ADVERTISEMENT
ADVERTISEMENT
28
Monday
April 2025
12:46 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
LEADER PAGE ARTICLE
പിൻഗാമി ആര്?
ജെറി ജോർജ്, ബോൺ
Wednesday, April 23, 2025 2:27 AM IST
X
" മാർപാപ്പയായി കോൺക്ലേവിലേക്കു വരുന്നയാൾ കർദിനാളായി മടങ്ങിപ്പോകുന്നു’എന്നൊരു ഇറ്റാലിയൻ പഴഞ്ചൊല്ലുണ്ട്. ആരു മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടും എന്നതു പ്രവചനാതീതമാണ്. പ്രവചനങ്ങൾ തെറ്റിപ്പോകുന്നതു സാധാരണമാണ്. വോട്ടവകാശമുള്ള കർദിനാൾമാരിൽ ഏറ്റവും സാധ്യതയുള്ളവരെ /”പാപ്പാബിലെ’ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ വിളിക്കുക. സഭാവൃത്തങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നവരെ പരിചയപ്പെടാം.
ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വസ്തർ
പിയെത്രോ പരോളിൻ (70)
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകരിൽ ഒരാൾ. സ്റ്റേറ്റ് സെക്രട്ടറി എന്നനിലയിൽ വത്തിക്കാനിലെ രണ്ടാമൻ. റോമൻ കൂരിയ പരിഷ്കരിക്കാൻ മാർപാപ്പയോടൊപ്പം നിന്നു ഈ ഇറ്റലിക്കാരൻ. വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചു. ചൈനയുമായി അടുക്കാനുള്ള വത്തിക്കാന്റെ ശ്രമത്തിന് പിന്തുണ നൽകി. സ്വവർഗാനുരാഗികളുടെ വിവാഹത്തെ "മനുഷ്യവർഗത്തിന്റെ പതനം’ എന്നു വിശേഷിപ്പിച്ച പരോളിൻ ധാർമിക വിഷയങ്ങളിൽ യാഥാസ്ഥിതികനാണ്.
മത്തെയോ സുപ്പി (69)
നയതന്ത്രപശ്ചാത്തലമുള്ള ഈ ഇറ്റലിക്കാരൻ യുക്രെയ്ൻ യുദ്ധത്തിൽമാർപാപ്പയുടെ സന്ദേശവാഹകനായിരുന്നു. ഇറ്റലിയിലെ ബൊളോഞ്ഞ മെത്രാപ്പോലീത്തയായ ഇദ്ദേഹം ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റാണ്. കുടിയേറ്റക്കാർക്കും ദരിദ്രർക്കുംവേണ്ടി ശബ്ദമുയർത്തുന്ന സുപ്പി ലാളിത്യവും അനാഡംബരതയും മുഖമുദ്രയാക്കുന്നു. ഫ്രാൻസിസിനെപ്പോലെ പ്രോട്ടോകോളിലും ചട്ടവട്ടങ്ങളിലും വിശ്വാസമില്ല.
ജോൺ-മാർക്ക് അവെലിൻ (66)
ഫ്രാൻസിലെ മാഴ്സെ മെത്രാപ്പോലീത്തയായ ഇദ്ദേഹം അൾജീരിയയിൽ ജനിച്ചയാളാണ്. ഫ്രാൻസിസിനെപ്പോലെ ജനകീയനും നർമഭാഷിയും. 2023ൽ മാഴ്സെയിൽ നടന്ന അന്തർദേശീയ മെഡിറ്ററേനിയൻ കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ. ഫ്രാൻസിസ് മാർപാപ്പ ഇതിൽ സംബന്ധിച്ചിരുന്നു. 14-ാം നൂറ്റാണ്ടിനുശേഷം ഫ്രാൻസിൽനിന്നുള്ള ആദ്യ മാർപാപ്പയാകുമോ?
തുടർച്ചയോ മാറ്റമോ?
