ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ യൂ​​റോ​​പ്പി​​ലെ റെ​​യി​​ൽ വ്യ​​വ​​സാ​​യ​​ത്തി​​ൽ ത​​രം​​ഗ​​മാ​​കു​​ന്നു. ബാ​​റ്റ​​റി, ഡീ​​സ​​ൽ, വൈ​​ദ്യു​​തി എ​​ന്നി​​വ​​യി​​ലേ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ മാ​​റു​​ന്ന ’ട്രൈ​​ബ്രി​​ഡ്’ മോ​​ഡ​​ൽ, യു​​കെ​​യി​​ൽ അ​​ടു​​ത്തി​​ടെ ആ​​ദ്യ​​ത്തെ ഇ​​ന്‍റ​​ർ​​സി​​റ്റി ബാ​​റ്റ​​റി ട്രെ​​യി​​ൻ പ​​രീ​​ക്ഷ​​ണ ഓ​​ട്ടം ന​​ട​​ത്തി. ഇം​​ഗ്ല​​ണ്ടി​​ലെ ഹി​​റ്റാ​​ച്ചി​​യു​​ടെ ഫാ​​ക്റി​​യി​​ൽ നിർമിച്ച ട്രെ​​യി​​നി​​ന്‍റെ പ​​രീ​​ക്ഷ​​ണമാണ് നടത്തിയത്. ഇ​​തി​​ൽ ഒ​​രു ഡീ​​സ​​ൽ ജ​​ന​​റേ​​റ്റ​​ർ മാ​​റ്റി പ​​ക​​രം ലി​​ഥി​​യം ബാ​​റ്റ​​റി​​ക​​ളാണ് ഘ​​ടി​​പ്പി​​ച്ചത്. ചെ​​ല​​വ് കു​​റ​​ഞ്ഞ​​റെ​​യി​​ൽ യാ​​ത്ര​​യ്ക്കു​​ള്ള സു​​പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് ഈ ​​പ​​രീ​​ക്ഷ​​ണം. വൈ​​ദ്യു​​തീ​​ക​​രി​​ച്ച ലൈ​​നു​​ക​​ൾ ഇ​​ല്ലാ​​ത്ത​​യി​​ട​​ങ്ങ​​ളി​​ലൂ​​ടെ പോ​​കു​​ന്പോ​​ൾ 50 ശ​​ത​​മാ​​ന​​ത്തി​​ൽ താഴെ ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ മ​​തി​​യാ​​കും.

വേ​​ഗ​​ത​​മേറിയ​​തും ചെ​​ല​​വ് കു​​റ​​ഞ്ഞ​​തും നൂ​​ത​​ന​​വും

പ​​ഴ​​യ ഡീ​​സ​​ൽ മോ​​ഡ​​ലു​​ക​​ളി​​ൽനി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി, ഈ ​​ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ്ഥി​​ര​​മാ​​യി വൈ​​ദ്യു​​തീ​​ക​​രി​​ച്ച ട്രാ​​ക്കു​​ക​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ട​​തി​​ല്ല. പ​​രീ​​ക്ഷ​​ണവേ​​ള​​യി​​ൽ, ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​ൻ ബാ​​റ്റ​​റി​​യി​​ൽ മാ​​ത്രം 70 കി​​ലോ​​മീ​​റ്റ​​ർ ഓ​​ടി, പി​​ന്നീ​​ട് അ​​ത് ഡീ​​സ​​ൽ എ​​ൻ​​ജി​​നി​​ലേ​​ക്ക് മാ​​റി. പാ​​ല​​ങ്ങ​​ൾ, ട​​ണ​​ലു​​ക​​ൾ, സ്റ്റേ​​ഷ​​ൻ സ്റ്റോ​​പ്പു​​ക​​ൾ എ​​ന്നി​​വ​​യു​​ള്ള മി​​ക്ക ഇ​​ന്‍റ​​ർ​​സി​​റ്റി റൂ​​ട്ടു​​ക​​ളും ഈ ​​പ​​രി​​ധി​​യി​​ൽ എ​​ളു​​പ്പ​​ത്തി​​ൽ ഓടാ​​ൻ ക​​ഴി​​യു​​മെ​​ന്ന് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ പ​​റ​​യു​​ന്നു.

മ​​റ്റ് അ​​തി​​വേ​​ഗ റെ​​യി​​ൽ ഓ​​പ്ഷ​​നു​​ക​​ൾക്കൊ പ്പം ഒ​​രു 700 കിലോ വാട്ട് ബാ​​റ്റ​​റി ഉ​​പ​​യോ​​ഗി​​ച്ച് മ​​ണി​​ക്കൂ​​റി​​ൽ 120 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​നാ​​കും. ഇ​​ന്ധ​​ന​​ച്ചെ​​ല​​വ് 50 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ വ​​രെ കു​​റ​​യ്ക്കാ​​നാ​​കും. ചെ​​ല​​വു​​ക​​ൾ ലാ​​ഭി​​ക്കു​​ന്ന​​തി​​നൊ​​പ്പം ട്രെ​​യി​​ൻ ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ളി​​ൽ കു​​റ​​വു​​മു​​ണ്ടാ​​കും. ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ വ​​ന്നാ​​ൽ വൈ​​ദ്യു​​തീ​​ക​​രി​​ക്കാ​​ത്ത ട്രാ​​ക്കു​​ക​​ൾ​​ക്കു മു​​ക​​ളി​​ലൂ​​ടെ ക​​ന്പി​​ക​​ൾ വ​​ലി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ് ഒ​​ഴി​​വാ​​ക്കാ​​നും.

പാ​​രി​​സ്ഥി​​തി​​ക സൗ​​ഹൃ​​ദം

സീ​​റോ എ​​മി​​ഷ​​ൻ മോ​​ഡി​​ൽ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കാ​​നും പു​​റ​​ത്തു പോ​​കാ​​നും ക​​ഴി​​വു​​ള്ള ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ ഒ​​രു പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ബ​​ദ​​ൽ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. ഇ​​ത് ശ​​ബ്ദ​​വും വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​വും കു​​റ​​യ്ക്കു​​ന്നു. റെ​​യി​​ൽ​​വേ ലൈ​​നു​​ക​​ൾ​​ക്കു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന ആ​​ളു​​ക​​ൾ​​ക്ക് ഇ​​ത് ആ​​ശ്വാ​​സ​​മാ​​ണ്്. വൈ​​ദ്യു​​തീ​​ക​​രി​​ച്ച കു​​റ​​ച്ച് ട്രാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ലൂ​​ടെ, യൂ​​റോ​​പ്പി​​ന് റെ​​യി​​ൽ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ന​​വീ​​ക​​ര​​ണ​​ത്തി​​ൽ കോ​​ടി​​ക്ക​​ണ​​ക്കി​​ന് ലാ​​ഭി​​ക്കാ​​ൻ ക​​ഴി​​യും. ബാ​​റ്റ​​റി ട്രെ​​യി​​നു​​ക​​ൾ​​ക്ക് യൂ​​റോ​​പ്പി​​ന്‍റെ കാ​​ർ​​ബ​​ണ്‍ ഫൂ​​ട്ട്പ്രി​​ന്‍റ് കു​​റ​​യ്ക്കാ​​നും ക​​ഴി​​യും. ഇ​​ത് നെ​​റ്റ്-​​സീ​​റോ​​യെ​​ന്ന ആ​​ഗോ​​ള മാ​​റ്റ​​ത്തി​​നു പി​​ന്തു​​ണ​​യു​​മാ​​കും.


ഇ​​റ്റ​​ലി​​യി​​ലും ജ​​ർ​​മ​​നി​​യി​​ലും ഓ​​ടി​​ത്തു​​ട​​ങ്ങി

ബാ​​റ്റ​​റി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റെ​​യി​​ൽ സാ​​ങ്കേ​​തി​​ക​​വി​​ദ്യ യൂ​​റോ​​പ്പി​​ൽ അ​​തി​​വേ​​ഗം മു​​ന്നേ​​റു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, ഏ​​ഷ്യ​​ൻ രാ​​ജ്യ​​മാ​​യ ജ​​പ്പാ​​നി​​ൽ 2016 മു​​ത​​ൽ ബാ​​റ്റ​​റി ട്രെ​​യി​​ൻ ഓ​​ടു​​ന്നു​​ണ്ട്. ഇ​​തി​​ൽ ഡീ​​സ​​ൽ എ​​ൻ​​ജി​​ൻ മാ​​റ്റി, പ​​ക​​രം വൈ​​ദ്യു​​തി, ബാ​​റ്റ​​റി യൂ​​ണി​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. യൂ​​റോ​​പ്പി​​ലെ ആ​​ദ്യ​​ത്തെ ട്രി​​ബ്രി​​ഡ് ട്രെ​​യി​​ൻ ഇ​​റ്റ​​ലി​​യാ​​ണ് ഓ​​ടി​​ച്ച​​ത്. ഹി​​റ്റാ​​ച്ചി റെ​​യി​​ലി​​ന്‍റെ മ​​സാ​​സി​​യോ ബാ​​റ്റ​​റി ട്രെ​​യി​​ൻ ഇ​​തി​​ന​​കം ത​​ന്നെ കാ​​ർ​​ബ​​ണ്‍ ഡൈ ​​ഓ​​ക്സൈ​​ഡി​​ന്‍റെ എ​​മി​​ഷ​​ൻ പ​​കു​​തി​​യാ​​യി കു​​റ​​ച്ചു.

ജ​​ർ​​മ​​നി​​യി​​ലെ സീ​​മെ​​ൻ​​സ് മൊ​​ബി​​ലി​​റ്റി​​യു​​ടെ ബൈ-​​മോ​​ഡ് ട്രെ​​യി​​നു​​ക​​ൾ ഓ​​രോ വ​​ർ​​ഷ​​വും ഏ​​ക​​ദേ​​ശം ര​​ണ്ടു ദ​​ശ​​ല​​ക്ഷം ലി​​റ്റ​​ർ ഡീ​​സ​​ൽ ലാ​​ഭി​​ക്കു​​ന്നു. ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗി​​നാ​​യി വൈ​​ദ്യു​​തീ​​ക​​രി​​ച്ച കു​​റ​​ച്ച് ട്രാ​​ക്കു​​ക​​ൾ മാ​​ത്ര​​മേ ആ​​വ​​ശ്യ​​മു​​ള്ളൂ. ബാ​​റ്റ​​റി ട്രെ​​യി​​നി​​നാ​​യി യൂ​​റോ​​പ്പി​​ലും യു​​കെ​​യി​​ലും ഉ​​ട​​നീ​​ളം വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​ക്കു​​ക​​യാ​​ണ്. വൃ​​ത്തി​​യു​​ള്ള​​തും ശാ​​ന്ത​​വും കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​വു​​മാ​​യ റെ​​യി​​ൽ യാ​​ത്ര​​യാ​​ണ് ഇ​​തു വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്.

ഡീ​​സ​​ൽ ജ​​ന​​റേ​​റ്റ​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ഇ​​ല്ലാ​​ത്ത ബാ​​റ്റ​​റി​​യി​​ൽ മാ​​ത്രം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കാ​​നു​​ള്ള പ​​രീ​​ക്ഷ​​ണ​​വും ന​​ട​​ക്കു​​ന്നു​​ണ്ട്.

പ്ര​​വ​​ർ​​ത്ത​​നരീ​​തി

നി​​ല​​വി​​ൽ ട്രെ​​യി​​നു​​ക​​ൾ ട്രാ​​ക്കു​​ക​​ൾ​​ക്കു മു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വൈ​​ദ്യു​​തീക​​രി​​ച്ച ലൈ​​നു​​ക​​ളി​​ൽ​​നി​​ന്നോ ഈ ​​ലൈ​​നു​​ക​​ൾ ഇ​​ല്ലാ​​ത്തി​​യി​​ട​​ങ്ങ​​ളി​​ൽ ട്രെ​​യി​​നി​​നുള്ളി​​ലു​​ള്ള ഡീ​​സ​​ൽ ജ​​ന​​റേ​​റ്റ​​റു​​ക​​ളി​​ൽ​​നി​​ന്നോ ആ​​ണ് ഓ​​ടാ​​നു​​ള്ള പ​​വ​​ർ എ​​ടു​​ക്കു​​ന്ന​​ത്. പ​​ല ട്രെ​​യി​​നു​​ക​​ൾ​​ക്കും ര​​ണ്ടു പ​​വ​​ർ സ്രോ​​ത​​സു​​ക​​ളി​​ലൂ​​ടെ​​യും ഓ​​ടാ​​നാ​​കും.

ഹി​​റ്റാ​​ച്ചി​​യു​​ടെ പു​​തി​​യ ട്രെ​​യി​​നി​​ൽ ഡീ​​സ​​ൽ ജ​​ന​​റേ​​റ്റു​​ക​​ൾ മാ​​റ്റി പ​​ക​​രം 16 ബാ​​റ്റ​​റി​​ക​​ൾ വ​​ച്ചി​​രി​​ക്കു​​ന്നത്. ട്രെ​​യി​​നി​​ന് ഓ​​ട്ടോ​​മാ​​റ്റി​​ക്കാ​​യി ഏ​​തു ഉൗ​​ർ​​ജ​​സ്രോ​​ത​​സി​​ലേ​​ക്കും മാ​​റാ​​നാ​​കും.

വൈ​​ദ്യു​​തീ​​ക​​രി​​ച്ച ട്രാ​​ക്കു​​ക​​ളി​​ൽ ട്രെ​​യി​​ൻ സ​​ഞ്ച​​രി​​ക്കു​​ന്പോ​​ൾ അ​​ല്ലെ​​ങ്കി​​ൽ നി​​ശ്ച​​ല​​മാ​​യി​​രി​​ക്കു​​ന്പോ​​ൾ 10-15 മി​​നി​​റ്റി​​നു​​ള്ളി​​ൽ ഈ ​​ബാ​​റ്റ​​റി​​ക​​ൾ​​ക്ക് റീ​​ചാ​​ർ​​ജ് ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ഹി​​റ്റാ​​ച്ചി പ​​റ​​യു​​ന്നു.