“ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​ന് എ​​​​ന്‍റെ സു​​​​ഹൃ​​​​ത്ത് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന് ഹൃ​​​​ദ​​​​യം നി​​​​റ​​​​ഞ്ഞ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ. മു​​​​ൻ ടേ​​​​മി​​​​ലെ വി​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നി​​​​ങ്ങ​​​​ൾ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തു​​​​ന്പോ​​​​ൾ, ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് സ​​​​മ​​​​ഗ്ര ആ​​​​ഗോ​​​​ള, ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ന​​​​മ്മ​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം പു​​​​തു​​​​ക്കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു’’- അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി വ​​​​ൻ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്തി​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ അ​​​​നു​​​​മോ​​​​ദി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന​​​​ലെ എ​​​​ക്സി​​​​ൽ എ​​​​ഴു​​​​തി​​​​യ​​​​താ​​​​ണി​​​​ത്. ശ​​​​ത​​​​കോ​​​​ടീ​​​​ശ്വ​​​​ര​​​​നാ​​​​യ ട്രം​​​​പി​​​​ന്‍റെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യു​​​​ള്ള ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച ര​​​​ണ്ടാം വ​​​​ര​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ക്കും ലോ​​​​ക​​​​ത്തി​​​​നാ​​​​കെ​​​​യും കു​​​​റേ പ്ര​​​​ത്യാ​​​​ശ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യും പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ചി​​​​ല ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​മു​​​​ണ്ട്.

നി​​​​കു​​​​തി​​​​നി​​​​ര​​​​ക്കി​​​​ൽ ത​​​​ല​​​​വേ​​​​ദ​​​​ന

വൈ​​​​റ്റ് ഹൗ​​​​സി​​​​ലേ​​​​ക്കു​​​​ള്ള ട്രം​​​​പി​​​​ന്‍റെ മ​​​​ട​​​​ങ്ങി​​​​വ​​​​ര​​​​വ് പൊ​​​​തു​​​​വെ ഇ​​​​ന്ത്യ​​​​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ന​​​​യ​​​​ത​​​​ന്ത്ര, സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. പ്ര​​​​ത്യേ​​​​കി​​​​ച്ച് ട്രം​​​​പി​​​​ന്‍റെ വി​​​​ദേ​​​​ശ, സാ​​​​ന്പ​​​​ത്തി​​​​ക ന​​​​യ​​​​ങ്ങ​​​​ൾ. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നേ​​​​ക്കാ​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ട്രം​​​​പി​​​​നോ​​​​ട് ആ​​​​ഭി​​​​മു​​​​ഖ്യം കൂ​​​​ടി​​​​യ​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. ക​​​​മ​​​​ല​​​​യെ​​​​യും ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​യെ​​​​യും പി​​​​ന്ത​​​​ള്ളി റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യെ​​​​യും ട്രം​​​​പി​​​​നെ​​​​യും തു​​​​ണ​​​​യ്ക്കാ​​​​ൻ പ​​​​ല ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യും പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തു ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ​​​​വി​​​​കാ​​​​രം മാ​​​​ത്ര​​​​മ​​​​ല്ല.

നി​​​​കു​​​​തി​​​​ഭാ​​​​രം, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച, സു​​​​ര​​​​ക്ഷ, ആ​​​​ഗോ​​​​ള മേ​​​​ധാ​​​​വി​​​​ത്വം തു​​​​ട​​​​ങ്ങി പ​​​​ല​​​​തി​​​​ലും ട്രം​​​​പി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രെ​​​​യും ആ​​​​ക​​​​ർ​​​​ഷി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കും ലോ​​​​ക​​​​ത്തി​​​​നും ന​​​​ല്ല​​​​തു ട്രം​​​​പ് ആ​​​​ണെ​​​​ന്ന വി​​​​ശ്വാ​​​​സ​​​​മാ​​​​ണു മി​​​​ക്ക ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.

