ര​​​ത്ത​​​ന്‍ ടാ​​​റ്റാ​​​ജി ന​​​മ്മെ വി​​​ട്ടു​​​പി​​​രി​​​ഞ്ഞി​​​ട്ട് ഇ​​​ന്നേ​​​ക്ക് ഒ​​​രു​​​ മാ​​​സം. തി​​​ര​​​ക്കേ​​​റി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളും പ​​​ട്ട​​​ണ​​​ങ്ങ​​​ളും മു​​​ത​​​ല്‍ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​രെ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ആ​​​ഴ​​​ത്തി​​​ല്‍ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ വ്യ​​​വ​​​സാ​​​യി​​​ക​​​ളും വ​​​ള​​​ര്‍ന്നു​​​വ​​​രു​​​ന്ന സം​​​രം​​​ഭ​​​ക​​​രും ക​​​ഠി​​​നാ​​​ധ്വാ​​​നി​​​ക​​​ളാ​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​മെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റ വി​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​ഗാ​​​ധ​​​മാ​​​യി ദുഃ​​​ഖി​​​ക്കു​​​ന്നു. പ​​​രി​​​സ്ഥി​​​തി​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രും അ​​​ര്‍പ്പ​​​ണ​​​ബോ​​​ധ​​​മു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍ത്ത​​​ക​​​രും ഒ​​​രു​​​പോ​​​ലെ ദുഃ​​ഖി​​​ത​​​രാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വം രാ​​​ജ്യ​​​ത്തെ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തെ​​​യാ​​​കെ ആ​​​ഴ​​​ത്തി​​​ല്‍ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

യു​​​വാ​​​ക്ക​​​ള്‍ക്ക് പ്ര​​​ചോ​​​ദ​​​നം

യു​​​വാ​​​ക്ക​​​ള്‍ക്ക്, ​ര​​​ത്ത​​​ന്‍ ടാ​​​റ്റ പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നു. സ്വ​​​പ്ന​​​ങ്ങ​​​ള്‍ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത് അ​​​മൂ​​​ല്യ​​​മാ​​​ണെ​​​ന്നും വി​​​ജ​​​യ​​​ത്തി​​​നൊ​​​പ്പം അ​​​നു​​​ക​​​മ്പ​​​യും വി​​​ന​​​യ​​​വും സ​​​ഹ​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​തം ഓ​​​ര്‍മ​​​പ്പെ​​​ടു​​​ത്തി. മ​​​റ്റു​​​ള്ള​​​വ​​​ര്‍ക്ക്, അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​ന്‍ സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളെ​​​യും സ​​​മ​​​ഗ്ര​​​ത, മി​​​ക​​​വ്, സേ​​​വ​​​നം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യെ​​​യും പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍, ആ​​​ദ​​​ര​​​വും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യും ഉ​​​ള്‍ക്കൊ​​​ണ്ട്, ലോ​​​ക​​​മെ​​​മ്പാ​​​ടും ടാ​​​റ്റ ഗ്രൂ​​​പ്പ് പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു കു​​​തി​​​ച്ചു. എ​​​ന്നി​​​രു​​​ന്നാ​​​ലും ത​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ള്‍ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ല്‍, വി​​​ന​​​യാ​​​ന്വി​​​ത​​​നാ​​​യും ക​​​രു​​​ണാ​​​ര്‍ദ്ര​​​നാ​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം നി​​​ല​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ള്‍ക്കു ര​​​ത്ത​​​ന്‍ ടാ​​​റ്റ ന​​​ല്‍കി​​​യ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട ഗു​​​ണ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത്, ഭാ​​​വി​​​യി​​​ല്‍ വ​​​ലി​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ സൃ​​​ഷ‌്ടി​​​ക്കാ​​​നു​​​ത​​​കും വി​​​ധ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ല്‍ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ഇ​​​ന്ത്യ​​​യു​​​ടെ സ്റ്റാ​​​ര്‍ട്ട്അ​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യ്ക്കു മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം ന​​​ല്‍കു​​​ന്ന​​​തി​​​ലും അ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തി. യു​​​വ​​​സം​​​രം​​​ഭ​​​ക​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ളും വി​​​ക​​​സ​​​ന​​​മോ​​​ഹ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​വി രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ചെ​​​യ്തു. അ​​​വ​​​രു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ച്, ധൈ​​​ര്യ​​​പൂ​​​ര്‍വം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നും അ​​​തി​​​രു​​​ക​​​ള്‍ മ​​​റി​​​ക​​​ട​​​ക്കാ​​​നും പ്രേ​​​ര​​​ണ​​​യേ​​​കി, സ്വ​​​പ്നം കാ​​​ണാ​​​ന്‍ ഒ​​​രു ത​​​ല​​​മു​​​റ​​​യെ അ​​​ദ്ദേ​​​ഹം പ്രാ​​​പ്ത​​​രാ​​​ക്കി. ​നൂ​​​ത​​​നാ​​​ശ​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന്‍റെ​​​യും സം​​​സ്‌​​​കാ​​​രം സൃ​​​ഷ‌്ടി​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​തു വ​​​ള​​​രെ​​​യേ​​​റെ സ​​​ഹാ​​​യ​​​ക​​​മാ​​​യി. വ​​​രും ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ലും ഇ​​​ക്കാ​​​ര്യം ഇ​​​ന്ത്യ​​​യെ ഗു​​​ണ​​​പ​​​ര​​​മാ​​​യി സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന് എ​​​നി​​​ക്കു​​​റ​​​പ്പു​​​ണ്ട്.

