കേ​ര​ള​ത്തി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​വും അ​ച്ച​ട​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളും ഭീ​ഷ​ണി​യി​ലാ​ക്കി​യ​തി​ൽ കേ​ര​ള​ത്തി​ലെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വു​ക​ൾ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നതു പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല.

ല​ഹ​രി​യു​ടെ അ​തി​പ്ര​സ​രം സ്കൂ​ളു​ക​ളി​ലേ​ക്കു പോ​ലും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ 2023 ജനുവരിയിൽ ​ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ്, വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്ക​രു​തെ​ന്ന്. കുട്ടികളെ ആരെങ്കിലും മയക്കുമരുന്നിന്‍റെ കാരിയർമാർ ആക്കുന്നുണ്ടോയെന്ന് പിന്നെങ്ങനെ അധ്യാപകർ തിരിച്ചറിയും? ബാഗ് പരിശോധിക്കുന്നതും ദേഹപരിശോധന നടത്തുന്നതും കുട്ടികളുടെ അന്തസിനു ക്ഷതം സൃഷ്ടിക്കുമത്രേ. അതിനേക്കാൾ വിചിത്രം മറ്റൊരു പ്രസ്താവനയാണ്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം മൂലം ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി രണ്ടായി പിളരുകയോ ചെയ്യില്ലത്രേ. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി വി​ല​ക്കിക്കൊ​ണ്ടു​ള്ള പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ 2019 ഒ​ക്ടോ​ബ​ർ 10ലെ ​ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ളപ്പോഴാണ് ഈ കണ്ടെത്തൽ.

സ്വന്തം ക്ലാസ് മുറി കുട്ടികൾ വൃത്തിയാക്കുന്നതും യൂണിഫോമിന്‍റെ ഭാഗമായി രണ്ടായി മുടി പിന്നിയിടാൻ നിർദേശിക്കുന്നതുമൊക്കെ ബാലപീഡനത്തിന്‍റെ ഗണത്തിലാണ് ഈ കമ്മീഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരക്കടലാസിൽ ചുവന്ന മഷികൊണ്ട് തിരുത്താൻ പാടില്ല. അധ്യാപകരെ സാർ എന്നോ മാഷ് എന്നോ വിളിക്കരുത്. ടീച്ചർ എന്നു വിളിക്കണം... കുട്ടികളെ സ്നേഹത്തോടെ പോലും ശാസിച്ചാൽ ഉടൻ ബാലാവകാശ കമ്മീഷൻ ചാടിവീണ് അധ്യാപകരെ ശരിയാക്കുമെന്നതാണ് സ്ഥിതി. ഇതുവഴി കുട്ടികൾ നന്നാവുകയാണോ മോശമാവുകയാണോ ചെയ്യുന്നതെന്ന് കമ്മീഷൻ ചിന്തിച്ചിട്ടുണ്ടോ? അധ്യാപകർക്ക് കൂച്ചുവിലങ്ങിട്ട് വിചിത്രമായ ഉത്തരവുകളിറക്കി വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുന്ന ബാലാവകാശ കമ്മീഷൻ മാറി ചിന്തിച്ചില്ലെങ്കിൽ ഈ മേഖല കൂടുതൽ പ്രശ്നത്തിലേക്കു പോവുകയേയുള്ളൂ.

വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം സ്വഭാവ രൂപവത്കരണവും നടക്കുന്നില്ലെങ്കിൽ, അവിടെനിന്ന് പുറത്തിറങ്ങുന്നത് അച്ചടക്കബോധമില്ലാത്ത ഒരു തലമുറയായിരിക്കും. അതിന്‍റെ കൃത്യമായ സൂചനകളാണ് ദീപിക പ്രസിദ്ധീകരിച്ച "നിർദാക്ഷിണ്യം ഗുരുദക്ഷിണ' എന്ന പരന്പരയിലൂടെ കേരളം കണ്ടത്.

-ജോഷി വടക്കൻ മുൻ സംസ്ഥാന പ്രസിഡന്‍റ്, ടീച്ചേഴ്സ് ഗിൽഡ്

വാ​ൾ ഉ​റ​യി​ലി​ടു​ക


അ​ധ്യാ​പ​കസ​മൂ​ഹം നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ‘നി​ർ​ദാ​ക്ഷി​ണ്യം ഗു​രു​ദ​ക്ഷി​ണ’ എ​ന്ന ലേ​ഖ​നപ​ര​മ്പ​ര കാ​ലി​ക​പ്ര​സ​ക്തം. അ​ധ്യാ​പ​ക​രെ നി​ശ​ബ്ദ​രും നി​സ​ഹാ​യ​രു​മാ​ക്കു​ന്ന നി​യ​മ​വ്യ​വ​സ്ഥ​ക​ളി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​ത്തു​ന്നി​ല്ലെ​ങ്കി​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​നി​യും കൊ​ല​വി​ളി​ക​ളും നി​ല​വി​ളി​ക​ളും ഉ​യ​രും.​ പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ​നി​ന്നു വ​ടി​യോ​ടൊ​പ്പം അ​ച്ച​ട​ക്ക​വും പ​ടി​യി​റ​ങ്ങി എ​ന്ന അ​ട​ക്കംപ​റ​ച്ചി​ലു​ക​ൾ വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ധ്യാ​പ​ക​രെ കൂ​ച്ചു​വി​ല​ങ്ങി​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റൂ​രി വി​ട്ട് ഇ​വി​ടെ ഒ​രു ന​വ​ലോ​കം സൃ​ഷ്ടി​ക്കാം എ​ന്നു വ്യാ​മോ​ഹി​ക്കു​ന്ന​വ​ർ ഇ​നി​യെ​ങ്കി​ലും ക​ണ്ണു തു​റ​ക്കു​ക. അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ വാ​ളെ​ടു​ക്കു​ന്ന​വ​ർ വാ​ൾ ഉ​റ​യി​ലി​ടു​ക.

-ഫാ. ​ജോ​ൺ​സ​ൺ പാ​ല​പ്പ​ള്ളി സി​എം​ഐ,
പ്രി​ൻ​സി​പ്പ​ൽ, സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, കൊ​ടു​വേ​ലി, തൊ​ടു​പു​ഴ.


മ​ക്ക​ളെ​പ്പോ​ലെ കാ​ണു​മ്പോ​ൾ


ഗു​രു​ക്ക​ന്മാ​രെ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലെ സ്നേ​ഹ​ത്തോ​ടെ കാ​ണാ​നാ​വാ​ത്ത​തും പ​ല​പ്പോ​ഴും അ​ന്യ​രാ​യി കാ​ണു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മാ​ണ് അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം. ചി​ല ക​ർ​ശ​ന സ​മീ​പ​ന​ങ്ങ​ളും ശ​കാ​ര​ങ്ങ​ളും കു​ട്ടി​യെ അ​ച്ച​ട​ക്ക​ത്തോ​ടെ വ​ഴി ന​ട​ത്താ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, താ​നെ​ന്തി​നാ​ണ് ശാ​സി​ക്ക​പ്പെ​ടു​ന്ന​ത് എന്ന​റി​യാ​നു​ള്ള അ​വ​കാ​ശം കു​ട്ടി​ക്കു​മു​ണ്ട്. അ​താ​ണ​വ​രെ തി​രു​ത്ത​ലി​ന്‍റെ തി​രി​ച്ച​റി​വി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ ഉ​ള്ളം പി​ട​ഞ്ഞു​ള്ള ആ ​ബോ​ധ്യ​പ്പെ​ടു​ത്ത​ലി​ന്‍റെ കു​റ​വും പ​ല​പ്പോ​ഴും സ​ങ്കീ​ർ​ണ​ത​ക​ൾ കൂ​ട്ടാ​റു​ണ്ട്.

-ടോം ​മാ​ത്യു, പ്ര​സി​ഡ​ന്‍റ്, കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്

നൂ​റു ശ​ത​മാ​നം ശ​രി


"നി​ർ​ദാ​ക്ഷിണ്യം ഗു​രു​ദ​ക്ഷി​ണ' എ​ന്ന പ​ര​മ്പ​ര​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളോ​ടു നൂ​റു ശ​ത​മാ​ന​വും യോ​ജി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ചു​റ്റും ന​ട​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​രോ​ട് പ്ര​ത്യേ​കി​ച്ച് അ​ധ്യാ​പ​ക​രോ​ടു​ള്ള കു​ട്ടി​ക​ളു​ടെ മ​നോ​ഭാ​വം, ചി​ന്താ​ഗ​തി, പെ​രു​മാ​റ്റം, ബ​ഹു​മാ​നം ഇ​തി​ലെ​ല്ലാം വ​ന്ന മാ​റ്റ​മാ​ണ് ഒ​രു പ്ര​ധാ​ന പ്ര​ശ്നം. ഏ​തൊ​രു അ​ധ്യാ​പ​ക​നും താ​ൻ പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി ഭാ​വി​യി​ൽ ന​ല്ല മ​ക്ക​ളാ​യി ന​ല്ല നി​ല​യി​ൽ എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തു​പോ​ലെ ചൂ​ര​ൽ കൈ​യി​ൽ ക​രു​തു​ന്ന​ത് ശി​ക്ഷ​യാ​യി ക​രു​തേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​തു കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ ഒ​രു ക​രു​ത​ലാ​യി സ​മൂ​ഹം ഉ​ൾ​ക്കൊ​ള്ളു​ക​യാ​ണു വേ​ണ്ട​ത്.


-എം.​പി. ടെ​ൻ​സി, അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ്‌ ഹൈ​സ്കൂ​ൾ, ആ​ലു​വ

ഭ​യ​മി​ല്ലാ​തെ പ​ഠി​പ്പി​ക്ക​ട്ടെ


ന​വ​ത​ല​മു​റ​യി​ൽ അ​ധ്യ​യ​നം ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. സാ​മ-​ദാ​ന-​ഭേ​ദ-ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ ത​ല​മു​റ​ക​ളെ വാ​ർ​ത്തെ​ടു​ത്ത ന​ല്ലൊ​രു പൈ​തൃ​കം സ്വ​ന്ത​മാ​യി​ട്ടു​ള്ള നാം ​ഇ​തി​നെ ഉ​പേ​ക്ഷി​ച്ചു പു​തു​മ​യെ പു​ണ​ർ​ന്ന​പ്പോ​ൾ ശോ​ഷ​ണം സം​ഭ​വി​ച്ച​ത് മൂ​ല്യ​ങ്ങ​ൾ​ക്കാ​ണ്. മൂ​ല്യാ​വ​ബോ​ധം പ​ക​ർ​ന്നുന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ ആ​ത്മ​ഹ​ത്യ​യും ല​ഹ​രി​യും മ​റ്റും ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കൂ. ഇ​ത് അ​ടി​വ​ര​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന ലേ​ഖ​ന പ​ര​മ്പ​ര​യാ​യി​രു​ന്നു ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

-ഡോ.​ടി.​എ​ൽ. ഫി​ലോ​മി​ന സെ​ന്‍റ് മേ​രീ​സ്‌ യുപി സ്കൂ​ൾ, മ​ഞ്ഞ​പ്ര, അ​ങ്ക​മാ​ലി

ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യം


ല​ഹ​രിവ്യാ​പ​നം സ്കൂ​ളു​ക​ളെ​യും ഉ​ല​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ര്‍​ക്കു ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളോ​ട് ഇ​ട​പെ​ടു​ന്ന​തി​നും പെ​രു​മാ​റു​ന്ന​തി​നും പ​രി​മി​തി​ക​ളും നി​യ​മ​ത​ട​സ​ങ്ങ​ളു​മു​ണ്ട്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മ​റ്റു​ള്ള​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക​രു​വാ​ക്കു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. ന​വ​മാ​ധ്യ​മ​ലോ​ക​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളോ പ​രി​ശീ​ല​ന​ങ്ങ​ളോ അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും കി​ട്ടു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ്ര​ത്യേ​ക കാ​മ്പ​യി​ന് കെ​പി​എ​സ്ടി​എ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

-കെ. ​അ​ബ്ദു​ല്‍ മ​ജീ​ദ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്,കെ​പി​എ​സ്ടി​എ

അധ്യാപകർ കു​റ്റ​വാ​ളി​ക​ളോ?


അ​ധ്യാ​പ​ക​ർ കൊ​ടു​ക്കു​ന്ന ചെ​റി​യ ശി​ക്ഷ​ണം പോ​ലും പ​ർ​വ​തീ​ക​രി​ച്ച് അ​ധ്യാ​പ​ക​രെ കു​റ്റ​വാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ആ​പ​ത്ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്. ആ ​ശി​ക്ഷ​ണം നാ​ളെ​യു​ടെ ന​ന്മ​യ്ക്കാ​ണെ​ന്നു മ​ന​സി​ലാ​ക്കി പി​ന്തു​ണ​യ്ക്കു​ന്ന നി​യ​മസം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ട്. ല​ഹ​രി​ക്കെ​തി​രേ​യും അ​തോ​ടൊ​പ്പം അ​ധ്യാ​പ​കസ​മൂ​ഹ​ത്തെ പി​ന്തു​ണ​ച്ചും ദീ​പി​ക എ​ഴു​തി​യ "നി​ർ​ദാ​ക്ഷി​ണ്യം ഗു​രു​ദ​ക്ഷി​ണ' ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ പ്ര​സ​ക്ത​മാ​ണ്.

-എം.​കെ. ബി​ജു, പ്ര​സി​ഡ​ന്‍റ്, കെ​എ​സ്‌​ടി​എ​ഫ്

ഈ ​പി​ന്തു​ണ വി​ല​പ്പെ​ട്ട​ത്


വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ നേ​ര്‍സാ​ക്ഷ്യ​ങ്ങ​ളാ​ണ് ദീ​പി​ക​യു​ടെ പ​ര​മ്പ​ര​യി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്. ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും അ​ധ്യാ​പ​ക​രെ ആ​ക്ര​മി​ക്കു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ പു​തി​യൊ​രു ചി​ന്ത ഉ​യ​ർ​ത്താ​ൻ ഈ ​പ​ര​മ്പ​ര​യ്ക്കു തീ​ര്‍​ച്ച​യാ​യും സാ​ധി​ച്ചു. വീ​ടി​നും നാ​ടി​നും ന​ന്മ​യാ​കു​ന്ന മ​ക്ക​ള്‍ വ​ള​ര​ണ​മെ​ങ്കി​ല്‍ ഇ​നി​യും അ​ധ്യാ​പ​ക​രെ ഇ​തുപോ​ലെ മാ​ധ്യ​മ​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്ക​ണം. അ​ധ്യാ​പ​ക​ർ​ക്ക് ഇ​തു​വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും.

-ജോ​ബ​റ്റ് തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ള്‍, ചെ​മ്മ​ല​മ​റ്റം

ഗു​രു​വി​നെ ആ​ദ​രി​ച്ചാ​ൽ


‘നി​ര്‍​ദാ​ക്ഷി​ണ്യം ഗു​രു​ദ​ക്ഷി​ണ’ എ​ന്ന പ​ര​മ്പ​ര സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന​താ​ണ്. ഇ​നി​യും കൈ​യുംകെ​ട്ടി​യി​രു​ന്നാ​ല്‍ ഭ​വി​ഷ്യ​ത്ത് കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്ന് ഏ​വ​രും തി​രി​ച്ച​റി​യ​ണം. ഗു​രു​ക്ക​ന്മാ​രെ ആ​ദ​രി​ക്കാ​ത്ത ഒ​രു സ​മൂ​ഹ​വും ഉ​യ​ര്‍​ച്ച പ്രാ​പി​ക്കി​ല്ല. അ​തി​നു വി​ഘാ​ത​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ പൊ​ളി​ച്ചെ​ഴു​ത​ണം. ഇ​ക്കാ​ര്യം അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞ ദീ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

- ഡോ. ​സാ​ബു ഡി. ​മാ​ത്യു