കോ​വി​ഡ് ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്
Monday, November 16, 2020 10:57 PM IST
ലോ​കം കീ​ഴ​ട​ക്കി കു​തി​ച്ചു​പാ​യു​ന്ന കോ​വി​ഡ് - 19 വൈ​റ​സി​ന്‍റെ വ്യാ​പ​നം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്നു. ചൈ​ന​യി​ലെ വു​ഹാ​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് മ​നു​ഷ്യ​നി​ലേ​ക്കു പ​ക​ർ​ന്നു എ​ന്നു ക​രു​ത​പ്പെ​ടു​ന്ന വൈ​റ​സി​ന്‍റെ ആ​ദ്യ ഇ​ര ആ​രാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും 2019 ന​വം​ബ​ർ 17നാ​ണ് ആ​ദ്യ വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യ​ത് എ​ന്നാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​ ഭാഷ്യം. എ​ങ്കി​ലും അ​തി​നു​മു​മ്പേ ആ​ദ്യ വൈ​റ​സ് ബാ​ധി​ത​നെ തി​രി​ച്ച​റി​ഞ്ഞു എ​ന്നാ​ണ് ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ര​ഹ​സ്യ​രേ​ഖ​ക​ളെ ഉ​ദ്ധ​രി​ച്ച് വി​വ​ിധ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 2019 ന​വം​ബ​റി​ൽ ഒ​മ്പ​തു പേ​രി​ലെ​ങ്കി​ലും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി എ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

ചൈ​ന​യ്ക്കു പു​റ​ത്ത് ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ജ​നു​വ​രി 13നാ​ണ്. താ​യ്‌​ല​ൻ​ഡി​ലെ 61 വ​യ​സു​ള്ള സ്ത്രീ​ക്കാ​ണു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്.​

പി​ന്നീ​ടു ലോ​ക​ത്തി​ന്‍റെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വൈ​റ​സ് പ​ട​ർ​ന്ന​ത് ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു. ഇ​തു​വ​രെ 219 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വ​രെ ലോ​ക​ത്താ​ക​മാ​ന​മാ​യി 5,48,95,476പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 13,25,418 പേ​ർ മ​രി​ച്ചു. 3,81,96,888പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ജ​നു​വ​രി 30ന് ​കേ​ര​ള​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ചൈ​ന​യി​ൽ​നി​ന്നെ​ത്തി​യ യു​വ​തി​യാ​യി​രു​ന്നു ആ​ദ്യ രോ​ഗി. ഇ​ന്ന​ലെ​വ​രെ ഇ​ന്ത്യ​യി​ൽ 88,45,617പേ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. 1,30,109പേ​ർ മ​രി​ച്ച​പ്പോ​ൾ 82,49,579പേ​ർ രോ​ഗ​മു​ക്തി​നേ​ടി. രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ൽ കൂ​ടു​ത​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു എ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഇ​തു​വ​രെ മ​രു​ന്നോ പ്ര​തി​രോ​ധ മ​രു​ന്നോ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വൈ​ദ്യ​ശാ​സ്ത്രം അ​മ്പ​ര​ന്നു നി​ൽ​ക്കു​ന്നു എ​ന്ന​തും കോ​വി​ഡി​ന്‍റെ ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ലോ​ക സാ​മ്പ​ത്തി​ക​രം​ഗം താ​റു​മാ​റാ​യി. പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും ലോ​ക​ത്തു പെ​രു​കു​ന്ന​തി​നും കോ​വി​ഡ് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കോ​വി​ഡ് വൈ​റ​സ് മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നും ചൈ​ന​യാ​ണ് പ്ര​തി​ക്കൂ​ട്ടി​ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തും വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി. ഇ​തി​ന്‍റെ പേ​രി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​ള്ള ഫ​ണ്ട് അ​മേ​രി​ക്ക നി​ർ​ത്ത​ലാ​ക്കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

സി.​കെ. കു​ര്യാ​ച്ച​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.