യുവാൻ ഹൊസേ ഒമേയ്യ (79)
ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങൾ തുടരുമെന്നുറപ്പുള്ള പാപ്പാബിലെയാണ് സ്പെയിനിലെ ബാഴ്സലോണ ആർച്ച്ബിഷപ്പായ കർദിനാൾ ഒമേയ്യ. സാമൂഹ്യനീതിക്കു വേണ്ടി വാദിക്കുന്ന ഇദ്ദേഹം തികഞ്ഞ അജപാലകനും ലളിതജീവിതത്തിന്റെ പ്രയോക്താവുമാണ്. ഒരേ പ്രകൃതക്കാരായ രണ്ടു മാർപാപ്പമാർ അടുത്തടുത്തു വരുന്നത് സഭാചരിത്രത്തിൽ അപൂർവമാണ്.
മാരിയോ ഗ്രെഹ്
മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറിഎന്നനിലയിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന മാൾട്ട സ്വദേശിയാണ് ഗ്രെഹ്. യാഥാസ്ഥിതിക നിലപാടിൽനിന്ന് പുരോഗമനവാദിയായി മാറി. സമന്വയവും സഹകരണവും തേടുന്നയാൾ.
ജോൺ-ക്ലോദ് ഹൊള്ളെറിഹ് (66)
ലക്സംബർഗിലെ ആർച്ച്ബിഷപ്പ്. കഴിഞ്ഞവർഷം നടന്ന സിനഡിൽ സുപ്രധാന സ്ഥാനം വഹിച്ചു. വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുന്നതിൽ സമർഥൻ. യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ ചെയർമാനുമാണ് ഇപ്പോൾ.
വിമർശകർ
പീറ്റർ എർദോ (72)
ഹംഗറിയിലെ ബുഡാപെസ്റ്റ് ആർച്ച്ബിഷപ്. യാഥാസ്ഥിതികനെങ്കിലും പുരോഗമനാശയക്കാരുമായും നല്ല അടുപ്പം. നവ സുവിശേഷവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചു നല്ല ബോധ്യം. വിവിധ ഭൂഖണ്ഡങ്ങളിലെ സഭാനേതൃത്വവുമായി സഹകരണം. ഹംഗേറിയൻ പ്രസിഡന്റിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ പിന്തുണയ്ക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിമർശകരായ കർദിനാൾമാരിൽ ഏറ്റവും സ്വീകാര്യൻ.
ആഫ്രിക്ക/ഏഷ്യ?
ഫ്രീഡോലിൽ അംബോങ്ങോ ബെസുങ്ങു (65)
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഷാസ ആർച്ച്ബിഷപ്. പുരോഗമനവാദിയല്ല. സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള പാശ്ചാത്യ നിലപാടുകൾ ഇതര രാജ്യങ്ങളുടെമേലുള്ള സാംസ്കാരികാധിനിവേശമായി മാറരുതെന്ന് പ്രസ്താവിച്ചു. ആഫ്രിക്കയിൽനിന്ന് ഏറ്റവും സാധ്യതയുള്ള കർദിനാൾ.
പീറ്റർ കോദ്വോ അപ്പിയാ ടർക്സൺ (76)
ആഫ്രിക്കയിലെ ഘാന സ്വദേശി. സാമൂഹ്യനീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പേപ്പൽ സമിതിയുടെ അധ്യക്ഷൻ. സാമൂഹ്യനീതി, മനുഷ്യാവകാശം, ലോകസമാധാനം എന്നീ വിഷയ ങ്ങളിൽ നിപുണൻ.
ലൂയിസ് അന്റോണിയോ താഗ്ലെ (67)
"ഏഷ്യൻ ഫ്രാൻസിസ്’എന്നാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ മുൻ ആർച്ച്ബിഷപ്പായിരുന്ന താഗ്ലെയുടെ അപരനാമം. ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹ്യവീക്ഷണം പിന്തുടരുന്നു. ജനകീയനായ അജപാലകൻ. ഇപ്പോൾ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ (പ്രൊപ്പഗാന്ത) തലവൻ.
