മി​​​ക​​​വാ​​​ർ​​​ന്ന ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ, നോ​​​വ​​​ലു​​​ക​​​ളി​​​ലൂ​​​ടെ, തി​​​ര​​​ക്ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ അ​​​നു​​​വാ​​​ച​​​ക​​​മ​​​ന​​​സുകളിൽ ശാ​​​ശ്വ​​​ത പ്ര​​​തി​​​ഷ്ഠ നേ​​​ടി​​​യ പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ (കിഴക്കേപൈനുംമൂട്ടിൽ ഈശോ മ​​​ത്താ​​​യി) ജ​​​ന്മ​​​ശ​​​ത​​​വാ​​​ർ​​​ഷി​​​ക​​​മാ​​​ണി​​​ന്ന്. 1924 ന​​​വം​​​ബ​​​ർ 14ന് ​​മാ​​​വേ​​​ലി​​​ക്ക​​​ര​​​യ്ക്ക​​​ടു​​​ത്ത് കു​​​ന്നം ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം.

മ​ധ്യ​തി​രു​വി​താം​കൂ​റി​ന്‍റെ, വി​ശേ​ഷി​ച്ച് ഓ​ണാ​ട്ടു​ക​ര​യു​ടെ ക​ഥാ​കാ​ര​നാ​യി മാ​റി​യ പാ​റ​പ്പു​റ​ത്ത് പ​ത്തൊ​ൻ​പ​താം വ​യ​സി​ൽ മി​ലി​ട്ട​റി സ​ർ​വീ​സി​ൽ ചേ​ർ​ന്നു. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ​കാ​ല ക​ഥ​ക​ളും നോ​വ​ലു​ക​ളും ര​ചി​ച്ച​ത്. ‘പാ​റ​പ്പു​റ​ത്ത്’ എ​ന്ന തൂ​ലി​കാ​നാ​മം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ദി​രാ​ശി​യി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ‘ജ​യ​കേ​ര​ള’​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ക​ഥ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‘പ്ര​കാ​ശ​ധാ​ര’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​മാ​യി​രു​ന്നു ആ​ദ്യ കൃ​തി (1952). ‘നി​ണ​മ​ണി​ഞ്ഞ കാ​ല്പാ​ടു​ക​ൾ’ ആ​ദ്യ​നോ​വ​ലും (1955). പ്ര​ഥ​മ നോ​വ​ലി​ലൂ​ടെ​ത​ന്നെ മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച നോ​വ​ലി​സ്റ്റു​ക​ളു​ടെ നി​ര​യി​ലേ​ക്ക് പാ​റ​പ്പു​റ​ത്ത് ഉ​യ​ർ​ന്നു. പി​ൽ​ക്കാ​ല​ത്ത് ‘അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യി​ല്ല’, ‘പ​ണി തീ​രാ​ത്ത വീ​ട്’ എ​ന്നീ പ്ര​ശ​സ്ത നോ​വ​ലു​ക​ളും പ​ട്ടാ​ള​ജീ​വി​ത​കാ​ല​ത്തു​ത​ന്നെ രൂ​പം​കൊ​ണ്ട്, പ്ര​കാ​ശി​ത​മാ​യ​വ​യാ​ണ്.

മി​​​ലി​​​ട്ട​​​റി സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​വ​​​ന്ന പാ​​​റ​​​പ്പു​​​റ​​​ത്ത് സാ​​​ഹി​​​ത്യ​​​ര​​​ച​​​ന​​​യി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും മ​​​ന​​​മ​​​ർ​​​പ്പി​​​ച്ചു. ഒ​​​പ്പം, ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭ ന​ട​ന്നു​ക​യ​റി. പ​​​ട്ടാ​​​ള​​​സേ​​​വ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം ര​​​ചി​​​ച്ച​​​താ​​​ണ് മാ​​​സ്റ്റ​​​ർ​​​പീ​​​സ് എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന ‘അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​രം’ (1967). ഇ​​​രു​​​പ​​​തോ​​​ളം ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു തി​​​ര​​​ക്ക​​​ഥ ര​​​ചി​​​ക്കു​​​ക​​​യു​​​ം ചെയ്തു. ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യെ കേ​​​ന്ദ്ര​​​മാ​​​ക്കി ര​​​ചി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ഥ​​​മ മ​​​ല​​​യാ​​​ള​​​നോ​​​വ​​​ൽ പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ‘പ്ര​​​യാ​​​ണ​​​’മാ​​​ണ്.

