ADVERTISEMENT
ADVERTISEMENT
6
Sunday
July 2025
11:27 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
LEADER PAGE ARTICLE
ബ്രെക്സിറ്റ് ബ്രിട്ടനെ പിളർത്തുമോ?
Wednesday, September 4, 2019 11:34 PM IST
X
ബ്രെക്സിറ്റ് ബ്രിട്ടനെ ഛിന്നഭിന്നമാക്കുമോ? പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ കീറിമുറിക്കാനൊരുങ്ങുകയാണെന്നു മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആരോപിക്കുന്നു. സ്കോട്ലൻഡ്, ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിങ്ങനെ എല്ലാവരും തങ്ങളുടെ ദേശീയതയുമായി രംഗത്തുണ്ട്. പരസ്പരം മത്സരിക്കുകയും പോരടിക്കുകയും ചെയ്യുന്ന ഈ ദേശീയതകൾ ഗ്രേറ്റ് ബ്രിട്ടനെന്ന രാജ്യത്തെ തകർക്കുമെന്ന മുൻ പ്രധാനമന്ത്രിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതില്ല.
സൂര്യനസ്തമിക്കാത്ത രാജ്യമെന്നു പുകൾപെറ്റ ബ്രിട്ടീഷ് സാമ്രാജ്യം പഴയ കൊളോണിയൽ പ്രതാപമൊക്കെ നഷ്ടമാക്കിയിട്ടു കാലമേറെയായി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള പിന്മാറ്റത്തിന്റെ പേരിൽ ബ്രിട്ടൻ കലുഷിതമാണിപ്പോൾ. ബ്രെക്സിറ്റ് എന്നറിയപ്പെടുന്ന ഈ പിന്മാറ്റത്തോട് ബ്രിട്ടീഷ് ജനത ഇനിയും പൂർണമായി സമരസപ്പെട്ടിട്ടില്ല.
ബ്രെക്സിറ്റിനെ അനുകൂലിച്ചും എതിർത്തും ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. പല പ്രധാനമന്ത്രിമാർക്കും ഈ വിഷയത്തിൽ കസേര നഷ്ടപ്പെട്ടു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട നിർണായക വോട്ടിംഗ് നടക്കാനിരിക്കേ ഇപ്പോഴിതാ പ്രധാനമന്ത്രി ബോറിസ് ജോൺസണ് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതിക കക്ഷിയിലെ ഫിലീപ്പ് ലീ പ്രതിപക്ഷ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്കു കൂറുമാറിയതാണ് ജോൺസണ് ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടയാക്കിയത്.
യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കണമെന്നതാണ് ബോറിസ് ജോൺസണിന്റെ നിലപാട്. എന്നാൽ ഭരണകക്ഷിയിലെതെന്ന ഒരു വിഭാഗത്തിന് ഇതിനോട് എതിർപ്പുണ്ട്. നിലവിലെ ധാരണയനുസരിച്ച് ഒക്ടോബർ 31നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. എന്നാൽ യൂറോപ്യൻ യൂണിയനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ലീയുടെ കൂറുമാറ്റം.
ഇതിനിടെ പാർലമെന്റിനെ മരവിപ്പിച്ചുനിർത്തി ബ്രെക്സിറ്റ് പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണു ജോൺസൺ. പാർലമെന്റ് അഞ്ചാഴ്ചത്തേക്കു പ്രൊറോഗ് ചെയ്യാനുള്ള ജോൺസന്റെ തന്ത്രം കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. സമ്മേളന കാലാവധി വെട്ടിച്ചുരുക്കി എംപിമാരെ സമ്മർദത്തിലാക്കാനാണു ശ്രമം. തെരേസാ മേ പ്രധാനമന്ത്രിയായിരുന്ന സമയത്ത്, മൂന്നു തവണയാണ് ബ്രെക്സിറ്റ് പ്രമേയം എംപിമാർ തള്ളിയത്. ഇത്തവണ കൂടുതൽ സമയം അനുവദിക്കാതിരുന്നാൽ ഭൂരിപക്ഷം എംപിമാരെ തന്റെ പാളയത്തിലെത്തിച്ച് കാര്യം സാധിക്കാമെന്ന കണക്കുകൂട്ടലിലാണ് ബോറിസ് ജോൺസൺ.
