നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ എ​​​ല്ലാ​​​വ​​​രും തു​​​ല്യ​​​രാ​​​ണ്- കേ​​​ട്ടു ത​​​ഴ​​​ന്പി​​​ച്ച വാ​​​ച​​​ക​​​മാ​​​ണി​​​ത്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ അ​​​വ​​​സാ​​​ന പ്ര​​​തീ​​​ക്ഷ​​​യും അ​​​ഭ​​​യ​​​വും നീ​​​തി​​​പീ​​​ഠ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്നു. പ​​​ക്ഷേ, ഉ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠ​​​ങ്ങ​​​ളും ചി​​​ല ന്യാ​​​യാ​​​ധി​​​പ​​ന്മാ​​​രും സം​​​ശ​​​യാ​​​തീ​​​ത​​​ര​​​ല്ലെ​​​ന്ന​​​താ​​​ണു ദുഃ​​​ഖ​​​ക​​​രം.മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ണ്‍ പ​​​റ​​​ഞ്ഞ​​​തുപോ​​​ലെ, ജു​​​ഡീ​​​ഷ​​റി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ക​​​റു​​​ത്ത ആ​​​ടു​​​ക​​​ളു​​​ടെ​​​യും അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ ജ​​​ഡ്ജി​​​മാ​​​രു​​​ടെ​​​യും പ​​​ങ്കു​​​ണ്ട്.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ​​നി​​​ന്നും ലെ​​​ജി​​​സ്ലേ​​​ച്ച​​​റി​​​ൽ​​നി​​​ന്നു​​​മു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണു ജു​​​ഡീ​​​ഷ​​റി​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യം. എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽനി​​​ന്നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മ​​​ല്ല എ​​​ന്ന് പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ണ്‍ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. ജു​​​ഡീ​​​ഷ​​റി​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​നഘ​​​ട​​​ന​​​യാ​​​ണ്. സാ​​​ധാ​​​ര​​​ണ പൗ​​​ര​​​നു​​പോ​​​ലും നീ​​​തി ല​​​ഭ്യ​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലേ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​ർ​​​ഥ​​​വ​​​ത്താ​​​കൂ. ആ​​​രോ​​​ഗ്യ​​​ക​​​ര​​​വും ശ​​​ക്ത​​​വു​​​മാ​​​യ നി​​​യ​​​മ​​​വാ​​​ഴ്ച​​​യി​​​ല്ലെ​​​ങ്കി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കും.

കാ​​​ര്യ​​​ങ്ങ​​​ൾ ഓ​​​ർ​​​ഡ​​​റി​​​ല​​​ല്ല

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും സാ​​​ധാ​​​ര​​​ണ പൗ​​​ര​​​നു തു​​​ല്യ​​​നീ​​​തി​​​യും തു​​​ല്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും തു​​​ല്യാ​​​വ​​​സ​​​ര​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണു ജു​​​ഡീ​​​ഷ​​റി​​​യു​​​ടെ പ്ര​​​ധാ​​​ന ക​​​ട​​​മ. പ​​​ല​​​പ്പോ​​​ഴും അ​​​തു​​​ണ്ടാ​​​കു​​​ന്നി​​​ല്ല. ഭ​​​ര​​​ണ​​​കൂ​​​ട സം​​​വി​​​ധാ​​​നം കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ ചി​​​ല കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യും ഇ​​​ര​​​ക​​​ൾ പ്ര​​​ത്യേ​​​ക സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ൾ, എ​​​ല്ലാ​​​വ​​​ർ​​​ക്കും നീ​​​തി എ​​​ന്ന​​​തു പൊ​​​ള്ള​​​യാ​​​യ പ്ര​​​യോ​​​ഗ​​​മാ​​​ണെ​​​ന്നു പ്ര​​​ശ​​​സ്ത അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും സു​​​പ്രീം​​കോ​​​ട​​​തി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​പി​​​ൽ സി​​​ബ​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ജ​​​നാ​​​ധി​​​പ​​​ത്യം അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്നും പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ഓ​​​ർ​​​ഡ​​​റി​​​ൽ അ​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യ​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന നാ​​​ലു ജ​​​ഡ്ജി​​​മാ​​​രാ​​​യി​​​രു​​​ന്ന ജെ. ​​​ചെ​​​ല​​​മേ​​​ശ്വ​​​ർ, ര​​​ഞ്ജ​​​ൻ ഗൊ​​​ഗോ​​​യ്, മ​​​ദ​​​ൻ ലോ​​​ക്കു​​​ർ, കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു തു​​​റ​​​ന്ന​​​ടി​​​ച്ച​​​തു മ​​​റ​​​ക്കാ​​​റാ​​​യി​​​ട്ടി​​​ല്ല. 2018 ജ​​​നു​​​വ​​​രി 12നാ​​യി​​​രു​​​ന്നു ആ ​​​സം​​​ഭ​​​വം. അ​​​തേ ര​​​ഞ്ജ​​​ൻ ഗൊ​​​ഗോ​​​യ് പി​​​ന്നീ​​​ട് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യ​​​തും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും കാ​​​രു​​​ണ്യ​​​ത്തി​​​ൽ രാ​​​ജ്യ​​​സ​​​ഭാം​​​ഗമാ​​​യ​​​തും ജ​​​ന​​​ങ്ങ​​​ൾക്കു കാ​​​ണേ​​​ണ്ടിവ​​​ന്നു.