ഓ​​​ണാ​​​ട്ടു​​​ക​​​ര​​​യു​​​ടെ ഇ​​​തി​​​ഹാ​​​സ​​​മാ​​​യി ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ‘ആ​​​കാ​​​ശ​​​ത്തി​​​ലെ പ​​​റ​​​വ​​​ക​​​ൾ’ (1979) ബൃ​​​ഹ​​​ത്താ​​​യ കൃ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്. മ​​​ധ്യ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ ഗ്രാ​​​മീ​​​ണ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ, കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​പ​​​രി​​​ണാ​​​മ​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​യു​​​ന്നതാണ് ‘ആ​​​കാ​​​ശ​​​ത്തി​​​ലെ പ​​​റ​​​വ​​​ക​​​ൾ’. 1981 ഡി​​​സം​​​ബ​​​ർ 30ന് ​​​ആ ജീ​​​വി​​​ത​​​ത്തി​​​നു തി​​​ര​​​ശീ​​​ല വീ​​​ണു. സ്മ​​​ര​​​ണ​​​ക​​​ളു​​​ടെ സ​​​മാ​​​ഹാ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്, ചര​​​മാ​​​ന​​​ന്ത​​​ര​​​മാ​​​ണ് - ‘മ​​​രി​​​ക്കാ​​​ത്ത ഓ​​​ർ​​​മ​​​ക​​​ൾ’ (1982).

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ആ​​​ൽ​​​ബ​​​ത്തി​​​ൽ​​​നി​​​ന്ന്

ആ​​​ത്മ​​​ക​​​ഥാ​​​പ​​​ര​​​മാ​​​ണ് പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ മി​​​ക​​​ച്ച ര​​​ച​​​ന​​​ക​​​ളെ​​​ല്ലാം. ജീ​​​വി​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ട​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത ഏ​​​ടു​​​ക​​​ളാ​​​ണ് അ​​​വ. ‘ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ആ​​​ൽ​​​ബ​​​ത്തി​​​ൽ​​​നി​​​ന്ന്’ എ​​​ന്ന ടൈ​​​റ്റി​​​ൽ പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ഒ​​​രു ക​​​ഥ​​​യ്ക്കോ ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നോ മാ​​​ത്ര​​​മ​​​ല്ല യോ​​​ജി​​​ക്കു​​​ക. അ​​​വ​​​യു​​​ടെ പൊ​​​തു​​​സ്വ​​​ഭാ​​​വ​​​മാ​​​ണ്. ‘നി​​​ണ​​​മ​​​ണി​​​ഞ്ഞ കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ൾ’ എ​​​ന്ന നോ​​​വ​​​ലി​​​ന്‍റെ ഏ​​​താ​​​നും അ​​​ധ്യാ​​​യ​​​ങ്ങ​​​ൾ വാ​​​യി​​​ച്ചു​​​കേ​​​ട്ട​​​പ്പോ​​​ൾ അ​​മ്മ​​യു​​ടെ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു: “എ​​​ന്നാ​​​ലും ഇ​​​ത്ര​​​യും കാ​​​ലം നീ ​​​ഇ​​​തൊ​​​ക്കെ ഓ​​​ർ​​​ത്തു​​​വ​​​ച്ചി​​​രു​​​ന്നോ മോ​​​നേ!” ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നി​​​റ​​​പ്പ​​​കി​​​ട്ടി​​​ല്ലാ​​​ത്ത ഏ​​​ടു​​​ക​​​ളെ അ​​​തി​​​ശ​​​യോ​​​ക്തിസ്പ​​​ർ​​​ശ​​​മി​​​ല്ലാ​​​തെ മി​​​ക്ക ക​​​ഥ​​​ക​​​ളി​​​ലും നോ​​​വ​​​ലു​​​ക​​​ളി​​​ലും പാ​​​റ​​​പ്പു​​​റ​​​ത്ത് വ​​​ര​​​ച്ചു​​​കാ​​​ട്ടി​​​.