ആ​​​ഗോ​​​ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ സം​​​രം​​​ഭ​​​ങ്ങ​​​ളെ പ്രേ​​​രി​​​പ്പി​​​ച്ച്, മി​​​ക​​​വി​​​നാ​​​യി അ​​​ദ്ദേ​​​ഹം നി​​​ര​​​ന്ത​​​രം വാ​​​ദി​​​ച്ചു. ഈ ​​​കാ​​​ഴ്ച​​​പ്പാ​​​ട്, ഇ​​​ന്ത്യ​​​യെ ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ പ​​​ര്യാ​​​യ​​​മാ​​​ക്കാ​​​ന്‍ ന​​​മ്മു​​​ടെ ഭാ​​​വി​​​നേ​​​താ​​​ക്ക​​​ളെ പ്ര​​​ചോ​​​ദി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം സ​​​മ്മേ​​​ള​​​ന​​​മു​​​റി​​​ക​​​ള്‍ക്കു​​​ള്ളി​​​ലോ സ​​​ഹ​​​ജീ​​​വി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ലോ മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​രു​​​ണ എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചു. മൃ​​​ഗ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഗാ​​​ധ​​​മാ​​​യ സ്‌​​​നേ​​​ഹം ഏ​​​വ​​​ര്‍ക്കും സു​​​പ​​​രി​​​ചി​​​ത​​​മാ​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന, സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളെ​​​യും അ​​​ദ്ദേ​​​ഹം പി​​​ന്തു​​​ണ​​​ച്ചു. ഏ​​​തൊ​​​രു വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ത്തെ​​​യും​​​പോ​​​ലെ ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന നാ​​​യ​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹം പ​​​ല​​​പ്പോ​​​ഴും പ​​​ങ്കി​​​ട്ടു. ഒ​​​രാ​​​ളു​​​ടെ നേ​​​ട്ട​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ​​​ല്ല; മ​​​റി​​​ച്ച്, ഏ​​​റ്റ​​​വും ദു​​​ര്‍ബ​​​ല​​​രാ​​​യ​​​വ​​​രെ പ​​​രി​​​പാ​​​ലി​​​ക്കാ​​​നു​​​ള്ള ഒ​​​രാ​​​ളു​​​ടെ ക​​​ഴി​​​വി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് യ​​​ഥാ​​​ര്‍ഥ നേ​​​തൃ​​​പാ​​​ട​​​വം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ ജീ​​​വി​​​തം ന​​​മ്മെ​​​യെ​​​ല്ലാം ഓ​​​ര്‍മി​​​പ്പി​​​ക്കു​​​ന്നു.

​​​രത്ത​​​ന്‍ ടാ​​​റ്റ​​​യു​​​ടെ ദേ​​​ശ​​​സ്‌​​​നേ​​​ഹം

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം, ​ര​​​ത്ത​​​ന്‍ ടാ​​​റ്റ​​​യു​​​ടെ ദേ​​​ശ​​​സ്‌​​​നേ​​​ഹം പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും തി​​​ള​​​ങ്ങി​​​യ​​​ത്. 26/11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശേ​​​ഷം മും​​​ബൈ​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ താ​​​ജ് ഹോ​​​ട്ട​​​ല്‍ അ​​​ദ്ദേ​​​ഹം അ​​​തി​​​വേ​​​ഗം വീ​​​ണ്ടും തു​​​റ​​​ന്ന​​​ത്, ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച് ഇ​​​ന്ത്യ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു എ​​​ന്ന രാ​​​ഷ്‌​​ട്ര​​​ത്തോ​​​ടു​​​ള്ള ആ​​​ഹ്വാ​​​ന​​​മാ​​​യി​​​രു​​​ന്നു.


വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ല്‍, വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​ള​​​രെ അ​​​ടു​​​ത്ത​​​റി​​​യാ​​​നു​​​ള്ള ഭാ​​​ഗ്യം എ​​​നി​​​ക്കു ല​​​ഭി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ല്‍ ഞ​​​ങ്ങ​​​ള്‍ വ​​​ള​​​രെ​​​യ​​​ടു​​​ത്തു പ്ര​​​വ​​​ര്‍ത്തി​​​ച്ചു. അ​​​വി​​​ടെ അ​​​ദ്ദേ​​​ഹം വ​​​ള​​​രെ​​​യ​​​ധി​​​കം നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി. പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹം ഏ​​​റെ ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​നാ​​​യി​​​രു​​​ന്നു.

ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ള്‍ക്കു​​​മു​​​മ്പ്, സ്‌​​​പെ​​​യി​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​ദ്രോ സാ​​​ഞ്ച​​​സി​​​നൊ​​​പ്പം ഞാ​​​ന്‍ വ​​​ഡോ​​​ദ​​​ര​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. ഞ​​​ങ്ങ​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി സി-295 ​​​വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍മി​​​ക്കു​​​ന്ന വി​​​മാ​​​ന​​​നി​​​ര്‍മാ​​​ണ​​​ സ​​​മു​​​ച്ച​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ര​​​ത്ത​​​ന്‍ ടാ​​​റ്റ​​​യാ​​​ണ് ഇ​​​തി​​​നു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. ര​​​ത്ത​​​ന്‍ ടാ​​​റ്റ​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യം അ​​​വി​​​ടെ പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ല​​​ല്ലോ.

ര​​​ത്ത​​​ന്‍ ടാ​​​റ്റാ​​​ജി എ​​​ഴു​​​തി​​​യ ക​​​ത്തു​​​ക​​​ളെ​​ക്കു​​റി​​​ച്ചും ഞാ​​​ന്‍ ഓ​​​ര്‍ക്കു​​​ന്നു. ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മോ, ഗ​​​വ​​​ൺമെ​​​ന്‍റി​​ന്‍റെ പി​​​ന്തു​​​ണ​​​യ്ക്കു ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​തോ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​തോ ഏ​​​തു​​​മാ​​​ക​​​ട്ടെ, വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ അ​​​ദ്ദേ​​​ഹം എ​​​നി​​​ക്കു പ​​​തി​​​വാ​​​യി എ​​​ഴു​​​തു​​​മാ​​​യി​​​രു​​​ന്നു.

ഞാ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു വ​​​ന്ന​​​പ്പോ​​​ഴും ഞ​​​ങ്ങ​​​ളു​​​ടെ വ​​​ള​​​രെ​​​യ​​​ടു​​​ത്ത ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം തു​​​ട​​​ര്‍ന്നു​​​പോ​​​ന്നു. ന​​​മ്മു​​​ടെ രാ​​​ഷ്‌​​ട്ര​​​നി​​​ര്‍മാ​​​ണ പ്ര​​​യ​​​ത്‌​​​ന​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​യാ​​​യി അ​​​ദ്ദേ​​​ഹം തു​​​ട​​​ര്‍ന്നു. ശു​​​ചി​​​ത്വ​​​ഭാ​​​ര​​​ത​​​ യ​​​ജ്ഞ​​​ത്തി​​​നു ര​​​ത്ത​​​ന്‍ ടാ​​​റ്റ ന​​​ല്‍കി​​​യ പി​​​ന്തു​​​ണ എ​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​നി​​​ല്‍ക്കു​​​ന്ന​​​താ​​​ണ്. വൃ​​​ത്തി​​​യും ശു​​​ചി​​​ത്വ​​​വും ശു​​​ചീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്ത്യ​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​ക്ക് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം, ഈ ​​​ബ​​​ഹു​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ക്താ​​​വാ​​​യി.

ശു​​​ചി​​​ത്വ​​​ഭാ​​​ര​​​ത​​​ യജ്ഞ​​​ത്തി​​ന്‍റെ പ​​​ത്താം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, ഒ​​​ക്‌ടോ​​​ബ​​​റി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം ന​​​ല്‍കി​​​യ ഹൃ​​​ദ​​​യം​​​ഗ​​​മ​​​മാ​​​യ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം ഞാ​​​ന്‍ ഇ​​​പ്പോ​​​ഴും ഓ​​​ര്‍ക്കു​​​ന്നു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന വാ​​​ക്കു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ത്.

ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും അ​​​ര്‍ബു​​​ദ​​​പ​​​രി​​​ച​​​ര​​​ണ​​​വും

ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും, പ്ര​​​ത്യേ​​​കി​​​ച്ച് അ​​​ര്‍ബു​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​വു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​നി​​​ന്ന മ​​​റ്റൊ​​​രു കാ​​​ര്യം. ര​​​ണ്ടു​​​വ​​​ര്‍ഷം മു​​​മ്പ് ആ​​​സാ​​​മി​​​ല്‍ ഞ​​​ങ്ങ​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി വി​​​വി​​​ധ അ​​​ര്‍ബു​​​ദ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തു ഞാ​​​ന്‍ ഓ​​​ര്‍ക്കു​​​ന്നു. അ​​​വ​​​സാ​​​ന വ​​​ര്‍ഷ​​​ങ്ങ​​​ള്‍ ആ​​​തു​​​ര​​​സേ​​​വ​​​ന​​​ത്തി​​​നാ​​​യി സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ന്ന​​​ത്തെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും അ​​​ര്‍ബു​​​ദ​​​പ​​​രി​​​ച​​​ര​​​ണ​​​വും പ്രാ​​​പ്യ​​​വും കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ലു​​​മാ​​​ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ള്‍ രോ​​​ഗ​​​ങ്ങ​​​ളോ​​​ടു മ​​​ല്ലി​​​ടു​​​ന്ന​​​വ​​​രോ​​​ടു​​​ള്ള അ​​​ഗാ​​​ധ​​​മാ​​​യ സ​​​ഹാ​​​നു​​​ഭൂ​​​തി​​​യി​​​ല്‍ വേ​​​രൂ​​​ന്നി​​​യ​​​താ​​​ണ്. നീ​​​തി​​​യു​​​ക്ത​​​മാ​​​യ സ​​​മൂ​​​ഹം അ​​​ങ്ങേ​​​യ​​​റ്റം ക​​​രു​​​ത​​​ല്‍ വേ​​​ണ്ട​​​വ​​​ര്‍ക്കൊ​​​പ്പ​​​മാ​​​ണു നി​​​ല്‍ക്കേ​​​ണ്ട​​​തെ​​​ന്നു വി​​​ശ്വ​​​സി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്നു നാം ​​​അ​​​ദ്ദേ​​​ഹ​​​ത്തെ ഓ​​​ര്‍ക്കു​​​മ്പോ​​​ള്‍, അ​​​ദ്ദേ​​​ഹം വി​​​ഭാ​​​വ​​​നം ചെ​​​യ്ത സ​​​മൂ​​​ഹ​​​ത്തെ​​​യാ​​​ണ് അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യം ന​​​ന്മ​​​യ്ക്കു​​​ള്ള ശ​​​ക്തി​​​യാ​​​യി വ​​​ര്‍ത്തി​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​ണ​​​ത്; ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും ക​​​ഴി​​​വു​​​ക​​​ള്‍ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​ണ​​​ത്; ഏ​​​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​ലും സ​​​ന്തോ​​​ഷ​​​ത്തി​​​ലു​​മാ​​​ണ് പു​​​രോ​​​ഗ​​​തി​​​യെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​ണ​​​ത്. അ​​​ദ്ദേ​​​ഹം സ്പ​​​ര്‍ശി​​​ച്ച ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ​​​രി​​​പാ​​​ലി​​​ച്ച സ്വ​​​പ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ​ര​​​ത്ത​​​ന്‍ ടാ​​​റ്റ ജീ​​​വി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യെ മെ​​​ച്ച​​​പ്പെ​​​ട്ട​​​തും ക​​​രു​​​ണാ​​​ര്‍ദ്ര​​​വും പ്ര​​​തീ​​​ക്ഷാ​​​നി​​​ര്‍ഭ​​​ര​​​വു​​​മാ​​​യ ഇ​​​ട​​​മാ​​​ക്കി മാ​​​റ്റി​​​യ​​​തി​​​നു ത​​​ല​​​മു​​​റ​​​ക​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കും.