വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ നാ​ലാം വ​കു​പ്പു പ്ര​കാ​രം ഒ​രു വ​സ്തു വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് സ​ർ​വേ ക​മ്മീ​ഷ​ണ​ർ സ​ർ​വേ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തു ന​ട​ത്താ​തി​രു​ന്നാ​ൽ വ​ഖ​ഫ് പ്ര​ഖ്യാ​പ​നം അ​സാ​ധു​വാ​യി​രി​ക്കും. ഇ​ത്ത​ര​മൊ​രു വി​ധി സു​പ്രീം കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട് (cf. 2023 KHC OnLine 6590). 2009ലെ ​വ​ഖ​ഫ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പോ പി​മ്പോ മു​ന​മ്പം ഭൂ​മി സ​ർ​വേ​യ്ക്കു വി​ധേ​യ​മാ​യി​ട്ടി​ല്ല എ​ന്ന​തി​ന് മു​ന​മ്പ​ത്തെ നാ​ട്ടു​കാ​ർ ത​ന്നെ സാ​ക്ഷി!

ജ​സ്റ്റീ​സ് മു​ഷ്താ​ഖി​ന്‍റെ വി​ധി​ന്യാ​യ​ത്തി​ൽ ഒ​രു വ​ഖ​ഫ് ആ​കാ​നു​ള്ള മൂ​ന്നു മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​മു​ണ്ട്: ശാ​ശ്വ​ത​മാ​യ സ​മ​ർ​പ്പ​ണം, സ​മ​ർ​പ്പി​ത വ​സ്തു, സ​മ​ർ​പ്പ​ണ നി​യോ​ഗം എ​ന്നി​വ​യാ​ണ് അ​വ (2017 KHC 31, para 11.1(d); 11.11(b)). മു​ന​മ്പം ഭൂ​മി വ​ഖ​ഫ​ല്ല എ​ന്ന​തി​ന്‍റെ ഒ​ന്നാ​മ​ത്തെ തെ​ളി​വ് ആ ​ദാ​നാ​ധാ​ര​ത്തി​ൽ തെ​ളി​യു​ന്ന, സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റെ സ​മ​ർ​പ്പ​ണ നി​യോ​ഗം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, അ​തി​നും മു​ൻപേ വ​ഖ​ഫ് ബോ​ർ​ഡ് പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - വ​സ്തു​വി​ന്‍റെ വ​ഖ​ഫ് സ​മ​ർ​പ്പ​ണ യോ​ഗ്യ​ത.

വ​ഖ​ഫ് ചെ​യ്യാ​വു​ന്ന​തോ മു​ന​മ്പം ഭൂ​മി?

മു​ന​മ്പ​ത്തെ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ച​ത് എ​പ്പോ​ഴാ​ണ് എ​ന്ന​ന്വേ​ഷി​ച്ചാ​ൽ പ​ല കാ​ര്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​ത​യു​ണ്ടാ​കും. 1951 മാ​ർ​ച്ച് 28ന് ​ഫാ​റൂ​ഖ് കോ​ള​ജാ​ണ് പ​റ​വൂ​ർ ത​ഹ​സി​ൽ​ദാ​രി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ഈ ​ഭൂ​മി​ക്ക് പ​ട്ട​യം സ്വ​ന്ത​മാ​ക്കു​ന്ന​ത് (ന​മ്പ​ർ 609). അ​തി​ന്‍റെ​യ​ർ​ഥം, സി​ദ്ദി​ഖ് സേ​ട്ടു​വി​ന് അ​തി​നു മേ​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ല്ലേ? 1950ലെ ​ഡീ​ഡി​ൽ ക്ര​യ​വി​ക്ര​യ സ​ർ​വ​സ്വാ​ത​ന്ത്ര്യ​ത്തോ​ടു കൂ​ടി​യ തീ​റാ​ധാ​ര​ത്തി​ന്‍റെ പ​രാ​മ​ർ​ശ​മു​ണ്ടെ​ങ്കി​ലും അ​തി​ന് വ്യ​ക്ത​ത തീ​രെ​യി​ല്ല. 1902ൽ ​പാ​ട്ട​ത്തി​നു കൊ​ടു​ത്ത ഭൂ​മി എ​ങ്ങ​നെ​യാ​ണ് സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റെ കൈ​യി​ൽ വ​ന്നു​പെ​ട്ട​ത്? സ​ത്താ​ർ സേ​ട്ടു​വും സി​ദ്ദി​ഖ് സേ​ട്ടു​വും ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല എ​ന്ന് സ​ത്താ​ർ സേ​ട്ടു​വി​ന്‍റെ കൊ​ച്ചു​മ​ക​ളാ​യ ഷം​ഷ്ദ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. നൂ​റ്റ​മ്പ​തു വ​ർ​ഷ​മാ​യി അ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ള്ള ഭൂ​മി - അ​തും പാ​ട്ട​ഭൂ​മി - എ​ങ്ങ​നെ​യാ​ണ് അ​വി​ടെ ഒ​രി​ക്ക​ലും താ​മ​സി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് വ​ഖ​ഫ് ചെ​യ്യാ​നാ​കു​ന്ന​ത്?

വ​ഖ​ഫാ​ണെ​ന്ന് നി​യ​മ​സ​ഭ​യും ഹൈ​ക്കോ​ട​തി​യും പ​റ​ഞ്ഞി​ല്ല

ഫാ​റൂ​ഖ് കോ​ള​ജും നാ​ട്ടു​കാ​രും ത​മ്മി​ൽ 1961ൽ ​പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ മു​ന​മ്പം​കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തു സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യ സി.​ജി. ജ​നാ​ർ​ദ​ന​ൻ എം​എ​ൽ​എ​യോ​ട് ആ​ഭ്യ​ന്ത​രമ​ന്ത്രി പി.​ടി. ചാ​ക്കോ പ​റ​ഞ്ഞ​ത് ആ ​ഭൂ​മി ഫാ​റൂ​ഖ് കോ​ള​ജി​ന്‍റെ വ​ക​യാ​ണ് എ​ന്നാ​ണ്, വ​ഖ​ഫ് ഭൂ​മി​യാ​ണ് എ​ന്ന​ല്ല.

ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള വി​വി​ധ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 1975ൽ ​ഹൈ​ക്കോ​ട​തി വി​ധി​യു​ണ്ടാ​യ​പ്പോ​ഴും അ​ങ്ങ​നെത​ന്നെ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം. ഫാ​റൂ​ഖ് കോ​ള​ജി​ന്‍റെ പ​ക്ക​ൽ ര​ജി​സ്റ്റേ​ർ​ഡ് ഗി​ഫ്റ്റ് ഡീ​ഡ് ഉ​ണ്ട് എ​ന്നാ​ണ്, ര​ജി​സ്റ്റേ​ർ​ഡ് വ​ഖ​ഫ് ഡീ​ഡ് ഉ​ണ്ട് എ​ന്ന​ല്ല ഡി​വി​ഷ​ൻ ബ​ഞ്ച് പ്ര​സ്താ​വി​ച്ച​ത്. (വ​ഖ​ഫും ഗി​ഫ്റ്റും ത​മ്മി​ലു​ള്ള അ​ന്ത​രം വ്യ​ക്ത​മാ​കാ​ൻ വാ​യി​ക്കു​ക: P.S. Munawar Hussain, Muslim Endowments, Waqf Law and Judicial Response in India, Routledge, Taylor & Francis, London & New York, 2021, p. 10.).

സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റേ​ത് വ​ഖ​ഫ് ഡീ​ഡോ?

“സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഒ​രു വ​സ്തു ബ​ന്ധി​ക്കു​ക​യും അ​തി​ന്‍റെ വ​ര​വു​ക​ൾ മ​നു​ഷ്യ​ർ​ക്കുവേ​ണ്ടി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് വ​ഖ​ഫ് എ​ന്നും വ​ഖ​ഫ് ചെ​യ്യു​ന്ന​തി​ലൂ​ടെ വാ​ഖി​ഫി​ന്‍റെ അ​വ​കാ​ശം കെ​ട്ടു​പോ​വു​ക​യും വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​വ​ശ​ക്ത​ന് കൈ​മാ​റു​ക​യും ചെ​യ്യു​ന്നു” എ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന Mariyumma Vs Andunhi 1979 KHC 104 കേ​സി​ലെ വി​ധി (para 4) മു​ന​മ്പം ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​സ​ക്ത​മാ​ണ്.

"വ​ഖ​ഫ്' എ​ന്ന വാ​ക്കു​ത​ന്നെ അ​ർ​ഥ​മാ​ക്കു​ന്ന​ത് കൈ​മാ​റ്റം പാ​ടി​ല്ലാ​ത്ത​ത് എ​ന്നാ​ണ്. ആ ​വാ​ക്ക് ര​ണ്ടു പ്രാ​വ​ശ്യം സി​ദ്ദി​ഖ് സേ​ട്ടു ഫാ​റൂ​ഖ് കോ​ള​ജി​നു ന​ല്കി​യ ഡീ​ഡി​ൽ കാ​ണു​ന്നു​ണ്ട്. ശീ​ർ​ഷ​കം ത​ന്നെ "വ​ഖ​ഫാ​ധാ​രം' എ​ന്നാ​ണ്. എ​ന്നാ​ൽ, രേ​ഖ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ വ​ഖ​ഫ് എ​ന്ന ആ​ശ​യ​ത്തി​നു ചേ​രാ​ത്ത ര​ണ്ടു കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ചേ​ർ​ത്തി​രി​ക്കു​ന്ന​തു കാ​ണാം. കോ​ള​ജി​ന് ഭൂ​മി​യെ സം​ബ​ന്ധി​ച്ച് ക്ര​യ​വി​ക്ര​യ സ​ർ​വ​സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ന്ന​താ​ണ് ആ​ദ്യ​ത്തേ​ത്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സോ​ന്ന​മ​ന​ത്തി​നുവേ​ണ്ടി വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് ത​ന്‍റെ പി​ൻ​ഗാ​മി​ക​ളി​ലേ​ക്ക് തി​രി​കെ​യെ​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ര​ണ്ടാ​മ​ത്തേ​ത്. വ​ഖ​ഫ് എ​ന്ന ആ​ശ​യ​ത്തി​നുത​ന്നെ ക​ട​ക​വി​രു​ദ്ധ​മാ​ണ് ഈ ​ര​ണ്ടു വ്യ​വസ്ഥ​ക​ളും എ​ന്ന​തി​നാ​ൽ ഈ ​ഡീ​ഡ് വ​ഖ​ഫ് ഡീ​ഡ​ല്ല എ​ന്നു വ്യ​ക്ത​മാ​ണ്. “വ​ഖ​ഫ് വ്യ​വ​സ്ഥ​ക​ളി​ല്ലാ​ത്ത​താ​യി​രി​ക്ക​ണം. എ​ന്തെ​ങ്കി​ലും വ്യ​വ​സ്ഥ​യ്ക്കോ ആ​ക​സ്മി​ക​ത​ക​ൾ​ക്കോ അ​തി​നെ വി​ഷ​യീ​ഭ​വി​പ്പി​ച്ചാ​ൽ വ​ഖ​ഫ് റ​ദ്ദാ​യി​പ്പോ​കും” (cf. B.R. Verma, Islamic Law in India and Pakistan, 6th edn, Alahabad Law Book Co. 1986, pp. 625-626). വ​ഖ​ഫി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഏ​ക വ്യ​വ​സ്ഥ, ക​ടം തീ​ർ​ത്തു മാ​ത്ര​മേ പ്രോ​പ്പർ​ട്ടി വ​ഖ​ഫ് ചെ​യ്യാ​വൂ എ​ന്ന​താ​ണ് (Alahabad High court, Khalil Uddin vs Sir Ram & ots, 6th Oct 1933).

