ഐ​​എ​​എ​​സ്, ഐ​​പി​​എ​​സ് തു​​ട​​ങ്ങി​​യ സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ന്ന​​ത​​ർ​​ക്ക് ഇ​​ത്ര​​യ​​ധി​​കം ബ​​ഹു​​മാ​​ന​​വും സ്നേ​​ഹാ​​ദ​​ര​​വും ല​​ഭി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മാ​​ണ്. സ്വാ​​ത​​ന്ത്ര്യ​​ല​​ബ്ധി​​ക്കു​​ശേ​​ഷം ക​​ഴി​​ഞ്ഞ മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ടു കാ​​ല​​ത്ത് മി​​ക്ക സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലും വ​​ലി​​യ മൂ​​ല്യ​​ച്യു​​തി സം​​ഭ​​വി​​ച്ച​​പ്പോ​​ഴും ശി​​പാ​​ർ​​ശ​​ക​​ൾ​​ക്കോ മ​​റ്റു സ്വാ​​ധീ​​ന​​ങ്ങ​​ൾ​​ക്കോ വ​​ഴ​​ങ്ങാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യു​​പി​​എ​​സ്‌​​സി​​യാ​​ണ് ഈ ​​സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത് എ​​ന്ന് ജ​​ന​​ങ്ങ​​ൾ​​ക്ക​​റി​​യാം.

അ​​ങ്ങ​​നെ ക​​ഠി​​ന​​മാ​​യ മ​​ത്സ​​ര​​പ്പ​​രീ​​ക്ഷ​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​വ​​ന്ന് ഉ​​യ​​ർ​​ന്ന ബൗ​​ദ്ധി​​ക നി​​ല​​വാ​​ര​​മു​​ണ്ടെ​​ന്ന് തെ​​ളി​​യി​​ച്ചു​​ക​​ഴി​​ഞ്ഞ ഈ ​​ഉ​​ന്ന​​ത സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ അ​​തി​​സ​​മ​​ർ​​ഥ​​രും അ​​ർ​​പ്പ​​ണ​​ബോ​​ധ്യ​​ത്തോ​​ടെ സ​​മൂ​​ഹ​​ന​ന്മ​യ്ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രു​​മാ​​യി ജ​​ന​​ങ്ങ​​ൾ ക​​രു​​തു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ മ​​റ്റു പ്ര​​ധാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഉ​​ള്ള​​തു​​പോ​​ലെ വ​​ൻ​​കി​​ട വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ ത​​ല​​പ്പ​​ത്തു​​ള്ള വ​​ൻ മു​​ത​​ലാ​​ളി​​മാ​​രും ഇ​​ല്ലാ​​ത്ത കേ​​ര​​ള​​ത്തി​​ൽ ഐ​​എ​​എ​​സ്, ​ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് എ​​ല്ലാ വി​​ധ​​ത്തി​​ലും അ​​നു​​ക​​രി​​ക്കാ​​വു​​ന്ന മാ​​തൃ​​കാ സ്ത്രീ​​-പു​​രു​​ഷ​ന്മാ​​രാ​​യി ന​​മ്മു​​ടെ ചെ​​റു​​പ്പ​​ക്കാ​​ർ കാ​​ണു​​ന്ന​​ത്. ഈ ​​വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വം മ​​ന​​സി​​ലാ​​ക്കി ഉ​​യ​​ർ​​ന്ന സാ​ന്മാ​​ർ​​ഗി​​ക നി​​ല​​വാ​​രം, സാ​​മൂ​​ഹ്യ പ്ര​​തി​​ബ​​ദ്ധ​​ത, സ​​ത്യ​​സ​​ന്ധ​​ത എ​​ന്നീ മൂ​​ല്യ​​ങ്ങ​​ളി​​ൽ ഉ​​റ​​ച്ചു​​നി​​ന്ന് മാ​​തൃ​​കാ​​പ​​ര​​മാ​​യ പെ​​രു​​മാ​​റ്റം കാ​​ഴ്ച​​വ​​യ്ക്കേ​​ണ്ട​​വ​​രാ​​ണ് ന​​മ്മു​​ടെ ഈ ​​ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ.

ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്തു പ​​ഠി​​ച്ച് പ​​രീ​​ക്ഷ പാ​​സാ​​യ കാ​​ര്യം ഇ​​പ്പോ​​ൾ ആ​​വ​​ർ​​ത്തി​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ല.പ​​രീ​​ക്ഷാ​​വി​​ജ​​യം അ​​വ​​ർ​​ക്കു നേ​​ടി​​ക്കൊ​​ടു​​ത്ത​​ത് അ​​വ​​സ​​രം മാ​​ത്രം. പൊ​​തു​​ജ​​ന​​ജീ​​വി​​തം സു​​ഗ​​മ​​മാ​​ക്കി​​ത്തീ​​ർ​​ക്കാ​​നു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം. ഈ ​​അ​​വ​​സ​​രം ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച് സ​​ൽ​​പ്പേ​​ര് നേ​​ടി​​യെ​​ടു​​ക്കു​​ക എ​​ന്ന വ​​ലി​​യ വെ​​ല്ലു​​വി​​ളി അ​​വ​​രു​​ടെ മു​​ൻ​​പി​​ലു​​ണ്ട്. ഇ​​ത്ത​​രം വെ​​ല്ലു​​വി​​ളി​​ക​​ൾ സ​​മ​​ർ​​ഥ​​മാ​​യി നേ​​രി​​ട്ട് വ​​ൻ നേ​​ട്ട​​ങ്ങ​​ൾ നേ​​ടി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ണ്ട്. അ​​വ​​രെ ജ​​നം എ​​ന്നും ഓ​​ർ​​മി​​ക്കും. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, ര​​ണ്ടു​​പേ​​രു​​ടെ കാ​​ര്യം മാ​​ത്രം ഇ​​വി​​ടെ സൂ​​ചി​​പ്പി​​ക്കാം.

ഒ​​ന്ന് വി.​​പി. മേ​​നോ​​ൻ. ക്ലാ​​ർ​​ക്ക് ത​​ല​​ത്തി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ന്ന് ഇ​​ന്ത്യാ ഗ​​വ​​ണ്‍മെ​​ന്‍റി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യി ഉ​​യ​​ർ​​ന്ന ആ​​ൾ. ബ്രി​​ട്ടീ​​ഷു​​കാ​​ർ സ്ഥ​​ലം വി​​ട്ട​​പ്പോ​​ൾ 550 നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് അ​​വ​​ർ സ്വാ​​ത​​ന്ത്ര്യം ന​​ൽ​​കി. ഇ​​ന്ത്യ​​യി​​ലോ പാ​​ക്കി​​സ്ഥാ​​നി​​ലോ ചേ​​രാ​​നോ ഒ​​രി​​ട​​ത്തും ചേ​​രാ​​തെ സ്വ​​ത​​ന്ത്ര​​മാ​​യി നി​​ൽ​​ക്കാ​​നോ ഉ​​ള്ള സ്വാ​​ത​​ന്ത്ര്യം. വി.​​പി. മേ​​നോ​​നാ​​ണ് അ​​വ​​രെ​​യെ​​ല്ലാം ഇ​​ന്ത്യ​​യി​​ൽ ചേ​​ർ​​ക്കാ​​ൻ വി​​ജ​​യ​​ക​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. മ​​റ്റൊ​​രാ​​ൾ ബി. ​​ശി​​വ​​രാ​​മ​​ൻ, കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ സെ​​ക്ര​​ട്ട​​റി- ജ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ണി നീ​​ക്കാ​​ൻ ഗോ​​ത​​ന്പു​​മാ​​യി വ​​രു​​ന്ന അ​​മേ​​രി​​ക്ക​​ൻ ക​​പ്പ​​ലി​​നു​​വേ​​ണ്ടി കാ​​ത്തു​​നി​​ന്ന സ്ഥി​​തി ഒ​​ഴി​​വാ​​ക്കി, ഹ​​രി​​ത​​വി​​പ്ല​​വ​​മു​​ണ്ടാ​​ക്കി, ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ​​സു​​ര​​ക്ഷി​​ത​​ത്വം ഉ​​റ​​പ്പാ​​ക്കി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ (ശാ​​സ്ത്ര​​ജ്ഞ​​നാ​​യ എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹാ​​യി​​യാ​​യി ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു).

