ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ അ​മേ​രി​ക്ക​യി​ലെ കൈ​ക്കൂ​ലി, വ​ഞ്ച​നാ കു​റ്റ​പ​ത്രം, വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം, മ​ണി​പ്പു​ർ ക​ലാ​പം, വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യം, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​നി​ർ​മാ​ണ നീ​ക്കം എ​ന്നി​വ​ മു​ത​ൽ ഇ​ന്നു വോ​ട്ടെ​ണ്ണു​ന്ന മ​ഹാ​രാ​ഷ്‌​ട്ര, ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വ​യ​നാ​ടും പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യും അ​ട​ക്ക​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ല​ങ്ങ​ളും രാ​ഷ്‌​ട്രീ​യം ചൂ​ടു​പി​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പ​തി​വി​ലേ​റെ പ്ര​ക്ഷു​ബ്‌​ധ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യി​ക്കാ​നി​ല്ല. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം 26ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്പോ​ൾ മാ​ത്ര​മാ​കും ഭ​ര​ണ-പ്ര​തി​പ​ക്ഷ പോ​രി​നു തെ​ല്ലൊ​രു ശ​മ​നം പ്ര​തീ​ക്ഷി​ക്കാ​നാ​കു​ക.

ഡി​സം​ബ​ർ 20ന് ​അ​വ​സാ​നി​ക്കേ​ണ്ട പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​ദാ​നി വി​ഷ​യം ത​ന്നെ​യാ​കും മു​ഖ്യം. സാ​ന്പ​ത്തി​കത​ട്ടി​പ്പി​നും വ​ഞ്ച​ന​യ്ക്കും കൈ​ക്കൂ​ലി​ക്കും അ​മേ​രി​ക്ക കു​റ്റാ​രോ​പി​ത​നാ​ക്കി​യ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തെ അ​പ്പാ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​മി​ക്കും. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ​ത്ത​ന്നെ പാ​സാ​ക്കു​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു​വി​ന്‍റെയും പ്ര​സ്താ​വ​ന​യി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്തം. വ​ഖ​ഫ് ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന കോ​ണ്‍ഗ്ര​സ്, സി​പി​എം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം പ​ര​സ്യ​മാ​യ​തി​നാ​ൽ രാ​ഷ്‌​ട്രീ​യ ഏ​റ്റു​മു​ട്ട​ലും ബ​ഹ​ള​വും ക​ടു​ത്ത​താ​കും.

വ​ഖ​ഫി​ലെ രാ​ഷ്‌​ട്രീ​യം

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച ചെ​യ്ത സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച അ​വ​സാ​നം സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു​ശേ​ഷം സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് (ജെ​പി​സി) അ​യ​ച്ച​താ​ണി​ത്. വി​വാ​ദ വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും പ​രി​ഗ​ണ​ന​യ്ക്കും പാ​സാ​ക്കു​ന്ന​തി​നു​മു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ ഭേ​ദ​ഗ​തി പാ​സാ​കു​ക​യും ചെ​യ്യും.

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ഏ​താ​യാ​ലും പാ​ർ​ല​മെ​ന്‍റി​നെ പ്ര​ക്ഷു​ബ്‌​ധമാ​ക്കും. പ​ഴ​യ നി​യ​മ​ത്തി​ലെ​യും പു​തി​യ ഭേ​ദ​ഗ​തി ബി​ല്ലി​ലെ​യും തെ​റ്റാ​യ വ്യ​വ​സ്ഥ​ക​ൾ നീ​ക്കാ​ൻ യോ​ജി​പ്പാ​ണു വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്പോ​ൾ അ​ത്ത​ര​മൊ​രു ന​ല്ല കാ​ര്യം ന​ട​ക്കാ​നി​ട​യി​ല്ല. മ​ത​വും രാ​ഷ്‌​ട്രീ​യ​വും നോ​ക്കാ​തെ, മ​റ്റു​ള്ള​വ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഏ​തു നി​യ​മ​ത്തി​ലെ​യും വ്യ​വ​സ്ഥ​ക​ൾ നീ​ക്കു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ​യും ഇ​ന്ത്യ​ൻ നീ​തി​വ്യ​വ​സ്ഥ​യെ​യും മാ​നി​ക്കു​ന്ന​വ​ർ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

മ​ണി​പ്പു​ർ ഇ​ന്ത്യ​യി​ലാ​ണ്

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ളി​ക്ക​ത്തു​ന്ന മ​ണി​പ്പു​ർ ക​ലാ​പ​വും ഉ​ത്ത​ര​വാ​ദി​യാ​യ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് തു​ട​രു​ന്ന​തും പാ​ർ​ല​മെ​ന്‍റി​ൽ വീ​ണ്ടും വ​ലി​യ ച​ർ​ച്ച​യാ​കും. ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും ഒ​രു സം​സ്ഥാ​ന​ത്തെ അ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വീ​ഴ്ച​ക​ൾ​ക്കു ക​ണ​ക്കി​ല്ല. മ​ണി​പ്പു​രി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും ന​ൽ​കി​യ ഉ​റ​പ്പു​പോ​ലും പാ​ഴ്‌വാ​ക്കാ​യി. വ​ഖ​ഫ് ഭേ​ദ​ഗ​തി​യി​ലേ​തുപോ​ലെ, രാ​ഷ്‌​ട്രീ​യ​ നേ​താ​ക്ക​ളു​ടെ ദു​ഷ്‌​ട​ലാ​ക്കാ​ണു മ​ണി​പ്പു​ർ പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്ന​തെ​ന്ന​തി​ൽ സം​ശ​യി​ക്കാ​നി​ല്ല.

വി​വാ​ദ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ൽ വ​യ​നാ​ടി​ന് അ​ർ​ഹ​മാ​യ കേ​ന്ദ്ര​സ​ഹാ​യം, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, കാ​ർ​ഷി​ക പ്ര​തി​സ​ന്ധി അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് വി​ല​യും സ​മ​യ​വു​മി​ല്ലാ​താ​കു​ന്ന​താ​ണു ദു​ര​ന്തം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ പ്ര​ത്യേ​ക കേ​ന്ദ്ര​സ​ഹാ​യം ന​ൽ​കാ​ത്ത​ത് ന്യാ​യീ​ക​രി​ക്കാ​നാ​കും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. കേ​ര​ള എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം കാ​ണ​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ളും രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ട​ണം.

‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ബി​ൽ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല. തു​റ​മു​ഖ ബി​ൽ, മ​ർ​ച്ച​ന്‍റ് - കോ​സ്റ്റ​ൽ ഷി​പ്പിം​ഗ് ബി​ല്ലു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 15 ബി​ല്ലു​ക​ൾ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച തീ​ര​ദേ​ശ ഷി​പ്പിം​ഗ് ബി​ൽ നി​യ​മ​മാ​യാ​ൽ, ഇ​ന്ത്യ​ൻ പ​താ​ക​യു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് തീ​ര​ദേ​ശ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ല. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഭേ​ദ​ഗ​തി, റെ​യി​ൽ​വേ ഭേ​ദ​ഗ​തി, ബാ​ങ്കിം​ഗ് നി​യ​മ​ഭേ​ദ​ഗ​തി, ക​ട​ൽ ച​ര​ക്ക് ബി​ൽ എ​ന്നി​ങ്ങ​നെ എ​ട്ടു ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വേ​റെ​യു​മു​ണ്ട്.


അ​ദാ​നി​യെ തൊ​ടാ​നാ​കി​ല്ല

ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന​രി​ൽ ഒ​രാ​ളാ​യ ഗൗ​തം അ​ദാ​നി​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ലെ കു​റ്റ​പ​ത്ര​വും അ​റ​സ്റ്റ് വാ​റ​ന്‍റും വ​ലി​യ ചോ​ദ്യ​ങ്ങ​ളാ​ണു​യ​ർ​ത്തു​ന്ന​ത്. സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ ക​രാ​റു​ക​ൾ നേ​ടാ​നാ​യി അ​ദാ​നി ഗ്രൂ​പ്പ് ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 2,030 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ (265 മി​ല്യ​ണ്‍ ഡോ​ള​ർ) കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ​യു​ള്ള ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നു​ ശേ​ഷ​വും ഇ​ന്ത്യ​യി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഉ​റ്റ​സു​ഹൃ​ത്ത് അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം പ്ര​തി​രോ​ധി​ക്കാ​ൻ മോ​ദി​ക്കും എ​ളു​പ്പ​മാ​കി​ല്ല.

ശ​ത​കോ​ടീ​ശ്വ​ര​നാ​യ അ​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന്, ആ​വ​ശ്യം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലും ക​രു​തി​ല്ല. കേ​ന്ദ്ര​ത്തെയും മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത് അ​ട​ക്കം പ​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന പ്ര​ബ​ല​നാ​ണ് അ​ദാ​നി​യെ​ന്ന് അ​റി​യാ​ത്ത​വ​ര​ല്ല പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. പ​ണ​ത്തി​നു​ മീ​തെ പ​രു​ന്തും പ​റ​ക്കി​ല്ലെ​ന്ന പ​ഴ​മൊ​ഴി എ​ത്ര ശ​രി​യാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ജ​മ്മു കാ​ഷ്മീ​ർ, ഛത്തീ​സ്ഗ​ഡ്, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ ഉ​ന്ന​ത​രാ​ണ് അ​ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്നു കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി വ​ൻ​കി​ട സൗ​രോ​ർ​ജ ക​രാ​റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണു വെ​ളി​പ്പെ​ടു​ത്ത​ൽ; 2020 മു​ത​ലാ​ണി​ത്.

പൊ​തു​മേ​ഖ​ല​യും ക​ള​വി​ന്

ര​ണ്ടാ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കോ​ഴ​യി​ൽ 1,750 കോ​ടി രൂ​പ​യും ആ​ന്ധ്ര​പ്ര​ദേ​ശി​ന് ഏ​ഴു ജി​ഗാ​വാ​ട്ട് ഊ​ർ​ജം വി​ൽ​ക്കാ​നു​ള്ള ക​രാ​റു​ക​ൾ​ക്കാ​ണു ന​ൽ​കി​യ​തെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ലെ കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി​യെ 2021 ഓ​ഗ​സ്റ്റി​ൽ ഗൗ​തം അ​ദാ​നി നേ​രി​ട്ടു ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നേ​ക്കാ​ൾ വ​ള​രെ കൂ​ടി​യ വി​ല​യ്ക്ക് അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ക​ന്പ​നി​യു​ടെ 12 ജി​ഗാ​വാ​ട്ട് സൗ​രോ​ർ​ജം സം​സ്ഥാ​ന​ങ്ങ​ളെ​ക്കൊ​ണ്ട് വാ​ങ്ങി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു വ​ൻ കൈ​ക്കൂ​ലി. പി​ന്നീ​ടാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ​ക്കും കൈ​ക്കൂ​ലി ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങ​ലി​ന് ക​രാ​റൊ​പ്പി​ട്ട​ത്.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​ സ്ഥാ​പ​ന​മാ​യ സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​സ്ഇ​സി​ഐ) ക​ഴി​ഞ്ഞ വ​ർ​ഷം 4,300 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി വ്യാ​പാ​രം ചെ​യ്തു കോ​ടി​ക​ൾ നേ​ടി​യ​തി​നു പി​ന്നി​ലും അ​ദാ​നി​യു​ടെ ഗ്രീ​ൻ എ​ന​ർ​ജി​യും അ​ഷ്വ​ർ പ​വ​റു​മാ​ണെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. 25 വ​ർ​ഷ​ത്തേ​ക്ക് ര​ണ്ടു ജി​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ൽ​കാ​നാ​യി ക​രാ​ർ നേ​ടി​യ​താ​യി 2019 ഡി​സം​ബ​റി​ൽ അ​ഷ്വ​ർ പ​വ​ർ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യൂ​ണി​റ്റി​ന് 2.92 രൂ​പ​യാ​യി​രു​ന്നു ഇ​തി​നു വി​ല. ആ​റു മാ​സ​ത്തി​നു​ശേ​ഷം സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് എ​ട്ടു ജി​ഗാ​വാ​ട്ടി​ന്‍റെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ ക​രാ​ർ നേ​ടി​യ​താ​യി അ​ദാ​നി ഗ്രീ​ൻ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചു.

കൈ​ക്കൂ​ലി​യു​ടെ ത​ട്ടി​പ്പ്

കൈ​ക്കൂ​ലി കാ​ര്യം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച് വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ കേ​സ്. അ​ദാ​നി ക​ന്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. യു​എ​സ് നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1,750 ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യാ​ണു കു​റ്റ​പ​ത്രം പ​റ​യു​ന്ന​ത്. 300 കോ​ടി (മൂ​ന്ന് ബി​ല്യ​ണ്‍) ഡോ​ള​റി​ല​ധി​കം വാ​യ്പ​ക​ളും ബോ​ണ്ടു​ക​ളും നേ​ടി​യെ​ടു​ക്കാ​ൻ അ​ദാ​നി​യും കൂ​ട്ടാ​ളി​ക​ളും വ്യാ​ജ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യെ​ന്ന് യു​എ​സ് ഫോ​റി​ൻ ക​റ​പ്റ്റ് പ്രാ​ക്‌​ടീ​സ് ആ​ക്‌​ട് പ്ര​കാ​ര​മു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നും കൈ​ക്കൂ​ലി ന​ൽ​കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ് ഗൗ​തം അ​ദാ​നി​യെ​യും സ​ഹോ​ദ​ര​പു​ത്ര​ൻ സാ​ഗ​ർ ആ​ർ. അ​ദാ​നി​യെ​യും മ​റ്റും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ഫ്ബി​ഐ വ്യ​ക്ത​മാ​ക്കി. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ കു​റ്റ​പ​ത്ര​ത്തി​നു​ പു​റ​മെ യു​എ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​നും സ​മാ​ന്ത​ര സി​വി​ൽ ചാ​ർ​ജു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ അ​ഴി​മ​തിയാ​രോ​പ​ണ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ വി​പ​ണി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ അ​ത​ന്വേ​ഷി​ക്കാ​ൻ യു​എ​സ് നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണം അ​നി​വാ​ര്യം

അ​ദാ​നി​യെ​പ്പോ​ലു​ള്ള വ​ൻ​കി​ട കു​ത്ത​ക​ക​ൾ കൊ​ള്ള​യ​ടി​ച്ചു വീ​ർ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ണംകൊ​ണ്ടാ​ണ്. സ​ർ​ക്കാ​രു​ക​ളു​ടെ ക​രാ​റു​ക​ൾ മു​ത​ൽ ഭ​ക്ഷ്യ​യെ​ണ്ണ​യു​ടെ​യും പ​രി​പ്പു​വ​ർ​ഗ​ങ്ങ​ളു​ടെ​യും അ​മി​ത​വി​ല വ​രെ അ​ദാ​നി ക​ന്പ​നി സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ടും കൊ​ള്ള​യ​ടി​ക്കു​ന്നു. ഭ​രി​ക്കു​ന്ന​വ​രു​ടെ ത​ണ​ലി​ൽ ഇ​ത്ത​രം കൊ​ള്ള തു​ട​രാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. അ​ഴി​മ​തി​ക്കെ​തി​രേ കു​രി​ശു​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി മൗ​നം വെ​ടി​ഞ്ഞ് അ​ദാ​നി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ക്കു​ക.