വിഭ്രാന്തി പരത്തുന്ന തോക്ക്
അമേരിക്കയിൽ വീണ്ടും കൂട്ടക്കുരുതി. പടിഞ്ഞാറൻ ടെക്സസിൽ കഴിഞ്ഞ ഞായറാഴ്ച റോഡിലെ സ്ഗ്നൽ തെറ്റിച്ചതിനു പോലീസ് തടഞ്ഞ ഒരാളാണ് കണ്ണിൽക്കണ്ടവരുടെയെല്ലാം നേർക്കു വെടിയുതിർത്തത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം നിരപരാധികളായ വഴിപോക്കർ. മുഖത്തു വെടിയേറ്റ പതിനേഴു മാസം മാത്രം പ്രായമുള്ള പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. സേത് ആരോൺ അറ്റോർ എന്ന മുപ്പത്തിയാറുകാരനായ തോക്കുധാരി പിന്നീടു പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.
ഇത്തരത്തിലുള്ള തെരുവാക്രമണങ്ങൾ അമേരിക്കയിൽ പതിവായിരിക്കുന്നു. ഈ വർഷം ഇതുവരെ 25 പേരാണ് ഇത്തരം അപ്രതീക്ഷിത അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ കോൺഗ്രസിലെ എല്ലാ കക്ഷികളുമായും ചർച്ച നടത്തി ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്കൾ പെൻസ് പറഞ്ഞു.
മാനസിക വിഭ്രാന്തിയാണ് പലരെയും ഇത്തരം ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. തോക്കു പ്രയോഗം അവസാനിപ്പിക്കുന്നതിനു മാനസികാരോഗ്യരംഗത്തു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിപ്രായപ്പെട്ടു. ടെക്സസിൽ എഴു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയയാൾ ജോലിയിൽനിന്നു പിരിച്ചുവിട്ടതിനെത്തുടർന്നു മാനസിക സംഘർഷത്തിലായിരുന്നു.
കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ ഒരു ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ 17 പേരാണു മരിച്ചത്. അമേരിക്കയിൽ കൂടുതൽ മാനനസികരോഗാശുപത്രികൾ തുടങ്ങേണ്ടതിന്റെ ആവശ്യകത അന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടും ഇത്തരം ആക്രമണങ്ങളുണ്ടായി, ഡേറ്റണിലും ഒഹിയോയിലുമൊക്കെ.
തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ പെരുകിവരുന്ന സാഹചര്യത്തിൽ മാനസിക ചികിത്സാകേന്ദ്രങ്ങളുൾപ്പെടെ പല സംവിധാനങ്ങളും ഉണ്ടാകേണ്ടതിനെക്കുറിച്ചു വൈറ്റ്ഹൗസും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യാന സംസ്ഥാനത്ത് ഈയിടെ വലിയൊരു മാനസികരോഗ ചികിത്സാലയം തുറന്നു. അന്‍പതു വർഷങ്ങൾക്കു ശേഷമാണിവിടെ ഇത്തരമൊരു ആശുപത്രി തുടങ്ങുന്നത്. ഗുരുതരമായ മാനസികരോഗമുള്ളവർക്കാണിവിടെ ചികിത്സ ലഭിക്കുക. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇന്ത്യാനയിൽ ഗവർണറായിരുന്ന കാലത്താണ് ഇത്തമൊരു ആശുപത്രി തുടങ്ങാൻ തീരുമാനിക്കുന്നത്.
എന്നാൽ, തോക്കുപ്രയോഗം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതൊന്നുമല്ല വേണ്ടെതെന്നു വാദിക്കുന്നവരേറെയുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രശ്നത്തിന് പത്തൊന്‍പതാം നൂറ്റാണ്ടിലെ പരിഹാരമാണു ട്രംപ് തേടുന്നതെന്ന് മെന്റൽ ഹെൽത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ പോൾ ജിയോൻഫ്രെഡോ വിമർ ശിക്കുന്നു.
മരുന്നിന് ഇന്ത്യ വേണം
ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തിൽ കടുത്ത വിള്ളലുണ്ടായെങ്കിലും ചില കാര്യങ്ങളിൽ അവർക്കിപ്പോഴും ഇന്ത്യയുടെ തുണ അനിവാര്യംതന്നെ. ഇന്ത്യയിൽനിന്നു ജീവൻരക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ തടസങ്ങളും പാക് സർക്കാർ എടുത്തുകളഞ്ഞു.