ച​​​രി​​​ത്രം വി​​​ല​​​യി​​​രു​​​ത്ത​​​ട്ടെ

സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​കാ​​​ല​​​ത്തെ ച​​​രി​​​ത്രം എ​​​ങ്ങ​​​നെ​​​യാ​​​കും വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യെ​​​ന്ന ചോ​​​ദ്യം ത​​​ന്നെ വ​​​ല്ലാ​​​തെ അ​​​ല​​​ട്ടു​​​ണ്ടെ​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹംത​​​ന്നെ​​​യാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഉ​​​ദ്ദേ​​​ശി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ഫ​​​ല​​​പ്രാ​​​പ്തി​​​യി​​​ലെ​​​ത്തി​​​യോ? വ്യ​​​തി​​​രി​​​ക്ത​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നോ? ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യി​​​ലെ ജ​​​ഡ്ജി​​​മാ​​​ർ​​​ക്കും നി​​​യ​​​മ​​​ലോ​​​ക​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കും കൈ​​​മാ​​​റു​​​ന്ന പൈ​​​തൃ​​​കം എ​​​ന്താ​​​യി​​​രി​​​ക്കും? ഈ ​​​ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും ത​​​നി​​​ക്കു കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​നാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്തു​​​വെ​​​ന്ന ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​യോ​​​ടെ​​​യാ​​​ണു ദി​​​വ​​​സ​​​വും കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ന്ന​​​തെ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ട​​​തി​​​യി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും വേ​​​ദ​​​നി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ക്ഷ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​സാ​​​ന പ്ര​​വൃത്തിദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ വി​​​ട​​​വാ​​​ങ്ങ​​​ൽ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​യാ​​​നും അ​​​ദ്ദേ​​​ഹം മ​​​ടി​​​ച്ചി​​​ല്ല.

ര​​​ണ്ടു വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യു​​​ടെ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്നു ധ​​​ന​​​ഞ്ജ​​​യ വൈ. ​​​ച​​​ന്ദ്ര​​​ചൂ​​​ഡ്. സ​​​മീ​​​പ​​​കാ​​​ല​​​ത്തെ ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. ജ​​​ഡ്ജി എ​​​ന്ന നി​​​ല​​​യി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ത​​​ല​​​വ​​​നെ​​​ന്ന നി​​​ല​​​യി​​​ലും ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു​​​നോ​​​ക്കു​​​ന്പോ​​​ൾ സ​​​മ്മി​​​ശ്ര ​​​പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു കി​​​ട്ടു​​​ക. അ​​​ദ്ദേ​​​ഹം സ്വ​​​യം ഉ​​​യ​​​ർ​​​ത്തി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾത​​​ന്നെ​​​യാ​​​ണു നി​​​യ​​​മ​​​ലോ​​​ക​​​ത്തു ത​​​ല്ലും ത​​​ലോ​​​ട​​​ലു​​​മാ​​​യ​​​ത്. സ​​​ത്യ​​​സ​​​ന്ധ​​​നും നീ​​​തി​​​മാ​​​നു​​​മെ​​​ന്നു പേ​​​രെ​​​ടു​​​ക്കു​​​ക​​​യും അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​പ്പോ​​​ഴും ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ തി​​​ള​​​ക്ക​​​ത്തി​​​നു മ​​​ങ്ങ​​​ലേ​​​ൽ​​​ക്ക​​​രു​​​താ​​​യി​​​രു​​​ന്നു.

പ​​​റ​​​ഞ്ഞ​​​തൊ​​​ന്ന്, ചെ​​​യ്ത​​​തോ?