ഇ​​ങ്ങ​​നെ ത​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​മി​​ക​​വു​​കൊ​​ണ്ട് ത​​ൽ​​സ്ഥി​​തി​​ക്ക് വ​​ലി​​യ മാ​​റ്റം​​ വ​​രു​​ത്താ​​ൻ​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ ജ​​ന​​ങ്ങ​​ൾ ഒ​​രി​​ക്ക​​ലും മ​​റ​​ക്കി​​ല്ല. പി​​ൽ​​ക്കാ​​ല പ്ര​​വ​​ർ​​ത്ത​​നം ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മ​​ല്ലെ​​ങ്കി​​ൽ ഉ​​യ​​ർ​​ന്ന റാ​​ങ്കോ​​ടെ പ​​രീ​​ക്ഷ പാ​​സാ​​യ കാ​​ര്യം ജ​​ന​​ങ്ങ​​ൾ മ​​റ​​ക്കും. ഇ​​ക്കാ​​ര്യം ഓ​​ർ​​മി​​ച്ചു​​കൊ​​ണ്ടാ​യി​രി​ക്ക​ണം ന​​മ്മു​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​ത്.

പ​​ക്ഷേ, ഇ​​ന്ന് നാം ​​ഇ​​വി​​ടെ കാ​​ണു​​ന്ന​​തെ​​ന്താ​​ണ്? ന​​മ്മു​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ര​​സ്പ​​രം ചെ​​ളി വാ​​രി​​യെ​​റി​​യു​​ന്നു. ജാ​​തി​​മ​​ത ഭി​​ന്ന​​ത​​ക​​ളെ​​ല്ലാം മ​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​വ​​രാ​​ണ് ത​​ങ്ങ​​ൾ എ​​ന്ന കാ​​ര്യ​​വും മ​​റ​​ന്നുക​​ഴി​​ഞ്ഞോ എ​​ന്നും സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

കൂ​​ടാ​​തെ, ന​​മ്മു​​ടെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ ചി​​ല​​രെ​​ങ്കി​​ലും രാ​​ഷ്‌​ട്രീ​​യ​​നേ​​താ​​ക്ക​​ളു​​ടെ അ​​ഴി​​മ​​തി​​യി​​ൽ സ​​ഹ​​ക​​രി​​ച്ച് പ​​ങ്കു നേ​​ടി​​യെ​​ടു​​ക്കു​​ന്നു! ചി​​ല​​ർ മ​​ന്ത്രി​​മാ​​രു​​ടെ ഇം​​ഗി​​ത​​മ​​റി​​ഞ്ഞ് ഫ​​യ​​ൽ കു​​റി​​പ്പു​​ക​​ളെ​​ഴു​​തി അ​​ഴി​​മ​​തി എ​​ളു​​പ്പ​​മാ​​ക്കി​​ത്തീ​​ർ​​ക്കു​​ന്നു. പ്ര​​തി​​ഫ​​ല​​മാ​​യി അ​​വ​​ർ നേ​​ടു​​ന്ന​​ത് പ​​ണ​മ​​ല്ലാ​​യി​​രി​​ക്കാം. എ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ മു​​ൻ​​പി​​ൽ തി​​ള​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​യി ചി​​ല ‘പ്ര​​സ്റ്റീ​​ജ്’ പ​​ദ​​വി​​ക​​ളി​​ൽ രാ​​പാ​​ർ​​ക്കു​​ന്നു.

പ​​ല​​പ്പോ​​ഴും ഇ​​ക്കൂ​​ട്ട​​ർ ഓ​​ഫീ​​സി​​ലെ ഫ​​യ​​ലു​​ക​​ൾ താ​​മ​​സ​​മി​​ല്ലാ​​തെ നീ​​ക്കി, ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ പ​​രി​​ഹ​​രി​​ച്ച് കൊ​​ടു​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം, ഉ​​ദ്ഘാ​​ട​​നനാ​​ട മു​​റി​​ക്കാ​​നും പ്ര​​സം​​ഗ, സം​​ഗീ​​ത, നൃ​​ത്ത​​പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത് താ​​ര​​പ​​ദ​​വി നേ​​ടാ​​നും ശ്ര​​മി​​ക്കു​​ന്നു.