അപ്രതീക്ഷിത മുഖങ്ങൾ
പിയർബത്തിസ്ത പിറ്റ്സബല്ല (60)
ജറുസലെമിലെ ലത്തീൻ പാത്രിയർക്കീസ്. ഇറ്റലിക്കാരൻ. മതാന്തര സൗഹൃദത്തിന്റെ വക്താവ്.
ജോസഫ് ടോബിൻ (72)
അമേരിക്കയിലെ നെവാർക്ക് അതിരൂപതാധ്യക്ഷൻ. സഭാനവീകരണത്തിന്റെ വക്താവ്. സഭയിലെ വിവാദങ്ങളിൽ സുതാര്യതയ്ക്കും നീതിക്കുംവേണ്ടി നിലകൊണ്ടു. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾക്ക് പിന്തുണ നൽകി.
കർദിനാൾമാരുടെ മുന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുന്നയാൾ തെരഞ്ഞെടുപ്പ് സ്വീകരിക്കുന്നതോടെയാണ് സഭാതലവനാകുന്നത്. ഒരു പട്ടികയിലും പെടാത്തവർ മാർപാപ്പയായ ചരിത്രമുണ്ട്. അന്തിമമായി ദൈവികമായ ഒരു തെരഞ്ഞെടുപ്പാണ് മാർപാപ്പയുടേത് എന്നാണു കത്തോലിക്കർ വിശ്വസിക്കുന്നത്.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
അനുകന്പയില്ലാത്ത സമൂഹം പരാജയപ്പെടും
യേശുവിന്റെ കുരിശാരോഹണത്തിന്റെ തലേന്നാൾ അന്ത്യ അത്താഴവേളയിൽ, എങ്ങനെ പ്രത്യാ
ഫ്രാൻസിസ് മാർപാപ്പ എങ്ങനെ മൂന്നാം ക്രിസ്തുവായി?
“പ്രിയ സ്നേഹിതരേ, അറിഞ്ഞോ അറിയാതെയോ തിന്മയുടെ അടിമത്തത്തിലേക്ക് ആഴ്ന്നുപോയ
വേണം, ഒരു പാരിസ്ഥിതിക മാനസാന്തരം
ലോകത്തിന്റെ മാനസാന്തരത്തിന
ചരിത്രരചനാലോകത്തിലെ അതികായൻ
ഡോ. പയസ് മലേക്കണ്ടത്തിൽ
(മു
ചിത്രകലയെയും സ്നേഹിച്ച പ്രതിഭ
ചരിത്രത്തിന്റെ അകത്തളങ്ങളിലൂ
എം.ജി.എസ് എന്ന ചരിത്രകാരനെ അടയാളപ്പെടുത്തുമ്പോള്‍
കേരളീയ ചരിത്രപഠനത്തെ, പ്രത്യേ
ഫ്രാൻസിസ് മാർപാപ്പാ ലോകത്തിനും സഭയ്ക്കും നേരേ തിരിച്ചുവച്ചൊരു കണ്ണാടി
ബിഷപ് തോമസ് പാടിയത്ത് (ഷംഷാബാദ് രൂപത സഹായ
ദൈവത്തിന്റെ പൂന്പാറ്റ
മിസ്റ്റിക്കായ കാതറിൻ പുണ്യവതി ദൈവത്തെക്കുറിച്ച് എഴുതിയതിങ്ങനെയാണ് മത്സ്യങ്ങ
കബറിടം ഒരുങ്ങി
വത്തിക്കാനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ ( സെന്റ് മേരി മേജർ ബസില
മാർ ജോർജ് കൂവക്കാട്ട് കോൺക്ലേവിലെ ജൂണിയർ കർദിനാൾ ഡീക്കൻ
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താൻ കർദി
വിപ്ലവകാരിയായ യാഥാസ്ഥിതികൻ!
റവ. ഡോ. അരുൺ കലമറ്റത്തിൽ
ഫ്രാൻസിസ് മാ
സുവിശേഷമൂല്യങ്ങൾ പകർന്നുതന്ന വിശ്വപൗരൻ
ആത്മീയവളക്കൂറുള്ള തെക്കേ അമേരിക്കൻ മണ്ണ്-02 / ബിഷപ് ജോസഫ് കല്ലറങ്ങാട്ട്<
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
ദിവംഗതനായ
‘ഭീകരർ തകർത്തത് കാഷ്മീരി ജനതയുടെ സ്വപ്നങ്ങൾ’
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാഷ്മീർ താഴ്വര ശാന്തമാ
പാക് അധീന കാഷ്മീരിൽ സജീവ ഒളിത്താവളങ്ങൾ
പഹൽഗാമിൽ ബൈസരണിലെ പുൽമേട്ടിലുണ്ടായ ഭീകരാക്രമണം ജമ്മു കാഷ്മീരിലെ സമാധാനത്
ആത്മീയവളക്കൂറുള്ള തെക്കേ അമേരിക്കൻ മണ്ണ്
ഭൂമിയുടെ പരപ്പിനേക്കുറിച്ചും ജീവിതാനുഭവ
മാർപാപ്പമാർ കാലം ചെയ്യുമ്പോൾ
റോമായുടെ മെത്രാനായ മാർപാപ്പ
കുടിയേറ്റത്തിന്റെ പ്രതിസന്ധികളറിഞ്ഞ ജീവിതം
“മരണം എല്ലാറ്റിന്റെയും അവസാനമല്ല; പക്ഷേ ആരം
വാതിലുകൾ തുറന്ന മാർപാപ്പ
ഈശോ സഭാംഗമായ കർദിനാൾ ജോർജ് ബർഗോളിയോ
സാന്താ മാർത്തായിലെ അത്താഴസ്മരണ
ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എംഡി, രാഷ്ട്രദീപി
എക്കാലത്തും കരുണയുടെ മുഖം
രണ്ടാം ക്രിസ്തുവെന്ന അപരനാമത്തിൽ അറിയപ്പെട്ട
സ്ഥാനീയ വസ്ത്രങ്ങളണിഞ്ഞ്...
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാനി
വഴിമാറി നടന്ന മനുഷ്യസ്നേഹി
ആടുകൾക്കുവേണ്ടി തന്റെ ജീവൻ നൽകുന്നവനാണ് യഥാർഥ ഇടയൻ എന്നാണ് വേദപുസ്തകം നമ
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം
ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ, ആമേൻ.
എന്റെ ഭൗതിക ജീവിതത്തി
ആ സ്വരം, മാ നിഷാദ
ഇണക്കുരുവികളിൽ ഒന്നിനെ വേടൻ അന്പെയ്തുവീഴ്ത്തിയതു കണ്ടപ്പോൾ ആദികവി ഉദീരണം
കരുണയുടെ ആൾരൂപം; ലാളിത്യം മുഖമുദ്ര
2013 മാർച്ച് 13, വത്തിക്കാൻസമയം വൈകിട്ട് 7.01. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ
പെയ്തൊഴിയാത്ത പാപ്പാസ്നേഹം
വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു മലയാളിവൈദികനായ ഫാ. സിനോ
മാർപാപ്പയ്ക്ക് പിൻഗാമിയെ തേടുന്പോൾ
ഇത്രയും ആകാംക്ഷയോടെ എല്ലാ വൻകരകളും ഉറ്റുനോ
അവസാനത്തെ 28 ദിനങ്ങൾ
ബാക്കിവച്ച ഏതാനും ദൗത്യങ്ങൾ പൂർത്തിയാക്ക
കരുതലിന്റെ രൂപമായി നിലകൊണ്ടു
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
കാലഘട്ടത്തിന്റെ പ്രവാചകൻ
ആർച്ച്ബിഷപ് ഡോ. വർ
വത്തിക്കാനിലേത് അസാധാരണ വാർത്താസമ്മേളനം
ഫാ. പ്രിന്‍സ് തെക്കേപ്പുറം സി.എസ്എസ്.ആർ.