കാഷ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടുകളിൽ എതിർപ്പു പ്രകടിപ്പിച്ചാണു പാക്കിസ്ഥൻ ഉഭയകക്ഷി ബന്ധത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജീവൻരക്ഷാ മരുന്നുകൾ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനുമുള്ള അനുവാദം പാക് വാണിജ്യമന്ത്രാലയമാണു നൽകിയിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം തകർച്ചയിലാണ്. പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും ഇന്ത്യ ഇരുന്നൂറു ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷബാധകൾക്കെതിരേ കുത്തിവയ്പിനുള്ള 3.6 കോടി ഡോളറിന്റെ മരുന്നുകളാണ് പാക്കിസ്ഥാൻ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.
ഇസ്രയേലിൽ മോദി ബാനർ
ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം രണ്ടാംവട്ടവും മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റചങ്ങാത്തം പുലർത്തുന്ന നെതന്യാഹു സെപ്റ്റംബർ ഒന്‍പതിനാണ് ഇന്ത്യ സന്ദർശിക്കാനിരുന്നത്. ഇസ്രയേലിൽ തെരഞ്ഞെടുപ്പു നടക്കുന്നതിലാണ് സന്ദർശനം നീട്ടിവയ്ക്കേണ്ടിവന്നത്.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരം നഷ്ടമായതിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ഫോണിൽ മോദിയെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും ഇന്ത്യാ സന്ദർശനം ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും അവസാനനിമിഷം അതു മാറ്റിവയ്ക്കേണ്ടിവന്നു.
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ നെതന്യാഹുവിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരമുള്ള നേതാവെന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തുമെന്നു ലിക്വിഡ് പാർട്ടി കരുതുന്നു. കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരോടൊപ്പം നെതന്യാഹു നിൽക്കുന്ന കൂറ്റൻ ബാനറുകൾ ഇസ്രയേലിലെങ്ങും ഉയർത്തിയിരുന്നു. ലോകസമൂഹത്തിനു മുന്നിൽ നെതന്യാഹുവിനും ഇസ്രയേലിനുമുള്ള അംഗീകാരമായി ഇതിനെ പ്രതിഫലിപ്പിക്കുകയായിരുന്നു ലക്ഷ്യം. പലസ്തീൻ പ്രശ്നവും ഗാസയിലെ പ്രതിസന്ധിയുമൊക്കെ ഇസ്രയേലിനു ലോകസമൂഹത്തിനു മുന്നിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മെരുക്കാനൊരു നീക്കം
ഹോങ്കോംഗിലെ പ്രക്ഷോഭത്തിന് താത്കാലിക വിരാമമൊരുക്കാൻ പ്രാദേശിക ഭരണാധികാരി കാതിലാമിന്റെ അപ്രതീക്ഷിതനീക്കം. വിവാദമാ യ പുറത്താക്കൽ നിയമം പിൻവലിച്ചു കൊണ്ടാ ണ് തന്ത്രപരമായ ഈ പിൻമാറ്റം. ഹോങ്കോംഗിൽ ചൈനാവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്കു വിദ്യാർഥികൾ സജീവമായി എത്തിയതോടെ പ്രശ്നം സങ്കീർണമായിരുന്നു. ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണകൂടത്തിനെതിരേ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠിപ്പുമുടക്കു സമരം പ്രഖ്യാപിച്ചിരുന്നു സർവകലാശാലാ വിദ്യാർഥികൾ.
ചൈനയുടെ പാവസർക്കാരാണ് ഇപ്പോൾ ഹോങ്കോംഗിൽ ഭരണം നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ പരാതി. എന്നാൽ പ്രതിഷേധക്കാരെ ഭീകരരെന്നു വിശേഷിപ്പിക്കുന്ന ചൈനീസ് ഭരണകൂടം യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പ്രക്ഷോഭകരെ ഭീകരർ എന്നു വിശേഷിപ്പിച്ചത്. സംഘം ചേരാനും പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യത്തിന്റെ പരിധി പ്രക്ഷോഭകർ ലംഘിച്ചിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ബ്രിട്ടൻ കൈമാറിയതോടെ ഹോങ്കോംഗ് ചൈനീസ് ആധിപത്യത്തിലായെങ്കിലും ഒരു രാജ്യം രണ്ടു സന്പ്രദായം എന്ന രീതിയിൽ തദ്ദേശവാസികൾക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ചൈനീസ് ജനതയ്ക്കു ചിന്തിക്കാൻപോലും കഴിയാത്തതാണീ സ്വാതന്ത്ര്യം. ഇതു നഷ്ടമാകുമോ എന്ന ഭയമാണിപ്പോൾ ഹോങ്കോംഗുകാർക്ക്. പുതിയ നിയന്ത്രണങ്ങൾ ഓരോന്നായി കൊണ്ടുവന്നു വൻകര പിടിമുറുക്കുകയാണെന്ന് അവർ പറയുന്നു. ക്രിമിനലുകളെന്നു സംശയിക്കുന്നവരെ ചൈനയി ലേക്ക് നാടുകടത്തുന്ന നിയമമാണ് വൻപ്രതിഷേധ ത്തിനിടയാക്കിയത്. ഈ ബിൽ പിൻവലിച്ചെങ്കിലും ജനാധിപത്യപ്രഷോഭം തുടരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
ലോകവിചാരം / സെർജി ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
സുമനസുകൾ തന്ന പണം എവിടെ?
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹാ
ബ്രിക്സ് ഉച്ചകോടി ചരിത്രം തിരുത്തുമോ?
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസ
കെസിബിസി യുവജനദിനം ഇന്ന്: യുവാക്കൾ മാറുന്ന കാലത്തെ ഊർജപ്രവാഹം
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്
വെള്ളരിപ്രാവുകളെ കൊല്ലരുത്!
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പ
പത്രത്തിൽ നെടിയരി, പാത്രത്തിൽ പൊടിയരി
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ
യുഡിഎഫ് ഒന്നിച്ചാണോ, ഭിന്നിച്ചാണോ?
കഴിഞ്ഞ രണ്ടാഴ്ച കേരളത്തിലെ രാഷ്ട്രീയശക്തികൾക്കിടയിൽ പൊതുവായൊരു ഐക്യം ദൃശ്യ
കൗതുകം
എത്ര കണ്ടാലും മതിവരാത്ത ചില കൗതുകങ്ങളുണ്ട്. കുട്ടിക്കാ
എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. സാമുവൽ ചന്ദനപ്പള്ളി മണ്മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
സാഹിത്യചരിത്രങ്ങൾ എഴുതിയെങ്കിലും സാ
ദുക്റാന അർഥപൂർണമാക്കാം
ദുക്റാന തിരുനാളിനോടനുബന
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസവും റോമൻ കൂട്ടായ്മയും
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വ
അയൽപക്കത്താണ് സന്തോഷം
കഴിഞ്ഞ നാലുദശകങ്ങളായി പ്രാ
‘ചുരുളി’ സൃഷ്ടിച്ച സാംസ്കാരിക ചുഴികൾ
വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളി
സയന്‍സ് സിറ്റി വരുമ്പോള്‍
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച
കാരുണ്യസ്പർശത്തോടെ ആരോഗ്യരംഗത്തും കൃത്രിമബുദ്ധി വരണം
റവ. ഡോ. ബിനു കുന്നത്ത് ഡയറക്ടർ, കാരിത്താസ് ആശുപത്രി
ജൂലൈ ഒന്ന്. ഡോ
ഇറാനും ഇസ്രയേലും പിന്നെ അമേരിക്കയും റഷ്യയും
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ
ഭരണഘടന നിലനിൽക്കണം, മതേതരത്വം ഇന്ത്യയുടെ പ്രാണവായു
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്
അമേരിക്കൻ വ്യാപാര കരാർ ഇന്ത്യൻ കർഷകരെ തകർക്കുമോ?
