സു​പ്ര​ഭാ​തം പൊ​ട്ടി​വി​രി​യു​മ്പോ​ൾ വ​ർ​ക്കി​ച്ച​ൻ ടാ​ബ്(​ല​റ്റ്) ഓ​ണാ​ക്കി യുട്യൂ​ബി​നു​ള്ളി​ൽ ക​യ​റി​യി​രു​ന്ന് ര​സി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് മു​റ്റ​ത്ത് ഓ​ട്ടോ​റി​ക്ഷ വ​ന്നു​നി​ൽ​ക്കു​ന്ന ശ​ബ്ദം കേ​ട്ട​ത്. അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും പ​തി​വു​സ​ന്ദ​ർ​ശ​ക​നു​മാ​യ അ​വ​റാ​ച്ച​ന​ങ്കി​ളാ​യി​രി​ന്നു അ​തി​ഥി.

അ​ങ്കി​ളി​ന് ഒ​രു ഭാ​ര്യ​യും ര​ണ്ടാ​ൺ​മ​ക്ക​ളു​മാ​ണു​ള്ള​ത്. മൂ​പ്പ​രു​ടെ ഇ​ത്ത​രം​ യാ​ത്ര​ക​ൾ അ​വ​ർ​ക്ക​ത്ര ഇ​ഷ്ട​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ലു​ള്ള കാ​ർ അ​ങ്കി​ളി​ന് കൊ​ടു​ക്കാ​തെ പൂ​ട്ടി​യി​ടു​ക​യാ​ണ് പ​തി​വ്. അ​തു​കൊ​ണ്ടു​ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ഒാ​ട്ടോ​റി​ക്ഷ​ക്കാ​ര​നെ ചാ​ക്കി​ലാ​ക്കി അ​യാ​ളു​ടെ ശ​ക​ട​ത്തി​ലാ​ണ് ആ​ഴ്ച​തോ​റു​മു​ള്ള അ​ങ്കി​ളി​ന്‍റെ ദൂരെയാത്ര​ക​ൾ.

ഓ​ട്ടോ​യി​ലു​ള്ള ഈ ​ഒ​ളി​ച്ചോ​ട്ടം ഭാ​ര്യ​യും മ​ക​നു​മൊ​ക്കെ പ​ല​പ്പോ​ഴും ത​ട​യാ​ൻ നോ​ക്കാ​റു​ണ്ടെ​ങ്കി​ലും വി​വാ​ഹം, മ​ര​ണം, ചാ​വ​ടി​യ​ന്ത​ിരം എ​ന്നൊ​ക്കെ വ​ലി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ദ്ദേ​ഹം വീ​ട്ടി​ലെ ബ​ന്ധ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തു ചാ​ടു​ക​യാ​ണു പ​തി​വ്. പെ​ൻ​ഷ​ൻ കി​ട്ടു​ന്ന ആ​ഴ്ച​യി​ൽ ബാ​ർ ​ഹോ​ട്ട​ൽ മു​ത​ൽ ബാ​ർ​ബ​ർ​ഷോ​പ്പു​വ​രെ അ​ങ്ങ​നെ നി​ര​ങ്ങും. അ​ടു​ത്ത മാ​സം കൈ​നി​റ​ച്ച് പെ​ൻ​ഷ​ൻ ല​ഭി​ക്കു​മ്പോ​ൾ പി​ന്നെ​യും ഊ​രു​ചു​റ്റാ​നി​റ​ങ്ങും. ഈ ​തീ​ർ​ഥ​യാ​ത്ര​യി​ൽ ഒ​രു ഇ​ട​ത്താ​വ​ള​മാ​ണ് വ​ർ​ക്കി​ച്ച​ന്‍റെ വീ​ട്. ഇ​ക്കു​റി​യും പ​തി​വു​പോ​ലെ അ​ദ്ദേ​ഹം വ​ർ​ക്കി​ച്ച​നെ കാ​ണാ​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

പ​ഴ​യ അ​ങ്കി​ളും പു​തി​യ ടാ​ബും

വ​യോ​വൃ​ദ്ധ​നും റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​ങ്കി​ളി​നെ ആ​ദ​ര​വോ​ടെ സ്വീ​ക​രി​ച്ച് സെ​റ്റി​യി​ലി​രു​ത്തി​യ​ശേ​ഷം വ​ർ​ക്കി​ച്ച​ൻ കൗ​ശ​ല​ത്തോ​ടെ കു​ശ​ല​മ​ന്വേ​ഷി​ച്ചു. “ഇ​ന്നും വീ​ട്ടി​ൽ പ​റ​യാ​തെ​യാ​ണോ വ​ന്നി​രി​ക്കു​ന്ന​ത്?”- വ​ർ​ക്കി​ച്ച​ൻ ചെ​റി​യ ചി​രി​യോ​ടെ ചോ​ദി​ച്ചു.

“വീ​ട്ടി​ൽ പ​റ​ഞ്ഞി​ട്ട​ല്ല ഞാ​ൻ ജ​നി​ച്ച​തും ജീ​വി​ക്കു​ന്ന​തും!”- അ​ങ്കി​ൾ വ​ർ​ക്കി​ച്ച​നി​ട്ട് തി​രി​ച്ചൊ​ന്നു താ​ങ്ങി.

അ​ങ്കി​ളി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് സൂ​ക്ഷി​ച്ചു​വേ​ണ​മെ​ന്നും വ​യ​സ് 85 ക​ഴി​ഞ്ഞി​ട്ടും ആ​ളൊ​രു പു​ലി​യാ​ണെ​ന്നും വ​ർ​ക്കി​ച്ച​ൻ മ​ന​സി​ലോ​ർ​ത്തു. അ​പ്പോ​ഴാ​ണ് വ​ർ​ക്കി​ച്ച​ന്‍റെ മ​ടി​യി​ലി​രു​ന്ന ടാ​ബ് എ​ന്ന അ​ദ്ഭു​ത​വ​സ്തു കി​ഴ​വ​ന്‍റെ ക​ണ്ണി​ൽ​പെ​ട്ട​ത്. അ​തെ​ന്തു സാ​ധ​ന​മാ​ണ് എ​ന്നാ​യി മൂ​പ്പ​രു​ടെ ചോ​ദ്യം.

ടാ​ബ് എ​ന്ന യ​ന്ത്രം എ​ന്താ​ണെ​ന്നും എ​ന്തി​നാ​ണെ​ന്നും വ​ർ​ക്കി​ച്ച​ൻ വി​ശ​ദ​മാ​ക്കി​ക്കൊ​ടു​ത്തു. അ​തോ​ടെ അ​ങ്കി​ളി​ന് ര​സം​പി​ടി​ച്ചു. ടാ​ബി​ന്‍റെ ഗു​ണ​ഗ​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​റി​ഞ്ഞ​തോ​ടെ അ​ത്ത​ര​മൊ​രു കു​ന്ത​ത്തി​ന് എ​ന്തു​ വി​ല​യാ​കും എ​ന്നാ​യി ക​ക്ഷി​യു​ടെ ചോ​ദ്യം.

ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്താ​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​നം ചി​ല​പ്പോ​ൾ ഓ​ഫ​ർ ​പ്ര​കാ​രം പ​തി​ന​യ്യാ​യി​രം രൂ​പ​യ്ക്ക് കി​ട്ടാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന് വ​ർ​ക്കി​ച്ച​ൻ പ​റ​ഞ്ഞു.

ഇ​തു കേ​ട്ട​തോ​ടെ അ​ങ്കി​ൾ ഒ​രു സ്കൂ​ൾ​കു​ട്ടി​യെ​പ്പോ​ലെ വ​ർ​ക്കി​ച്ച​ന്‍റെ ടാ​ബ് എ​ടു​ത്ത് കൗ​തു​ക​ത്തോ​ടെ പ​രി​ശോ​ധി​ച്ചു. ആ​ദ്യ​മാ​യി ഒ​രു ന​ല്ല ക​ളി​പ്പാ​ട്ടം കാ​ണു​ന്ന കു​ട്ടി​യു​ടെ കൗ​തു​ക​വും ആ​ശ്ച​ര്യ​വും ആ​ഗ്ര​ഹ​വു​മാ​ണ് ആ ​പ​ഴ​യ ക​ണ്ണു​ക​ളി​ൽ മാ​റി​മാ​റി​ത്തെ​ളി​ഞ്ഞ​ത്.

ഈ ​യ​ന്ത്രം എ​നി​ക്കു​ വേ​ണം!

അ​ങ്കി​ൾ കു​റ​ച്ചു​നേ​രം ടാ​ബ് പി​ടി​ച്ചു​കൊ​ണ്ട് വെ​റു​തെ​യി​രു​ന്നു. എ​ന്നി​ട്ട്, നി​ഷ്ക​ള​ങ്ക​മാ​യി ഒ​രു ചി​രി പാ​സാ​ക്കി. തെ​ല്ലു ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ അ​ങ്കി​ളി​ന്‍റെ കാ​ത​ര​വും നി​ഷ്ക​ള​ങ്ക​വു​മാ​യ ശ​ബ്ദം മു​ഴ​ങ്ങി: “എ​ടാ! അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഈ ​യ​ന്ത്രം എ​നി​ക്കു വേ​ണം! ഞാ​ൻ ഇ​പ്പോ​ൾ​ത​ന്നെ ഇ​തി​ന്‍റെ കാ​ശു​ത​രാം! ഈ ​മാ​സ​ത്തെ പെ​ൻ​ഷ​ൻ​കാ​ശ് എ​ന്‍റെ കീ​ശ​യി​ലു​ണ്ട്!”
അ​തു കേ​ട്ട് വ​ർ​ക്കി​ച്ച​ൻ ഞെ​ട്ടി​പ്പോ​യി.

അ​ങ്കി​ൾ ഒ​രു കൂ​സ​ലും​ കൂ​ടാ​തെ ത​ന്‍റെ ന​ര​ച്ച പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് പ​ഴ്സെ​ടു​ത്തു തു​റ​ന്ന് നോ​ട്ടു​ക​ൾ വാ​രി​യെ​ടു​ത്ത് വ​ർ​ക്കി​ച്ച​ന്‍റെ മ​ടി​യി​ലേ​ക്കി​ട്ടു​കൊ​ടു​ത്തു! ഈ ​മാ​സ​ത്തെ പെ​ൻ​ഷ​ൻ​കാ​ശാ​ണ്!

മ​ടി​യി​ൽ വീ​ണു​കി​ട​ന്ന നോ​ട്ടു​ക​ൾ വാ​രി​യെ​ടു​ത്ത് വ​ർ​ക്കി​ച്ച​ൻ എ​ണ്ണി​നോ​ക്കി. പ​തി​നാ​റാ​യി​രം രൂ​പ​യോ​ള​മു​ണ്ട്!

ഇ​തി​നി​ട​യി​ൽ വ​ർ​ക്കി​ച്ച​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്ന് ടാ​ബെ​ടു​ത്ത് അ​ങ്കി​ൾ മ​ടി​യി​ൽ വ​ച്ചു. അ​തി​ന്‍റെ​ ബ​ട്ട​ൺ ഓ​ണാ​ക്കി! എ​ന്നി​ട്ടു മൊ​ഴി​ഞ്ഞു: “നി​ന​ക്ക് ന​ഷ്ട​മൊ​ന്നു​മി​ല്ല​ല്ലോ! നീ ​പു​തി​യൊ​രെ​ണ്ണം മേ​ടി​ച്ചോ! ഞാ​ൻ പു​ളി​ങ്കു​രു​വ​ല്ല, പൈ​സ​യ​ല്ലേ, വാ​രി​ത്ത​ന്ന​ത്?”

താ​ത​വാ​ക്യം കേ​ട്ട് വ​ർ​ക്കി​ച്ച​ൻ ഒ​രു മ​ന്ദ​നെ​പ്പോ​ലെ മ​ല​ച്ചി​രു​ന്നു​പോ​യി!
ഇ​നി എ​ന്തു ചെ​യ്യും?

ത​ന്‍റെ ടാ​ബാ​ണ് അ​ങ്കി​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ത് കൊ​ടു​ത്താ​ൽ​ത​ന്നെ അ​ങ്കി​ളി​ന് അ​ത് ഓ​ൺ​ചെ​യ്യാ​നെ​ങ്കി​ലും അ​റി​യാ​മോ? വീ​ട്ടി​ലേ​ക്ക് ടാ​ബു​മാ​യി അ​ങ്കി​ൾ ചെ​ന്നാ​ൽ എ​ന്താ​യി​രി​ക്കും സ്ഥി​തി? ടാ​ബി​ന്‍റെ ഉ​ള്ളി​ലെ ര​ഹ​സ്യ​ങ്ങ​ൾ ആ​രാ​ണ് മൂ​പ്പ​ർ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ക?

“ഞ​ങ്ങ​ൾ വ​യ​സ​ന്മാ​രും ഇ​തൊ​ക്കെ പ​ഠി​ച്ച് സ​ന്തോ​ഷി​ച്ച് മ​രി​ക്കെ​ട്ട​ഡോ! അ​രു​വി​ത്തു​റ​പ്പെ​രു​ന്നാ​ളി​ന് തോ​ക്കും ബ​ലൂ​ണു​മൊ​ക്കെ ഞാ​ൻ നി​ന​ക്കു പ​ണ്ട് വാ​ങ്ങി​ത്ത​ന്നി​ട്ടി​ല്ലേ?”- അ​ങ്കി​ൾ ദ​യ​നീ​യ​മാ​യി ചോ​ദി​ച്ചു.

ഇ​ന്നു ഞാ​ൻ, നാ​ളെ നീ!

ആ ചോ​ദ്യം​കൂ​ടി കേ​ട്ട​തോ​ടെ വ​ർ​ക്കി​ച്ച​ന്‍റെ ഹൃ​ദ​യം ത​ര​ളി​ത​മാ​യി. തെ​ല്ലു​നേ​രം വ​ർ​ക്കി​ച്ച​ൻ ആ​ലോ​ച​ന​യി​ൽ മു​ഴു​കി. അ​ങ്കി​ളി​നെ കു​റ്റം​പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ത​ല​മു​റ​യു​ടെ മാ​റ്റ​ങ്ങ​ളാ​ണ് എ​ല്ലാ​റ്റിനും ഹേ​തു.


കാ​ള​വ​ണ്ടി​യി​ൽ​നി​ന്ന് ഇ​പ്പോ​ഴ​ത്തെ ഇ​ല​ക്‌​ട്രി​ക് കാ​റി​ലേ​ക്കും ഗ്രാ​മ​ഫോ​ണി​ൽ​നി​ന്ന് ടേ​പ്പ് റി​ക്കാ​ർ​ഡ​ർ​വ​ഴി പെ​ൻ​ഡ്രൈ​വി​ലേ​ക്കും ലാ​ൻ​ഡ്ഫോ​ണി​ൽ​നി​ന്ന് മൊ​ബൈ​ലി​ലേ​ക്കും ആ​ന​ന്ദ​യാ​ത്ര​ ചെ​യ്തു​വ​ന്ന​വ​രും കാ​ല​ത്തി​ന്‍റെ പ്ര​കാ​ശ​വേ​ഗ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ നേ​രി​ട്ട​വ​രു​മാ​ണ് അ​ങ്കി​ളി​ന്‍റെ ത​ല​മു​റ എ​ന്ന​താ​ണ് യാ​ത്ഥാ​ർ​ഥ്യം.

അ​തി​ന്‍റെ അ​മ്പ​ര​പ്പും ആ​ഹ്ലാ​ദ​വും വി​ഭ്ര​മ​ങ്ങ​ളും അ​വ​രു​ടെ മ​ന​സി​ൽ എ​പ്പോ​ഴും തി​ര​യ​ടി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ല​ത്തെ ആ​സു​ര​മാ​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഈ ​പ​ഴ​യ ത​ല​മു​റ​ക​ളെ ആ​രോ​ർ​ക്കാ​ൻ? ഈ​വി​ധം ത​ല​മു​റ​മാ​റ്റം​ മൂ​ലം സം​ഭ​വി​ക്കു​ന്ന സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പൊ​ല്ലാ​പ്പു​ക​ള​ക്കു​റി​ച്ച് ആ​ർ​ക്കു​ണ്ട് വേ​വ​ലാ​തി​ക​ൾ?