പ​​ല​​പ്പോ​​ഴും ന​​മ്മു​​ടെ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്, കാ​​ര്യ​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നി​​ക്ക​​ണം എ​​ന്ന ല​​ക്ഷ്യ​​ത്തി​​നു​​ പ​​ക​​രം ഫ​​യ​​ൽ നീ​​ക്കം മ​​നഃ​​പൂ​​ർ​​വം താ​​മ​​സി​​പ്പി​​ക്കാ​​നും അ​​ങ്ങ​​നെ കൈ​​ക്കൂ​​ലി​​ക്ക് വ​​ഴി​​യൊ​​രു​​ക്കാ​​നു​​മാ​​യി മാ​​ത്ര​​മ​​ല്ലേ എ​​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

അ​​നാ​​വ​​ശ്യ​​മാ​​യ ചി​​ല സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന​​ക​​ളും മ​​റ്റും ഒ​​ഴി​​വാ​​ക്കി, നി​​യ​​മാ​​നു​​സൃ​​ത​​മാ​​യും അ​​തേ​​സ​​മ​​യം, അ​​തി​​വേ​​ഗ​​ത്തി​​ലും ഫ​​യ​​ലു​​ക​​ൾ നീ​​ക്കി ജ​​ന​​ങ്ങ​​ളു​​ടെ ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ടു​​ക്കാ​​നു​​മാ​​യി ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ല​​ളി​​ത​​വ​​ത്ക​​രി​​ക്കേ​​ണ്ട ചു​​മ​​ത​​ല ഈ ​​ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ണ്ട്.

ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, ഭൂ​​മി ത​​രം​​മാ​​റ്റം- കേ​​ര​​ള​​ത്തി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ൽ ഇ​​ന്ന് ഏ​​റ്റ​​വു​​മ​​ധി​​കം അ​​പേ​​ക്ഷ​​ക​​ൾ തീ​​ർ​​പ്പാ​​ക്കാ​​നാ​​വാ​​തെ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത് ഈ ​​വി​​ഷ​​യ​​ത്തി​​ലാ​​ണ്. 2008, ജൂ​​ലൈ​യി​ൽ സ​​ർ​​ക്കാ​​ർ ഒ​​രു നി​​യ​​മം പാ​​സാ​​ക്കു​​ന്നു- ‘നെ​​ൽ​​പ്പാ​​ടം, നീ​​ർ​​ത്ത​​ടം നി​​ക​​ത്ത​​ൽ നി​​രോ​​ധ​​ന നി​​യ​​മം’. നെ​​ൽ​​പ്പാ​​ടം അ​​നു​​വാ​​ദ​​മി​​ല്ലാ​​തെ നി​​ക​​ത്തു​​ന്ന​​ത് ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​യി​​ത്തീ​​രു​​ന്നു. ഈ ​​നി​​യ​​മം ന​​ട​​പ്പി​​ലാ​​യ​​തു​​ മു​​ത​​ൽ.


അ​​തേ​​സ​​മ​​യം, നാ​​ൽ​​പ​​തും അ​​ൻ​​പ​​തും കൊ​​ല്ലം മു​​ൻ​​പ് സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ (ജി​​സി​​ഡി​​എ- ഗ്രേ​​റ്റ​​ർ കൊ​​ച്ചി വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി, ഹൗ​​സിം​​ഗ് ബോ​​ർ​​ഡ് മു​​ത​​ലാ​​യ​​വ) പാ​​ടം, പൊന്നും​​വി​​ല​​യ്ക്കെ​​ടു​​ത്തു നി​​ക​​ത്തി, റോ​​ഡും മ​​റ്റു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ടാ​​ക്കി പ്ലോ​​ട്ടു​​ക​​ളാ​​യി തി​​രി​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കു വി​​റ്റു. ആ ​​പ്ലോ​​ട്ടു​​ക​​ളി​​ൽ ന​​ഗ​​ര​​സ​​ഭ​​യു​​ടെ അ​​നു​​വാ​​ദ​​ത്തോ​​ടെ പ്ലാ​​ൻ അം​​ഗീ​​കാ​​രം നേ​​ടി, വീ​​ടു​​ക​​ൾ കെ​​ട്ടു​​ന്നു. ഇ​​പ്പോ​​ൾ അ​​ര നൂ​​റ്റാ​​ണ്ടു ക​​ഴി​​ഞ്ഞ് പ​​ഴ​​യ കെ​​ട്ടി​​ടം ഇ​​ടി​​ച്ച് പു​​തു​​ക്കി​​പ്പ​​ണി​​യാ​​ൻ ന​​ഗ​​ര​​സ​​ഭ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്നു.