ആ​​​ത്മാം​​​ശ​​​പ്ര​​​ധാ​​​ന​​​മാ​​​യ മി​​​ക്ക കൃ​​​തി​​​ക​​​ളി​​​ലും കു​​​ടും​​​ബം പ്ര​​​ധാ​​​ന​​​ ഘ​​​ട​​​ക​​​മാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു.ആ​​​ദ്യ​​​ത്തെ മൂ​​​ന്നു നോ​​​വ​​​ലു​​​ക​​​ളി​​​ലും കു​​​ടും​​​ബം നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്നു. ‘നി​​​ണ​​​മ​​​ണി​​​ഞ്ഞ കാ​​​ൽപ്പാ​​​ടു​​​ക​​​ളി’​​​ലെ മാ​​​ത്യു, പാ​​​റ​​​പ്പു​​​റ​​​ത്ത് എ​​​ന്ന കെ.​​​ഇ. മ​​​ത്താ​​​യി ത​​​ന്നെ. ‘അ​​​ന്വേ​​​ഷി​​​ച്ചു​ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല’ എ​​​ന്ന നോ​​​വ​​​ലി​​​ലെ സൂ​​​സ​​​മ്മ​​​യു​​​ടെ ആ​​​ത്മ​​​സ​​​ത്ത​​​യും മാ​​​ത്യു​​​വി​​​ന്‍റേ​​​തു​​​ത​​​ന്നെ​​​യാ​​​ണ്. ‘പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ട്’ എന്ന കഥയി​​ലെ ജോ​​​സി​​​ൽ നാം ​​​വീ​​​ണ്ടും പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ മു​​​ഖം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു. ഈ ​​​മൂ​​​ന്നു ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ക്കും ഒ​​​ട്ടേ​​​റെ സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ട്. കു​​​ടും​​​ബം പോ​​​റ്റു​​​ക​​​യാ​​​ണ് അ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. ജീ​​​വി​​​ത​​​മാ​​​ണ് അ​​​വ​​​രു​​​ടെ പ്ര​​​ശ്നം. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ​​​ച്ച​​​ത്തു​​​രു​​​ത്തി​​​ൽ അ​​​ഭ​​​യം തേ​​​ടാ​​​ൻ അ​​​വ​​​ർ​​​ക്കു മോ​​​ഹ​​​മു​​​ണ്ട്; ആ ​​​മോ​​​ഹം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​തി​​​ൽ വേ​​​ദ​​​ന​​​യും.

അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​രം

പ​​​ട്ടാ​​​ള​​​ക്ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ശാ​​​ദ്വ​​​ല​​​തീ​​​ര​​​ങ്ങ​​​ളെ തേ​​​ടി​​​യ പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ സാ​​​ഹി​​​ത്യ​​​കാ​​​ര വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​ത ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​ര​​​ത്തി​​​ലാ​​​ണ്. നോ​​​വ​​​ലി​​​സ്റ്റി​​​ന്‍റെ ജീ​​​വി​​​ത​​​വു​​​മാ​​​യി ഗാ​​​ഢ​​​ബ​​​ന്ധ​​​മു​​​ണ്ട് അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​ര​​​ത്തി​​​ന്‍റെ ഇ​​​തി​​​വൃ​​​ത്ത​​​ത്തി​​​ന്. പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ: “കു​​​ഞ്ഞേ​​​നാ​​​ച്ച​​​ൻ കു​​​റേ​​​ക്കാ​​​ല​​​മാ​​​യി എ​​​ന്‍റെ മ​​​ന​​​സി​​​ന്‍റെ ഉ​​​മ്മ​​​റ​​​ത്തു പാ​​​യ് വി​​​രി​​​ച്ചു, ഒ​​​രു പ​​​ച്ച​​​ക്ക​​​ന്പി​​​ളി പു​​​ത​​​ച്ചു കി​​​ട​​​ക്കു​​​ന്നു. പ​​​രി​​​ഷ്കാ​​​ര​​​വും പ്ര​​​താ​​​പ​​​വു​​​മു​​​ള്ള പ​​​ല​​​രും ഇ​​​തി​​​നി​​​ടെ ഇ​​​വി​​​ടെ വ​​​ന്നു​​​പോ​​​യി. അ​​​വ​​​രെ​​​യൊ​​​ക്കെ സ്വീ​​​ക​​​രി​​​ച്ചു സ​​​ൽ​​​ക്ക​​​രി​​​ക്കു​​​ന്പോ​​​ഴും ഓ​​​ർ​​​മ കു​​​ഞ്ഞേ​​​നാ​​​ച്ച​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. മ​​​റ​​​ക്കു​​​ന്ന​​​തെ​​​ങ്ങ​​​നെ? തി​​​രി​​​ച്ച​​​റി​​​വാ​​​യ നാ​​​ൾ​​​തൊ​​​ട്ട് പ​​​ല പേ​​​രി​​​ലും പ​​​ല രൂ​​​പ​​​ത്തി​​​ലും ഈ ​​​ക​​​ഥാ​​​പാ​​​ത്രം എ​​​ന്‍റെ ജീ​​​വി​​​ത​​​വു​​​മാ​​​യി അ​​​ഭേ​​​ദ്യ​​​മാ​​​യ ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​പ്പോ​​​ന്നി​​​ട്ടു​​​ണ്ട്. ഒ​​​രു ത​​​ല​​​മു​​​റ​​​യു​​​ടെ ഇ​​​ങ്ങേ​​​യ​​​റ്റ​​​ത്തെ ക​​​ണ്ണി​​​യാ​​​ണ് കു​​​ഞ്ഞേ​​​നാ​​​ച്ച​​​ൻ”.


അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​ര​​​ത്തി​​​ന്‍റെ ഇ​​​തി​​​വൃ​​​ത്ത​​​ത്തി​​​നു വി​​​വി​​​ധ മാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. ക​​​ഥാ​​​പാ​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ നോ​​​വ​​​ലാ​​​ണി​​​ത്. അ​​​തേ അ​​​വ​​​സ​​​ര​​​ത്തി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ക​​​ഥ​​​യു​​​മാ​​​ണ്. ഒ​​​പ്പം, ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഥ​​​യും. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ബി​​​ന്ദു തൊ​​​ണ്ണൂ​​​റു ക​​​ഴി​​​ഞ്ഞ പ​​​ന​​​ച്ച​​​മൂ​​​ട്ടി​​​ൽ കു​​​ഞ്ഞേ​​​നാ​​​ച്ച​​​നാ​​​ണ്. ദീ​​​ർ​​​ഘ​​​മാ​​​യ ജീ​​​വി​​​ത​​​യാ​​​ത്ര​​​യു​​​ടെ അ​​​ന്ത്യ​​​ത്തി​​​ൽ ഗ​​​ത​​​കാ​​​ല​​​സ്മ​​​ര​​​ണ​​​ക​​​ളു​​​മാ​​​യി ക​​​ഴി​​​യു​​​ക​​​യാ​​​ണ് ആ വൃ​​​ദ്ധ​​​ൻ. വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല​​​ത്തേ​​​ക്കാ​​​ൾ ഭൂ​​​ത​​​കാ​​​ല​​​മാ​​​ണ് നോ​​​വ​​​ലി​​​ലെ ക​​​ന​​​ത്ത യാ​​​ഥാ​​​ർ​​​ഥ്യം. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ കു​​​ഞ്ഞേ​​​നാ​​​ച്ച​​​ന്‍റെ ജീ​​​വി​​​ത ത​​​ത്ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ ഭൂ​​​മി​​​ക സ​​​ന്പ​​​ന്ന​​​മാ​​​യ ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ്. ഒ​​​പ്പം, വി​​​ശു​​​ദ്ധ വേ​​​ദ​​​ഗ്ര​​​ന്ഥ​​​ത്തി​​​ലെ വ​​​ച​​​ന​​​ങ്ങ​​​ളും ബൈ​​​ബി​​​ളി​​​ന്‍റെ ക​​​ണ്ണ​​​ട​​​യി​​​ലൂ​​​ടെ​​​യ​​​ല്ലാ​​​തെ കു​​​ഞ്ഞേ​​​നാ​​​ച്ച​​​ൻ ഒ​​​ന്നും കാ​​​ണു​​​ന്നി​​​ല്ല എ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

കു​​​ഞ്ഞേ​​​നാ​​​ച്ച​​​ന്‍റെ ഭൂ​​​ത​​​കാ​​​ല​​​സ്മൃ​​​തി​​​ക​​​ളി​​​ലൂ​​​ടെ തെ​​​ളി​​​ഞ്ഞു​​​വ​​​രു​​​ന്ന​​​ത് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ത്ഥാ​​​ന-പ​​​ത​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ്. ജീ​​​വി​​​തം വെ​​​ട്ടി​​​പ്പി​​​ടി​​​ച്ച​​​വ​​​നാ​​​ണ് അ​​​യാ​​​ൾ. ഒ​​​ന്നു​​​മി​​​ല്ലാ​​​യ്മ​​​യി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. എ​​​ന്നാ​​​ൽ, വാ​​​ർ​​​ധ​​​ക്യ​​​ത്തി​​​ലാ​​​ക​​​ട്ടെ ജീ​​​വി​​​ത​​​സൗ​​​ഖ്യ​​​ത്തെ വേ​​​ട്ട​​​യാ​​​ടു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളേ കാ​​​ണാ​​​നു​​​ള്ളൂ, കേ​​​ൾ​​​ക്കാ​​​നു​​​ള്ളൂ. കു​​​ടും​​​ബ​​​ത്തി​​​ലെ ന​​ന്മ​​യു​​​ടെ സൂ​​​ര്യ​​​ൻ കെ​​​ട്ട​​​ട​​​ങ്ങു​​​ന്ന​​​താ​​​യി കു​​​ഞ്ഞേ​​​നാ​​​ച്ച​​​ൻ അ​​​റി​​​യു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് ശേ​​​ഷി​​​ക്കു​​​ന്ന അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​രം സ്വ​​​സ്ഥ​​​മാ​​​യി തി​​​ക​​​യ്ക്കാ​​​നാ​​​വാ​​​തെ പാ​​​പ​​​ത്തി​​​ന്‍റെ ശ​​​ന്പ​​​ള​​​മാ​​​യ മ​​​ര​​​ണം വ​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ഹാ​​​നോ​​​വ​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ‘അ​​​ര​​​നാ​​​ഴി​​​ക​​​നേ​​​രം’.

ദ​​​ർ​​​ശ​​​ന​​​സാ​​​ക്ഷാ​​​ത്കാ​​​രം

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഒ​​​റ്റ​​​യ​​​ടി​​​പ്പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചു വി​​​ധി​​​കൃ​​​ത​​​മാ​​​യ ദു​​​ര​​​ന്തം ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ. സാ​​​ഹി​​​ത്യ​​​സൃ​​​ഷ‌്ടി​​​ക​​​ളെ വീ​​​ടി​​​നോ​​​ടാ​​​ണ് പാ​​​റ​​​പ്പു​​​റ​​​ത്ത് സാ​​​ദൃ​​​ശ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഭ​​​യാ​​​ശ​​​ങ്ക​​​യും വേ​​​ദ​​​ന​​​യും അ​​​സം​​​തൃ​​​പ്തി​​​യും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും​​​കൊ​​​ണ്ട് ഭാ​​​ര​​​പ്പെ​​​ട്ട ഹൃ​​​ദ​​​യ​​​വു​​​മാ​​​യി ജീ​​​വി​​​ച്ചു. അ​​​വ​​​സാ​​​നം നി​​​രു​​​പാ​​​ധി​​​ക​​​മാ​​​യി വി​​​ധി​​​ക്കു കീ​​​ഴ​​​ട​​​ങ്ങി, വ്യാ​​​മോ​​​ഹ​​​ങ്ങ​​​ളു​​​ടെ പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ടി​​​ന്‍റെ ക​​​ൽ​​​ത്ത​​​റ​​​യി​​​ൽ ക​​​ബ​​​റ​​​ട​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​മാ​​​ണ് എ​​​ന്‍റെ ഭ​​​വ​​​ന​​​വും പ​​​ണി​​​യാ​​​നു​​​പ​​​യോ​​​ഗി​​​ച്ച ക​​​ല്ലും മ​​​ര​​​വും. അ​​​ശാ​​​ന്തി​​​യു​​​ടെ താ​​​വ​​​ള​​​മാ​​​യി പ​​​രി​​​ണ​​​മി​​​ച്ച പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ടു​​​ക​​​ൾ​​​ക്ക് ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ്രാ​​​തി​​​നി​​​ധ്യ​​​സ്വ​​​ഭാ​​​വ​​​വു​​​മു​​​ണ്ട്.

