സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ പൗ​​​​ര​​​​ന് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെന്ന് പൊ​​​​തു​​​​വേ പ​​​​റ​​​​ഞ്ഞു​​​​കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഒ​​​​രു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ കൊ​​​​ടു​​​​ത്തു.

01-01-2016 മു​​​​ത​​​​ൽ 15-10-2024 വ​​​​രെ പി​​​എ​​​​സ്‌​​​സി ​എ​​​​ത്ര​​​​ പേ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​രി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റ് അ​​​​ർ​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ജോ​​​​ലി​ കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്, ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ എ​​​​ത്ര റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​പോ​​​​യി​​​​ട്ടു​​​​ണ്ട്, ഈ ​​​​കാ​​​​ല​​​​ള​​​​വി​​​​ൽ ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും നി​​​​യ​​​​മി​​​​ക്കാ​​​​തെ എ​​​​ത്ര റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി​​​​യാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​പോ​​​​യി​​​​ട്ടു​​​​ള്ള​​​ത് എ​​​ന്നി​​​വ​​​യാ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. ഉ​​​​ത്ത​​​​രം ക​​​​ണ്ട​​​​പ്പോ​​​​ൾ സ​​​​ത്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട​​​​ല്ല, ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​ന് ഇ​​​​ൻ​​​​ക്വി​​​​ലാ​​​​ബ് വി​​​​ളി​​​​ക്കു​​​​ന്ന ഇ​​​​വി​​​​ടത്തെ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യോ​​​​ടാ​​​​ണു സ​​​​ഹ​​​​താ​​​​പം തോ​​​​ന്നി​​​​യ​​​​ത്.

ഒ​​​​രി​​​​ക്ക​​​​ലും ചെ​​​​യ്യാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത ര​​​​ണ്ടു കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ തൊ​​​​ഴി​​​​ൽ​​​ര​​​​ഹി​​​​ത​​​​രാ​​​​യ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രോ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പി​​​എ​​​​സ്‌​​​സി ​നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളും കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ളും

2016-17 വ​​​​ർ​​​​ഷം 2,432 പേ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ജോ​​​​ലി കൊ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ അ​​​​ർ​​​​ധ​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 25,392 പേ​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ​​​​ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 9,336 പേ​​​​ർ​​​​ക്കും ജോ​​​​ലി​​​​കൊ​​​​ടു​​​​ത്തു.

ആ ​​​​വ​​​​ർ​​​​ഷം മാ​​​​ത്രം ആ​​​​കെ 657 റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​പോ​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ൽ 11 റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഒ​​​​രാ​​​​ൾ​​​​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്നു​​​​ള്ള​​​​ത് സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​വി​​​​ടത്തെ യുവ​​​​ത​​​​ല​​​​മു​​​​റ​​​​യോ​​​​ടു​​​​ള്ള ക​​​​രു​​​​ത​​​​ലി​​​​ന്‍റെ അ​​​​ള​​​​വു​​​​കോ​​​​ലാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

2017-18ലും 2018-19ലും സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം 829; 3,941 പേ​​​​രും, സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ​ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി യ​​​​ഥാ​​​​ക്ര​​​​മം 3,779; 2,337 പേ​​​​രെ നി​​​​യ​​​​മി​​​​ച്ച​​​​പ്പോ​​​​ൾ 366 റാ​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു​​​​പോ​​​​യി. അ​​​​തി​​​​ൽ എ​​​​ട്ട് ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​മി​​​​ല്ല. 2019-20ൽ 482 ​​​​റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ അ​​​​തി​​​​ൽ ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും നി​​​​യ​​​​മി​​​​ക്കാ​​​​ത്ത അ​​​ഞ്ച് റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ.

