പഠനം ലോക്ക്ഡൗണാകാതിരിക്കാൻ ‘ദർശന’യ്ക്കു നൂതനമാർഗങ്ങൾ
Tuesday, June 30, 2020 11:15 PM IST
കോവിഡിന്റെ വ്യാപനം ചെറുക്കാൻ സമാനതകളില്ലാത്ത പ്രതിരോധ മാർഗങ്ങളാണു ജനങ്ങൾ സ്വീകരിച്ചുവരുന്നത്. ആളകലം പാലിച്ച്, മുഖാവരണം ധരിച്ച്, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് അതിജീവനത്തിനുള്ള കഠിനപരിശ്രമത്തിലാണ് എല്ലാവരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും പുതിയ സാഹചര്യവുമായി വിദ്യാർഥികളും പൊരുത്തപ്പെട്ടു തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം പ്ലസ് ടു പഠനവും പരീക്ഷയും വളരെ പ്രധാനപ്പെട്ടതാണ്.
പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നവർക്കായി പഠനവും പരിശീലനവും ദർശന അക്കാദമി ഫലപ്രദമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. നീറ്റ്, ജെഇഇ, കീം, എൻട്രൻസ് പരിശീലനങ്ങൾ ഓണ്‍ലൈൻ ക്ലാസുകളിലൂടെയും, വീഡിയോ ലൈവ് ക്ലാസുകളിലൂടെയും കുട്ടികളിൽ കൃത്യമായി എത്തിക്കുന്നു. പഠനത്തിന് ലോക്ക് ഡൗണ്‍ സംഭവിക്കാതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാലാണ് അതിനു കഴിയുന്നത്. ഇപ്പോഴത്തെ നിലയിൽ ജെഇഇ( മെയിൻസ്) പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും, കീം ജൂലൈ 16നും, നീറ്റ് പരീക്ഷ ജൂലൈ 26നുമാണ് നടക്കുന്നത്. പരീക്ഷയ്ക്ക് കുറച്ചു ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കുന്നതിനാൽ കുട്ടികൾ കൂടുതൽ തീക്ഷണതയോടെ പരിശീലനം തുടരേണ്ടതായിട്ടുണ്ട്.
പരീക്ഷ അടുക്കുന്തോറും മാനസിക സമ്മർദം കൂടുക സ്വാഭാവികമാണ്. എന്നാൽ, അതിൽ പരിഭ്രാന്തരാകാതെ കൃത്യമായ തയാറെടുപ്പുകളിലൂടെ ഈ പിരിമുറുക്കത്തെ ഇല്ലാതാക്കാൻ കഴിയും. അതിന് താഴെപറയുന്ന ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കണം.
1. കാഠിന്യമുള്ളതും ബുദ്ധിയെ പരീക്ഷിക്കുന്നതുമാണ് എൻട്രൻസ് പരീക്ഷകൾ. അക്കാരണത്താൽതന്നെ എല്ലാ വിഷയത്തിലുമുള്ള ആഴമായ അറിവ് അനിവാര്യമാണ്. 2. ഈസി, മോഡറേറ്റ്, ഡിഫിക്കൽറ്റ് എന്നീ തലത്തിലുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉണ്ടാകും. എല്ലാ ചോദ്യങ്ങൾക്കും ഒരേ മാർക്കാണ്. ഓരോ തെറ്റിനും കിട്ടിയതിൽനിന്ന് ഒരു മാർക്ക് വീതം കുറയും. അതുകൊണ്ട് കറക്കികുത്ത് പാടില്ല. 3. പഠിച്ച എളുപ്പവഴികളിലൂടെ അനുയോജ്യമായ ഉത്തരം കണ്ടെത്താൻ സാധിക്കണം. ഫോർമുലകൾ, ചെറിയ നോട്ടുകൾ ഇവ കൂടെക്കൂടെ റിവിഷൻ നടത്തി ഹൃദിസ്ഥമാക്കണം. 4. പഠനത്തിന് അത്യാവശ്യത്തിനുള്ള ഇടവേളകൾ നൽകണം. കൂട്ടുകെട്ടുകളും അനാവശ്യ ചിന്തകളും ഒഴിവാക്കുക. 5. ദിവസേനയുള്ള തയാറെടുപ്പുകളിൽ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തുക. എളുപ്പമുള്ളത് വേഗത്തിലും ഫിസിക്സ്പോലുള്ള വിഷയങ്ങൾ സമയമെടുത്തും പഠിക്കണം. 6. ഡയഗ്രമുകളും ഗ്രാഫുകളും പഠനത്തിന് കൂടുതൽ ശ്രദ്ധയും കൃത്യതയും കിട്ടാൻ ഉപകരിക്കും. 7. ഇനിയുള്ള സമയത്ത് പുതിയ ടോപ്പിക്കുകൾ പഠിക്കരുത്. അറിയാവുന്നത് കൂടുതൽ കൃത്യമാക്കാൻ ശ്രമിക്കുക. അധ്യാപകരോട് ചോദിച്ച് മാത്രം സംശയനിവാരണം വരുത്തുക. 8. കൃത്യമായും വേഗത്തിലും ഉത്തരങ്ങൾ ചെയ്തു പഠിക്കുക. 9. പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ ലഭിക്കുന്പോൾ അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതുക. കഴിയുന്നിടത്തോളം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രമിക്കുക. 10. തീക്ഷ്ണതയും സ്ഥിരോൽസാഹവും അർപ്പണബോധവും കൈവിടാതിരിക്കുക. വിജയം സുനിശ്ചിതമാണ്.
എൻട്രൻസ് പരിശീലനരംഗത്ത് 30 വർഷത്തെ പ്രവർത്തന പരിചയമുള്ള ദർശന അക്കാദമിയുടെ പ്രഗല്ഭരായ അധ്യാപകരുടെ ഓണ്‍ലൈൻ ക്ലാസുകൾ പഠനം ആയാസരഹിതമാക്കുന്നു. 6-10 ക്ലാസുകളിലെ കുട്ടികൾക്ക് ഫൗണ്ടേഷൻ ക്ലാസുകൾ, +1, +2 ട്യൂഷൻ+എൻട്രൻസ്, +1, +2 സ്കൂൾ പഠനത്തോടൊപ്പം ഇന്റഗ്രേറ്റഡ് എൻട്രൻസ് ബാച്ചുകൾ, തുടങ്ങിയവയിലാണ് ദർശന ശ്രദ്ധ പതിപ്പിക്കുന്നത്. റിപ്പീറ്റേഴ്സ് ബാച്ചുകൾ ഓണ്‍ലൈൻ വീഡിയോ ക്ലാസുകളിലൂടെ നൽകുന്നതോടൊപ്പം പരീക്ഷകളും നടത്തുന്നുണ്ട്. ഇതുവഴി നീറ്റ്, ജെ.ഇ.ഇ., പരീക്ഷകൾക്ക് മികച്ച റാങ്ക് നേടുവാൻ കുട്ടികൾക്ക് കഴിയുന്നു. ഫോൺ: 8547673001/2/3/4.
ഫാ. തോമസ് പുതുശേരി സിഎംഐ
(ഡയറകടർ, ദർശന അക്കാദമി)