ADVERTISEMENT
ADVERTISEMENT
12
Saturday
July 2025
5:32 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
LEADER PAGE ARTICLE
പ്രതികരിക്കാനും പ്രതിഷേധിക്കാനുമാവാതെ മലയോര ജനത
Thursday, August 8, 2019 1:17 AM IST
X
ഇങ്ങനെ മതിയോ നവ കേരളം ? - 1
മഹാദുരന്തം സൃഷ്ടിച്ച ദുരിതക്കയത്തിൽനിന്ന് ഇനിയും കരകയറാനാകെ പകച്ചു നിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 3.30ന് അസാധാരണമായ ശബ്ദംകേട്ടു ഞെട്ടിയുണർന്ന ഇടുക്കി രാജപുരം നിവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
ഹുങ്കാരശബ്ദത്തോടെ പൊട്ടിയിറങ്ങിയ ഉരുളിൽ കരികുളത്ത് രാജന്റെ വീട് ഒലിച്ചുപോയതറിഞ്ഞ് അവർ ഓടിയെത്തി. വീട് മാത്രമല്ല, രാജനെയും മാതാവ് മീനാക്ഷിയെയും സഹോദരി ഉഷയെയും ഉരുൾ കൊണ്ടുപോയെന്നറിഞ്ഞ് അവർക്കൊന്ന് നിലവിളിക്കാൻ പോലുമായില്ല. പിറ്റേന്ന് ഉച്ചയോടെയാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം കഴിഞ്ഞ് ഉഷയുടെ മൃതദേഹവും. മാസങ്ങൾക്കുശേഷം രാജന്റെ കാലിന്റെ ഒരു ഭാഗവും കിട്ടി.
രാജന്റെ വീടിരുന്ന സ്ഥലം ഇന്നില്ല. പലരും ഇവിടെനിന്നു പലായനം ചെയ്തു. ഏക്കറുകണക്കിനു കൃഷിയും ഭൂമിയുമാണ് നശിച്ചത്. ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. ചിലർ പകൽ ഇവിടെയെത്തും പണിയെടുക്കും.
രാത്രി തങ്ങാൻ ധൈര്യമില്ല. ചെറിയമഴയിൽപോലും പെരിയാർവാലി പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി ഒരായുസ് മുഴുവൻ പണിയെടുത്തതു നിമിഷനേരം കൊണ്ട് ഇല്ലാതായിട്ടും സർക്കാരിന്റെ കാരുണ്യം ഇതുവരെയും എത്തിയിട്ടില്ല. നാട്ടുകാർക്ക് ഇപ്പോൾ വല്ലാത്തൊരു നിസംഗത. പരാതിയും പരിദേവനങ്ങളുമില്ല. ഒന്നുകൊണ്ടും ഫലമില്ലെന്നാണ് അനുഭവം.
കുറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽത്തന്നെ
അടിമാലി: പേമാരി കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കല്ലാർകുട്ടി സ്വദേശി കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽതന്നെ.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിലാ ണു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടു മാത്രമല്ല, മീൻകുളവും കാലിത്തൊഴുത്തും മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയുണ്ടെങ്കിലും അവിടെ വീടുവയ്ക്കാനാവില്ല. കത്തിപ്പാറയിൽ സർക്കാർ സ്കൂളിനോടു ചേർന്നുള്ള ക്യാന്പാണ് ഇപ്പോൾ വീട്. വെള്ളത്തൂവലിൽ മൂന്നു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ വീട് വച്ചു താമസിക്കുക അപ്രായോഗികം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചുമക്കളുമുണ്ട്. സർക്കാർ സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ചത്.
വീട് ഇടിഞ്ഞു താഴ്ന്ന ഭൂമിയിൽ നിൽക്കക്കള്ളിയില്ലാതെ
ചെറുതോണി: ഇടുക്കി വിമലഗിരിയിൽ വേഴവേലിൽ പോൾ വർഗീസിന്റെ രണ്ടരയേക്കർ സ്ഥലവും നിർമാണം പൂർത്തിയായിവന്ന വീടും കഴിഞ്ഞ ഓഗസ്റ്റിലെ കൊടും മഴയിൽ തകർന്നതാണ്. ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങി വലിയൊരു മലതന്നെ നിരങ്ങിമാറുകായിരുന്നു.
പലയിടങ്ങളിലും പ്രളയത്തിന്റെ ശേഷിപ്പായി വലിയ വിള്ളലുകളും ഗർത്തങ്ങളും. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച വീട് ഇടിഞ്ഞുതാണു പോയി. 60 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ഇൻഷ്വർചെയ്തെങ്കിലും ഇൻഷ്വറൻസ് കന്പനിയും കൈവിട്ടു. വീട് പണിക്ക് ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൻഷ്വറൻസ് കന്പനി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും ആ തുക ബാങ്ക് വായ്പയിലേക്കു വരവുവച്ചു. വായ്പക്കു മോറട്ടോറിയം നിലനിന്നിരുന്നപ്പോഴും ഇൻഷ്വറൻസ് കന്പനി അനുവദിച്ച 30 ലക്ഷവും കാർഷികവായ്പയിലും പലിശയിലും വരവുവച്ച് ബാങ്ക് മുതൽ തിരികെപ്പിടിച്ചു.
മറ്റൊരിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ സർക്കാരിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും ലഭിച്ചില്ല. സ്ഥലം വാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് വീട് നിർമിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ പണം കൈമാറുകയുള്ളു. വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമായവർ എവിടെനിന്ന് ഇത്രയും പണം സംഘടിപ്പിക്കുമെന്ന് പോൾ വർഗീസ് ചോദിക്കുന്നു. ആകെ നിരാശനായ ഇദ്ദേഹം കോതമംഗലത്ത് വാടകവീടെടുത്ത് താമസം മാറി.
സൂരജ്: അതിജീവനത്തിന്റെ നേർക്കാഴ്ച
പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയാണ് തക്കുടുവെന്ന സൂരജ്. 2018 ഓഗസ്റ്റ 10ന് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗം വിജയ് രാജ് പനി ബാധിച്ച സൂരജിനെയും കൊണ്ട് മറുകരയിലേക്ക് ഓടുന്ന രംഗം ആരും മറന്നിട്ടില്ല. അവനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ജീവൻ കൈയിൽ പിടിച്ചുള്ള ആ ഓട്ടം.
ചെറുതോണി ഇടുക്കികോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് സൂരജ്. സൈനികന്റെ കരവലയിത്തിലിരുന്ന് രക്ഷപ്പെട്ട അവൻ ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
മാത്യുവിന് നഷ്ടപരിഹാരം അനുവദിച്ചു; പക്ഷെ വീട് വയ്ക്കാൻ സ്ഥലം വേണം
നെടുങ്കണ്ടം: ചേന്പളത്ത് ആറേക്കർ ഭൂമിയുണ്ടായിരുന്നു പുളിക്കത്തൊണ്ടിയിൽ മാത്യു വർക്കിക്ക്. നിറയെ ഏലവും കുരുമുളകും കാപ്പിയും ഗ്രാന്പുവും കൊക്കോയും. അവിടെ ചെറിയൊരു വീട്ടിലായിരുന്നു താമസം.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. വീടുവയ്ക്കാൻ ഒന്നേകാൽ ലക്ഷം രൂപ കിട്ടി. അനുമതിക്കായി കളക്ടറേറ്റിൽ മൂന്നുതവണ പോയി. ഫലമുണ്ടായില്ല. വീടുവയ്ക്കാൻ വേറെ സ്ഥലം കണ്ടെത്താതെ പണം അനുവദിക്കില്ല. 25 കിലോമീറ്റർ അകലെ ശാന്തൻപാറയിൽ വീടിനു സ്ഥലം നൽകാമെന്ന് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള അവിടെ ജീവിക്കാൻ കഴിയില്ലെന്ന് മാത്യു വർക്കി. നെടുങ്കണ്ടം പഞ്ചായത്തിലും കയറിയിറങ്ങി മടുത്തെന്നും മാത്യു.
എല്ലാ വഴികളും അടഞ്ഞതോടെ ഉരുൾ ബാക്കിവച്ച സ്ഥലത്ത് വീടുപണിക്ക് ഒരുങ്ങുകയാണ് മാത്യുവും കുടുംബവും.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഇപ്പോഴും 68 കുടുംബങ്ങൾ
ചെറുതോണി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 68 കുടുംബങ്ങൾ ഇപ്പോഴും വാഴത്തോപ്പ് കെഎസ്ഇബി ക്വാർട്ടേഴ്സിലുണ്ട്. ആദ്യം 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാർപ്പിച്ചത്. പിന്നീട് 20 കുടുംബങ്ങൾക്കുകൂടി ഇടം ലഭിച്ചു. പ്രതിമാസം 150 രൂപയാണ് വാടക. വാഴത്തോപ്പ് പഞ്ചായത്തിലെ വെള്ളക്കയം, ആലിൻചുവട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല. പലരും വീടിനുള്ള സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നാലുലക്ഷം രൂപകൊണ്ട് എങ്ങനെ വീടുപണിയാനാകുമെന്നാണ് ആശങ്ക.
സമാനതകളില്ലാത്ത വേദനകളുമായി അജ്മലും കെ.ജെ. കുര്യനും
വെള്ളത്തൂവൽ: എസ് വളവിലുണ്ടായ ഉരുൾപൊട്ടലിൽ മുഹമ്മദിനും കെ.ജെ. കുര്യനുമുണ്ടായ നഷ്ടം സമാനതകളില്ലാത്തത്. പുളിക്കകുടി വീട്ടിൽ മമ്മൂട്ടിയെന്ന മുഹമ്മദും ഭാര്യ അസ്മയും മകൻ മുസ്വലും ഉരുൾപൊട്ടലിൽ മരിച്ചു. കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ അജ്മൽ മാത്രം.
അസ്മയുടെ ശരീര ഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ മറ്റു രണ്ടുപേരേക്കുറിച്ച് ഇനിയും വിവരമില്ല. ഭവന നിർമാണത്തിനായി സഹായം കിട്ടി. എന്നാൽ, മരിച്ചയാളുകളുടെ ആശ്രിതർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ.
26 വർഷത്തോളം അധ്യാപകനായിരുന്ന കുഴികണ്ടത്ത് കെ.ജെ. കുര്യന്റെ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിർമാണത്തിന് യോഗ്യമല്ലെന്നാണ് സർക്കാർ റിപ്പോർട്ട്.
നട്ടെല്ലിനുണ്ടായ പരിക്കിൽ നിന്ന് ഇനിയും പൂർണ മുക്തനായിട്ടില്ല കുര്യൻ. ഇതിനിടയിൽ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായും വന്നു.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
അടിയന്തരാവസ്ഥ: തരൂർ കാണാതെ പോയത്
ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിനുശ
മുല്ലപ്പെരിയാർ; 50 അടിയിൽ തുരങ്കം അപകടകരം
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണ
കോട്ടയം മെഡി.കോളജ് ആശുപത്രി സാധാരണക്കാരുടെ സ്വന്തം സൂപ്പർ സ്പെഷാലിറ്റി
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മ
തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർ
അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്
1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്
ഭീകരവാദത്തിന്റെ ഇരയായ നൈജീരിയ
പടിഞ്ഞാറൻ ആഫ്രിക്ക ക്രൈസ്തവരക്തം വീണു കുതിർന്നുകൊണ്ട
കൂടുതൽ ഡോ. ഹാരിസുമാർ വേണം, കൂടുതൽ ഫണ്ടും
ആരോഗ്യവകുപ്പിന്റെയും അനുബന്ധ വിഭാ
കണ്ണീർ
“കണ്ണീർ പുറത്തുവരാതിരിക്കാൻവേ
കുട്ടികൾ സൂംബ കളിക്കുമ്പോൾ
നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വ്യായാമം കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്
അത്യപൂർവം, ഈ ആത്മീയഗാഥ
നിരവധിയായ നർമപ്രഭാഷണങ്ങളിലൂടെ ശ്രോതാക്കൾക്കു ചിരിമധുരം വിളന്പിയ ആത്മീയ
സുറിയാനി ഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടം
സഭൈക്യരംഗത്തും സുറിയാനി ഭാഷയുടെയും സാ
മറക്കരുത്, ‘ജീവനു’വേണ്ടി പായുന്ന ഇവരെ
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോ
സാന്പത്തിക അസമത്വത്തിനു പരിഹാരം ഗ്രാമസ്വരാജ്?
ഇന്ത്യയിലെ വരുമാന അസമത്വം ബ്രിട്ടീ
സുമനസുകൾ തന്ന പണം എവിടെ?
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹാ
ബ്രിക്സ് ഉച്ചകോടി ചരിത്രം തിരുത്തുമോ?
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസ
കെസിബിസി യുവജനദിനം ഇന്ന്: യുവാക്കൾ മാറുന്ന കാലത്തെ ഊർജപ്രവാഹം
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്
വെള്ളരിപ്രാവുകളെ കൊല്ലരുത്!
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പ
പത്രത്തിൽ നെടിയരി, പാത്രത്തിൽ പൊടിയരി
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ
യുഡിഎഫ് ഒന്നിച്ചാണോ, ഭിന്നിച്ചാണോ?
കഴിഞ്ഞ രണ്ടാഴ്ച കേരളത്തിലെ രാഷ്ട്രീയശക്തികൾക്കിടയിൽ പൊതുവായൊരു ഐക്യം ദൃശ്യ
കൗതുകം
എത്ര കണ്ടാലും മതിവരാത്ത ചില കൗതുകങ്ങളുണ്ട്. കുട്ടിക്കാ
എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. സാമുവൽ ചന്ദനപ്പള്ളി മണ്മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
സാഹിത്യചരിത്രങ്ങൾ എഴുതിയെങ്കിലും സാ
ദുക്റാന അർഥപൂർണമാക്കാം
ദുക്റാന തിരുനാളിനോടനുബന
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസവും റോമൻ കൂട്ടായ്മയും
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വ
അയൽപക്കത്താണ് സന്തോഷം
കഴിഞ്ഞ നാലുദശകങ്ങളായി പ്രാ
‘ചുരുളി’ സൃഷ്ടിച്ച സാംസ്കാരിക ചുഴികൾ
വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളി
സയന്‍സ് സിറ്റി വരുമ്പോള്‍
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച
കാരുണ്യസ്പർശത്തോടെ ആരോഗ്യരംഗത്തും കൃത്രിമബുദ്ധി വരണം
റവ. ഡോ. ബിനു കുന്നത്ത് ഡയറക്ടർ, കാരിത്താസ് ആശുപത്രി
ജൂലൈ ഒന്ന്. ഡോ
ഇറാനും ഇസ്രയേലും പിന്നെ അമേരിക്കയും റഷ്യയും
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ
ഭരണഘടന നിലനിൽക്കണം, മതേതരത്വം ഇന്ത്യയുടെ പ്രാണവായു
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്
അമേരിക്കൻ വ്യാപാര കരാർ ഇന്ത്യൻ കർഷകരെ തകർക്കുമോ?
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ
“ നിലമ്പൂര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്റെ ചൂണ്ടുപലക ”
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗ
തല്ലണ്ടമ്മാവാ, നന്നാകില്ല
നിലന്പൂർ ജനത ഉപതെരഞ്ഞടു
ആയിരം പൂര്‍ണചന്ദ്രശോഭയില്‍
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ
ബ്രെയിന്‍ ട്യൂമര്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെ
കേരളതീരം ഭരണകൂടത്തിന്റെ മുഖക്കണ്ണാടി
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ
മന്ത്രിയെ ചുറ്റിച്ച ‘മന്ത്രി’
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്
ലഹരിക്കെതിരേ മുന്നിട്ടിറങ്ങുക
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ല
ആനന്ദം
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധി
വേറെ വഴിയില്ലാതെ വെടിനിർത്തി ഇറാൻ
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കു
ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്ക
തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ
പോരാട്ടവഴിയിൽ ദീപികയും
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവ
ഭരണഘടനയെ കൊലചെയ്ത ദിനം
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്
പാളിയതെങ്ങനെ?
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടി
കേരളത്തിന്റെ ഭൂ ഭരണനേട്ടം പഠിപ്പിക്കുന്ന ‘ഭൂമി’ ദേശീയ ഡിജിറ്റൽ സർവേ കോൺക്ലേവ്
കെ. രാജൻ റവന്യുമന്ത്രി
ഭൂപരിഷ്
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില
നിലന്പൂരിൽ കണ്ടത് ഭരണവിരുദ്ധ വികാരം
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാന
ടോൾപിരിവ് തുടരുന്പോഴും നിരത്തിൽ നരകയാതന
എറണാകുളം ജില്ലാ അതിർത്തിയിൽനിന്നു 40 കി
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സര്‍വകലാശാലയിൽ ഫയൽയുദ്ധം
Kerala
2
രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
National
3
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ വത്തിക്കാൻ കാര്യാലയത്തിനു കേടുപാട്
International
4
സൂചികകളിൽ തകർച്ച
Business
5
ഐഎസ്എല്‍ ഫ്രീസറില്‍!
Sports
ADVERTISEMENT
LATEST NEWS
കാഷ്മീരിലേക്ക് ആരും പോകരുത് ; വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി
അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി
പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്പെന്ഷന്
രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി കുടുംബാംഗങ്ങൾ സംസാരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT