ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം
Sunday, November 10, 2024 11:51 PM IST
മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ജന്മദിനമായ ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി, ഗാന്ധിയൻ ദാർശനികതയുടെ ഉപാസകൻ, ഇസ്ലാം മത നവോത്ഥാന വക്താവ്, ഗ്രന്ഥകാരൻ, ബഹുഭാഷാ പണ്ഡിതൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അബ്ദുൾ കലാം ആസാദിന്റെ ജനനം 1888 നവംബർ 11ന് മക്കയിലായിരുന്നു.
1890ൽ കുടുംബം ഇന്ത്യയിലെത്തി കോൽക്കത്തയിൽ താമസമാക്കി.1923ൽ 35-ാം വയസിൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി. 1940-46 കാലത്തും ആസാദായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി. 1958 ഫെബ്രുവരി 22ന് അന്തരിച്ച ആസാദിന് 1992ൽ മരണാനന്തര ബഹുമതിയായി ‘ഭാരതരത്നം’ നല്കി രാഷട്രം ആദരിച്ചു.