യുദ്ധത്തിനെതിരേ
Tuesday, April 22, 2025 12:08 AM IST
റഷ്യ യുക്രെയ്നെതിരേ ആക്രമണം നടത്തിയതു മുതൽ മാർപാപ്പ ഈ യുദ്ധത്തിനെതിരായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ നൂറു വട്ടത്തിലേറെ അദ്ദേഹം അപലപിച്ചിട്ടുണ്ട്. സ്പാനിഷ് ദിനപത്രം എബിസിയുമായി അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു:
""യുക്രെയ്നിൽ നടക്കുന്നത് വല്ലാതെ ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ്. അതിഭീകരമായ ക്രൂരത. ഏറെ ഗുരുതരമായ സ്ഥിതി... ഇത് ഒരു ലോകയുദ്ധമാണ്. അതു മറക്കരുത്. അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു.
ഒരു സാമ്രാജ്യം ബലഹീനമാകുന്പോഴും വിൽക്കുന്നതിനും പരീക്ഷിക്കുന്നതിനും ആയുധങ്ങൾ ഉള്ളതുകൊണ്ടുമാണ് അവർ യുദ്ധത്തിന് തിരിക്കുന്നത് എന്നാണ് എന്റെ പക്ഷം. നിരവധി താത്പര്യങ്ങൾ ഇവിടെ ഇടകലരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടിയിരുന്നു.
""എനിക്കാവുന്നത് ഞാൻ ചെയ്യുന്നു. അവർ എന്നെ കേൾക്കുന്നില്ല’’ എന്നും പാപ്പാ അഭിമുഖത്തിൽ പരിതപിച്ചിരുന്നു.