വി​ല കൂ​ടി​യ ഈ​ന്ത​പ്പ​ഴ​ങ്ങ​ളും വി​മാ​ന ടി​ക്ക​റ്റു​ക​ളും
അനന്തപുരി / ദ്വിജൻ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​നു​​​​ഷ്യ​​​​ാവ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്തേ പ​​​​ല​​​​പ്പോ​​​​ഴും വ​​​​ള​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​കു​​​​ന്നു? ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും പ്ര​​​​ശ​​​​സ്ത​​​​രാ​​​​യ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും എ​​​​ഴു​​​​ത്തു​​​​കാ​​​​രും സാ​​​​മൂഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഒ​​​​ക്കെ​​​​യാ​​​​ണ്.​​​​ ഇ​​​​ത്ര​​​​മാ​​​​ത്രം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​തോ എ​​​​ന്നു മറ്റുള്ളവർ സം​​​​ശ​​​​യി​​​​ച്ചു പോ​​​​കു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ൽപോ​​​​ലും ഏ​​​​റെ ആ​​​​ര​​​​വം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ർ സ​​​​മു​​​​ഹ​​​​ത്തി​​​​ലെ ചി​​​​ല പൈ​​​​ശാ​​​​ചി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ണ്ടി​​​​ട്ടും എ​​​​ന്തേ വാ​​​​യും പൂ​​​​ട്ടി ഇ​​​​രി​​​​ക്കു​​​​ന്നു? എന്തേ ചി​​​​ല​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്രം സം​​​​സാ​​​​രി​​​​ക്കു​​​​ന്നു?​​​​ വ​​​​ലി​​​​യ ബു​​​​ദ്ധിജീ​​​​വി​​​​ക​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ലും സ​​​​മൂഹ​​​​ത്തി​​​​ലെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ പ​​​​ല​​​​ർക്കുമുള്ള സ​​​​ന്ദേ​​​​ഹ​​​​മാ​​​​ണി​​​​ത്.

പു​​​​രോ​​​​ഗ​​​​മ​​​​ന സെ​​​​ക്കു​​​​ല​​​​ർ എ​​​​ന്നു പൊ​​​​തു​​​​വേ ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പ​​​​ല​​​​രു​​​​ടെ​​​​യും ഇരട്ടത്താപ്പ് ​​​​നി​​​​ല​​​​പാ​​​​ടി​​​​ന് ജീ​​​​വി​​​​ത​​​​ത്തി​​​​ൽനി​​​​ന്ന് ഉ​​​​ത്ത​​​​രം ക​​​​ണ്ടെ​​​​ത്തി​​​​ക്കൊ​​​​ണ്ട്, ഫേ​​​​സ്ബു​​​​ക്കി​​​​ൽ വന്ന ഒരു പോ​​​​സ്റ്റ് വ​​​​ലിയ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ന​​​​മ്മു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക ശ​​​​ബ്ദ​​​​ങ്ങ​​​​ൾ പലതും ഇ​​​​ങ്ങ​​​​നെ​​​​യാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ർചി​​​​ത്ര​​​​മാ​​​​യി അത്!

‘വാ​​​​രി​​​​യ​​​​ൻ​​​​കു​​​​ന്ന​​​​ൻ’ സി​​​​നി​​​​മയ്​​​​ക്കു നേ​​​​രേയു​​​​ള്ള സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ ഭീ​​​​ഷ​​​​ണി​​​​യെ നേ​​​​രി​​​​ടാ​​​​ൻ എ​​​​ന്ന മ​​​​ട്ടി​​​​ൽ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യു​​​​ടെ രാ​​​​ഷ്‌ട്രീയ​​​​ത്തെ വെ​​​​ള്ള​​​​പൂ​​​​ശാ​​​​ൻ ന​​​​ട​​​​ക്കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ആ ​​​​കു​​​​റി​​​​പ്പ്. അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ട​​​​തുപ​​​​ക്ഷ​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ഷി​​​​ക് അ​​​​ബു​​​​വി​​​​ന്‍റെ സി​​​​നി​​​​മയ്ക്കു വേ​​​​ണ്ടി ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ര​​​​വ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഫേസ്ബുക്ക് പോസ്റ്റിട്ട് എറണാകുളത്തെ ഇ​​​​ട​​​​തുപ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ആൾ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഓ​​​​ർ​​​​ക്ക​​​​ണം. ‘വാ​​​​രി​​​​യ​​​​ൻ​​​​കു​​​​ന്ന​​​​ന് ’ നേ​​​​രേ സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റു​​​​കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കുപോ​​​​ലും ഇ​​​​താ​​​​ണോ സ​​​​ത്യം എ​​​​ന്ന ചി​​​​ന്ത ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു ഈ പോ​​​​സ്റ്റ്.​​​​