ചി​​​ല മു​​​ൻ​​​ഗാ​​​മി​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​വാ​​​ദ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ലം തി​​​ക​​​ഞ്ഞ, ക​​​റ​​​ക​​​ള​​​ഞ്ഞ ന്യാ​​​യാ​​​ധി​​​പ​​​നെ​​​ന്ന നി​​​ല​​​യി​​​ൽ ധ​​​ന​​​ഞ്ജ​​​യ ഡി. ​​​ച​​​ന്ദ്ര​​​ചൂ​​​ഡ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ച​​​ന്ദ്ര​​​ചൂ​​​ഡ് വ​​​ള​​​രെ ആ​​​ഴ​​​ത്തി​​​ൽ നി​​​രാ​​​ശ​​​നാ​​​ക്കി​​​യെ​​​ന്നും പ്ര​​​തീ​​​ക്ഷ​​​ക​​​ൾ തെ​​​റ്റി​​​ച്ചെ​​​ന്നു​​​മാ​​​ണു പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും സു​​​പ്രീം​​​കോ​​​ട​​​തി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ദു​​​ഷ്യ​​​ന്ത് ദ​​​വെ തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്. രാ​​​ഷ്‌​​ട്രീ​​​യപ്രാ​​​ധാ​​​ന്യ​​​മു​​​ള്ള (സെ​​​ൻ​​​സി​​​റ്റീ​​​വാ​​​യ) കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡ് നി​​​രാ​​​ശ​​​നാ​​​ക്കു​​​മെ​​​ന്ന്, ചീ​​​ഫ് ജ​​​സ്റ്റീസാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി 2022 ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ ഇ​​​തേ ദു​​​ഷ്യ​​​ന്ത് ദ​​​വേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​യോ​​​ധ്യ, ഇ​​​ല​​​ക്‌​​ട​​​റ​​​ൽ ബോ​​​ണ്ട്, ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്ക​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന കേ​​​സു​​​ക​​​ളി​​​ലെ ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ വി​​​ധി​​​തീ​​​ർ​​​പ്പു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​യി. പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ നീ​​​ട്ടി​​​യ​​​തി​​​ലും രാ​​​ഷ്‌​​ട്രീ​​​യ​​​ചാ​​​യ്‌​​വാ​​​ണു നി​​​യ​​​മ​​​ലോ​​​കം ദ​​​ർ​​​ശി​​​ച്ച​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ട​​​പ്പ​​​ത്ര പ​​​ദ്ധ​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചശേ​​​ഷം അ​​​തി​​​ലൂ​​​ടെ ശ​​​ത​​​കോ​​​ടി​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ്ടെ​​​ന്നു വ​​​ച്ച​​​തി​​​നെ എ​​​ങ്ങനെ ന്യാ​​​യീ​​​ക​​​രി​​​ക്കും? വി​​​മ​​​ർ​​​ശ​​​നാ​​​ത്മ​​​ക​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടാ​​​ൽ മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നാ​​​ലു തൂ​​​ണു​​​ക​​​ളും ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ.


ദൈ​​​വ​​​ത്തെ ചാ​​​രി​​​യ അ​​​യോ​​​ധ്യ

പൊ​​​തു​​​വെ സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്ക​​​ലി​​​ലും ചി​​​ല പോ​​​രാ​​​യ്മ​​​ക​​​ളു​​​ണ്ടാ​​​യി. ജ​​​മ്മുകാ​​​ഷ്മീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യാ​​​ണ് അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്ക​​​ണ​​​മോ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മോ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മോ​​​യെ​​​ന്ന കാ​​​ര്യം ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ന്ന വാ​​​ദം വി​​​സ്മ​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ, സ്വ​​​കാ​​​ര്യ​​​താ സം​​​ര​​​ക്ഷ​​​ണ വി​​​ധി മു​​​ത​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​യി ഇ​​​ന്ന​​​ലെ അ​​​ലി​​​ഗ​​​ഡ് മു​​​സ്‌​​ലിം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തു വ​​​രെ​​​യു​​​ള്ള പ​​​ല​​​തി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​ർ​​​പ്പു​​​ക​​​ൾ​​​ക്കു തി​​​ള​​​ക്ക​​​വു​​​മു​​​ണ്ട്.

