ലൂയിസ് ഗ്ലക്ക്: കവിതയുടെ തീക്ഷ്ണ സൗന്ദര്യം
അ​മേ​രി​ക്ക​ൻ ക​വി​ത​യു​ടെ ആ​ധു​നി​ക വ​ക്താ​ക്ക​ളി​ൽ പ്ര​മു​ഖ സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ലൂ​യി​സ് ഗ്ല​ക്കി​നെ തേ​ടി ലോ​ക​സാ​ഹി​ത്യ​ത്തി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം എ​ത്തി​യി​രി​ക്കു​ന്നു. ഇ​രു​പ​ത്തി അ​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​ണ് ക​വി​ത​യി​ൽ ലൂ​യി​സ് ഗ്ല​ക്കി​ന്‍റെ അ​ര​ങ്ങേ​റ്റം. ദി ​ന്യൂ അ​മേ​രി​ക്ക​ൻ ലൈ​ബ്ര​റി പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​സ്റ്റ്ബോ​ൺ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ലൂ​ടെ വ​ര​വ​റി​യി​ച്ച ലൂ​യി​സ് ഗ്ല​ക്ക് മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വാ​യി​ച്ചും കേ​ട്ടും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ൽ ക​യ​റി​ക്കൂ​ടി​യ മി​ത്തു​ക​ളും ച​രി​ത്ര​വു​മൊ​ക്കെ അ​ട​ങ്ങു​ന്ന കാ​വ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലൂ​യി​സ് ഗ്ല​ക്ക് അ​മേ​രി​ക്ക​ൻ കാ​വ്യ ലോ​ക​ത്തി​ന്‍റെ അ​തി​രു​ക​ൾ ഭേ​ദി​ച്ച് ലോ​ക​സാ​ഹി​ത്യ​ത്തി​ൽ സ്വ​ന്ത​മാ​യ ഇ​രി​പ്പി​ടം തേ​ടി​യ​ത്.

വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​പ്ര​ശ്നം ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലും ഒ​ന്നാ​ണെ​ന്ന് ലൂ​യി​സ് ഗ്ല​ക്ക് ത​ന്‍റെ ക​വി​ത​ക​ളി​ലൂ​ടെ ലോ​ക​ത്തോ​ടു വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം കാ​വ്യ നി​രൂ​പ​ക​രും വി​ല​യി​രു​ത്തി​യ​ത്. ചി​ല നി​രൂ​പ​ക​ർ വി​ല​യി​രു​ത്തി​യ​താ​ക​ട്ടെ ഇ​ങ്ങ​നെ​യാ​ണ്. ‘മ​നു​ഷ്യ​ന്‍റെ അ​സ്തി​ത്വ​ത്തെ ഇ​നി ദേ​ശ​വും മ​ത​വും സം​സ്കാ​ര​വും സ്വാ​ധീ​നി​ക്കു​ന്നു എ​ന്നി​രി​ക്ക​ട്ടെ, ത​ന്‍റെ തീ​ക്ഷ്ണ​മാ​യ കാ​വ്യ​ഭാ​ഷ​യി​ലൂ​ടെ വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ർ​വ​ലൗ​കി​ക​മാ​ക്കി. വ്യ​ക്തി​ക​ളു​ടെ അ​ന്യ​താ​ബോ​ധ​ത്തി​ലേ​ക്കും വി​ഷ​മ​സ​ന്ധി​ക​ളി​ലേ​ക്കും പ്ര​കൃ​തി​യി​ലേ​ക്കും വാ​യ​ന​ക്കാ​രെ കൈ​പി​ടി​ച്ചു കൊ​ണ്ടുപോ​കു​ന്ന ക​വി​ത​ക​ളാ​ണ് ലൂ​യി​സ് ഗ്ല​ക്കി​ന്‍റേ​ത്’. ലൂ​യി​സ് ഗ്ല​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് നൊ​ബേ​ൽ പു​ര​സ്കാ​ര സ​മി​തി ന​ട​ത്തി​യ വി​ശേ​ഷ​ണ​വും നി​രൂ​പ​ക​രു​ടെ ഈ ​ര​ണ്ടു വാ​ദ​ങ്ങ​ളെ​യും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.

1943 ഏ​പ്രി​ൽ 22 ന് ​ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് ലൂ​യി​സ് ഗ്ല​ക്ക് ജ​നി​ച്ച​ത്. ഹം​ഗ​റി​യി​ൽനി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ കു​ടും​ബത്തി​ലെ ര​ണ്ടാം ത​ല​മു​റ​യി​ലാ​ണു ഗ്ല​ക്കി​ന്‍റെ ജ​ന​നം.

വെ​ല്ല​സ്‌​ലി കോ​ള​ജി​ൽനി​ന്നു ബി​രു​ദം നേ​ടി​യ ഗ്ല​ക്കി​ന്‍റെ അ​മ്മ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഗ്രീ​ക്ക് പു​രാ​ണ​വും ജോ​ൺ ഒാ​ഫ് ആ​ർ​ക്കി​ന്‍റെ ജീ​വ​ച​രി​ത്ര​വും ഗ്ല​ക്കി​നെ പ​ഠി​പ്പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് താ​ൻ സാ​ഹി​ത്യം ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​തെ​ന്നു പി​ന്നീ​ട് ഗ്ലക്ക് ത​ന്നെ ഒ​രി​ക്ക​ൽ പ​റ​യു​ക​യു​ണ്ടാ​യി. “സ​ത്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ലോ​ക​ക്‌​ളാ​സി​ക് ക​ഥ​ക​ളും പു​രാ​ണ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ക വ​ഴി സ്വ​പ്നം കാ​ണാ​നാ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്. അ​ത്ത​രം സ്വ​പ്ന​ങ്ങ​ളാ​ണ് എ​ന്നെ എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്കു ന​യി​ച്ച​തെ​ന്നു നി​സം​ശ​യം പ​റ​യാം’’ എ​ന്നാ​ണ് താ​ൻ സാ​ഹി​ത്യ​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തെ​ങ്ങ​നെ എ​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഗ്ല​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ബാ​ല്യ​ത്തി​ൽ ബാ​ധി​ച്ച അ​സു​ഖത്തെ തു​ട​ർ​ന്ന് ലൂ​യി​സ് ഗ്ല​ക്കി​ന്‍റെ പ​ഠ​നം താ​റു​മാ​റാ​യി​രു​ന്നു. ഒ​രു മു​ഴു​വ​ൻ സ​മ​യ വി​ദ്യാ​ർ​ഥി​യാ​യി കോ​ള​ജി​ൽ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഗ്ല​ക്കി​ന് ല​ഭി​ക്കാ​തെ​പോ​യ​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് 1963-65 കാ​ല​ത്ത് കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഒാ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ക​വി​താ പ​ഠ​ന​ത്തി​നു ചേ​രു​ക​യാ​യി​രു​ന്നു.

ക​വി​ത​യു​ടെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണു ത​ന്‍റെ ജീ​വി​തം എ​ന്നു ലൂ​യി​സ് ഗ്ല​ക്കി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വി​ട​ത്തെ അ​ധ്യാ​പ​ക​രാ​യ ലി​യോ​ണി ആ​ഡം​സും സ്റ്റാ​ൻ​ലി കു​നി​റ്റ്സും വ​ലി​യ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യി ഗ്ല​ക്ക് പ​റ​യു​ക​യു​ണ്ടാ​യി. “അ​വ​ർ എ​ന്നെ പ​ഠി​പ്പി​ച്ച​ത് ക​വി​ത​യാ​ണ് എ​ന്‍റെ ജീ​വി​തം എ​ന്നാ​ണ്. അ​വ​ർ കൃ​ത്യ​മാ​യി എ​ന്നി​ൽ ഒ​രു ക​വി​യു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. (എ​നി​ക്ക് ഇ​പ്പോ​ഴും അ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ബോ​ധ്യ​മി​ല്ലെ​ങ്കി​ലും). ഞാ​ൻ ഒ​രു ക​വി​യാ​യി​ക്കാണ​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​വ​ർ ന​ട​ത്തി​യ ചി​ല വി​ല​യി​രു​ത്ത​ലു​ക​ളോ​ട് ഞാ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ന്‍റെ ന​ല്ല​ ക​വി​ത​ക​ൾ ജ​നി​ച്ച​തെ​ന്നു പ​റ​യാം’’. ഗ്ല​ക്ക് പ​റ​ഞ്ഞു.

ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ലൂ​യി​സ് ഗ്ല​ക്കി​ന്‍റെ ര​ണ്ടാ​മ​ത്തെ സ​മാ​ഹാ​രം പു​റ​ത്തു​വ​രു​ന്ന​ത്. ശ​രി​ക്കും റൈ​റ്റേ​ഴ്സ് ബ്ലോ​ക്ക് ആ​യി​രു​ന്നു ഗ്ല​ക്ക് നേ​രി​ട്ട​ത്. ഇ​ക്കാ​ല​ത്തി​നി​ട​യ്ക്കു ജീ​വി​ക്ക​ാൻ​വേ​ണ്ടി നി​ര​വ​ധി ജോ​ലി​ക​ൾ ഗ്ല​ക്ക് ചെ​യ്തു. 1971ൽ ​വെ​ർ​മോ​ണ്ടി​ലെ ഗോ​ദാ​ർ​ദ് കോ​ള​ജി​ൽ ക​വി​ത​ പ​ഠി​പ്പി​ക്കാ​ൻ ചേ​ർ​ന്നു. പി​ന്നീ​ട് താ​സ​വും വെ​ർ​മോ​ണ്ടി​ലേ​ക്കു​മാ​റ്റി.


ഗോ​ദാ​ർ​ദ് കോ​ള​ജി​ൽ ക​വി​ത​ക​ൾ പ​ഠി​പ്പി​ച്ചി​രു​ന്ന കാ​ല​ത്ത് ഗ്ല​ക്ക് എ​ഴു​തി​യ ക​വി​ത​ക​ൾ സ​മാ​ഹ​രി​ച്ച് 1975ൽ ​ദ ഹൗ​സ് ഒാ​ൺ മാ​ർ​ഷ്‌​ലാ​ൻ​ഡ് എ​ന്ന പേ​രി​ൽ ദ ​ഇ​ക്കോ പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. മാ​ർ​ഷ്‌​ലാ​ൻ​ഡാ​ണ് ലൂ​യി​സ് ഗ്ല​ക്കി​ന്‍റെ ബ്രേ​ക്ക് ത്രൂ ​ആ​യി നി​രൂ​പ​ക​രും അ​നു​വാ​ച​ക​രും വി​ല​യി​രു​ത്തു​ന്ന​ത്. ദ ​ഹൗ​സ് ഒാ​ൺ മാ​ർ​ഷ്‌​ലാ​ൻ​ഡ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ വ​ലി​യൊ​രു സംഘം വാ​യ​ന​ക്കാ​രെ സൃ​ഷ്ടി​ക്കാ​ൻ ഗ്ല​ക്കി​നാ​യി. ഗ്ല​ക്കി​ന്‍റെ ക​വി​ത​ക​ൾ നി​ര​വ​ധി വേ​ദി​ക​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും നി​ര​വ​ധി നി​രൂ​പ​ക​ർ ഗ്ല​ക്കി​ന്‍റെ ക​വി​ത​ക​ളെക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ എ​ഴു​തു​ക​യും ചെ​യ്തു.

പി​ന്നെയും അ​ഞ്ചു​ വ​ർ​ഷം വേ​ണ്ടി​വ​ന്നു ഡി​സെ​ൻ​ഡിം​ഗ് ഫി​ഗ​ർ എ​ന്ന ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങാ​ൻ. ഡി​സെ​ൻ​ഡിം​ഗ് ഫി​ഗ​റി​ലെ ചി​ല ക​വി​ത​ക​ളു​ടെ പേ​രി​ൽ വ​ലി​യ​തോ​തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഗ്ല​ക്കി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. പ്ര​ത്യേ​കി​ച്ച് സ​മാ​ഹാ​ര​ത്തി​ലെ ദ ​ഡ്രൗ​ൺ​ഡ് ചി​ൽ​ഡ്ര​ൻ എ​ന്ന ക​വി​ത​യാ​ണ് ചി​ല നി​രൂ​പ​ക​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

ക​വി​ത​യി​ൽ ഗ്ല​ക്കി​ന്‍റ സ​മ​കാ​ലി​ക​നാ​യി​രു​ന്ന ഗ്രെ​ഗ് കു​സ്മ​യാ​ണ് ഗ്ല​ക്കി​നെ വി​മ​ർ​ശി​ച്ച​വ​രി​ൽ മു​ന്നി​ൽ നി​ന്ന​ത്. ദ ​ഡ്രൗ​ൺ​ഡ് ചി​ൽ​ഡ്ര​ൺ എ​ന്ന ക​വി​ത​യി​ലൂ​ടെ താ​നൊ​രു ശി​ശു വി​ദ്വേഷി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഗ്ല​ക്കി​നെ വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ, വി​മ​ർ​ശ​ന​ങ്ങ​ളൊ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ഗ്ല​ക്ക് ത​യാ​റാ​യി​ല്ല. “എ​ന്‍റെ ക​വി​ത​ക​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ വാ​യി​ക്ക​പ്പെ​ട്ടു. മ​ന​സി​രു​ത്തി ആ​ളു​ക​ൾ വാ​യി​ച്ച​തുകൊ​ണ്ട​ല്ലേ അ​വ​ർ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​തു​ന​ല്ല​ത​ല്ലേ” എ​ന്നാ​ണ് ഒ​രി​ക്ക​ൽ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ഗ്ല​ക്ക് പ്ര​തി​ക​രി​ച്ച​ത്.

എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ലൂ​യി​സ് ഗ്ല​ക്കി​ന്‍റെ ക​വി​ത​ക​ൾ ലോ​ക​സാ​ഹി​ത്യ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു തു​ട​ങ്ങി. ഗ്ല​ക്കി​ന്‍റെ ക​വി​ത​ക​ൾ നി​ര​വ​ധി ലോ​ക​ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. സ്പെ​യി​നി​ലും ഫ്രാ​ൻ​സി​ലും ഗ്ല​ക്കി​ന്‍റെ ക​വി​ത​ക​ൾ പ്ര​ചാ​രം നേ​ടി. ഗ്ല​ക്കി​ന്‍റെ ക​വി​തക​ളെ​ക്കുറി​ച്ച് അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു​ള്ള നി​രൂ​പ​ക​രും വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ക​യും ക​വി​ത​ക​ളെക്കുറി​ച്ച് നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

1990ൽ ​ത​ന്‍റെ അ​ച്ഛ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് എ​ഴു​തി​യ ക​വി​തക​ളു​ടെ സ​മാ​ഹാ​ര​മാ​യ അ​രാ​റാ​റ്റ് എ​ന്ന സ​മാ​ഹാ​ര​ത്തോ​ടെ ഗ്ല​ക്ക് ആ​ധു​നി​ക അ​മേ​രി​ക്ക​ൻ ക​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.

കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ ഇ​റ​ങ്ങി​യ ഏ​റ്റ​വും ദു​ഃഖ​സാ​ന്ദ്ര​മാ​യ ക​വി​ത​ക​ൾ എ​ന്നാ​ണ് 2012ൽ ​ന്യൂ​യോ​ർ​ക്ക് ടൈം​സി​ൽ എ​ഴു​തി​യ നി​രൂ​പ​ണ​ത്തി​ൽ പ്ര​മു​ഖ നി​രൂ​പ​ക​ൻ ഡ്വൈ​റ്റ് ഗാ​ർ​നെ​ർ അ​രാ​റാ​റ്റി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. 1992ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ ​വൈ​ൽ​ഡ് ഐ​റി​സ് എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ലൂ​ടെ ലോ​ക​ത്താ​ക​മാ​നം മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ നേ​ടാ​ൻ ഗ്ല​ക്കി​നാ​യി. ഒ​രു പൂ​ന്തോ​ട്ട​ത്തി​ലെ പൂ​ക്ക​ൾ തോ​ട്ട​ക്കാ​ര​നു​മാ​യി ന​ട​ത്തു​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ഴു​തി​യ ക​വി​ത​യ​ട​ക്കം ഈ ​സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ൾ മനുഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ജൈ​വി​ക ബ​ന്ധ​ത്തെ വ​ള​രെ മ​നോ​ഹ​ര​മാ​യ ഭാ​ഷ‍യി​ൽ അ​വ​രി​പ്പി​ച്ചു. ഗ്ല​ക്കി​ന്‍റെ മാ​സ്റ്റ​ർ പീ​സ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പു​സ്തക​വും മ​റ്റൊ​ന്ന​ല്ല. ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക​വി​ത​യാ​യി ഗ്ല​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തും ഈ ​ക​വി​ത​ത​ന്നെ.

2001 സെ​പ്റ്റം​ബ​ർ 11 ന​ട​ന്ന അ​മേ​രി​ക്ക​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഒ​ക്ടോ​ബ​ർ എ​ന്ന നീ​ണ്ട​ക​വി​ത​യും ലോ​ക​ത്ത് വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചു. മാ​ന​വി​ക​ത​യെക്കുറി​ച്ചും സ​ഹ​ന​ത്തെ​ക്കുറി​ച്ചും വ​ലി​യ സ​ന്ദേ​ശ​മാ​ണ് ആ​റു ഭാ​ഗ​ങ്ങ​ൾ നീ​ണ്ട ഈ ​ക​വി​ത​യി​ലൂ​ടെ ഗ്ല​ക്ക് ലോ​ക​ത്തി​നു ന​ൽ​കി​യ​ത്.

ക​വി​ത​ക​ൾ​ക്കു പു​റ​മെ ക​വി​ത​ക​ളെ കു​റി​ച്ചു​ള്ള നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങ​ളും ഗ്ല​ക്കി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സന്ദീപ് സലിം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.