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ
“ നിലമ്പൂര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്റെ ചൂണ്ടുപലക ”
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗ
തല്ലണ്ടമ്മാവാ, നന്നാകില്ല
നിലന്പൂർ ജനത ഉപതെരഞ്ഞടു
ആയിരം പൂര്‍ണചന്ദ്രശോഭയില്‍
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ
ബ്രെയിന്‍ ട്യൂമര്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെ
കേരളതീരം ഭരണകൂടത്തിന്റെ മുഖക്കണ്ണാടി
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ
മന്ത്രിയെ ചുറ്റിച്ച ‘മന്ത്രി’
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്
ലഹരിക്കെതിരേ മുന്നിട്ടിറങ്ങുക
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ല
ആനന്ദം
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധി
വേറെ വഴിയില്ലാതെ വെടിനിർത്തി ഇറാൻ
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കു
ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്ക
തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ
പോരാട്ടവഴിയിൽ ദീപികയും
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവ
ഭരണഘടനയെ കൊലചെയ്ത ദിനം
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്
പാളിയതെങ്ങനെ?
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടി
കേരളത്തിന്റെ ഭൂ ഭരണനേട്ടം പഠിപ്പിക്കുന്ന ‘ഭൂമി’ ദേശീയ ഡിജിറ്റൽ സർവേ കോൺക്ലേവ്
കെ. രാജൻ റവന്യുമന്ത്രി
ഭൂപരിഷ്
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില
നിലന്പൂരിൽ കണ്ടത് ഭരണവിരുദ്ധ വികാരം
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാന
ടോൾപിരിവ് തുടരുന്പോഴും നിരത്തിൽ നരകയാതന
എറണാകുളം ജില്ലാ അതിർത്തിയിൽനിന്നു 40 കി
യുദ്ധഗതി മാറി, ഇനി എന്ത്?
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതി
എയ്ഡഡ് അധ്യാപക നിയമനവും പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും തെറ്റിദ്ധാരണകളും വാസ്തവങ്ങളും
ഫാ. ആന്റണി വക്കോ അറയ്ക്കൽ (കെസിബിസി വിദ്യാഭ്യാ
വിജയിക്കുന്നത് വെൽഫെയർ പാർട്ടി
നിലന്പൂർ ഉപതെരഞ്ഞെടുപ്പി
ഇതു തീരജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം
റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട് ചാൻസലർ, കൊച്
ആത്മഹത്യയെന്ന ആരോഗ്യ പ്രതിസന്ധി
ആത്മഹത്യ ലോകമെമ്പാടുമുള്ള സമൂഹ
ഇറാന്റെ അണ്വായുധ പദ്ധതികൾ
ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടുകൾക്കു പിന്നിൽ ഇറാന്റെ ആണവപദ്ധതികളാണുള്ള
വന്യജീവി സംഘര്‍ഷം: ആരോപണങ്ങളും യാഥാര്‍ഥ്യവും
വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളുട
ആഫ്രിക്കയിലെ തമസ്കരിക്കപ്പെടുന്ന കൂട്ടക്കുരുതികൾ
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർ
കഥ
“നെഞ്ചില്‍ ദുഃഖത്തിന്റെ മലകള്‍ ചുമന്നു നടക്കുന്നവരെ എനിക്കറിയാം. പൊടുന്നനെ ആ
അയ്യൻകാളി ഇന്ത്യയുടെ മഹാനായ പുത്രൻ
‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്നാണ് അയ്യൻകാളിയുടെ പ്രതിമ വെള്ളയന്പലത്ത് അനാ
പുതിയ യുദ്ധതന്ത്രത്തിന്റെ അരങ്ങേറ്റം
ഇസ്രയേൽ ഇറാനെ ആക്രമിച്ചുതുടങ്ങിയിട്ട് അഞ്ചു ദിവസം ആകുന്നു. പശ്ചിമേഷ്യയിലെ പു
മലിനീകരണനിയന്ത്രണവും പരിസ്ഥിതി നിയമങ്ങളും
മാലിന്യം മൂലമുള്ള പ്രശ്നങ്ങൾ ദിനംപ്രതി വർ
മതേതരത്വത്തിന്റെ മഹത്വവും അതിന്റെ പോരായ്മയുടെ അപകടങ്ങളും
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റിപ്പോ
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
Kerala
2
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
National
3
സംസ്കാരങ്ങൾ ഇടകലരുന്നതിൽ അകലം തടസമാവില്ല: മോദി
International
4
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
5
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
Sports
ADVERTISEMENT
LATEST NEWS
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT