കാലത്തിന്റെ മൂന്നു തിന്മകൾ
Tuesday, April 22, 2025 12:06 AM IST
ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നിവയാണ് നമ്മുടെ കാലത്തിന്റെ തിന്മകളായി പാപ്പാ ചൂണ്ടിക്കാണിച്ചിരുന്നത്. ഇവയോട് എങ്ങനെയാണു പോരാടേണ്ടതെന്ന് പാപ്പാ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നിവ വരുന്നത് മിറർ സൈക്കോളജി എന്നതിലാണ്. ആത്മാരാധനക്കാരൻ ഒരു കണ്ണാടിയിലേക്ക് എന്നപോലെ തന്നിലേക്കു നോക്കുന്നു. അത്തരത്തിലുള്ള നോട്ടം മുന്നോട്ടു നോക്കുന്ന ഒന്നല്ല. അതു നിന്നിലേക്കു തിരിഞ്ഞ് സ്വന്തം മുറിവുകൾ നക്കുന്നതാണ്. വാസ്തവത്തിൽ ഒരാളെ മുന്നോട്ടു നയിക്കുന്നത് അപരനെന്ന ദർശനമാണ്. ഏറ്റുമുട്ടലിലല്ലാതെ ആർക്കും ജീവിതത്തിൽ വളരാനാവില്ല. ഈ മൂന്നു കാര്യങ്ങളും കണ്ണാടിയുമായി ബന്ധപ്പെട്ടതാണ്.
ഞാൻ കണ്ണാടിയിൽ നോക്കുന്നത് സ്വയം കാണാനും തന്നെക്കുറിച്ച് സങ്കടപ്പെടാനുമാണ്. പരാതിക്കാരിയായ ഒരു കന്യാസ്ത്രീയുടെ കഥ ഓർക്കുന്നു. മഠത്തിലെ സഹകന്യാസ്ത്രീമാർ അവരെ ""കണ്ണീർ കന്യാസ്ത്രീ'' എന്നാണു വിളിച്ചിരുന്നത്.
ചിലർ നമ്മുടെ കാലത്തിലെ തിന്മകളെക്കുറിച്ച് സ്ഥിരം പരാതിപ്പെടുന്നവരാണ്. ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നീ മൂന്നു കാര്യങ്ങളോട് പോരാടുന്നതിനു സഹായിക്കുന്ന ഒരു കാര്യമുണ്ട്. നർമബോധം. വളരെ മാനുഷികമാകുന്ന ഒന്നാണത്.