പു​തി​യ ത​ല​മു​റ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഈ ​പ​ഴ​യ​മ​നു​ഷ്യ​ർ അ​വ​രു​ടെ കൗ​തു​ക​ങ്ങ​ളും മോ​ഹ​ങ്ങ​ളും ഉ​ള്ളി​ലൊ​തു​ക്കി ജീ​വി​ത​ത്തി​ൽ​നി​ന്ന് മെ​ല്ലേ നി​ഷ്ക്ര​മി​ക്കു​ക​യ​ല്ലേ? പു​തി​യ ​കാ​ല​ത്തി​ന്‍റെ കോ​മ്പ​ല്ലു​ക​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന, നി​സ​ഹാ​യ​രാ​യ ഇ​ക്കൂ​ട്ട​രെ വീ​ടു​ക​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലും ബസ്‌​സ്റ്റോ​പ്പു​ക​ളി​ലും ന​മ്മ​ൾ എ​പ്പോ​ഴും കാ​ണു​ന്ന​ത​ല്ലേ? താ​നും അ​ങ്കി​ളു​മൊ​ക്കെ അ​തി​ലൊ​രാ​ൾ ​മാ​ത്ര​മ​ല്ലേ? ഇ​ന്നു ഞാ​ൻ, നാ​ളെ നീ! - ​അ​ത്ര​യേ​യു​ള്ളൂ!

ഈ​വി​ധ​മൊ​ക്കെ ആ​ലോ​ചി​ച്ച​പ്പോ​ൾ വ​ർ​ക്കി​ച്ച​ന് എ​തി​ർ​ത്തൊ​ന്നും പ​റ​യാ​ൻ തോ​ന്നി​യി​ല്ല. സ്വ​ന്തം വീ​ട്ടി​ലെ വാ​ഹ​നം​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത, ഇ​ഷ്ട​ഭ​ക്ഷ​ണം മ​തി​യാ​വോ​ളം ക​ഴി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത ത​ല​ന​ര​ച്ച ഒ​രു മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു​ മു​മ്പി​ൽ കീ​ഴ​ട​ങ്ങാ​ൻ​ത​ന്നെ വ​ർ​ക്കി​ച്ച​ൻ തീ​രു​മാ​നി​ച്ചു. ത​ന്‍റെ ടാ​ബ് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്നും അ​ങ്കി​ളി​നെ യ​ഥാ​വി​ധം പ​ഠി​പ്പി​ച്ചു.

ഒ​രു പ്ലേ​റ്റ് മീ​ൻ​ക​റി​യും ക​പ്പ​പ്പു​ഴു​ക്കും!

സ്റ്റ​ഡി​ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ങ്കി​ൾ സം​തൃ​പ്ത​നാ​യി. ടാ​ബ് പൊ​തി​ഞ്ഞെ​ടു​ത്ത് മ​ടി​യി​ൽ​വ​ച്ച​ശേ​ഷം അ​ദ്ദേ​ഹം മെ​ല്ലേ ഉ​വാ​ച: “നീ ​എ​നി​ക്ക് മ​ക​നെ​പ്പോ​ലെ​യാ​ണ്. എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് ഈ ​വി​വ​ര​മൊ​ന്നും പ​റ​യ​ണ്ടാ! പി​ന്നെ, ഞാ​ൻ പോ​കു​ന്ന​തി​നു​മു​മ്പ് ഒ​രു ഉ​പ​കാ​രം​കൂ​ടി ചെ​യ്യ​ണം. അ​ടു​ത്ത ക​ട​യി​ൽ​നി​ന്ന് ഒ​രു പ്ലേ​റ്റ് മീ​ൻ​ക​റി​യും കു​റ​ച്ച് ക​പ്പ​പ്പു​ഴു​ക്കും വാ​ങ്ങി​ക്ക​ണം! അ​തും​കൂ​ടി ക​ഴി​ക്ക​ണം. വീ​ട്ടി​ൽ അ​തൊ​ന്നും ന​ട​പ്പി​ല്ല!”