അ​​​യോ​​​ധ്യ കേ​​​സി​​​ൽ വി​​​ധി​​​തീ​​​ർ​​​പ്പുണ്ടാ​​​യ​​​പ്പോ​​​ൾ ച​​​ന്ദ്ര​​​ചൂ​​​ഡ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹ​​​മാ​​​ണ് ആ ​​​വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​തെ​​​ന്ന് ഇ​​​പ്പോ​​​ഴ​​​റി​​​യാം. ത​​​ർ​​​ക്ക​​​ഭൂ​​​മി പൂ​​​ർ​​​ണ​​​മാ​​​യി രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​നാ​​​യി വി​​​ട്ടു​​​കൊ​​​ടു​​​ത്ത അ​​​ന്തി​​​മ​​​വി​​​ധി​​​ക്കാ​​​യി ദൈ​​​വ​​​ത്തോ​​​ടു താ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചു​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡ് സ്വ​​​യം ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​ടു​​ത്ത​​ലി​​​ൽ നി​​​യ​​​മ​​​ജ്ഞ​​​ർ അ​​​പ​​​ക​​​ടം മ​​​ണ​​​ക്കു​​​ന്നു. നി​​​യ​​​മ​​​ങ്ങ​​​ളേ​​​ക്കാ​​​ളും പൊ​​​തു​​​വി​​​കാ​​​ര​​​വും മ​​​ത​​​സ്നേ​​​ഹ​​​വും വി​​​ധി​​​യെ സ്വാ​​​ധീ​​​നി​​​ക്ക​​​രു​​​ത​​​ല്ലോ. ന്യാ​​​യാ​​​ധി​​​പ​​​നു മു​​​ന്നി​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സം, മ​​​തം, ജാ​​​തി എ​​​ന്നി​​​വ പാ​​​ടി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ക​​​ണം ജ​​​ഡ്ജി​​​യു​​​ടെ വേ​​​ദ​​​പു​​​സ്ത​​​കം. നി​​​യ​​​മ​​​ങ്ങ​​​ളാ​​​ക​​​ണം ച​​​ട്ട​​​ക്കൂ​​​ട്. ശ​​​ബ​​​രി​​​മ​​​ല കേ​​​സ് മു​​​ത​​​ൽ സ്വ​​​വ​​​ർ​​​ഗ​​​ര​​​തി, വ്യ​​​ഭി​​​ചാ​​​രം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലേ​​​തു​​പോ​​​ലെ പൊ​​​തു​​​വി​​​കാ​​​രം നോ​​​ക്കി ഒ​​​ഴു​​​ക്കി​​​നൊ​​​പ്പം നീ​​​ന്തു​​​ക​​​യ​​​ല്ല ന്യാ​​​യാ​​​ധി​​​പ ജോ​​​ലി.

ശ​​​ക്ത​​​രു​​​ടെ മു​​​ന്നി​​​ൽ കു​​​നി​​​ഞ്ഞ്

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ​​​യും വി​​​ജ​​​യ​​​മാ​​​യി അ​​​യോ​​​ധ്യ കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഭ​​​ര​​​ണ​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ, നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ നി​​​ഷ്പ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു ക​​​രി​​​നി​​​ഴ​​​ൽ വീ​​​ണ​​​ത്. രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ​​​വും അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്ക​​​ലു​​​മെ​​​ല്ലാം ബി​​​ജെ​​​പി പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​ക്കാ​​ല​​​ത്ത് ഇ​​​ന്ദി​​​രാ​ഗാ​​​ന്ധി​​​ക്കു മു​​​ന്നി​​​ൽ പ​​​ല കോ​​​ട​​​തി​​​ക​​​ളും മു​​​ട്ടു​​​മ​​​ട​​​ക്കി​​​യ​​​തുപോ​​​ലെ, ശ​​​ക്ത​​​നാ​​​യ മോ​​​ദി​​​ക്കു മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള​​​ത​​​ല്ല ഇ​​​ന്ത്യ​​​ൻ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ അ​​​ന്ത​​​സും നി​​​ഷ്പ​​​ക്ഷ​​​ത​​​യു​​​മെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു ക​​​ള​​​ഞ്ഞു​​​കു​​​ളി​​​ച്ച​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി ജ​​​ഡ്ജി​​​മാ​​​ർ ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ന്നു​​​വെ​​​ന്ന തോന്ന​​​ൽ​​ പോലും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഹാ​​​നി​​​ക​​​ര​​​മാ​​​ണ്.

രാ​​​ജ്യ​​​ത്തെ ഏ​​​തു നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​​ണു ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശം തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച​​​വ​​​ർ​​​ക്കും കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​മി​​​ല്ല. ബാ​​​ബ​​​റി മ​​​സ്ജി​​​ദ് പൊ​​​ളി​​​ച്ച​​​തു ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ കോ​​​ട​​​തിത​​​ന്നെ​​​യാ​​​ണു കു​​​റ്റം ചെ​​​യ്ത​​​വ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​ത്. അ​​​യോ​​​ധ്യ കേ​​​സി​​​ൽ വി​​​ധി​​​യെ​​​ഴു​​​തി​​​യ ബെ​​​ഞ്ചി​​​ലെ അ​​​ഞ്ചു ജ​​​ഡ്ജി​​​മാ​​​ർ​​​ക്കും പി​​​ന്നീ​​​ട് ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​മോ പ​​​ദ​​​വി​​​യോ ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​തും രാ​​​ജ്യം തി​​​രി​​​ച്ച​​​റി​​​യും.

ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ, വീ​​​ട്ടു​​​കാ​​​ർ മാ​​​ത്ര​​​മു​​​ള്ള സ്വ​​​കാ​​​ര്യപൂ​​​ജ​​​യ്ക്കാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യെ പ്ര​​​ത്യേ​​​കം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​തും നി​​​ഷ്പ​​​ക്ഷ​​​ത​​​യ്ക്കു ക​​​ള​​​ങ്ക​​​മാ​​​യി. പൊ​​​തു​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തുപോ​​​ലെ​​​യ​​​ല്ലേ, സ​​​ഹ​​​ജ​​​ഡ്ജി​​​മാ​​​രെ​​പോ​​​ലും ക്ഷ​​​ണി​​​ക്കാ​​​ത്ത മ​​​ത​​​പ​​​ര​​​മാ​​​യ സ്വ​​​കാ​​​ര്യ ച​​​ട​​​ങ്ങി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ വീ​​​ട്ടി​​​ലേ​​​ക്കു വി​​​ളി​​​ച്ച​​​ത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ വീ​​​ട്ടി​​​ൽ മോ​​​ദി പൂ​​​ജ ന​​​ട​​​ത്തു​​​ന്ന ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

തി​​​ള​​​ക്ക​​​ത്തി​​​ലും മ​​​ങ്ങ​​​ൽ

ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ വി​​​സ്മ​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. മി​​​ക​​​ച്ച നി​​​യ​​​മ​​​ജ്ഞ​​​നും ന്യാ​​​യാ​​​ധി​​​പ​​​നും അ​​​തി​​​ലേ​​​റെ ന​​​ല്ല വ്യ​​​ക്തി​​​ത്വ​​​വു​​​മാ​​​ണ് ച​​​ന്ദ്ര​​​ചൂ​​​ഡ്. ന്യാ​​​യാ​​​ധി​​​പ​​​ന്‍റെ റോ​​​ളി​​​ലു​​​ള്ള വാ​​​ദ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത​​​യും കൃ​​​ത്യ​​​ത​​​യു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ചീ​​​ഫ് ജ​​​സ്റ്റീ​​​സെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക പ​​​ദ​​​വി​​​യി​​​ലെ ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ ചി​​​ല പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ങ്കി​​​ലും സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ട്ടു. നി​​​ഷ്പ​​​ക്ഷ​​​ത​​​യി​​​ൽ നി​​​ഴ​​​ലു​​​ക​​​ൾ വീ​​​ണു. ജ​​​ഡ്ജി നി​​​യ​​​മ​​​ന​​​ങ്ങ​​​ളിലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​ങ്ങ​​​ൾ​​​ക്കും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും കൊ​​​ളീ​​​ജി​​​യം വ​​​ഴ​​​ങ്ങി​​​യെ​​​ന്ന സം​​​ശ​​​യം ബാ​​​ക്കി​​​യാ​​​ണ്. ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന്‍റെ കാ​​​ല​​​ത്തെ 17 നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു വ​​​നി​​​താ ജ​​​ഡ്ജി പോ​​​ലു​​​മു​​​ണ്ടാ​​​യി​​​ല്ല.

സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കുംവേ​​​ണ്ടി നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ത്ത കേ​​​സു​​​ക​​​ളി​​​ൽ​​പോ​​​ലും അ​​​ന്തി​​​മ​​​വി​​​ധി​​​യി​​​ൽ അ​​​തി​​​നു വി​​​പ​​​രീ​​​ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന പ​​​രാ​​​തി. നി​​​യ​​​മ​​​ലോ​​​ക​​​ത്തു പ​​​ല​​​രെ​​​യും അ​​​ദ്ദേ​​​ഹം നി​​​രാ​​​ശ​​​രാ​​​ക്കി. ഫ​​​ല​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് ച​​​ന്ദ്ര​​​ചൂ​​​ഡ് വൈ​​​രു​​​ധ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​സ്യ​​​യാ​​​യി. നീ​​​തി​​​പീ​​​ഠ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​മ ന​​​ൽ​​​കാ​​​ൻ പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യ്ക്കു ക​​​ഴി​​​യു​​​മെ​​​ന്ന് ആ​​​ശി​​​ക്കാം.