ചൈ​​​​ന ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന സു​​​​ര​​​​ക്ഷ, സാ​​​​ന്പ​​​​ത്തി​​​​ക, വാ​​​​ണി​​​​ജ്യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​ന്ത്യ​​​​യും ഒ​​​​രു​​​​മി​​​​ച്ചു​​​​നി​​​​ൽ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ട്രം​​​​പി​​​​നും മോ​​​​ദി​​​​ക്കും സം​​​​ശ​​​​യ​​​​മി​​​​ല്ല. ചൈ​​​​ന​​​​യ്ക്കെ​​​​തി​​​​രാ​​​​യ പു​​​​തി​​​​യ നി​​​​കു​​​​തി​​​​നി​​​​ര​​​​ക്കു​​​​ക​​​​ൾ ട്രം​​​​പ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പ​​​​ല അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന ഫാ​​​​ക്‌​​​​ട​​​​റി​​​​ക​​​​ൾ ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചേ​​​​ക്കാം. എ​​​​ന്നാ​​​​ൽ ചൈ​​​​ന​​​​യ്ക്കെ​​​​തി​​​​രേ എ​​​​ന്ന​​​​പോ​​​​ലെ ഇ​​​​ന്ത്യ​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും സ​​​​മാ​​​​ന താ​​​​രി​​​​ഫ് ചു​​​​മ​​​​ത്തു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​മു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ഘാ​​​​ത​​​​മാ​​​​കാം

ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ താ​​​​രി​​​​ഫ് ന​​​​യ​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് വി​​​​പ​​​​ണി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ ഐ​​​​ടി, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ, ടെ​​​​ക്സ്റ്റൈ​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യേ​​​​ക്കാം. മ​​​​റു​​​​വ​​​​ശ​​​​ത്ത്, വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​ക​​​​ൾ ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു സാ​​​​വ​​​​ധാ​​​​നം വേ​​​​ർ​​​​പെ​​​​ടു​​​​ത്താ​​​​നോ വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നോ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ ബി​​​​സി​​​​ന​​​​സു​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന ഉ​​​​ത്പാ​​​​ദ​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യി വ​​​​ള​​​​രാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​യ്ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്.

ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​ര​​​​ക്കു​​​​ക​​​​ൾ കൂ​​​​ട്ടാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​ഴി​​​​ഞ്ഞ ദ​​​​ശ​​​​ക​​​​ത്തി​​​​ൽ 77.53 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി​​​​യെ​​​​ന്ന് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ക്ക​​​​ണോ​​​​മി​​​​യു​​​​ടെ (സി​​​​എം​​​​ഐ​​​​ഇ) റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ ഇ​​​​തേ വ​​​​ള​​​​ർ​​​​ച്ച തു​​​​ട​​​​രാ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മോ​​​​യെ​​​​ന്ന​​​​തു ചോ​​​​ദ്യ​​​​മാ​​​​ണ്.

കു​​​​ടി​​​​യേ​​​​റ്റ, വ്യാ​​​​പാ​​​​ര ന​​​​യ​​​​ങ്ങ​​​​ൾ

ട്രം​​​​പി​​​​ന്‍റെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റ, വ്യാ​​​​പാ​​​​ര ന​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കും സാ​​​​ങ്കേ​​​​തി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ പ​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​നി​​​​യും ഉ​​​​ണ്ടാ​​​​യേ​​​​ക്കാം. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് എ​​​​ച്ച് 1 ബി ​​​​വീ​​​​സ​​​​ക​​​​ളി​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ എ​​​​ച്ച് 1 ബി, ​​​​എ​​​​ൽ 1 വീ​​​​സ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ നി​​​​ര​​​​സി​​​​ക്കു​​​​ന്ന തോ​​​​ത് ഗ​​​​ണ്യ​​​​മാ​​​​യി കൂ​​​​ടി.


അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ന​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ളെ​​​​യും ഇ​​​​ന്ത്യ​​​​ൻ യു​​​​വാ​​​​ക്ക​​​​ളെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു. 2015-24 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, ടി​​​​സി​​​​എ​​​​സ്, വി​​​​പ്രോ എ​​​​ന്നീ വ​​​​ൻ​​​​കി​​​​ട ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​ള്ള എ​​​​ച്ച 1 ബി ​​​​അം​​​​ഗീ​​​​കൃ​​​​ത വീ​​​​സ​​​​ക​​​​ളി​​​​ൽ 50 മു​​​​ത​​​​ൽ 80 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ ത​​​​ന്ത്ര​​​​പ​​​​ര​​​​വും ശ​​​​ക്ത​​​​വു​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് എ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നേ​​​​ക്കാം.

പ്ര​​​​തി​​​​രോ​​​​ധ, ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ കൂ​​​​ട്ട്

ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ ആ​​​​ണി​​​​ക്ക​​​​ല്ലു​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ​​​​വും സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും. ക്രി​​​​ട്ടി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​മ​​​​ർ​​​​ജിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി (ഐ​​​​സി​​​​ഇ​​​​ടി) സം​​​​രം​​​​ഭ​​​​വും ജെ​​​​റ്റ് എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ജി​​​​ഇ-​​​​എ​​​​ച്ച്എ​​​​എ​​​​ൽ ക​​​​രാ​​​​ർ​​​​പോ​​​​ലു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി.

ഇ​​​​ന്ത്യ- പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ സ്വാ​​​​ധീ​​​​ന​​​​ത്തെ ചെ​​​​റു​​​​ക്കാ​​​​ൻ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും കൈ​​​​കോ​​​​ർ​​​​ത്തേ മ​​​​തി​​​​യാ​​​​കൂ. ഇ​​​​തു​​​​മൂ​​​​ലം ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രും. എ​​​​ന്നാ​​​​ൽ സൈ​​​​നി​​​​ക ഉ​​​​ട​​​​ന്പ​​​​ടി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​ത്രം നോ​​​​ക്കി​​​​യു​​​​ള്ള ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ക്ക് പ്ര​​​​ശ്ന​​​​മാ​​​​കും. സാ​​​​ങ്കേ​​​​തി​​​​ക കൈ​​​​മാ​​​​റ്റം, ആ​​​​യു​​​​ധ വി​​​​ല്പ​​​​ന, സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലെ​​​​ല്ലാം ട്രം​​​​പി​​​​നെ മ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ക​​​​ണം.

പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ​​​​യും പ്ര​​​​ത്യേ​​​​കി​​​​ച്ച്, പാ​​​​ക് ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ട്രം​​​​പ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ക്ക് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​കും. തീ​​​​വ്ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കാ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്നു വേ​​​​ണം ക​​​​രു​​​​താ​​​​ൻ. അ​​​​മേ​​​​രി​​​​ക്ക, ഇ​​​​ന്ത്യ, ജ​​​​പ്പാ​​​​ൻ, ഓ​​​​സ്ട്രേ​​​​ലി​​​​യ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക്വാ​​​​ഡ് സ​​​​ഖ്യം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ട്രം​​​​പും മോ​​​​ദി​​​​യും ഒ​​​​രു​​​​പോ​​​​ലെ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ക​​​​ച്ച​​​​വ​​​​ട​​​​ക്ക​​​​ണ്ണി​​​​ലെ കു​​​​ടു​​​​ക്ക്

സൈ​​​​നി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും വ്യ​​​​വ​​​​സാ​​​​യ, വാ​​​​ണി​​​​ജ്യ, വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​ക്ക​​​​ണ്ണാ​​​​കും ഇ​​​​ന്ത്യ​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി. റ​​​​ഷ്യ- യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തോ​​​​ടും ഇ​​​​സ്ര​​​​യേ​​​​ൽ- ഹ​​​​മാ​​​​സ്- ഇ​​​​റാ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​ത്തോ​​​​ടും ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ല ട്രം​​​​പി​​​​ന്‍റേ​​​​ത്. ട്രം​​​​പി​​​​ന്‍റെ ആ​​​​ദ്യ ടേ​​​​മി​​​​ൽ, പാ​​​​രീ​​​​സ് കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ട​​​​ന്പ​​​​ടി​​​​ക​​​​ളും ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ ക​​​​രാ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ അ​​​​മേ​​​​രി​​​​ക്ക പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ക​​​​യോ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന ട്രം​​​​പി​​​​ന്‍റെ ക​​​​ച്ച​​​​വ​​​​ട ത​​​​ന്ത്ര​​​​ങ്ങ​​​​ളോ​​​​ടു കി​​​​ട​​​​പി​​​​ടി​​​​ക്കാ​​​​ൻ മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​ക ദു​​​​ഷ്ക​​​​ര​​​​മാ​​​​കും. യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ണ​​​​ന​​​​യ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ വ്യാ​​​​പാ​​​​ര ക​​​​മ്മി കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും ഇ​​​​ന്ത്യ അ​​​​ട​​​​ക്ക​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ബാ​​​​ധി​​​​ക്കാ​​​​തി​​​​രി​​​​ക്കി​​​​ല്ല.