നർമബോധത്തിനായി അനുദിന പ്രാർഥന
Monday, April 21, 2025 10:50 PM IST
തന്റെ അനുദിന പ്രാർഥനയെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞത് ഏറെ കൗതുകകരമാണ്. പാപ്പാ പറഞ്ഞു:""40 വർഷമായി ദിവസവും ഞാൻ പ്രാർഥിക്കുന്ന, വിശുദ്ധ തോമസ് മൂറിന്റെ മനോഹരമായ ഒരു പ്രാർഥനയുണ്ട്.
കർത്താവേ എനിക്ക് നല്ല ദഹന ശക്തി തരണമെ. അതുപോലെ ദഹിപ്പിക്കുവാൻ എന്തെങ്കിലും തരണമെ. എനിക്ക് നല്ല നർമ ബോധം തരണമെ. ഒരു തമാശ ആസ്വദിക്കുവാനുളള കൃപ തരണമെ’’. പാപ്പാ വിശദീകരിച്ചു, നർമ ബോധം വളരെ നല്ല ഒരു കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണാൻ നമ്മെ സഹായിക്കുന്നു.
ദോഷൈകദൃക്കാവുന്നതിനും കണ്ണീരിന്റെ മനോഭാവത്തിൽ ജിവിക്കുന്നതിനും എതിരാവും അത്. അതല്ലേ ആത്മാരാധന. കണ്ണാടിയിലേക്ക് മടങ്ങുക. കൃത്യമായ ആത്മാരാധന.