തിങ്കളാഴ്ച രാവിലെ വ
കഷ്ടതകൾ അനുഭവിക്കുന്നവർക്കൊപ്പം അവസാന ശ്വാസം വരെ: കർദിനാൾ മാർ കൂവക്കാട്ട്
ഫ്രാൻസിസ് മാർപാപ്പയുമായി ഏറ്റവും അടുപ്പമുള്ള മലയ
ഫ്രാൻസിസ് പാപ്പാ: ലോകത്തെ ത്രസിപ്പിച്ച സ്നേഹവിപ്ലവം
തെക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ജെസ്യൂട്ട് (ഈ
മഹിതചൈതന്യത്തിൽ...
അസീസിയിലെ തെരുവുകളാണ് വിശുദ്ധ ഫ്രാൻസിസിനെ സമ്മാനി
ഇന്ത്യാ മോഹം ബാക്കിയായി...
""ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു. 2018ൽ
യുദ്ധത്തിനെതിരേ
റഷ്യ യുക്രെയ്നെതിരേ ആക്രമണം നടത്തിയതു മുതൽ മാർപ
കാലത്തിന്റെ മൂന്നു തിന്മകൾ
ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നിവയാണ് ന
യുവാക്കൾ പെൻഷൻകാരെപ്പോലാകരുത്....
യുവാക്കൾ പെൻഷനായവരെപ്പോ ലെ ജീവിക്കാതെ മ
ബേത്ലഹെമിൽനിന്നുള്ള ഉണ്ണീശോ രൂപം
sക്രിസ്മസിനെക്കുറിച്ചുള്ള ഫ്രാൻസിസ് മാ
മാർപാപ്പയുടെ അവസാന ഈസ്റ്റർ സന്ദേശം
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ട
ജനങ്ങളുടെ പാപ്പാ
മാർ റാഫേൽ തട്ടിൽ (സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്)
ജന
അനുരഞ്ജനത്തിന്റെയും കാരുണ്യത്തിന്റെയും മുഖം
ഫ്രാൻസിസ് മാർപാപ്പ എപ്പോഴും സംസാരി
110 ലക്ഷം പേർ പങ്കെടുത്ത പ്രാർഥന; വലിയ മുക്കുവന്റെ തേങ്ങൽ
2020 മാർച്ച് 27. വൈകുന്നേരം ആറുമണി. ഇന്ത്യ
തുടക്കത്തിൽ രാജിക്കത്ത്
2013ൽ തന്റെ പാപ്പാഭരണം ആരംഭിക്കുന്ന കാലത്തു കർ
നർമബോധത്തിനായി അനുദിന പ്രാർഥന
തന്റെ അനുദിന പ്രാർഥനയെക്കുറിച്ച് ഒരു അഭിമുഖത്തിൽ
മോദിയുടെ സമർഥവും അർഥവത്തുമായ തെരഞ്ഞെടുപ്പ് നീക്കങ്ങൾ
രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തി
ഗള്‍ഫിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യ
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധത്തിന് പുത്തന്പ്രതീക്ഷകളുണ
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
Kerala
2
പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ
National
3
ഇന്ത്യ ഡാം തുറന്നു; പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം
International
4
ചരിത്രനേട്ടത്തിൽ കുരുമുളക്
Business
5
റെഡ് സല്യൂട്ട്
Sports
ADVERTISEMENT
LATEST NEWS
വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ ലോറി മറിഞ്ഞു
പഹല്‍ഗാം ഭീകരാക്രമണം; കേരളത്തിലേക്കും എന്‍ഐഎ സംഘമെത്തും
എടിഎമ്മിൽനിന്നു മേയ് ഒന്ന് മുതൽ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്
പാക്കിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ
മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT