ബ​​​ജ​​​റ്റി​​​ൽ ഭൂ​​​​​നി​​​​​കു​​​​​തി 50 ശ​​​ത​​​മാ​​​നം വ​​​​​ര്‍ധി​​​പ്പി​​​ച്ച​​​ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭാ​​​​​ര​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്നും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രെ ബാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട്. ശ​​​​​ത​​​​​മാ​​​​​ന​​​ക്ക​​​ണ​​​ക്കി​​​ൽ നോ​​​ക്കു​​​മ്പോ​​​ൾ വ​​​​​ലി​​​​​യൊ​​​​​രു വ​​​​​ര്‍ധ​​​​​ന​​​​​യാ​​​​​യി തോ​​​​​ന്നാ​​​​​മെ​​​​​ങ്കി​​​​​ലും ചെ​​​​​റി​​​​​യ തു​​​ക മാ​​​ത്ര​​​മാ​​​ണ് കൂ​​​ടു​​​ന്ന​​​തെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​ന്യാ​​​​​യീ​​​​​ക​​​​​ര​​​​​ണം തെ​​​​​റ്റാ​​​​​ണെ​​​​​ന്നും അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ നി​​​​​കു​​​​​തി​​​​​ഭാ​​​​​ര​​​​​മാ​​​​​ണ് ക​​​​​ര്‍ഷ​​​​​ക​​​​​രു​​​​​ടെ​​മേ​​​​​ല്‍ ഭൂ​​​​​നി​​​​​കു​​​​​തി വ​​​​​ര്‍ധ​​​​​നയി​​​​​ലൂ​​​​​ടെ അ​​​​​ടി​​​​​ച്ചേ​​​​​ല്‍പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​​​ക്ത​​​മാ​​​കും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​വി​​​സ്തൃ​​​തി​​​യി​​​ലും ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ലും യാ​​​തൊ​​​രു വ​​​ർ​​​ധ​​​ന​​​യും ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ‍്യം മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​രു​​​താം. 2010-11ൽ ​​​ഭൂ​​​നി​​​കു​​​തി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ച​​​ത് 55.97 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ങ്കി​​​ൽ 2024-25ൽ ​​​അ​​​ത് 841.90 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു.

​​​ഭാ​​​ര​​​ത്തി​​​ന്‍റെ സിം​​​ഹ​​​ഭാ​​​ഗ​​​വും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ചു​​​മ​​​ലി​​​ലാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു വ‍്യ​​​ക്ത​​​മാ​​​ണ്.

ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ച് ഭൂ​​​​​മി​​​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ​​വ​​​​​രു​​​​​മാ​​​​​നം കൃ​​​ഷി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​മാ​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന വി​​​​​ള​​​​​ക​​​​​ളും അ​​​​​വ​​​​​യു​​​​​ടെ വി​​​​​സ്തൃ​​​​​തി​​​​​യും അ​​തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​വും പ​​രി​​ശോ​​ധി​​ച്ചാ​​ൽ ക​​ർ​​ഷ​​ക​​രു​​ടെ സാ​​മ്പ​​ത്തി​​കസ്ഥി​​തി വ‍്യ​​ക്ത​​മാ​​കും.

ദാ​​​​​രി​​​​​ദ്ര്യ​​​​​രേ​​​​​ഖ​​​​​യ്ക്കു താ​​​​​ഴെ​​​​​യു​​​​​ള്ള (ബി​​പി​​എ​​​​​ല്‍) കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​മാ​​​​​സ കു​​​​​ടും​​​​​ബ​​​​​വ​​​​​രു​​​​​മാ​​​​​നം ഗ്രാ​​​​​മ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ 5,270 രൂ​​​​​പ​​​​​യാ​​​​​ണ്. ഈ ​​ക​​ണ​​ക്കു​​വ​​ച്ചു നോ​​ക്കു​​മ്പോ​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ റ​​​​​ബ​​​​​ര്‍, തെ​​​​​ങ്ങ്, നെ​​​​​ല്‍ക​​​​​ര്‍ഷ​​​​​ക​​​​​രു​​​​​ടെ​​​​​യൊ​​​​​ക്കെ വ​​​​​രു​​​​​മാ​​​​​നം ദ​​​​​രി​​​​​ദ്ര​​​​​്യരേ​​​​​ഖയേക്കാ​​​​​ള്‍ താ​​​​​ഴെ​​​​​യാ​​​​​ണ്. ഇ​​തി​​ൽ​​നി​​ന്നാ​​ണ് അ​​വ​​ർ ഭൂ​​നികു​​തി കൊ​​ടു​​ക്കേ​​ണ്ട​​ത്. ദാ​​​​​രി​​​​​ദ്ര്യ​​​​​രേ​​​​​ഖയ്ക്ക് താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളേക്കാ​​​​​ള്‍ താ​​​​​ഴെ വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള ഭൂ ​​​​​ഉ​​​​​ട​​​​​മ​​​​​ക​​​​​ളെ​​യാ​​ണ് കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​കു​​​​​തി​​​​​ഭാ​​​​​രം​​കൊ​​​​​ണ്ട് ബു​​​​​ദ്ധി​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​വ​​​​​രു​​​​​ടെ പി​​​​​ച്ച​​​​​ച്ച​​​​​ട്ടി​​​​​യി​​​​​ലാ​​​​​ണ് ധ​​​​​ന​​​​​മ​​​​​ന്ത്രി ഭൂ​​​​​നി​​​​​കു​​​​​തി 50 ശ​​ത​​മാ​​നം വ​​​​​ര്‍ധി​​​​​പ്പി​​​​​ച്ച് കൈ​​​​​യി​​​​​ട്ടു​​​​​വാ​​​​​രി​​​​​യ​​​​​ത്.