വി​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് വാ​​​​രി​​​​യ​​​​ൻകു​​​​ന്ന​​​​ന്‍റെ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന തി​​​​രക്ക​​​​ഥാ​​​​കൃ​​​​ത്ത് റ​​​​മീ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ് പിന്മാ​​​​റി​​​​യ​​​​ത് ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. താൻ ഉ​​​​റ​​​​ച്ച ഇ​​​​സ്ലാം വി​​​​ശ്വാ​​​​സി​​​​യാ​​​​ണ് എ​​​​ന്ന് ഏ​​​​റ്റുപ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് അദ്ദേഹം പിന്മാ​​​​റ്റം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. കു​​​​റെ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്താം എ​​​​ന്ന പ്ര​​​​ത്യാ​​​​ശ​​​​യി​​​​ലാ​​​​ണ് വി​​​​ട പ​​​​റ​​​​ഞ്ഞ​​​​തും. റ​​​​മീ​​​​സി​​​​നു സ്വ​​​​ന്തം വി​​​​ശ്വാ​​​​സം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും പ​​​​റ​​​​യാ​​​​നും ഉ​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം മറ്റു വി​​​​ശ്വാ​​​​സി​​​​കൾക്കും ഉ​​​​ണ്ട് എ​​​​ന്ന​​​​ത് പ​​​​ല സാം​​​​സ്കാ​​​​രി​​​​കനാ​​​​യ​​​​ക​​​​രും മ​​​​റ​​​​ന്നുപോ​​​​കു​​​​ന്നു. ഒ​​​​രു കൂ​​​​ട്ട​​​​ർ മാ​​​​ത്രം അ​​​​വ​​​​രു​​​​ടെ വി​​​​ശ്വാ​​​​സം പ​​​​റ​​​​യു​​​​ന്ന​​​​ത് വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യാ​​​​കു​​​​ം! വാ​​​​രി​​​​യ​​​​ൻകു​​​​ന്ന​​​​ന്‍റെ പി​​​​ന്നി​​​​ൽ എ​​​​സ്ഡി​​​​പി​​​​ഐ ആ​​​​ണെ​​​​ന്ന സം​​​​ഘി​​​​ക​​​​ളു​​​​ടെ വാ​​​​ദം വി​​​​ശ്വ​​​​സി​​​​ച്ചുപോ​​​​വു​​​​ക​​​​യാ​​​​ണ്. ആ​​​​ഷി​​​​ക്കും പൃ​​​​ഥ്വി​​​​രാ​​​​ജും ഒ​​​​ക്കെ അ​​​​ങ്ങ​​​​നെ വീ​​​​ഴു​​​​മോ എ​​​​ന്ന് സം​​​​ശ​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കും ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഭീ​​​​തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​കു​​​​ന്നു.

വ​​​​ല്ലാ​​​​ത്ത നി​​​​ശ​​​​ബ​​​​ദ്ത

വാ​​​​രി​​​​യ​​​​ൻകു​​​​ന്ന​​​​നു വേ​​​​ണ്ടി ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന പ​​​​ല​​​​രും തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ജോ​​​​സ​​​​ഫി​​​​ന്‍റെ കൈ ​​​​വെ​​​​ട്ടിമാ​​​​റ്റി​​​​യ​​​​പ്പോ​​​​ഴും എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോളജിൽ അ​​​​ഭി​​​​മ​​​​ന്യു എ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ടപ്പോഴും എ​​​​ന്തേ ശ​​​​ബ്ദി​​​​ക്കാ​​​​തി​​​​രു​​​​ന്നു എ​​​​ന്ന ചോ​​​​ദ്യം ചോ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ഫേസ്ബുക്ക് പോസ്റ്റ്‍ ഈ ​​​​വ​​​​ക്താ​​​​ക്ക​​​​ൾ ഇ​​​​ങ്ങ​​​​നെ​​​​യാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ലെ ഒ​​​​രു ര​​​​ഹ​​​​സ്യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ ഇ​​​​സ്ലാ​​​​മി​​​​സ്റ്റു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​വ​​​​രാ​​​​രും പ​​​​റ​​​​യാ​​​​റി​​​​ല്ല എ​​​​ന്ന സ​​​​ത്യം ചൂണ്ടി​​​​ക്കാ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ത​​​​ന്‍റെ സാ​​​​ക്ഷ്യം പ​​​​റ​​​​യു​​​​ന്ന​​​​ത്.​​​​ അദ്ദേഹം‍ ഉ​​​​ദ്ധ​​​​രി​​​​ക്കു​​​​ന്ന ര​​​​ണ്ടു കേ​​​​സി​​​​ന്‍റെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കേ​​​​ര​​​​ള പോ​​​​ലീ​​​​സ് കാ​​​​ണി​​​​ച്ച ‘ശു​​​​ഷ്കാ​​​​ന്തി’​​​​യും ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.​​​​

ഇ​​​​ട​​​​തുപ​​​​ക്ഷം ഭ​​​​രി​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്തുപോ​​​​ലും കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ന് അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​കി​​​​യെ പി​​​​ടി​​​​ക്കാ​​​​നാ​​​​യി​​​​ല്ല എ​​​​ന്ന​​​​തു ചെ​​​​റി​​​​യ കാ​​​​ര്യ​​​​മ​​​​ല്ല. അ​​​​വ​​​​സാ​​​​നം അ​​​​യാ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ കീ​​​​ഴ​​​​ട​​​​ങ്ങി. ​​​​കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ന്‍റെ ആസ്ഥാ​​​​ന​​​​ത്തുനി​​​​ന്നും ര​​​​ഹ​​​​സ്യാന്വേഷണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽനി​​​​ന്നും ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​ക്കൊ​​​​ടു​​​​ത്ത ചാ​​​​ര​​​​പ്പ​​​​ണി ന​​​​ട​​​​ത്തി​​​​യ പോ​​​​ലീ​​​​സുകാ​​​​ര​​​​നെ​​​​ക്കു​​​​റി​​​​ച്ചും ഒ​​​​ക്കെ ഉ​​​​ണ്ടാ​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ൾ ഇ​​​​വി​​​​ടെ കൂ​​​​ട്ടി​​​​വാ​​​​യി​​​​ക്ക​​​​ണം.​​​​ ഏ​​​​റെ പ​​​​റ​​​​ഞ്ഞാ​​​​ൽ പ്രഫ. ജോ​​​​സ​​​​ഫി​​​​നും അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നും ഉ​​​​ണ്ടാ​​​​യ അ​​​​നു​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​വി​​​​ല്ലേ എ​​​​ന്ന ഭ​​​​യം സ​​​​മൂഹ​​​​ത്തി​​​​ൽ പ​​​​ട​​​​രു​​​​ന്നു!

സാം​​​​സ്കാ​​​​രി​​​​ക ര​​​​ഹ​​​​സ്യം!

ഇ​​​​സ്ലാ​​​​മി​​​​സ്റ്റു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് നി​​​​ശ​​​​ബ്ദ​​​​ത പാ​​​​ലി​​​​ക്കു​​​​ക​​​​യും മ​​​​റ്റു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ത​​​​ന്‍റെ ഉറ്റബന്ധുവിനെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.​​​​ മൗ​​​​ദൂദി​​​​ക​​​​ളെ ന്യാ​​​​യീക​​​​രി​​​​ക്കു​​​​ന്ന അദ്ദേഹവു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ മൗ​​​​ദൂ​​​​ദി​​​​ക​​​​ൾ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ള​​​​ല്ലെ​​​​ന്നും പ​​​​രി​​​​സ്ഥി​​​​തി-ദ​​​​ളി​​​​ത് -മ​​​​നു​​​​ഷ്യ​​​​ാവ​​​​കാ​​​​ശ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നും ഒ​​​​ഴു​​​​ക്ക​​​​ൻ മ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് അ​​​​ദ്ദേഹം ത​​​​ന്‍റെ പ​​​​ണി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ് എ​​​​ന്ന് പോസ്റ്റിൽ സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​പാ​​​​വ​​​​ങ്ങ​​​​ൾ അദ്ദേഹത്തിനു കൊ​​​​ടു​​​​ത്തു​​​​വി​​​​ടു​​​​ന്ന ‘വി​​​​ല​​​​കൂ​​​​ടി​​​​യ ഈ​​​​ന്ത​​​​പ്പ​​​​ഴ​​​​ങ്ങ​​​​ളും വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്കു​​​​ള്ള​​​​ വി​​​​മാ​​​​ന​​​​ടി​​​​ക്ക​​​​റ്റു​​​​ക​​​​ളും’ ക​​​​ണ്ട​​​​തോ​​​​ടെ അദ്ദേഹം എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​പ​​​​ണി​​​​ക്കു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ത​​​​നി​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​യി എ​​​​ന്നും അ​​​​തോ​​​​ടെ സം​​​​വാ​​​​ദം നി​​​​ർ​​​​ത്തി എ​​​​ന്നും ഫേസ്ബുക്ക് പോസ്റ്റ് പ​​​​റ​​​​യു​​​​ന്നു.

ജ​​​​ന​​​​കീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ!

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​ത് സ​​​​ജീവ സാ​​​​മൂഹി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളിലാ​​​​ണ്. പ്ലാ​​​​ച്ചി​​​​മ​​​​ടി​​​​യി​​​​ലും റി​​​​ല​​​​യ​​​​ൻ​​​​സ് വി​​​​രു​​​​ദ്ധ സ​​​​മ​​​​ര​​​​ത്തി​​​​ലും എ​​​​ല്ലാം അ​​​​വ​​​​രു​​​​ണ്ട്. ദ​​​​ളി​​​​ത്-പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് മി​​​​ക്ക​​​​വാ​​​​റും കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ക. കൈ​​​​യ​​​​ടി കി​​​​ട്ടു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ. ക​​​​ന്യാ​​​​സ്ത്രീക​​​​ൾ സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രെ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ലും അ​​​​വ​​​​രു​​​​ണ്ട്.​​​​ കൊ​​​​ച്ചു കു​​​​ട്ടി​​​​ക​​​​ളെ തൊ​​​​പ്പി​​​​യും ഇ​​​​ടു​​​​വി​​​​ച്ച് പൊ​​​​രി​​​​വെ​​​​യി​​​​ല​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രു​​​​ത്തി സ​​​​മ​​​​രം ചെ​​​​യ്യി​​​​ക്കും. മ​​​​റ്റ് ഏ​​​​തു സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പീഡ​​​​ന​​​​ങ്ങ​​​​ളും അ​​​​വ​​​​ർ വി​​​​ഷ​​​​യ​​​​മാ​​​​ക്കും. തങ്ങളുടെ ഇ​​​​മാ​​​​മു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​ഥ​​​​ക​​​​ൾ വി​​​​ഴു​​​​ങ്ങും.

അ​​​​വ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്ന വേ​​​​ദി​​​​ക​​​​ളി​​​​ൽ മാ​​​​ത്രം സം​​​​സാ​​​​രി​​​​ക്കു​​​​ന്ന സാം​​​​സ്കാരി​​​​ക ന​​​​ായ​​​​ക​​​​ർ പി​​​​ന്നെ എ​​​​ങ്ങ​​​​നെ സം​​​​സാ​​​​രി​​​​ക്കും? ചി​​​​ല​​​​പ്പോ​​​​ൾ മു​​​​ഖംമൂ​​​​ടി അ​​​​ഴി​​​​ഞ്ഞു വീ​​​​ഴാ​​​​റു​​​​ണ്ട്.​​​​ പ​​​​ണ്ട് ബി​​​​നോ​​​​യ് കോടി​​​​യേ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ കേ​​​​സ് സ​​​​ജീവ​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ഒരു പത്രവുമായി ബന്ധപ്പെട്ട ഒരു ബു​​​​ദ്ധി​​​​ജീ​​​​വി വ​​​​ള​​​​രെ ഒ​​​​ഴു​​​​ക്ക​​​​ൻ മ​​​​ട്ടി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​നി ര​​​​ണ്ടു ഭാ​​​​ര്യ​​​​മാ​​​​രു​​​​മാ​​​​യി ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഞ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ടെ പോ​​​​രൂ എ​​​​ന്നു ന​​​​ട​​​​ത്തി​​​​യ ആ​​​​ഹ്വാ​​​​നം ആ ​​​​ബു​​​​ദ്ധിജീവി​​​​യു​​​​ടെ മ​​​​ന​​​​സ് ക​​​​ാണി​​​​ച്ചുത​​​​രു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു!


ബാ​​​​ബ​​​​റി മ​​​​സ്ജി​​​​ദും ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ​​​​യും

ആ​​​​ർഎ​​​​സ്എ​​​​സി​​​​നെ​​​​തി​​​​രെ പ​​​​റ​​​​യാ​​​​ൻ കി​​​​ട്ടു​​​​ന്ന ഒ​​​​ര​​​​വ​​​​സ​​​​ര​​​​വും അവർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തി​​​​രി​​​​ക്കി​​​​ല്ല.​​​​ അതേസമയം ഇ​​​​സ്ലാമിക് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ശ​​​​ബ്ദ​​​​രാ​​​കും.​​​​ ബാ​​​​ബ​​​​റി മ​​​​സ്ജി​​​​ദ് അ​​​​വ​​​​ർ​​​​ക്ക് വ​​​​ലി​​​​യ വി​​​​ഷ​​​​യ​​​​മാ​​​​ണ്. ​​​​യു​​​​നെ​​​​സ്കോയു​​​​ടെ​​​​യും ലോ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ഹ്വാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​ട്ടും തുർ​​​​ക്കി​​​​യി​​​​ലെ ച​​​​രി​​​​ത്ര പ്ര​​​​സി​​​​ദ്ധ ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​മാ​​​​യ ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ മോ​​​​സ്ക്കാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് വി​​​​ഷ​​​​മ​​​​മി​​​​ല്ല. 532 ൽ ​​​​ജ​​​​സ്റ്റീനി​​​​യ​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി നി​​​​ർ​​​​മിച്ച​​​​താ​​​​ണ് കോ​​​​ണ്‍​സ്റ്റാ​​​​ന്‍റിനോ​​​​പ്പി​​​​ളി​​​​ലെ ഈ ​​​​ദേ​​​​വാ​​​​ല​​​​യം. അ​​​​തു മോസ്ക്കാക്കുന്നതിനെതി​​​​രെ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​നെ നി​​​​ശ​​​​ബ്ദ​​​​നാ​​​​ക്കു​​​​ക പോ​​​​ലും ചെ​​​​യ്യും. അ​​​​പ്പോ​​​​ൾ സാം​​​​സ്കാ​​​​രി​​​​ക നാ​​​​യ​​​​ക​​​​ർ മി​​​​ണ്ടി​​​​ല്ല.

2006 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ജ​​​​ർ​​​​മനി​​​​യി​​​​ലെ റേ​​​​ഗ​​​​ൻ​​​​സ്ബ​​​​ർ​​​​ഗ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച ബ​​​​ന​​​​ഡി​​​​ക്ട് പതിനാറാമ​​​​ൻ മാർപാ​​​​പ്പ ബൈ​​​​സ​​​​ന്‍റൈ​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി മാ​​​​നു​​​​വ​​​​ൽ ര​​​​ണ്ടാ​​​​മ​​​​നെ ഉ​​​​ദ്ധ​​​​രി​​​​ച്ച​​​​തി​​​​നെ വിമർശിച്ചവർ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ മി​​​​ണ്ടി​​​​യി​​​​ല്ല. ലി​​​​ബി​​​​യ​​​​യി​​​​ൽ 21 ക്രൈ​​​​സ്ത​​​​വ​​​​രെ മു​​​​സ്‌ലിം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ വെ​​​​ട്ടി​​​​ക്കൊ​​​​ന്ന​​​​പ്പോ​​​​ഴും ഇ​​​​വ​​​​രാ​​​​രും ശ​​​​ബ്ദി​​​​ച്ചി​​​​ല്ല.

ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടു യോ​​​​ജി​​​​പ്പി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ എ​​​​ത്ര മോ​​​​ശ​​​​മാ​​​​യും ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ചി​​​​ത്രീക​​​​രി​​​​ക്കും എ​​​​ന്ന​​​​തി​​​​ന്‍റെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ല​​​​തു​​​​ണ്ട്.​​​​ ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ ഏ​​​​കീകൃ​​​​ത സി​​​​വി​​​​ൽ നി​​​​യ​​​​മം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പോ​​​​കു​​​​ന്നു എ​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തെ അം​​​​ഗീക​​​​രി​​​​ക്കു​​​​ന്നു എ​​​​ന്നു പ​​​​റ​​​​ഞ്ഞ സീറോ മലബാർ സഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് കർദിനാൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്കെതിരെ ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ എം.​​​​ഇ.​​​​എ​​​​സി​​​​ന്‍റെ വ​​​​ക്ത​​​​ാവാ​​​​യി വ​​​​ന്ന ഡോ.​​​​ ഫ​​​​സ​​​​ൽ ഗ​​​​ഫൂ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഗ​​​​ഫൂ​​​​റി​​​​ന്‍റെ ത​​​​നി​​​​നി​​​​റം മ​​​​ന​​​​സി​​​​ലാ​​​​യി​​​​ക്കാ​​​​ണ​​​​ണം. മാ​​​​ർ ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്കെ​​​​തി​​​​രെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇത്തരം ​​​​സാം​​​​സ്കാ​​​​രി​​​​ക നാ​​​​യ​​​​ക​​​​രെ​​​​ല്ലാം സ​​​​ജീവ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് കൂ​​​​ട്ടിവാ​​​​യി​​​​ക്കു​​​​ക​​​​. പി​​​​ന്നി​​​​ൽ ​​​​വ​​​​ലി​​​​യ തി​​​​ര​​​​ക്ക​​​​ഥ​​​​ക​​​​ളു​​​​ണ്ട് എ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​ണു ന്യാ​​​​യം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലൗ ​​​​ജി​​​​ഹാ​​​​ദി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യു​​​​ന്പോ​​​​ൾ ലൗ​​​​ ജി​​​​ഹാ​​​​ദി​​​​ല്ല എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ ഇത്തരം സാംസ്കാരികനായകർ രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങും. വീ​​​​ട്ടി​​​​ൽ ക​​​​യ​​​​റി പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളെ പി​​​​ടി​​​​ച്ചുകൊ​​​​ണ്ടു പോ​​​​യാ​​​​ൽ മ​​​​നു​​​​ഷ്യ​​​​ാവ​​​​കാ​​​​ശ​​​​ക്കാ​​​​ർ മി​​​​ണ്ടി​​​​ല്ല. ന​​​​ന്നാ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ാത്തതു കൊ​​​​ണ്ട​​​​ല്ലേ എ​​​​ന്നുവ​​​​രെ ചോ​​​​ദി​​​​ച്ചേ​​​​ക്കും. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ലൗ​​​​ജി​​​​ഹാ​​​​ദ് ഉ​​​​ണ്ടെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് പോ​​​​ലീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് പൂ​​​​ഴ്ത്തി​​​​വയ്പിക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്കാ​​​​കു​​​​ന്നു. ആ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​പ്പോ​​​​ൾ അ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​മോ ആ​​​​വോ? അ​​​​വി​​​​ടെനി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ ചി​​​​ല ചാ​​​​രന്മാ​​​​രു​​​​ടെ പ്ര​​​​വൃത്തി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ത്തു വാ​​​​യി​​​​ക്കു​​​​ന്പോ​​​​ൾ സ്വാഭാ​​​​വി​​​​ക​​​​മാ​​​​യി തോ​​​​ന്നു​​​​ന്ന സം​​​​ശ​​​​യ​​​​മാ​​​​ണി​​​​ത്.