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ വ്യ​​​ർ​​​ഥ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് പാ​​​റ​​​പ്പു​​​റ​​​ത്ത് എ​​​ക്കാ​​​ല​​​വും ബോ​​​ധ​​​വാ​​​നാ​​​യി​​​രു​​​ന്നു. ക​​​ണ്ടെ​​​ത്താ​​​ത്ത അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും പ​​​ണി​​​തീ​​​രാ​​​ത്ത മോ​​​ഹ​​​ങ്ങ​​​ളു​​​മാ​​​ണ് ഏ​​​റെ​​​യും ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്. “ആ​​​കാ​​​ശ​​​ത്തി​​​നു കീ​​​ഴി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തൊ​​​ക്കെ​​​യും ജ്ഞാ​​​ന​​​ത്തോ​​​ടെ ആ​​​രാ​​​ഞ്ഞ​​​റി​​​യേ​​​ണ്ട​​​തി​​​നു ഞാ​​​ൻ മ​​​ന​​​സു​​​വ​​​ച്ചു. ഇ​​​തു ദൈ​​​വം മ​​​നു​​​ഷ്യ​​​ർ​​​ക്കു ക​​​ഷ്ട​​​പ്പെ​​​ടാ​​​ൻ കൊ​​​ടു​​​ത്ത വ​​​ല്ലാ​​​ത്ത ക​​​ഷ്ട​​​പ്പാ​​​ടു​​​ത​​​ന്നെ.

സൂ​​​ര്യ​​​നു കീ​​​ഴെ ന​​​ട​​​ക്കു​​​ന്ന സ​​​ക​​​ല പ്ര​​​വൃ​​​ത്തി​​​ക​​​ളും ഞാ​​​ൻ ക​​​ണ്ടി​​​ട്ടു​​​ണ്ട്; അ​​​വ​​​യൊ​​​ക്കെ മാ​​​യ​​​യും വൃ​​​ഥാ​​​പ്ര​​​യ​​​ത്ന​​​വും അ​​​ത്രെ” എ​​​ന്ന ബൈ​​​ബി​​​ളി​​​ലെ സ​​​ഭാ​​​പ്ര​​​സം​​​ഗി​​​യു​​​ടെ വ​​​ച​​​നം പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഘ​​​നീ​​​കൃ​​​ത​​​ രൂ​​​പ​​​മാ​​​ണ്. വ്യ​​​ർ​​​ഥ​​​ത​​​യും ദു​​​ര​​​ന്ത​​​ബോ​​​ധ​​​വും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ലും ജീ​​​വി​​​ത​​​മാ​​​കെ ഇ​​​രു​​​ട്ട് നി​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്ന് പാ​​​റ​​​പ്പു​​​റ​​​ത്ത് ക​​​രു​​​തി​​​യി​​​രു​​​ന്നി​​​ല്ല. അ​​​ങ്ങി​​​ങ്ങാ​​​യി ന​​ന്മ​​യു​​​ടെ പൂ​​​ക്ക​​​ൾ വി​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ത്യാ​​​ഗ​​​ത്തി​​​ന്‍റെ​​​യും സു​​​ഗ​​​ന്ധം പ​​​ര​​​ത്തു​​​ന്നുമുണ്ട്.

അ​​​തി​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ആ​​​വി​​​ഷ്കാ​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​റ​​​പ്പു​​​റ​​​ത്ത് ദ​​​ർ​​​ശ​​​ന​​​സാ​​​ക്ഷാ​​​ത്കാ​​​രം നേ​​​ടി​​​യ​​​തെ​​​ന്ന വ​​​സ്തു​​​ത ആ​​​ദ​​​ര​​​വോ​​​ടെ മാ​​​ത്ര​​​മേ സ്മ​​​രി​​​ക്കാ​​​നാ​​​വൂ. ജെ​​​യ്ൻ ഓ​​​സ്റ്റ​​​നെ​​​പ്പോ​​​ലെ ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ഗാ​​​ർ​​​ഹി​​​ക​​​ജീ​​​വി​​​ത​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് പാ​​​റ​​​പ്പു​​​റ​​​ത്ത് ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്. യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യു​​​ടെ​​​യും സീ​​​മ​​​ക​​​ളെ ഒ​​​രി​​​ട​​​ത്തും ലം​​​ഘി​​​ക്കു​​​ന്നു​​​മി​​​ല്ല. പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​ക​​​ളു​​​ടെ ശി​​​ല്പ​​​ചാ​​​തു​​​ര്യ​​​വും അ​​​പൂ​​​ർ​​​വ​​​സൗ​​​ന്ദ​​​ര്യ​​​വും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ.