അ​​​സീ​​​സി​​​യി​​​ലെ തെ​​​രു​​​വു​​​ക​​​ളാ​​​ണ് വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​നെ സ​​​മ്മാ​​​നി​​​ച്ച​​​തെ​​​ങ്കി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ത​​​ല​​​സ്ഥാ​​​നം ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലെ തെ​​​രു​​​വു​​​ക​​​ളാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ ലോ​​​ക​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലെ ഫ്ളോ​​​റ​​​സി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ഹോ​​​ർ​​​ഹെ മ​​​രി​​​യോ ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യു​​​ടെ ജ​​​ന​​​നം.

ഫു​​​ഡ് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ കെ​​​മി​​​സ്റ്റി​​​ൽ​​​നി​​​ന്ന് ഈ​​​ശോസ​​​ഭാ വൈ​​​ദി​​​ക​​​നി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം തി​​​ക​​​ച്ചും യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് അ​​​ർ​​​ജ​​​ന്‍റൈൻ ജെ​​​സ്യൂ​​​ട്ട് സ​​​ഭാ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ, ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സ് ബി​​​ഷ​​​പ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്, ക​​​ർ​​​ദി​​​നാ​​​ൾ എ​​​ന്നീ പ​​​ദ​​​വി​​​കളിലേ​​​ക്ക് അ​​​ദ്ദേ​​​ഹം ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു.

ബെ​​​ന​​​ഡി​​​ക്ട് 16-ാമ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ്ഥാ​​​ന​​​ത്യാ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2013 മാ​​​ർ​​​ച്ച് 19 ചൊവ്വാഴ്ച ​​​വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പ് പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​രു​​​നാ​​​ൾ ദി​​​നം ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. നി​​​ദ്ര​​​യി​​​ലു​​​ള്ള യൗ​​​സേ​​​പ്പ് പി​​​താ​​​വി​​​നെ എ​​​ന്നും സ്മ​​​രി​​​ക്കു​​​ന്ന മാ​​​ർ ബെ​​​ർ​​​ഗോ​​​ളി​​​യോ ത​​​ന്‍റെ പേ​​​പ്പ​​​ൽ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ദി​​​ന​​​വും പ്ര​​​ത്യേ​​​ക​​​ത​​​യുള്ളതായി. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം മാ​​​ർ​​​പാ​​​പ്പ​​​മാ​​​രും സ്ഥാ​​​നാ​​​രോ​​​ഹി​​​ത​​​രാ​​​യ​​​ത് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ്.

ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലെ​​​യും റൊ​​​സാ​​​രി​​​യോ​​​യി​​​ലെ​​​യും തെ​​​രു​​​വു​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​നം മ​​​ഹ​​​ത്തര​​​മാ​​​ണ്. പ​​​ള്ളി​​​ക​​​ൾ​​​ക്കൊ​​​പ്പം സ്കൂ​​​ളു​​​ക​​​ളും സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യും ല​​​ഹ​​​രി മു​​​ക്തി കേ​​​ന്ദ്ര​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. പ​​​ട്ടാ​​​ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു കീ​​​ഴി​​​ൽ രാ​​​ജ്യം ക​​​ട​​​ത്തു സാ​​​ന്പ​​​ത്തി​​​കമാ​​​ന്ദ്യം നേ​​​രി​​​ടു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​കർ വി​​​ല്ല​​​ക​​​ളി (ചേ​​​രി)ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ന്ന​​​ത്.

ക​​​മ്യൂ​​​ണി​​​സ്റ്റ് ആ​​​ദ​​​ർ​​​ശ​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ വി​​​മോ​​​ച​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ പു​​​രോ​​​ഹി​​​ത​​​ർ. അ​​​തി​​​നാ​​​ൽ ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ക​​​മ്യൂ​​​ണി​​​സ്റ്റ് വി​​​രു​​​ദ്ധ സ​​​ർ​​​ക്കാ​​​ർ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. വി​​​മോ​​​ച​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തെ ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യും ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു. 1974ൽ ​​​ചേ​​​രി​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന ഫാ. ​​​കാ​​​ർ​​​ലോ​​​സ് മു​​​ഗി​​​ക്ക സൈ​​​നി​​​ക​​​രാ​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. 1976ൽ ​​​ര​​​ണ്ട് ഈ​​​ശോസ​​​ഭാ വൈ​​​ദി​​​ക​​​രെ സൈ​​​ന്യം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി. പു​​​രോ​​​ഹി​​​ത​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യ​​​ത് ഈ​​​ശോസ​​​ഭാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന ബെ​​​ർ​​​ഗോ​​​ളി​​​യോ ആ​​​യി​​​രു​​​ന്നെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നു. ക​​​ർ​​​ദി​​​നാ​​​ൾ ബെ​​​ർ​​​ഗോ​​​ളി​​​യോ മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് ഇ​​​തു സ​​​ത്യ​​​മ​​​ല്ലെ​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​ക​​​പ്പെ​​​ട്ട വൈ​​​ദി​​​ക​​​ർത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം, ബ​​​ർ​​​ഗോ​​​ളി​​​യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ചേ​​​രി​​​ക​​​ളി​​ലെ പു​​​രോ​​​ഹി​​​ത​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കി. ചേ​​​രി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വൈ​​​ദി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ​​​ൻ​​​വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി. ചേ​​​രി​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഗ​​​ർ​​​ഭഛി​​​ത്രം, സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗം, സ്ത്രീ​​​പൗ​​​രോ​​​ഹി​​​ത്യം, വൈ​​​ദി​​​ക ബ്ര​​​ഹ്മ​​​ച​​​ര്യം, കൃ​​​ത്രി​​​മ​​​ജ​​​ന​​​ന​​​നി​​​യ​​​ന്ത്ര​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യ്ക്കു ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. സ​​​ഭ​​​യി​​​ലെ പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​ക​​​ളു​​​ടെ വാ​​​ദ​​​ങ്ങ​​​ളെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തു. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ട് സ​​​മൂ​​​ഹം പ്ര​​​തി​​​ബ​​​ദ്ധ​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് വാ​​​ദി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം പ​​​രി​​​സ്ഥി​​​തി​​​ക്കു​​​വേ​​​ണ്ടി ശ​​​ക്ത​​​മാ​​​യി നി​​​ല​​​കൊ​​​ണ്ടു. മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ളെ അദ്ദേഹം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചു. ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​തി​​​പ്ര​​​സ​​​ര​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്ന ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​ൻ എ​​​ന്നാ​​​ണ് ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലും റോ​​​സാ​​​രി​​​യോ​​​യി​​​ലും വീ​​​ശ​​​യ​​​ടി​​​ച്ച ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നുകേ​​​ട്ട ഒ​​​രു പേ​​​രാ​​​ണ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ഗോ​​​ളി​​​യോ എ​​​ന്ന്. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് രാ​​​ജ്യം ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​കമാ​​​ന്ദ്യം നേ​​​രി​​​ട്ടി​​​രു​​​ന്ന​​​പ്പോ​​​ൾ, സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ദ്ദേ​​​ഹം പ​​​ല​​​വ​​​ട്ടം വി​​​മ​​​ർ​​​ശി​​​ച്ചു.

അ​​​ർ​​​ജ​​​ന്‍റൈ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫെ​​​ർ​​​ണാ​​​ണ്ടോ ഡി ​​​ലാ റൂ​​​വ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ലും 2001 ഡി​​​സം​​​ബ​​​റി​​​ലെ ക​​​ലാ​​​പ​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. 1999ൽ ​​​അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ദേ​​​ശീ​​​യ ദി​​​ന​​​മാ​​​യ മേ​​​യ് 25ന് ​​​ബ്യൂ​​​ണ​​​സ് അ​​​യേ​​​ഴ്സി​​​ലെ മെ​​​ട്രോ​​​പ്പൊളീറ്റ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ഗോ​​​ളി​​​യോ​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു. തു​​​ട​​​ർവ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ഇ​​​തു തു​​​ട​​​ർ​​​ന്നു. പി​​​ന്നീ​​​ടു വ​​​ന്ന നെ​​​സ്റ്റ​​​ർ ക്രി​​​ച്ച്ന​​​ർ, ക്രി​​​സ്റ്റീ​​​ന ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ഡി ​​​ക്രി​​​ച്ച്ന​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യു​​​ടെ ബ​​​ന്ധം ഊ​​​ഷ്മ​​​ള​​​മാ​​​യി​​​രു​​​ന്നി​​​ല്ല. കാ​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും സ്വ​​​വ​​​ർ​​​ഗ വി​​​വാ​​​ഹ നി​​​യ​​​മ​​​ത്തി​​​ലും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.


ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ്ഥാ​​​ന​​​ത്യാ​​​ഗം ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2013 മാ​​​ർ​​​ച്ചി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ ബെ​​​ർ​​​ഗോ​​​ളി​​​യോ​​​യെ മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ജ​​​ന​​​ത​​​യും ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​യും സ​​​ഹ​​​ർ​​​ഷം സ്വാ​​​ഗ​​​തം ചെ​​​യ്തു.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​ല​​​ബ്‌​​​ധി​​​യെ 91 ശ​​​ത​​​മാ​​​നം ജ​​​ന​​​ങ്ങ​​​ൾ സ്വാ​​​ഗ​​​തം ചെ​​​യ്തു. ബ്ര​​​സീ​​​ൽ, മെ​​​ക്സി​​​ക്കോ, കൊ​​​ളം​​​ബി​​​യ, ചി​​​ലി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എഴു​​​പ​​​തു ശ​​​ത​​​മാ​​​നം പേ​​​രും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്തു.

അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശി​​​ക സം​​​സ്കാ​​​ര​​​ങ്ങ​​​ളെ, പ്ര​​​ത്യേ​​​കി​​​ച്ച് ആ​​​മ​​​സോ​​​ണ്‍ ത​​​ദ്ദേ​​​ശീ​​​യ സം​​​സ്കാ​​​ര​​​ങ്ങ​​​ളെ, ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തി​​​ലും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചു.

ബ്യൂ​​​ണ​​​സ് അ​​​യേ​​​ഴ്സി​​​ലെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ജ​​​ന​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ഊ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യ​​​ത്. ആ​​​മ​​​സോ​​​ണ്‍ സി​​​ന​​​ഡ് ന​​​ട​​​ത്തി​​​യും സ്ത്രീ​​​ക​​​ൾ​​​ക്ക് വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യും അ​​​ദ്ദേ​​​ഹം ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ചു.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യ​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു സു​​​പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​ത്. സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലെ ചേ​​​രി​​​ക​​​ളി​​​ൽ സ​​​ഭ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ന്‍റെ വീ​​​ക്ഷ​​​ണ​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഫ്രാൻസിസ് പാപ്പായുടെ യാത്രകൾ

►2013 റി​​​യോ ഡി ​​​ജ​​​നീ​​​റോ ബ്ര​​​സീ​​​ൽ ജൂ​​​ലൈ 22-29
►2014 റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കൊ​​​റി​​​യ ഓ​​​ഗ​​​സ്റ്റ് 13-18
►ടി​​​റാ​​​ന( അൽബേനിയ) 21 സെ​​​പ്റ്റം​​​ബ​​​ർ 21
►തു​​​ർ​​​ക്കി ന​​​വം​​​ബ​​​ർ 28-30 2015
►ശ്രീ​​​ല​​​ങ്ക, ഫി​​​ലി​​​പ്പീ​​​ൻ​​​സ് ജ​​​നു​​​വ​​​രി 12-19
►സ​​​രജാ​​​വോ ബോ​​​സ്നി​​​യ, ഹെ​​​ർ​​​സ​​​ഗോ​​​വി​​​ന ജൂ​​​ൺ 06
►ഇ​​​ക്വ​​​ഡോ​​​ർ, ബൊ​​​ളീ​​​വി​​​യ, പ​​​രാ​​​ഗ്വേ ജൂ​​​ലൈ 05-13
►ക്യൂ​​​ബ, യു​​​എ​​​സ്എ സെ​​​പ്റ്റം​​​ബ​​​ർ 19-28
►കെ​​​നി​​​യ, ഉ​​​ഗാ​​​ണ്ട, സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക് ന​​​വം​​​ബ​​​ർ 25-30
►2016 മെ​​​ക്സി​​​കോ ഫെ​​​ബ്രു​​​വ​​​രി 12-18
►ലെ​​​സ് വോ​​​സ്(​​​ഗ്രീ​​​സ്) ഏ​​​പ്രി​​​ൽ 16
►അ​​​ർ​​​മേ​​​നി​​​യ ജൂ​​​ൺ 24-26
►പോ​​​ള​​​ണ്ട് ജൂ​​​ലൈ 27-31
►ജോ​​​ർ​​​ജി​​​യ, അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ 30-ഒ​​​ക്ടോ​​​ബ​​​ർ 02
►സ്വീ​​​ഡ​​​ൻ ഒ​​​ക്‌ടോബ​​​ർ 31-ന​​​വം​​​ബ​​​ർ-01
►2017 ഈ​​​ജി​​​പ്ത് ഏപ്രി​​​ൽ 28-29
►കൊ​​​ളം​​​ബി​​​യ സെ​​​പ്റ്റം​​​ബ​​​ർ 06-11
►മ്യാ​​​ൻ​​​മർ, ബം​​​ഗ്ലാ​​​ദേ​​​ശ് ന​​​വം​​​ബ​​​ർ 26- ഡി​​​സം​​​ബ​​​ർ 02
►2018 ചി​​​ലി, പെ​​​റു ജ​​​നു​​​വ​​​രി 15-22
►അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഓ​​​ഗ​​​സ്റ്റ് 25-26
►ലി​​​ത്വാ​​​നി​​​യ, ലാ​​​ത്വി​​​യ, എ​​​സ്റ്റോ​​​ണി​​​യ സെ​​​പ്റ്റം​​​ബ​​​ർ 22-25
►2019 പാ​​​ന​​​മ ജ​​​നു​​​വ​​​രി 23-28
►യു​​​എ​​​ഇ ഫെ​​​ബ്രു​​​വ​​​രി 03-05
►മോ​​​റോ​​​ക്കോ മാ​​​ർ​​​ച്ച് 30-31
►ബ​​​ൾ​​​ഗേ​​​റി​​​യ, നോ​​​ർ​​​ത്ത് മാ​​​സി​​​ഡോ​​​ണി​​​യ മേ​​​യ് 05-07
►റു​​​മേ​​​നി​​​യ മേ​​​യ് 31-ജൂ​​​ൺ 02
►മൊ​​​സാം​​​ബി​​​ക്, മ​​​ഡ​​​ഗാ​​​സ്ക​​​ർ, മൗ​​​റീ​​​ഷ്യ​​​സ് സെ​​​പ്റ്റം​​​ബ​​​ർ 04-10
►താ‌​​​യ്‌​​​ല​​​ൻ​​​ഡ്, ജ​​​പ്പാ​​​ൻ ന​​​വം​​​ബ​​​ർ 19-26
►2021 ഇ​​​റാ​​​ക്ക് മാ​​​ർ​​​ച്ച് 05-08
►ബു​​​ഡാ​​​പെ​​​സ്റ്റ് സെ​​​പ്റ്റം​​​ബ​​​ർ 12-15
►സൈ​​​പ്ര​​​സ്, ഗ്രീ​​​സ് ഡി​​​സം​​​ബ​​​ർ 02-06
►2022 മാ​​​ൾ​​​ട്ട ഏ​​​പ്രി​​​ൽ 23
►കാ​​​ന​​​ഡ ജൂ​​​ലൈ 24-30
►ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ 13-15
►ബ​​​ഹ്റി​​​ൻ ന​​​വം​​​ബ​​​ർ 03-06
►2023‌ കോം​​​ഗോ, സൗ​​​ത്ത് സു​​​ഡാ​​​ൻ ജ​​​നു​​​വ​​​രി 31-ഫെ​​​ബ്രു​​​വ​​​രി 05
►ഹം​​​ഗ​​​റി ഏ​​​പ്രി​​​ൽ 28-30
►പോ​​​ർ​​​ച്ചു​​​ഗ​​​ൽ ഓ​​​ഗ​​​സ്റ്റ് 26
►മം​​​ഗോ​​​ളി​​​യ ഓ​​​ഗ​​​സ്റ്റ് 31-സെ​​​പ്റ്റം​​​ബ​​​ർ 04
►മാ​​​ർ​​​സെ​​​യി​​​ൽ (ഫ്രാ​​​ൻ​​​സ്) സെ​​​പ്റ്റം​​​ബ​​​ർ 22-23
►ദു​​​ബാ​​​യ് ഡി​​​സം​​​ബ​​​ർ 13
►2024 ഇ​​​ന്തോ​​​നേ​​​ഷ്യ സെ​​​പ്റ്റം​​​ബ​​​ർ 02-13
►ല​​​ക്സം​​​ബ​​​ർ​​​ഗ്, ബെ​​​ൽ​​​ജി​​​യം സെ​​​പ്റ്റം​​​ബ​​​ർ 26-29
►അ​​​ജാ​​​സി​​​യോ (ഫ്രാ​​​ൻ​​​സ്) ഡി​​​സം​​​ബ​​​ർ 15

ചാക്രിക ലേഖനങ്ങൾ

ദി​ലേ​ക്സി​ത് നോ​സ്

( അ​വി​ടു​ന്ന് ന​മ്മെ സ്നേ​ഹി​ച്ചു, 2024 ഒ​ക്ടോ​ബ​ർ 24)
മു​റി​വേ​ൽ​പ്പി​ക്ക​പ്പെ​ട്ട ക്രി​സ്തു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തെ​ക്കു​റി​ച്ചും, ഈ​ശോ​യു​ടെ മാ​നു​ഷി​ക -ദൈ​വി​ക സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു.

ഫ്ര​ത്തെ​ല്ലി തൂ​ത്തി

( നാം ​സോ​ദ​ര​ർ, 2020 ഒ​ക്‌ടോർ 03 )
സാ​ഹോ​ദ​ര്യ​ത്തെ​യും സാ​മൂ​ഹി​ക സൗ​ഹൃ​ദ​ത്തെ​യും​കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നു.

ലൗ​ദാ​ത്തോ സി

(അ​ങ്ങേ​യ്ക്കു സ്തു​തി, 2015 മേ​യ് 24)
പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നു.

ലൂ​മ​ൻ ഫി​ദേ​യി

(വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ചം, 2013 ജൂ​ൺ 29)
വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച് ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു.

ജീ​വി​ത​രേ​ഖ

☛ 1936 ഡി​സം​ബ​ർ 17: അ​ർ​ജ​ന്‍റീ​ന​യി​ലെ ബ്യൂ​ണ​സ് ഐ​റി​സി​ൽ ഹോ​ർ​ഗെ മാ​രി​യോ ബെ​ർ​ഗോ​ളി​യോ ജ​നി​ച്ചു
☛ 1960 മാ​ർ​ച്ച് 12: ഈ​ശോ​സ​ഭ​യി​ൽ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​നം
☛ 1961-1963 : ബ്യൂ​ണ​സ് ഐ​റ​സി​ലെ സാ​ൻ​മി​ഹേ​ൽ സെ​മി​നാ​രി​യി​ൽ ത​ത്വ​ശാ​സ്ത്ര​പ​ഠ​നം
☛ 1967-1969: ദൈ​വ​ശാ​സ്ത്ര പ​ഠ​നം
☛ 1969 ഡി​സം​ബ​ർ 13 : ഈ​ശോ​സ​ഭ​യി​ൽ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം
☛ 1973 -1979 : അ​ർ​ജ​ന്‍റീ​ന​യും ഉ​റു​ഗ്വേ​യും ഉ​ൾ​പ്പെ​ട്ട പ്രൊ​വി​ൻ​സി​ന്‍റെ സു​പ്പീ​രി​യ​ർ
☛ 1979-1985: കോ​ളേ​ജി​യോ മാ​ക്സി​മോ​യി​ൽ ദൈ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നും റെ​ക്‌ടറും
☛ 1986 : ജ​ർ​മ​നി​യി​ൽ പി​എ​ച്ച്ഡി പൂ​ർ​ത്തി​യാ​ക്കി
☛ 1992 ജൂ​ൺ 27: ബ്യൂ​ണ​സ് ഐ​റി​സി​ലെ സ​ഹാ​യ​മെ​ത്രാ​ൻ
☛ 1998 ഫെ​ബ്രു​വ​രി 28-2013: ബ്യൂ​ണ​സ് ഐ​റി​സി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത
☛ 2001 ഫെ​ബ്രു​വ​രി 21: ക​ർ​ദി​നാ​ളാ​യി
☛ 2005-2011: അ​ർ​ജ​ന്‍റി​നി​യ​ൻ ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റാ​യി
☛ 2013 മാ​ർ​ച്ച് 13 : ക​ർ​ദി​നാ​ളു​മാ​രു​ടെ കോ​ൺ​ക്ലേ​വി​ൽ മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
☛ 2013 മാ​ർ​ച്ച് 19: ഫ്രാ​ൻ​സി​സ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു​കൊ​ണ്ട് 266-ാമ​ത് മാ​ർ​പാ​പ്പ​യാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്തു
☛ 2013 ജൂ​ൺ 29: പ്ര​ഥ​മ ചാ​ക്രി​ക​ലേ​ഖ​നം "ലു​മെ​ൻ ഫി​ദേ​യി'പു​റ​ത്തി​റ​ങ്ങി
☛ 2013 ഡി​സം​ബ​ർ: ടൈം ​മാ​ഗ​സി​ൻ "പേ​ഴ്സ​ൺ ഓ​ഫ് ദ ​ഇ​യ​ർ’ ആയി തെരഞ്ഞെടുത്തു
☛ 2015 മാ​ർ​ച്ച് 13: ക​രു​ണ​യു​ടെ ജൂ​ബി​ലി വ​ർ​ഷം 2015 ഡി​സം​ബ​ർ 8 മു​ത​ൽ ന​വം​ബ​ർ 20, 2016 വ​രെ ന​ട​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു
☛ 2024 മേ​യ് 9: ജൂ​ബി​ലി വ​ർ​ഷ​മാ​യി 2025നെ ​പ്ര​ഖ്യാ​പി​ച്ചു.