കോ​​​​വി​​​​ഡ്-19 എ​​​​ന്ന മാ​​​​ര​​​​ക​ വൈ​​​​റ​​​​സ് മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ല്ലെ​​​​ങ്കി​​​​ലും അ​​​തു ലോ​​​​ക​​​​ജ​​​​ന​​​​ത​​​​യെ മൊ​​​​ത്തം മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​വൈ​​​​റ​​​​സി​​​​ന്‍റെ ജ​​​​നി​​​​ത​​​​ക​​​​സ്വ​​​​ഭാ​​​​വം മാ​​​​റി പ​​​​ല രൂ​​​​പ​​​​ത്തി​​​​ലും ഭാ​​​​വ​​​​ത്തി​​​​ലും പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ലൊ​​​​ന്നും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ വാ​​​​ക്സി​​​​നു​​​​ക​​​​ളോ മ​​​​രു​​​​ന്നു​​​​ക​​​​ളോ ക​​ണ്ടു​​പി​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​ല്ലെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലു​​ണ്ട്. കോ​​​​വി​​​​ഡ്-19 ന്‍റെ ര​​​​ണ്ടാം​​​​വ​​​​ര​​​​വി​​​​നെ​​​​യും അ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​തി​​​​പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി​​​​യോ​​​​ടെ മൂ​​​​ന്നാം വ​​​​ര​​​​വി​​​​നെ​​​​യും ശാ​​​​സ്ത്ര​​​​ലോ​​​​കം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. മൂ​​​​ന്നാം​​​​വ​​​​ര​​​​വ് ഉ​​​​ണ്ടാ​​​​യാ​​​​ൽ മ​​​​ര​​​​ണ​​​​സം​​​​ഖ്യ 2-3 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ ആ​​യേ​​ക്കാം.

ലോ​​​​ക്ക് ഡൗ​​​​ൺ മൂ​​​​ലം സ​​​​മ​​​​സ്ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും സ​​​​ന്പ​​​​ദ്ഘ​​​​ട​​ന ത​​​​ക​​രാ​​റി​​ലാ​​കും. നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ ക്ഷീ​​​​ണി​​​​താ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യ്ക്ക് കൂ​​​​നി​​​​ന്മേ​​​​ൽ​​​​കു​​​​രു എ​​​​ന്ന​​​​പോ​​​​ലെ​​​​യാ​​​​ണ് ത​​​​ക​​​​ർ​​​​ച്ച സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യു​​​​ടെ ന​​​​ട്ടെ​​​​ല്ല് പ്ര​​​​വാ​​​​സി​​​​മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ പ്ര​​​​തി​​​​വ​​​​ർ​​​​ഷം അ​​​​യ​​​​യ്ക്കു​​​​ന്ന ഒ​​​​രു ​​ല​​​​ക്ഷം​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. അ​​​​തു മി​​​​ക്ക​​​​വാ​​​​റും നി​​​​ല​​​​ച്ച​​​​മ​​​​ട്ടാ​​​​ണ്. ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 25 ല​​​​ക്ഷം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളി​​​​ൽ ‌നി​​ര​​വ​​ധി പേ​​​​ർ​​​​ക്കു തൊ​​​​ഴി​​​​ൽ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടു. ഗ​​​​ൾ​​​​ഫി​​​​ൽ​​​​നി​​​​ന്നു നാ​​​​ലു​​​​ല​​​​ക്ഷം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ നാ​​​​ട്ടി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്താ​​​​ൻ ഊ​​​​ഴം കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം കോ​​​​വി​​​​ഡ്-19 മൂ​​​​ലം 15 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ന​​​​ഷ്‌​​​​ട​​​​മു​​​​ണ്ടാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 14 കോ​​​​ടി അ​​​​തി​​​​ഥി​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ണ്ട്. അ​​​​വ​​​​രി​​​​ൽ അ​​​​ധി​​​​കം​​​​പേ​​​​രും ബം​​​​ഗാ​​​​ൾ, ഒ​​​​ഡീ​​ഷ, ആ​​​​സാം, യു​​​​പി, ബി​​​​ഹാ​​​​ർ മു​​​​ത​​​​ലാ​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. അ​​​​വ​​രു​​ടെ​​യി​​ട​​യി​​ലെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​ശ്ന​​​​മാ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു. നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ ഈ ​​ ​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ 60,000 കോ​​​​ടി രൂ​​​​പ നീ​​​​ക്കി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ ര​​​​ഘു​​​​റാം രാ​​​​ജ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ ദൗ​​​​ർ​​​​ല​​​​ഭ്യം

അ​​​​തി​​​​ഥി​​​​ത്തൊഴി​​​​ലാ​​​​ളി​​​​ക​​​​ൾ കേ​​​​ര​​​​ളം വി​​​​ട്ടു​​​​പോ​​കു​​ന്പോ​​​​ൾ ഓ​​​​രോ മേ​​​​ഖ​​​​ല​​​​യി​​​​ലും തൊ​​​​ഴി​​​​ലാ​​​​ളി​​​​ദൗ​​​​ർ​​​​ല​​​​ഭ്യം ഉ​​​​ണ്ടാ​​​​കു​​ന്നു. വാ​​​​ണി​​​​ജ്യ, വ്യ​​​​വ​​​​സാ​​​​യ, നി​​​​ർ​​​​മാ​​​​ണ, കാ​​​​ർ​​​​ഷി​​​​ക, ഗ​​​​താ​​​​ഗ​​​​ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​ല്ലാം മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​കും. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 20 ല​​​​ക്ഷം​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പു​​​​ന​​​​രു​​​​ദ്ധാ​​​​ന പാ​​​​ക്കേ​​​​ജ് പ​​​​ര്യാ​​​​പ്ത​​വും ഫ​​ല​​പ്ര​​ദ​​വു​​മ​​​​ല്ലെ​​​​ന്നാ​​​​ണു സാ​​​​ന്പ​​​​ത്തി​​​​ക​​​​വി​​​​ദ​​​​ഗ്ധ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ലോ​​ക്ക് ഡൗ​​ൺ മൂ​​ലം 55 ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് ഇ​​​​ന്ത്യ നേ​​​​രി​​​​ട്ട സാ​​​​ന്പ​​​​ത്തി​​​​ക​​​​ന​​​​ഷ്ടം 1,25,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2020-21 ലെ ​​​​വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് 7.4 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 1.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണ് ഐ​​​​എം​​​​എ​​​​ഫി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം. 1991-നു ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ പ്ര​​​​ക​​​​ടന​​​​മാ​​​​ണി​​​​ത്. ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് മൂ​​​​ന്നു​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യും. 45 ശ​​​​ത​​​​മാ​​​​നം ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ത്പ​​​​ന്ന വി​​​​പ​​​​ണ​​​​നം നി​​​​ശ്ച​​​​ല​​​​മാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് 6.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യും.

ച​​​​ര​​​​ക്ക് സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ഗോ​​​​ള​​​​വ്യാ​​​​പാ​​​​ര ഇ​​​​ടി​​​​വ് 11 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്ന് ഐ​​​​എം​​​​എ​​​​ഫ് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ന​​​​ഷ്‌​​​​ടം 88 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​രും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​യി​​ലെ ന​​​​ഷ്‌​​​​ടം 78 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​കും. സം​​സ്ഥാ​​ന​​ത്തി​​​​ന്‍റെ ആ​​​​കെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത 1.71 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​രും. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​ക​​​​മ്മി ആ​​റു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​രും. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ധ​​​​ന​​​​ക​​​​മ്മി 3.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്ന് 12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ക​​​​ട​​​​മെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.

നി​​​​ക്ഷേ​​​​പ​​​​രീ​​​​തി​​​​യി​​​​ൽ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി

ആ​​​​ഗോ​​​​ള​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലെ ത​​​​ക​​​​ർ​​​​ച്ച, നി​​​​ക്ഷേ​​​​പ​​​​രീ​​​​തി​​​​യി​​​​ൽ വ​​​​ൻ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങും. 1928-ൽ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ നേ​​​​രി​​​​ട്ട ത​​​​ക​​​​ർ​​​​ച്ച​​​​മൂ​​​​ലം അ​​​​നേ​​​​കം നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യി​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​. അ​​​​തു​​​​പോ​​​​ലൊ​​​​രു ദുഃ​​​​സ്ഥി​​​​തി വ​​​​രു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ല. വ്യാ​​​​പാ​​​​ര-​​​​വാ​​​​ണി​​​​ജ്യ ത​​​​ല​​​​ത്തി​​​​ലെ ന​​​​ഷ്‌​​​​ടം ഭ​​​​യ​​​​ന്ന് നി​​​​ക്ഷേ​​​​പ​​​​ക​​​​ർ സ്വ​​​​ർ​​​​ണ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങാ​​​​നു​​​​ള്ള പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. ഗോ​​​​ൾ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ട്രേ​​​​ഡ് ഫ​​​​ണ്ടി(​​​​ഇ​​​​ടി​​​​എ​​​​ഫ്)​​​​ലേ​​​​ക്ക് 2020 മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ മാ​​​​ത്രം ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത് 815 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​നു​​​​ശേ​​​​ഷം ഇ​​​​ടി​​​​എ​​​​ഫി​​​​ലേ​​​​ക്കു വ​​​​ന്നെ​​​​ത്തി​​​​യ​​​​ത് 3299 കോ​​​​ടി​​​​രൂ​​​​പ​​. ഇ​​​​തു ക്ര​​​​മേ​​​​ണ വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​ണു സൂ​​​​ച​​​​ന​​.


വി​​​​പ​​​​ണി​​​​യി​​​​ലെ പ​​​​ണ​​​​ത്തി​​​​ന്‍റെ പ​​ങ്ക് സ്വ​​​​ർ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്പോ​​​​ൾ ക​​​​ന്പോ​​​​ള​​​​ത്തി​​​​ൽ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നു പ​​​​ണ​​​​ല​​​​ഭ്യ​​​​ത കു​​​​റ​​​​യും. അ​​​​ത് എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു വി​​​​ഘാ​​​​ത​​​​മാ​​​​യി​​​​ത്തീ​​​​രും. നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ദീ​​​​ർ​​​​ഘ​​​​കാ​​​​ല ലാ​​​​ഭ​​​​ത്തി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​രാ​​​​യാ​​​​ണു സ്വ​​​​ർ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​ രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​പ്പോ​​​​ഴു​​​​ള്ള ധാ​​​​ന്യ​​​​ശേ​​​​ഖ​​​​രം (എ​​ട്ടു കോ​​​​ടി ട​​​​ൺ) ഏ​​​​താ​​ണ്ട് 6-8 മാ​​​​സ​​​​ത്തേ​​​​ക്കു പ​​​​ര്യാ​​​​പ്ത​​​​മാ​​​​കും. അ​​​​ടു​​​​ത്ത വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ത്ര​​​​യും ധാ​​​​ന്യം സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഭ​​​​ക്ഷ്യ​​​​ക്ഷാ​​​​മ​​​​മാ​​​​ണ് ന​​​​മ്മെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത കൃ​​​​ഷി​​​​യി​​​​റ​​​​ക്കാ​​​​നു​​​​ള്ള ധ​​​​ന​​​​സ്ഥി​​​​തി ഇ​​​​പ്പോ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ധ​​​​ന​​​​സ​​​​ഹാ​​​​യം കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത ധാ​​​​ന്യ​​​​വി​​​​ള ല​​​​ഭി​​​​ക്കാ​​​​തെ​​​​വ​​​​രും. കൂ​​​​ടാ​​​​തെ ഉ​​​​ത്ത​​​​ര​​​​ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ വെ​​​​ട്ടു​​​​ക്കി​​​​ളി​​​​ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.​​

കേ​​​​ര​​​​ള​​​​ത്തി​​നു ന​​ഷ്ട​​ങ്ങ​​ൾ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യുടെ അവ സ്ഥയും വി​​​​ഭി​​​​ന്ന​​​​മ​​​​ല്ല. ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ്ക്കു സം​​​​ഭ​​​​വി​​​​ച്ച ന​​​​ഷ്‌​​​​ടം 1,570 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മ​​​​ത്സ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്ക് 12 മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വ​​​​ന്ന ന​​​​ഷ്‌​​​​ടം 1,371 കോ​​​​ടി രൂ​​​​പ​​. മ​​​​റ്റു ചി​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ന​​​​ഷ്‌​​​​ട​​​​ക്ക​​​​ണ​​​​ക്ക് ഇ​​ങ്ങ​​നെ​​യാ​​ണ്: മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം - 181 കോ​​​​ടി, കേ​​​​ര​​​​ള ലൈ​​​​വ്സ്റ്റേ​​​​ാക്ക് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് - 143 കോ​​​​ടി, റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡ് - 563 കോ​​​​ടി, ബ​​​​നാ​​​​ന പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ​​​​സ് - 269 കോ​​​​ടി, കോ​​​​ഫി​​​​ബോ​​​​ർ​​​​ഡ് - 92 കോ​​​​ടി, കു​​​​രു​​​​മു​​​​ള​​​​ക്/​​​​ക​​​​ശു​​​​വ​​​​ണ്ടി - 606 കോ​​​​ടി, പൈ​​​​നാ​​​​പ്പി​​​​ൾ/​​​​നെ​​​​ല്ല്/​​​​തേ​​​​യി​​​​ല - 111 കോ​​​​ടി.

2020-21 ലെ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ ജി​​​​ഡി​​​​പി വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് 41 വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. 2021-22 ലെ ​​​​വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​യേ​​​​ക്കാ​​​​മെ​​​​ന്നും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​​​കാ​​​​ന്ത ദാ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കു​​​​ന്നു. ആ​​​​ഗോ​​​​ള​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വ​​​​ൻ തൊ​​​​ഴി​​​​ൽ​​​​ന​​​​ഷ്‌​​​​ടം സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു വ​​​​ൻ​​​​കി​​​​ട ക​​​​ന്പ​​​​നി​​​​ക​​​​ളെ​​​​ല്ലാം പ്ര​​​​വ​​​​ചി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

2024-25 -ൽ ​​​​ഇ​​​​ന്ത്യ അ​​​​ഞ്ചു​​​​ല​​​​ക്ഷം​​​​കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം എ​​​​ങ്ങ​​​​നെ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​ത് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വീ​​​​ട് എ​​​​ന്ന 25,000 കോ​​​​ടി​​​​യു​​​​ടെ ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യും എ​​​​ങ്ങ​​​​നെ പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​ക്കാ​​​​മെ​​​​ന്ന് ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഒ​​​​രു​​ വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഓ​​​​ഹ​​​​രി​​​​നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​സ്തി​​​​മൂ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ടി​​​​വ് 27 ല​​​​ക്ഷം കോ​​​​ടി​​ രൂ​​​​പ​​​​യാ​​​​ണ്. ഇ​​​​തു ജി​​​​ഡി​​​​പി​​​​യു​​​​ടെ 13.5 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രും. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​ത്ഥാ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ലോ​​​​ക​​​​ബാ​​​​ങ്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച 25 കോ​​ടി ഡോ​​​​ള​​​​ർ പാ​​​​ക്കേ​​​​ജ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യ​​​​ത് വ​​​​ലി​​​​യ പ്ര​​​​ഹ​​​​ര​​​​മാ​​​​യി. കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ത​​​​ന്നെ സാ​​​​ന്പ​​​​ത്തി​​​​ക​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ട്ട കേ​​​​ര​​​​ളം 40 ശ​​​​ത​​​​മാ​​​​നം പ്ലാ​​​​ൻ വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി മേ​​​​ധാ​​​​വി ആ​​​​ർ​​​​ത​​​​ർ ഡി. ​​​​ലി​​​​റ്റി​​​​ലി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 2021-22 ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് (ജി​​​​ഡി​​​​പി) 0.8 ശ​​​​മാ​​​​ന​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി​​​​രി​​​​ക്കും. പ്ര​​​​ശ​​​​സ്ത വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ പ്ര​​​​ണാ​​​​ബ് സെ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഏ​​​​പ്രി​​​​ൽ 2020 വ​​​​രെ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ലോ​​​​ക്ക് ഡൗ​​​​ൺ ന‌​​​​ഷ്‌​​​​ടം 35 ല​​​​ക്ഷം കോ​​​​ടി​​​​രൂ​​​​പ​​​​യാ​​​​ണ്.

കോ​​​​വി​​​​ഡി​​​​ന്‍റെ ര​​​​ണ്ടാം​​​​വ​​​​ര​​​​വും മൂ​​​​ന്നാം വ​​​​ര​​​​വും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രാ​​​​യ 52 ല​​​​ക്ഷം പേ​​​​ർ​​​​ക്ക് (2011 ലെ ​​​​ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്) രോ​​​​ഗ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സ​​​​മാ​​​​യി വ​​​​ന്നേ​​​​ക്കാം.

ലോ​​​​ക്ക് ഡൗ​​​​ണി​​​​നു ശേ​​​​ഷം പു​​​​തി​​​​യ സാ​​​​മൂ​​​​ഹ്യ​​​​രീ​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റാ​​​​ൻ നാം ​​​​നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കും. ന്യൂ ​​​​നോ​​​​ർ​​​​മ​​​​ൻ എ​​ന്നാ​​​​ണ് ആ ​​കാ​​ലം അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ൻ ​​പോ​​​​കു​​​​ന്ന​​​​ത്.

പി.​​​​വി. ​​സ​​​​ക്ക​​​​റി​​​​യ