യുവാക്കൾ പെൻഷൻകാരെപ്പോലാകരുത്....
Tuesday, April 22, 2025 12:04 AM IST
യുവാക്കൾ പെൻഷനായവരെപ്പോ ലെ ജീവിക്കാതെ മറ്റുള്ളവർക്കായി സമർപ്പിച്ച് ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുവാൻ ഒരിക്കൽ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
സ്വപ്നം കാണുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കാണാത്തവർക്കു പേക്കിനാവുകൾ ഉണ്ടാവും. വലിയ സ്വപ്നങ്ങൾ കാണുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും.
വിഷണ്ണനായ ഒരു യുവാവിനെ കാണുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യുവാക്കളെ പെൻഷൻകാരായി കാണാൻ എനിക്കിഷ്ടമില്ല.
പിന്നെയോ മത്സരത്തിൽ പ്രവേശിക്കുന്നവരെ, ജീവിതം ആഘോഷിക്കുന്നവരെ, മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യുന്നവരെ മറ്റുള്ളവർക്കു സന്തോഷം ഉണ്ടാക്കാൻ അത്യധ്വാനം ചെയ്യുന്നവരെ, ഒരുമയോടെ നടക്കുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ജീവിതം സങ്കടകരമായി ജീവിച്ചു തീർക്കരുത്. വലിയ കാര്യങ്ങൾക്കായി സാഹസം ചെയ്യാനായാൽ നിങ്ങൾക്കു സന്തോഷകരമായ ജീവിതം ലഭിക്കുമെന്നും പാപ്പാ ഉപദേശിച്ചിരുന്നു.