വ​ഖ​ഫ് എ​ന്ന് എ​ഴു​തി​യ​തു​കൊ​ണ്ടു മാ​ത്രം ഒ​രു ആ​ധാ​രം വ​ഖ​ഫാ​ധാ​ര​മാ​കി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വി​ധി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​സ്റ്റീ​സ് സു​ബ്ര​ഹ്മ​ണ്യം പോ​റ്റി​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി​ത്തീ​ർ​ന്ന ജ​സ്റ്റീ​സ് ഖാ​ലി​ദും 1980ൽ ​ഹൈ​ദ്രോ​സ് vs ആ​യി​ഷു​മ്മ കേ​സി​ൽ ന​ട​ത്തി​യ വി​ധി​ന്യാ​യ​ത്തി​ലെ ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള ഖ​ണ്ഡി​ക​ക​ൾ ശ്ര​ദ്ധി​ച്ചു വാ​യി​ച്ചാ​ൽ, ആ​ധാ​ര​ത്തി​ൽ വ​ഖ​ഫെ​ന്നെ​ഴു​തി​യാ​ൽ വ​സ്തു എ​ന്നേ​ക്കും വ​ഖ​ഫു ത​ന്നെ എ​ന്ന വാ​ദ​ഗ​തി​ക​ൾ വെ​റും പൊ​ള്ള​യാ​ണെ​ന്നു മ​ന​സി​ലാ​കും.


2017ൽ ​ഈ വി​ധി​ന്യാ​യ​ത്തെ ജ​സ്റ്റീ​സ് മു​ഷ്താ​ഖ് പ​രാ​മ​ർ​ശി​ച്ചി​ട്ടു​മു​ണ്ട് (2017 KHC 31, para 12). 2005 KHC 1228, 2018 (5) KHC 548 എ​ന്നീ വി​ധി​ക​ളി​ലും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത് ഡീ​ഡി​ൽ ശാ​ശ്വ​ത​മാ​യ സ​മ​ർ​പ്പ​ണം കാ​ണു​ന്നി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ്. മു​ന​മ്പ​ത്ത് ഇ​തെ​ല്ലാം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റേ​ത് ഒ​രു ട്ര​സ്റ്റ് ഡീ​ഡ് ആ​കാം

സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റേ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​രു വ​ഖ​ഫ് ആ​ധാ​ര​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. വേ​ണ​മെ​ങ്കി​ൽ, അ​തൊ​രു ട്ര​സ്റ്റ് ആ​ധാ​ര​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടാം. മു​സ്‌​ലിം മ​ത​മ​ണ്ഡ​ല​ത്തി​ലെ വ​ഖ​ഫ് മ​തേ​ത​ര സ​മൂ​ഹ​ത്തി​ലെ ട്ര​സ്റ്റി​നു സ​മാ​ന്ത​ര​മാ​ണെ​ന്ന ജ​സ്റ്റീ​സ് മു​ഷ്താ​ഖി​ന്‍റെ പ​രാ​മ​ർ​ശം ഇ​വി​ടെ സ്മ​ര​ണീ​യ​മാ​ണ് (2017 KHC 31, para 11.i(d)). മു​ന​മ്പം ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ അ​തു, പ​ക്ഷേ, ജ​സ്റ്റീ​സ് ക​മാൽ പാ​ഷ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​വ്യ​ക്ത​മാ​യി പ​റ​യാ​ൻ ശ്ര​മി​ച്ച ത​രം പ്രൈ​വ​റ്റ് ട്ര​സ്റ്റ് ആ​കി​ല്ല; മ​റി​ച്ച്, പ​ബ്ലി​ക് ട്ര​സ്റ്റ് ത​ന്നെ​യാ​ണ്. കാ​ര​ണം, ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യോ വസ്തു ട്ര​സ്റ്റി​നു കീ​ഴി​ലാ​ക്കി​യ ആ​ളു​ടെ നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ല​ല്ലേ, 1950 രേ​ഖ​പ്ര​കാ​രം, വ​സ്തു ട്ര​സ്റ്റ് സ്ഥാ​പി​ച്ച​യാ​ളി​ലേ​ക്കോ അ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കോ തി​രി​കെ​യെ​ത്തു​ക​യു​ള്ളൂ! ഡീ​ഡി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന, സ്ഥാ​പ​ക​ന്‍റെ നി​യോ​ഗം ട്ര​സ്റ്റി​യു​ടെ സ്ഥാ​ന​ത്തു​ള്ള ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ വ​സ്തു സേ​ട്ടു​വി​ന്‍റെ പി​ൻ​ഗാ​മി​ക​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ല്ല.

ഫാ​റൂ​ഖ് കോ​ള​ജ് ചെ​യ്ത​തു ശ​രി​യോ?

ഫാ​റൂ​ഖ് കോ​ളജി​ന്‍റെ നി​ല​പാ​ട് 1950ലെ ​രേ​ഖ വി​ശ്വ​സ്ത​താ​പൂ​ർ​വം പി​ന്തു​ട​ർ​ന്നു​ള്ള​താ​യി​രു​ന്നെ​ന്ന് ആ ​രേ​ഖ വാ​യി​ക്കു​ന്ന ആ​ർ​ക്കും ബോ​ധ്യ​മാ​കും. സി​ദ്ദി​ഖ് സേ​ട്ടു എ​ന്തു​ദ്ദേ​ശ്യ​ത്തോ​ടെ ഭൂ​മി 1950ൽ ​ഫാ​റൂ​ഖ് കോ​ളജി​നു ന​ല്കി​യോ ആ ​ഉ​ദ്ദേ​ശ്യം ഫാ​റൂ​ഖ് കോ​ള​ജ് ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി. ക്ര​യ​വി​ക്ര​യം ചെ​യ്യാ​ൻ ത​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന രേ​ഖാ​മൂ​ല​മാ​യ അ​നു​വാ​ദം ഉ​പ​യോ​ഗി​ച്ച് ഭൂ​മി വി​റ്റ്, ആ ​പ​ണം കൊ​ണ്ട് (ഏ​താ​ണ്ട് 33 ല​ക്ഷം രൂ​പ) മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സോ​ന്ന​മ​ന​ത്തി​നാ​യി അ​വ​ർ ‘മു​ന​മ്പം എ​സ്റ്റേ​റ്റ്' സൃ​ഷ്ടി​ച്ചു; ടിടിസി കോ​ള​ജ് പ​ണി​യു​ക​യും ചെ​യ്തു.
ത​ങ്ങ​ൾ​ക്കു കി​ട്ടി​യ ഡീ​ഡ് ഒ​രു പെ​ർ​മ​ന​ന്‍റ് വ​ഖ​ഫ് ഡീ​ഡ​ല്ല എ​ന്ന ഉ​ത്ത​മ​ബോ​ധ്യം അ​വ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഡീ​ഡി​ൽ ക്ര​യ​വി​ക്ര​യ​ത്തി​നു​ള്ള സ​ർ​വ​സ്വാ​ത​ന്ത്ര്യം സി​ദ്ദീ​ഖ് സേ​ട്ടു അ​വ​ർ​ക്കു ന​ല്കി​യി​രു​ന്ന​ല്ലോ. അ​തു​കൊ​ണ്ട​ല്ലേ, ഭൂ​മി മു​ന​മ്പ​ത്തെ നി​വാ​സി​ക​ൾ​ക്കു വി​ല്ക്കാ​ൻ 1988ൽ ​കോ​ള​ജി​ന്‍റെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്? 1986ലെ ​തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ ഫ​ല​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തും തീ​ര​ദേ​ശ​ഭൂ​മി​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തും ടി​ടി​സി കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​മാ​യി​രു​ന്ന​തും അ​വ​രെ ആ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ല എ​ന്നും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച ആ​ധാ​രം വ​ഖ​ഫാ​ധാ​ര​മ​ല്ല, ദാ​നാ​ധാ​ര​മാ​ണെ​ന്നും നി​സാ​ർ ക​മ്മീ​ഷ​നു മു​ന്നി​ലും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​നു മു​ന്നി​ലും ഫാ​റൂ​ഖ് കോ​ള​ജ് വ്യ​ക്ത​മാ​ക്കി​യ​തും മേ​ൽപ്പ​റ​ഞ്ഞ വ​സ്തു​ത​ക​ളു​മാ​യി ചേ​ർ​ന്നു​പോ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​വ​ർ ആ ​ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന​തും.

മു​ന​മ്പം ഭൂ​മി പെ​ർ​മ​ന​ന്‍റ് വ​ഖ​ഫാ​ണെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​താ​ര്; എ​പ്പോ​ൾ?

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യാ​ണ് എ​ന്ന ചി​ന്തപോ​ലും വ​ഖ​ഫ് ബോ​ർ​ഡി​നു​ണ്ടാ​യ​ത് 2008ൽ ​മാ​ത്ര​മാ​ണ്, അ​തും പോ​പ്പു​ല​ർ ഫ്ര​ണ്ടു​കാ​രു​ടെ മു​ഖ​പ​ത്ര​മാ​യ തേ​ജ​സി​ലൂ​ടെ! 2009ൽ ​മാ​ത്ര​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് അ​തു പ്ര​ഖ്യാ​പി​ച്ച​തും (24.06.2009) നി​സാ​ർ ക​മ്മീ​ഷ​ൻ അ​തു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ത്ത​തും (26.06.2009). തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. 1954ലെ ​വ​ഖ​ഫ് നി​യ​മം​പോ​ലും നി​ല​വി​ലി​ല്ലാ​ത്ത കാ​ല​ത്താ​ണ്, 1950ൽ ​സി​ദ്ദി​ഖ് സേ​ട്ടു ഫാ​റൂ​ഖ് കോ​ള​ജി​ന് ആ ​ഭൂ​മി ന​ല്കി​യ​ത് എ​ന്നു മ​റ​ക്ക​രു​ത്. അ​ത്ത​ര​മൊ​രു ഡീ​ഡി​നെ 1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പെ​ർ​മ​ന​ന്‍റ് വ​ഖ​ഫാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലെ അ​യു​ക്തി എ​ത്ര വിചിത്ര​മാ​ണ്!

വാ​സ്ത​വ​ത്തി​ൽ, 2009ൽ ​മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തും 2019ൽ ​വ​ഖ​ഫ് ര​ജി​സ്റ്റ​റി​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട​തും 2022ൽ ​താ​ലൂ​ക്ക് -വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഉ​ട​മ​സ്ഥ​രു​ടെ റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ട്ട​തും തി​ക​ച്ചും അ​ന്യാ​യ​​മാ​യാ​ണ്. സി​ദ്ദി​ഖ് സേ​ട്ടു​വി​ന്‍റെ ദാ​നാ​ധാ​ര പ്ര​കാ​രം മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സോ​ന്ന​തി​ക്കുവേ​ണ്ടി ഫാ​റൂ​ഖ് കോ​ള​ജ് വി​റ്റ ഭൂ​മി പ​ണം കൊ​ടു​ത്തു വാ​ങ്ങു​ക​യും ആ​വ​ശ്യ​ക​മാ​യ നി​കു​തി​പ്പ​ണം സ​ർ​ക്കാ​രി​നു ന​ല്കി കൃ​ത്യ​മാ​യ ആ​ധാ​രം ക​ര​സ്ഥ​മാ​ക്കു​ക​യും വ​ർ​ഷാ​വ​ർ​ഷം ക​ര​മ​ടയ്​ക്കു​ക​യും ചെ​യ്ത് ജീ​വി​ച്ചു വ​ന്നി​രു​ന്ന ഒ​രു ജ​ന​ത​തി​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ട്ട് ആ​ശ​ങ്ക​യു​ടെ ന​ടു​ക്ക​ട​ലി​ൽ ക​ഴി​യു​ന്ന​ത്.