ന​​ഗ​​ര​​സ​​ഭ അം​​ഗീ​​കാ​​രം നി​​ഷേ​​ധി​​ക്കു​​ന്നു. കാ​​ര​​ണം, സ​​ർ​​ക്കാ​​ർ രേ​​ഖ​​ക​​ളി​​ൽ സ്ഥ​​ലം ഇ​​പ്പോ​​ഴും പാ​​ട​​മാ​​ണ്. അ​​തു ത​​രം​​മാ​​റ്റം ന​​ട​​ത്തി പു​​ര​​യി​​ട​​മാ​​ക്ക​​ണം. അ​​തി​​ന് ആ​​ദ്യം കൃ​​ഷി​​വ​​കു​​പ്പി​​ന് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സൗ​​ക​​ര്യം​​പോ​​ലെ സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പ്രാ​​ദേ​​ശി​​ക ക​​മ്മി​​റ്റി​​യു​​ടെ അം​​ഗീ​​കാ​​രം തേ​​ടി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​തു​​ക​​ഴി​​ഞ്ഞാ​​ൽ, വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. അ​​ദ്ദേ​​ഹ​​വും സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. അ​​തു​​ക​​ഴി​​ഞ്ഞ് ഓ​​ഫീ​​സ് ന​​ട​​പ​​ടി​​ക​​ൾ, ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ, ത​​ഹ​​സി​​ൽ​​ദാ​​ർ, ആ​​ർ​​ഡി​​ഒ, 50 കൊ​​ല്ലം മു​​ൻ​​പ് സ​​ർ​​ക്കാ​​ർ​ത​​ന്നെ നി​​ക​​ത്തി​​യ ഭൂ​​മി ഇ​​ന്നും നി​​ല​​മാ​​യി രേ​​ഖ​​ക​​ളി​​ൽ നി​​ൽ​​ക്കു​​ന്നെ​​ങ്കി​​ൽ കു​​റ്റ​​വാ​​ളി വീ​​ട്ടു​​ട​​മ​​യാ​​ണോ?

ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​പേ​​ക്ഷ​​ക​​ളാ​​ണ് തീ​​ർ​​പ്പാ​​കാ​​തെ കി​​ട​​ക്കു​​ന്ന​​ത്. പ​​റ​​വൂ​​ർ താ​​ലൂ​​ക്കി​​ൽ പു​​ത്ത​​ൻ​​വേ​​ലി​​ക്ക​​ര​​യി​​ൽ 30 കൊ​​ല്ലം മു​​ൻ​​പ് അ​​ഞ്ചു​​സെ​​ന്‍റ് പാ​​ടം വാ​​ങ്ങി നി​​ക​​ത്തി വീ​​ടു​​വ​​ച്ച മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി ര​​ണ്ടു​​കൊ​​ല്ലം മു​​ൻ​​പ് ക​​ട​​ബാ​​ധ്യ​​ത തീ​​ർ​​ക്കാ​​നാ​​യി വീ​​ടു വി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ച്ചു. ഭൂ​​മി​​യു​​ടെ ത​​രം​​മാ​​റ്റാ​​തെ വി​​ൽ​​പ​​ന ന​​ട​​ക്കി​​ല്ല. ഒ​​രു കൊ​​ല്ല​​ക്കാ​​ല​​മാ​​യി ത​​രം​​മാ​​റ്റ​​ത്തി​​നു​​വേ​​ണ്ടി ശ്ര​​മം ന​​ട​​ത്തി. അ​​വ​​സാ​​നം ആ​​ത്മ​​ഹ​​ത്യ ചെ​​യ്യേ​​ണ്ടി​​വ​​ന്നു.

സ​​ർ​​ക്കാ​​ർ ഉ​​ട​​നേ തീ​​രു​​മാ​​നി​​ക്കു​​ന്നു, കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ഒ​​രു​​ല​​ക്ഷം ത​​രം​​മാ​​റ്റ​​ൽ അ​​പേ​​ക്ഷ​​ക​​ൾ ഉ​​ട​​നേ തീ​​ർ​​പ്പാ​​ക്ക​​ണം. അ​​തി​​നു​​വേ​​ണ്ടി 50 വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ​​മാ​​രെ ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​​ൽ​​കു​​ന്നു. ആ​​യി​​രം ക്ല​​ർ​​ക്കു​​മാ​​രെ ഒ​​രു കൊ​​ല്ല​​ത്തേ​​ക്ക് താ​​ത്കാ​​ലി​​ക​​മാ​​യി നി​​യ​​മി​​ക്കു​​ന്നു. ഒ​​രു കൊ​​ല്ലം ക​​ഴി​​ഞ്ഞു നോ​​ക്കു​​ന്പോ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം! സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ 250 ടാ​​ക്സി കാ​​റു​​ക​​ൾ വാ​​ട​​ക​​യ്ക്കെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​നു​​വാ​​ദം ന​​ൽ​​കു​​ന്നു. ഒ​​രു കൊ​​ല്ലം​​കൂ​​ടി ക​​ഴി​​യു​​ന്നു. അ​​പ്പോ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്, ഒ​​ന്ന​​ര ല​​ക്ഷം അ​​പേ​​ക്ഷ​​ക​​ർ. സ​​ർ​​ക്കാ​​ർ പു​​തി​​യ തീ​​രു​​മാ​​നം എ​​ടു​​ക്കു​​ന്നു. 72 ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ (ആ​​ർ​​ഡി​​ഒ) പ​​ദ​​വി​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്നു! പ​​ക്ഷേ, അ​​പേ​​ക്ഷ​​ക​​ൾ കു​​ന്നു​​കൂ​​ടു​​ന്നു.

അ​​തേ​​സ​​മ​​യം, ഈ ​​അ​​ടു​​ത്ത​​കാ​​ല​​ത്ത് ന​​മ്മു​​ടെ ന​​ഗ​​ര​​ങ്ങ​​ളി​​ലും ഹൈ​​വേ​​ക​​ളി​​ലും​ പാ​ത​യോ​​ര​​ത്ത് പു​​തി​​യ ഫ്ളെ​​ക്സ് പ​​ര​​സ്യ​​ങ്ങ​​ൾ ഉ​​യ​​രു​​ന്നു: ‘ഭൂ​​മി ത​​രം​​മാ​​റ്റം- അ​​പേ​​ക്ഷ​​ക​​ളു​​മാ​​യി ഉ​​ട​​നേ സ​​മീ​​പി​​ക്കു​​ക- മൊ​​ബൈ​​ൽ ന​​ന്പ​​ർ....’ അ​​വ​​രെ സ​​മീ​​പി​​ച്ചാ​​ൽ 50,000 രൂ​​പ ന​​ൽ​​കി​​യാ​​ൽ കാ​​ര്യം വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ന​​ട​​ന്നു​​കി​​ട്ടു​​മ​​ത്രെ! ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് കൈ​​ക്കൂ​​ലി​​ക്ക് അ​​വ​​സ​​രം ഉ​​ണ്ടാ​​കാ​​തെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ല​​ളി​​ത​​മാ​​ക്കി സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ന​​മ്മു​​ടെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ശ്ര​​മി​​ക്കേ​​ണ്ട​​ത​​ല്ലേ?

നി​​ലം​​നി​​ക​​ത്തൽ നി​​രോ​​ധ​​ന​​നി​​യ​​മം ന​​ട​​പ്പി​​ൽ ​​വ​​ന്ന ജൂ​​ലൈ 2008നു മു​​ൻ​​പ് പ​​ണി​​തീ​​ർ​​ത്ത്, മു​​നി​​സി​​പ്പ​​ൽ കെ​​ട്ടി​​ട​​നി​​കു​​തി കൊ​​ടു​​ത്തു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ ​​വീ​​ടി​​രി​​ക്കു​​ന്ന ‘നി​​ലം’ 2008ന് ​​മു​​ൻ​​പു​​ത​​ന്നെ നി​​ക​​ത്തി​​യ​​താ​​യി​​രി​​ക്ക​​ണ​​മ​​ല്ലോ. 2008ലെ ​​കെ​​ട്ടി​​ട​​നി​​കു​​തി ര​​സീ​​ത് ഇ​​പ്പോ​​ൾ കൃ​​ത്രി​​മ​​മാ​​യി നി​​ർ​​മി​​ക്കാ​​ൻ എ​​ളു​​പ്പ​​മ​​ല്ല​​ല്ലോ. 2008 മു​​ത​​ൽ കെ​​ട്ടി​​ട​​നി​​കു​​തി കൊ​​ടു​​ത്തു​​തു​​ട​​ങ്ങി​​യ സ്ഥ​​ലം പു​​ര​​യി​​ട​​മാ​​യി മാ​​റ്റാ​​ൻ ഒ​​രൊ​​റ്റ വ​​രി സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വു മ​​തി​​യ​​ല്ലോ. കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​വും അ​​ങ്ങ​​നെ ഒ​​റ്റ​​യ​​ടി​​ക്കു തീ​​ർ​​പ്പു ക​​ൽ​​പി​​ക്കാ​​മ​​ല്ലോ. സ്ഥ​​ല പ​​രി​​ശോ​​ധ​​നയും മ​​റ്റും അ​​വി​​ടെ പ്ര​​സ​​ക്ത​​മാ​​കി​​ല്ല​​ല്ലോ.

ഇ​​തു​​പോ​​ലെ, ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ച്ച് ഫ​​യ​​ൽ നീ​​ക്കം എ​​ളു​​പ്പ​​മാ​​ക്കി, തീ​​ർ​​പ്പ് ക​​ല്പി​​ക്ക​​ൽ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ ഓ​​രോ വ​​കു​​പ്പി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യാ​​ൽ, ഏ​​റ്റ​​വും ആ​​വേ​​ശ​​ക​​ര​​മാ​​യ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ ന​​ട​​ക്കു​​ന്ന​​തു കാ​​ണാം. സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലെ ജോ​​ലി​​ഭാ​​രം നേ​​ർ പ​​കു​​തി​​യാ​​യി കു​​റ​​യും. ജ​​ന​​ങ്ങ​​ൾ​​ക്കു വേ​​ഗം തീ​​ർ​​പ്പ് കി​​ട്ടു​​ക​​യും ചെ​​യ്യും.

ഇ​​വി​​ടെ​​യെ​​ല്ലാം ജ​​ന​​പ​​ക്ഷ​​ത്തു​​ നി​​ന്നു​​കൊ​​ണ്ടു പ​​രി​​ശോ​​ധ​​ന​​യും പ​​ഠ​​ന​​വും ന​​ട​​ത്തി ന​​ട​​പ​​ടിക്ര​​മ​​ങ്ങ​​ൾ ല​​ളി​​ത​​മാ​​ക്കാ​​ൻ ന​​മ്മു​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉത്സാഹിക്കണം. ഈ ​​തീ​​വ്ര​​യ​​ത്ന പ​​രി​​പാ​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ ന​​മ്മു​​ടെ മ​​ന്ത്രി​​മാ​​രും മു​​ന്നോ​​ട്ടു​​വ​​ര​​ണം. സ​​ർ​​ദാ​​ർ പ​​ട്ടേ​​ൽ ഇ​​ല്ലാ​​തെ വി.​​പി. മേ​​നോ​​നോ അ​​ല്ലെ​​ങ്കി​​ൽ, സി. ​​സു​​ബ്ര​​ഹ്മ​​ണ്യം ഇ​​ല്ലാ​​തെ ബി. ​ശി​​വ​​രാ​​മ​​നോ എ​​ന്തെ​​ങ്കി​​ലും ചെ​​യ്യാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നോ?