അ​തു​കൂ​ടി കേ​ട്ട​തോ​ടെ വ​ർ​ക്കി​ച്ച​ൻ ഒ​ന്നു​കൂ​ടി ഉ​ഗ്ര​മാ​യി ഞെ​ട്ടി.

വീ​ട്ടി​ൽ യ​ഥേ​ഷ്ടം കി​ട്ടാ​ത്ത സാ​ധ​ന​ങ്ങ​ളെ​ല്ലാം ഓ​ൾ​ഡു​മാ​ൻ ഓ​ർ​ഡ​ർ ചെ​യ്യു​ക​യാ​ണ്! മ​ക്ക​ളും ഭാ​ര്യ​യും വീ​ടും കാ​റും ആ​ന​യും അ​മ്പാ​രി​യും ഉ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ട് എ​ന്തു​കാ​ര്യം? ഒ​രു പ്ലേ​റ്റ് ക​പ്പ​യും ക​ട്ട​ൻ​കാ​പ്പി​യും​പോ​ലും കി​ട്ട​ണ​മെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ ക​നി​വു വേ​ണം!

നാ​ട്ടി​ൽ കൂ​ണു​ക​ൾ​പോ​ലെ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ പെ​രു​കു​ന്ന​തും ഇ​ന്ന​തൊ​ക്കെ ലാ​ഭ​ക​ര​മാ​യ ബി​സി​ന​സാ​യി മാ​റു​ന്ന​തി​ലും അ​ദ്ഭു​ത​മി​ല്ല!

ധൃ​തി​യു​ണ്ട്, ഈ ​കു​ന്തം ചാ​ർ​ജ് ചെ​യ്യ​ണം!

വ​ർ​ക്കി​ച്ച​ൻ ഉ​ട​ൻ പു​റ​ത്തു​പോ​യി ഒ​ന്നാം​ത​രം ക​പ്പ​പ്പു​ഴു​ക്കും അ​യ​ല​ക്ക​റി​യു​മാ​യി തി​രി​ച്ചെ​ത്തി. ചൂ​ടു​ള്ള ക​ട്ട​ൻ​കാ​പ്പി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യോ​ടു പ​റ​ഞ്ഞു.

അ​ങ്കി​ൾ ഡൈ​നിം​ഗ് ഹാ​ളി​ൽ ചെ​ന്നി​രു​ന്ന് ക​പ്പ​യും മീ​ൻ​ക​റി​യും ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ വ​ർ​ക്കി​ച്ച​ന്‍റെ ടാ​ബ് ഒ​രു ക​ളി​പ്പാ​വ​പോ​ലെ അ​പ്പാ​പ്പ​ന്‍റെ മ​ടി​യി​ൽ വി​ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

കാ​ര​ണ​വ​ർ സ​സ​ന്തോ​ഷം കു​റ​ച്ചു ക​പ്പ​പ്പു​ഴു​ക്ക് മീ​ൻ​ക​റി​യി​ൽ മു​ക്കി വാ​യി​ലേ​ക്ക് വ​ച്ച​പ്പോ​ള്‍ പെ​ട്ടെ​ന്ന് ശി​ര​സ് താ​ഴോ​ട്ടു കു​നി​ഞ്ഞു​പോ​യി.

വ​ർ​ക്കി​ച്ച​ൻ ഓ​ടി​ച്ചെ​ന്ന് അ​ങ്കി​ളി​ന്‍റെ ദേ​ഹ​ത്തു പി​ടി​ച്ചു.

“ക​ർ​ത്താ​വേ! ച​തി​ച്ചോ! ന​മ്മ​ളി​നി പു​ള്ളീ​ടെ വീ​ട്ടു​കാ​രോ​ട് എ​ന്തു സ​മാ​ധാ​നം പ​റ​യും?”- ക​ട്ട​ൻ​കാ​പ്പി പാ​ത്ര​ത്തി​ലേ​ക്ക് പ​ക​രു​ക​യാ​യി​രു​ന്ന വ​ർ​ക്കി​ച്ച​ന്‍റെ ഭാ​ര്യ ക​ര​ഞ്ഞു​കൊ​ണ്ട് ഡൈ​നിം​ഗ്ഹാ​ളി​ലേ​ക്ക് ഓ​ടി​വ​ന്നു. വ​ർ​ക്കി​ച്ച​നും ഭാ​ര്യ​യും ചേ​ർ​ന്ന് അ​ങ്കി​ളി​ന്‍റെ പു​റ​ത്തും നെ​ഞ്ചി​ലും ന​ല്ല​തു​പോ​ലെ തി​രു​മ്മാ​നും ത​ലോ​ടാ​നും തു​ട​ങ്ങി. കിം ​ഫ​ലം? അ​ങ്കി​ളി​ന്‍റെ ദേ​ഹം നി​ല​ത്തേ​ക്കു ചെ​രി​യു​ക​യും ക​ണ്ണു​ക​ൾ മേ​ൽ​പ്പോ​ള​യി​ലേ​ക്ക് മ​റി​യു​ക​യു​മാ​ണ്!

വ​ർ​ക്കി​ച്ച​ന്‍റെ ഉ​ചി​ത​ജ്ഞ​യാ​യ ഭാ​ര്യ പെ​ട്ടെ​ന്ന് അ​ങ്കി​ളി​ന്‍റെ നെ​ഞ്ചി​നും പു​റ​ത്തും ശ​ക്തി​യാ​യി ര​ണ്ടുമൂ​ന്നി​ടി പാ​സാ​ക്കി. ആ ​താ​ഢ​ന​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തി​ൽ അ​ങ്കി​ൾ ക​ണ്ണു​തു​റ​ന്നു. സാ​വ​ധാ​നം ശി​ര​സു നേ​രെ​യാ​യി.

വ​ർ​ക്കി​ച്ച​നും ഭാ​ര്യ​യും ആ​ശ്വാ​സ​ത്തോ​ടെ പ​ര​സ്പ​രം നോ​ക്കി.

ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന മ​ട്ടി​ൽ അ​ങ്കി​ൾ ക​പ്പ​യും മീ​നും ക​ഴി​ച്ച്, ബ്ലാ​ക്ക്കോ​ഫി മെ​ല്ലെ പാ​നം ചെ​യ്തു. ടാ​ബ് ക​ക്ഷ​ത്തി​ൽ വ​ച്ചു​കൊ​ണ്ട് കൈ​ക​ഴു​കി തി​രി​ച്ചു വ​ന്നു.

വ​ർ​ക്കി​ച്ച​നോ​ടും ഭാ​ര്യ​യോ​ടും യാ​ത്ര​പ​റ​ഞ്ഞ് ധൃ​ത​ഗ​തി​യി​ൽ മു​റ്റ​ത്തേ​ക്കി​റ​ങ്ങി ഓ​ട്ടോ​യി​ൽ ക​യ​റി. എ​ന്നി​ട്ട് ടാ​ബ് വീ​ണ്ടും മ​ടി​യി​ലേ​ക്ക് ഫി​റ്റ് ചെ​യ്ത​ശേ​ഷം ഡ്രൈ​വ​റോ​ടാ​യി പ​റ​ഞ്ഞു: “വ​ണ്ടി നേ​രേ​ വീ​ട്ടി​ലേ​ക്കു പോ​ക​ട്ടെ! അ​വി​ടെ ചെ​ന്നി​ട്ടു​വേ​ണം ഈ ​കു​ന്തം ചാ​ർ​ജ് ചെ​യ്യാ​ൻ!”
ഇ​തു കേ​ട്ട് വ​ർ​ക്കി​ച്ച​ൻ കു​ന്തം​വി​ഴു​ങ്ങി​യ​തു​പോ​ലെ മു​റ്റ​ത്തു നി​ന്നു.

[email protected]