണം മാ​​​​ത്രം. സോ​​​​ളാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള മാ​​​​റ്റവും ചെ​​​​ല​​​​വേ​​​​റി​​​​യ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ​​​​ല്ലോ.


ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വ് ഇ​​​​ന്ന് ഒ​​​​രു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നും താ​​​​ങ്ങാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. ഒ​​​​രു കോ​​​​ഴ്സി​​​​നു പ​​​​തി​​​​നാ​​​​ലു ല​​​​ക്ഷം ഫീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ങ്കി​​​​ൽ ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് സ്ഥാ​​​​പ​​​​നം പ്ര​​​​തി​​​​മാ​​​​സ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ് ന​​​​ൽ​​​​കേ​​​​ണ്ട​​​​ത് 53,000 രൂ​​​​പ മു​​​​ത​​​​ൽ 55,000 വ​​​​രെ​​​​യാ​​​​ണ്. അ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന കാ​​​​ര്യം സ്മരണീയമാ​​​​ണ്. രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും ചി​​​​കി​​​​ത്സ​​​​യ്ക്കും സീ​​​​നി​​​​യ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് ഇ​​​​വ​​​​രു​​​​ടെ സ​​​​ഹാ​​​​യം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. എന്നാൽ, വ​​​​ര​​​​വും ചെ​​​​ല​​​​വും നോ​​​​ക്കി​​​​യു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല ക്രി​​​​സ്തീ​​​​യ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2001-2002 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന എ.​​​​കെ. ആ​​​​ന്‍റ​​​​ണി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ രം​​​​ഗ​​​​ത്തേ​​​​ക്ക് സ്വ​​​​കാ​​​​ര്യ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ച​​​​ത്, ചി​​​​ല തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ മൂ​​​​ല​​​​മാ​​​​യി​​​​രി​​​​ക്കാം, ചി​​​​ല ഗ്രൂ​​​​പ്പു​​​​കാ​​​​ർ​​​​ക്കു രു​​​​ചി​​​​ച്ചി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ണ​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കി​​​​ല്ല എ​​​​ന്ന സു​​​​ചി​​​​ന്തി​​​​ത​​​​മാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ബോ​​​​ധ്യ​​​​മാ​​​​ണ് സ്വാ​​​​ശ്ര​​​​യ ​കോ​​​​ള​​​​ജു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ക്ഷേ, പി​​​​ന്നീ​​​​ടു​​​​ വ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ലും ഈ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്മൂ​​​​ല​​​​നം​​​​ ചെ​​​​യ്യു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പ​​​​കു​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾക്കു കേ​​​​വ​​​​ലം 13,000 രൂ​​​​പ​​​​യ്ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു ശ​​​​ഠി​​​​ച്ചു. മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് 1,13,000 രൂ​​​​പ​​​​യും. ഒ​​​​രു ഹൈ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​യി ഇ​​​​തു താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ ഈ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ ഗൂ​​​​ഢ​​​​ല​​​​ക്ഷ്യം വ്യ​​​​ക്ത​​​​മാ​​​​കും.

താ​​​​ങ്ങാ​​​​നാ​​​​വാ​​​​ത്ത ഭാ​​​​രം ത​​​​ല​​​​യി​​​​ൽ കെ​​​​ട്ടി​​​​വ​​​​ച്ച​​​​പ്പോ​​​​ൾ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നിർത്തുന്നതിനെ പ്പറ്റിപ്പോലും പ​​​​ല​​​​രും ചി​​​​ന്തി​​​​ച്ചു. കാ​​​​ര​​​​ണം ഇ​​​​വി​​​​ടെ അ​​​​ന്നു സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ആ​​​​ദ്യ​​​​കാ​​​​ല മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ ന​​​​ഷ്ടം സ​​​​ഹി​​​​ച്ചും പ​​​​ള്ളി​​​​ക്കൂ​​​​ട​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണി​​​​തെ​​​​ല്ലാം എ​​​​ന്ന ബോധ്യവും തിരിച്ചറിഞ്ഞ് പ​​​​ക്വ​​​​മ​​​​തി​​​​ക​​​​ളാ​​​​യ നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യും അ​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സം​​​​ഭ​​​​ാവ​​​​ന​​​​ക​​​​ളും കൈ​​​​പ്പ​​​​റ്റി മു​​​​ന്പോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചി​​​​ല സ്വാ​​​​ശ്ര​​​​യ​​​​ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​തി​​​​ൽ ചി​​​​ല​​​​ർ​​​​ക്ക് അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ൾ തോ​​​​ന്നു​​​​ക സ്വാ​​​​ഭാ​​​​വി​​​​കം മാ​​​​ത്രം.

‘ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ’ എ​​​​ന്നു നി​​​​ർ​​​​ദ​​​​യം മു​​​​ദ്ര​​​​കു​​​​ത്തി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ത​​​​ച്ചു​​​​ട​​​​ച്ച​​​​വ​​​​ർ ഒ​​​​രു കാ​​​​ര്യം ചി​​​​ന്തി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ! സ്വാ​​​​ശ്ര​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​ക​​​​ളോ മ​​​​റ്റു വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളോ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ അ​​​​തെ​​​​ല്ലാം വ​​​​രു​​​​മാ​​​​ന​​​​സ്രോ​​​​ത​​​​സാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ണ് ‘ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ’. വി​​​​ദ്യ​​​​യും ആ​​​​രോ​​​​ഗ്യ​​​​ര​​​​ക്ഷ​​​​യും ചു​​​​രു​​​​ങ്ങി​​​​യ ചെ​​​​ല​​​​വി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലും ന​​​​ൽ​​​​കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യം മാ​​​​ത്ര​​​​മേ ഈ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ മ​​​​ന​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളു, ഇ​​​​ന്നും അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ. ക​​​​ള്ള​​​​നാ​​​​ണ​​​​യ​​​​ങ്ങ​​​​ളെ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​ത​​​​ന്നെ വേ​​​​ണം.

ചെ​​​​ന്നൈ, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ഐ​​​​ഐ​​​​ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​ല സ്വാ​​​​ശ്ര​​​​യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ക്രൈ​​സ്ത​​വ സ​​​​ഭ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. സർക്കാർ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​മോ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യ ഒ​​​​രു പാ​​​​ക്കേ​​​​ജോ അവയ്ക്കു ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു മാ​​​​ത്രം. സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ ഉ​​​​ന്ന​​​​ത നി​​​​ല​​​​വാ​​​​രം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​ശം​​​​സി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​ക​​​​ഴ്ത്തി​​​​ക്കാ​​​​ണി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​ത​​​​ല്ലേ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട്‍്? സ​​​​ർ​​​​ക്കാ​​​​ർ മെ​​​​റി​​​​റ്റ് സീ​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ, ചി​​​​ല സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ചി​​​​ട്ടും അ​​​​തു വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​ച്ച് ചി​​​​ല സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യ കേ​​​​ര​​​​ളീ​​​​യ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യം മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ്.

ഫാ. ​​​​ഡോ. ഫ്രാ​​​​ൻ​​​​സി​​​​സ് ആ​​​​ല​​​​പ്പാ​​​​ട്ട്

(ലേ​​​​ഖ​​​​ക​​​​ൻ തൃശൂർ ജൂ​​​​ബി​​​​ലി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റും കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ 20-ാം ബാ​​​​ച്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​ണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.