സമർഥമായ കളികൾ

ജ​​​​മാഅ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യും അ​​​​വ​​​​രു​​​​ടെ മു​​​​ഖ​​​​പത്രവും രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ വെ​​​​ൽ​​​​ഫ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി​​​​യും എ​​​​ല്ലാം സ​​​​മൂഹ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ക​​​​ളി​​​​ക​​​​ൾ പലതും മുൻപറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിൽ‍ വി​​​​വ​​​​രി​​​​ക്കു​​​​ന്നു.​​​​ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ മൗ​​​​ദൂദി​​​​യു​​​​ടെ കാ​​​​ലം മു​​​​ത​​​​ലു​​​​ള്ള ക​​​​ഥ പ​​​​റ​​​​ഞ്ഞു കൊ​​​​ണ്ട് തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ഖ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട് പ​​​​രി​​​​സ്ഥി​​​​തി മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്ന് അതിൽ സ​​​​മ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പൊ​​​​തു സ്വീ​​​​ക​​​​ാര്യ​​​​ത ഉ​​​​ള്ള ആ​​​​ളു​​​​ക​​​​ളെ കൈ​​​​യി​​​​ലെ​​​​ടു​​​​ത്ത് ത​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദി​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ച്ച് ഇ​​​​ല്ലാ​​​​ത്ത മാ​​​​ന്യ​​​​ത അ​​​​വ​​​​ർ നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​പ​​​​ത്ത് സ​​​​മൂഹം മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം എ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ച്ചാ​​​​ണ് താ​​​​ൻ ഈ ​​​​കു​​​​റി​​​​പ്പ് ഇ​​​​ടു​​​​ന്ന​​​​തെ​​​​ന്നും ഫേസ്ബുക്ക് പോസ്റ്റ്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.​​​​ മൗദൂ​​​​ദി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വ​​​​ലി​​​​ച്ച​​​​ടു​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​ന്യ​​​​സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ട്ട ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മു​​​​ത​​​​ൽ പു​​​​രോ​​​​ഹി​​​​ത​​​​ർ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ ഈ ​​​​സൂച​​​​ന ​​​​മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ! പ്ര​​​​സം​​​​ഗി​​​​ക്കാ​​​​ൻ ചെ​​​​ന്നു മ​​​​ട​​​​ങ്ങു​​​​ന്പോ​​​​ൾ കി​​​​ട്ടു​​​​ന്ന ക​​​​ന​​​​മു​​​​ള്ള പേ​​​​ഴ്സും ഈ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കു കൊ​​​​ടു​​​​ക്കു​​​​ന്ന പ്ര​​​​ശം​​​​സ​​​​യ്ക്കു സോ​​​​ഷ്യ​​​​ൽ മി​​​​ഡി​​​​യയി​​​​ൽ കി​​​​ട്ടു​​​​ന്ന ലൈ​​​​ക്കു​​​​ക​​​​ളും പോ​​​​ലെ പ​​​​ല​​​​തും മ​​​​ന​​​​സി​​​​ൽ ക​​​​ണ്ടുചാ​​​​ടി​​​​പ്പുറ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ എ​​​​ങ്ങ​​​​നെ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു എ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കിത്തരു​​​​ന്നു​​​​ണ്ട് ഈ ​​​​കു​​​​റി​​​​പ്പ്.

ലീ​​​​ഗും ധാരണയും

വ​​​​ല്ലാ​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ മു​​​​സ്ലിം ലീ​​​​ഗ് ത​​​​ദ്ദേ​​​​ശ സ്വ​​​​യം ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വെ​​​​ൽ​​​​ഫ​​​​യ​​​​ർ പാ​​​​ർ​​​​ട്ട​​​​ിയു​​​​മാ​​​​യി ധാ​​​​ര​​​​ണ ഉ​​​​ണ്ടാ​​​​ക്കും എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ഇതുമായി കൂ​​​​ട്ടി​​​​വാ​​​​യി​​​​ക്ക​​​​ണം. പ​​​​ണ്ട് ഇ.​​​​എം.​​​​എ​​​​സ് പ​​​​റ​​​​ഞ്ഞ ഒ​​​​രു രാ​​​​ഷ്‌ട്രീ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ണ്ട്. ഞ​​​​ങ്ങ​​​​ൾ​​​​ക്കു തൊ​​​​ടാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ ഉ​​​​ണ്ട്. എ​​​​ന്നാ​​​​ൽ തൊ​​​​ട്ട​​​​വ​​​​നെ തൊ​​​​ടി​​​​ല്ല എ​​​​ന്ന നി​​​​ല​​​​പാ​​​​ട് ഇ​​​​ല്ലതാ​​​​നും.​​​​ത​​​​ല​​​​യി​​​​ൽ മു​​​​ണ്ടി​​​​ട്ടു കൊ​​​​ണ്ടു​​​​ള്ള ഒ​​​​രു ബാ​​​​ന്ധ​​​​വം. അ​​​​താ​​​​യ​​​​ത് ലീ​​​​ഗ് വ​​​​ഴി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ് വെ​​​​ൽ​​​​ഫ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി. മു​​​​സ‌്‌ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്തി​​​​ക്കു ചോ​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​യി എ​​​​ന്ന് ലീ​​​​ഗ് സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കൂ​​​​ടി ഫ​​​​ല​​​​മാ​​​​ണ് ഈ ​​​​കൂ​​​​ട്ടു​​​​കെ​​​​ട്ട്.

അ​​​​താ​​​​യ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഈ ​​​​ര​​​​ണ്ടു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ കൈ​​​​യി​​​​ലാ​​​​വു​​​​ക​​​​യാ​​​​ണ്. പൊ​​​​തുസ​​​​മ്മ​​​​ത​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ളെ മു​​​​ൻനി​​​​ർ​​​​ത്തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​ണി​​​​യ​​​​റ​​​​ക്ക​​​​ളി​​​​ക​​​​ൾ. ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്​​​​ക്കു വ​​​​ല്ല ത​​​​ട്ടു​​​​കേ​​​​ടും ഉ​​​​ണ്ടാ​​​​യാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കാം എ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന കെ. മു​​​​ര​​​​ളീധ​​​​ര​​​​ൻ ത​​​​ന്നെ വെ​​​​ൽ​​​​ഫെ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു ക​​​​ഴി​​​​ഞ്ഞു. ​​​​കേരള കോൺഗ്രസ് -എം ജോ​​​​സ് കെ.​​​​ മാ​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ ഉ​​​​ണ്ടാ​​​​യ ക്ഷീ​​​​ണം അ​​​​ങ്ങ​​​​നെ മാ​​​​റ്റാം എ​​​​ന്ന മൂ​​​​ടു​​​​പ​​​​ട​​​​മാ​​​​വും അ​​​​വ​​​​ർ ഇ​​​​ടു​​​​ന്ന​​​​ത്. ജോ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ കൂ​​​​ടി​​​​യാ​​​​കു​​​​ന്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് എ​​​​ന്താ​​​​വും സം​​​​ഭ​​​​വി​​​​ക്കു​​​​ക എ​​​​ന്ന ഭ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ണ്ട്. ഇ​​​​പ്പോ​​​​ൾത്തന്നെ ര​​​​ണ്ട് അം​​​​ഗ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​തൃ​​​​സ്ഥാ​​​​നം കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ള​​​​ത്.

കൃ​​​​ത്യ​​​​മാ​​​​യി രാഷ്‌ട്രീയം ക​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് മു​​​​സ്‌ലിംലീ​​​​ഗു​​​​കാ​​​​ർ.​​​​ സ​​​​ർ​​​​വ സ​​​​മു​​​​ദാ​​​​യ ഉ​​​​ന്ന​​​​തി​​​​ക്കാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തുന്ന​​​​വ​​​​ർ​​​​ക്കു വേ​​​​ണ്ട​​​​ത് വി​​​​ല കൂ​​​​ടി​​​​യ ഈ​​​​ന്ത​​​​പ്പ​​​​ഴ​​​​ങ്ങളും വി​​​​ദേ​​​​ശ യാ​​​​ത്ര​​​​ക​​​​ളും മാ​​​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.