2020-21ൽ 1,120 ​​​​പേ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ജോ​​​​ലി കൊ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ അ​​​​ർ​​​​ധ​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 17,733 പേ​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ​​​​ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 3,259 പേ​​​​ർ​​​​ക്കും ജോ​​​​ലി ​കൊ​​​​ടു​​​​ത്തു. 562 റാ​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. 2021-22ൽ 814 ​​​​റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ 2022-23ൽ 453 ​​​​റാ​​​​ങ്ക്് ലി​​​​സ്റ്റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും നി​​​​യ​​​​മി​​​​ക്കാ​​​​തെ കാ​​​​ലാ​​​​വ​​​​ധി​ ക​​​​ഴി​​​​ഞ്ഞ റാ​​​​ങ്ക് ലി​​​​സ്റ്റു​​​​ക​​​​ൾ 25 എ​​​​ണ്ണം.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 1,354 പേ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ നേ​​​​രി​​​​ട്ട് ജോ​​​​ലി കൊ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ അ​​​​ർ​​​​ധ​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 17,437 പേ​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 4,491 പേ​​​​ർ​​​​ക്കും ജോ​​​​ലി ​കൊ​​​​ടു​​​​ത്തു.

അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളാ​​​​ണെ​​​​ന്നു​​​​ള്ള​​​​ത് പ​​​​ക​​​​ൽ​​​പോ​​​ലെ വ്യ​​​​ക്ത​​​​മാ​​​​ണ്. ഇ​​​വി​​​​ടെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യു​​​​ക​​​​യും മ​​​​റ്റു നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യേ​​​​ണ്ട​​​​ത്.

വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രു​​​​ടെ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ

രൂ​​​​ക്ഷ​​​​മാ​​​​യ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു യു​​​​വ​​​ത​​​​ല​​​​മു​​​​റ കൂ​​​​ട്ട​​​​ത്തോ​​​​ടെ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല എ​​​​ന്ന വി​​​​വ​​​​രാ​​​​വ​​​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മ​​​​റ്റൊ​​​​രു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ കൊ​​​​ടു​​​​ത്തു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ത​​​​ല​​​​പ്പ​​​​ത്ത് ഐ​​​എ​​​എ​​​​സ്, ഐ​​​പി​​​​എ​​​​സ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച എ​​​​ത്ര പേ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​രു​​​​ടെ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും എ​​​​ത്ര​​​​യാ​​​​ണ് എ​​​​ന്നു​​​​ള്ള​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യം.

മ​​​​റു​​​​പ​​​​ടി ഇ​​​​ങ്ങ​​​​നെ:

കി​​​​ഫ്ബി​​​യു​​​​ടെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ, ​​​കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് എ​​​​ന്‍റ​​​ർ​​​​പ്രൈ​​​​സ​​​​സ് (സെ​​​​ല​​​​ക്‌​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്) ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ, കേ​​​​ര​​​​ള റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ചെ​​​​യ​​​​ർ​​​​മാന്‍, കേ​​​​ര​​​​ള റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി മെം​​​​ബ​​​ർ, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന തീ​​​​ര​​​​ദേ​​​​ശ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​ർ, മ​​​​ല​​​​ബാ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ പോ​​​​ർ​​​​ട്ട് ആ​​​​ൻ​​​​ഡ് സെ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​ർ, കേ​​​​ര​​​​ള റബർ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ, കേ​​​​ര​​​​ള കാ​​​​ഷ്യു ബോ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ന്‍, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ തു​ട​ങ്ങി​യ ത​സ്തി​ക​ളി​ലെ​ല്ലാം വി​ര​മി​ച്ച ഐ​എ​എ​സ്/​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു നി​യ​മി​ച്ച​ത്.


ഇ​വ​രു​ടെ ശ​ന്പ​ളം കേ​ട്ടാ​ൽ ഞെ​ട്ടും. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന് ഒ​രു വ​ർ​ഷം കി​ട്ടു​ന്ന​തി​ലേ​റെ​യാ​ണ് ഇ​വ​ർ​ക്ക് ഒ​രു മാ​സം കി​ട്ടു​ന്ന​ത്. അ​തി​ഭീ​മ​മാ​യ ഈ ​തു​ക ന​ൽ​കാ​ന്‍ ഒ​രു മ​ന​സാ​ക്ഷി​ക്കു​ത്തു​മി​ല്ല.
ഇ​​​​വി​​​​ടെ​​​​യും ലി​​​​സ്റ്റ് പൂ​​​​ർ​​​​ണ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ല. കൊ​​​​ച്ചി മെ​​​​ട്രോ എം​​​ഡി​​​​​​​യെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വോ, അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ശ​​​​മ്പ​​​​ള​​​​മോ, ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളോ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ ത​​​​ന്നി​​​​ട്ടി​​​​ല്ല. ശ​​​​മ്പ​​​​ളം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന്‍റെ മു​​​​ന്നി​​​​ലെ​​​ത്തി​​​​യ ഫ​​​​യ​​​​ലി​​​​ൽ ഇദ്ദേഹം അ​​​​വ​​​​സാ​​​​നം വാ​​​​ങ്ങി​​​​യ ശ​​​​മ്പ​​​​ള​​​​മാ​​​​യ 2,25,000 രൂ​​​​പ​​​​യും മ​​​​റ്റ് അ​​​​ല​​​​വ​​​​ൻ​​​​സു​​​​ക​​​​ളും കൊ​​​​ടു​​​​ത്താ​​​​ണു നി​​​​യ​​​​മ​​​​നം. ഇദ്ദേഹത്തെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ​​​ കു​​​​റി​​​​പ്പി​​​​ൽ പൊ​​​​തു​​​​ഭ​​​​ര​​​​ണ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഐ​​​എ​​​എ​​​സു​​​കാ​​​​ർ​​​​ക്ക് ജോ​​​​ലി​​​​ഭാ​​​​രം കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നും അ​​​​ഖി​​​​ലേ​​​​ന്ത്യാ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്നു മ​​​​റ്റ് യോ​​​​ഗ്യ​​​​രാ​​​​യ​​​​വ​​​​രെ കി​​​​ട്ടാ​​​​നി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് കൊ​​​​ച്ചി മെ​​​​ട്രോ എം​​​ഡി​​​യാ​​​യി നി​​​​യ​​​​മി​​​​ക്കാ​​​​നാ​​​​ണ് 17-08-2021ലെ ​​​​മ​​​​ന്ത്രി​​​​സ​​​​ഭാ​​​കു​​​​റി​​​​പ്പ്.

ക​​​​ശു​​​​വ​​​​ണ്ടി വി​​​ക​​​സ​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യാ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രെ മാ​​​​ത്ര​​​​മേ നി​​​​യ​​​​മി​​​​ക്കാ​​​​വൂ എന്ന് ഏ​​​​തു നി​​​​യ​​​​മ​​​​ത്തി​​​​ലാ​​​​ണ് പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക‍? ഇ​​​​തൊ​​​​ക്കെ രാ​​​​ഷ്‌​​​ട്രീ​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളാ​​​ണെ​​​​ന്നു​​​​ള്ള​​​​തി​​​​ൽ ആ​​​​ർ​​​​ക്കും സം​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​ല്ല. രാ​​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​ർ അ​​​​ങ്ങ​​​​നെ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ​​​ത്ത​​​​ന്നെ അ​​​​വ​​​​രെ മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഒ​​​​ന്നേ ചോ​​​​ദി​​​​ക്കാ​​​​നു​​​​ള്ളൂ; റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന്‍റെ മു​​​​ന്നി​​​​ൽ പു​​​​ല്ല് തി​​​​ന്നു​​​​ന്ന​​​​തും, സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ ജോ​​​​ലി​​​​യും കൂ​​​​ലി​​​​യു​​​​മി​​​​ല്ലാ​​​​തെ അ​​​​ന്യ​​​​നാ​​​​ട്ടി​​​​ൽ പോ​​​​യി ശൗ​​​​ചാ​​​​ല​​​​യം വ​​​​രെ ക​​​​ഴു​​​​കേ​​​​ണ്ടി​​​​യും​​​​വ​​​​രു​​​​ന്ന ഒ​​​​രു ഗ​​​​തി​​​​കെ​​​​ട്ട ത​​​​ല​​​​മു​​​​റ​​​​യെ നി​​​​ങ്ങ​​​​ൾ കാ​​​​ണു​​​​ന്നി​​​​ല്ലേ? ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​മൂ​​​​ല്യ​​​​ങ്ങ​​​​ളെ ബ​​​​ലി​​​​കൊ​​​​ടു​​​​ത്ത​​​​തി​​​​നു​​​​ള്ള ആ​​​​ശ്രി​​​​തനി​​​​യ​​​​മ​​​​നങ്ങ​​​​ള​​​​ല്ലേ ഇ​​​​തൊ​​​​ക്കെ​​​യെ​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും സം​​​​ശ​​​​യി​​​​ച്ചാ​​​​ൽ അ​​​​വ​​​​രെ തെ​​​​റ്റ് പ​​​​റ​​​​യാ​​​​നൊ​​​​ക്കു​​​​മോ? സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ഒ​​​​രു വി​​​​ളി​​​​പ്പാ​​​​ട​​​​ക​​​​ലെ വി​​​​ശ​​​​പ്പ​​​​ക​​​​റ്റാ​​​​ൻ നാ​​​​ല് കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ മ​​​​ണ്ണു​​​​വാ​​​​രി തി​​​​ന്നു​​​​ന്ന​​​​തി​​​​ന്‍റെ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത് ആ​​​​രും മ​​​​റ​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​വി​​​​ടെ​​​​യാ​​​​ണ് ഉ​​​​ന്ന​​​​ത​​​​മാ​​​​യ ശ​​​​മ്പ​​​​ള​​​​വും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും വാ​​​​ങ്ങി സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ പ​​​​ത്തും മു​​​​പ്പ​​​​തും വ​​​​ർ​​​​ഷം സേ​​​​വ​​​​നം ചെ​​​​യ്‌​​​​തു വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രെ അ​​​​തി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന ശ​​​​മ്പ​​​​ള​​​​ത്തി​​​​ൽ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി ആ​​​​ശ്രി​​​​ത​​​​രാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​ത്. മ​​​​ന​​​​സ് മ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ​​​​യാ​​​​ണ് നാ​​​​ടു​​​​ വി​​​​ടു​​​​ന്ന​​​​ത്. അ​​​​വ​​​​രാ​​​​ക​​​​ട്ടെ 17നും 25നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള, ഇ​​​​വി​​​​ടെ ജീ​​​​വി​​​​ച്ച്, ഇ​​​​വി​​​​ടെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച്, ഇ​​​​വി​​​​ടെ അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ​​​​യെ ജ​​​​നി​​​​പ്പി​​​​ച്ച്, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​വും പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളും നി​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ട യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യാ​​​​ണ് എ​​​​ന്ന​​​​തു മ​​​​റ​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല.

വി​​​​ത്ത് കു​​​​ത്തി സ​​​​ദ്യ ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ

വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രെ പെ​​​​ൻ​​​​ഷ​​​​നും ഉ​​​​യ​​​​ർ​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി തു​​​​ട​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി പ്ര​​​​തി​​​​ഷ്ഠി​​​​ക്കു​​​​മ്പോ​​​​ൾ ഇ​​​​വി​​​​ടെ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. 2024 ജൂ​​​​ലൈ മാ​​​​സ​​​​ത്തെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​കെ 5,45,413 സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്നു. ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നും ക​​​​ഴി​​​​വ് ​തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​രെ ഒ​​​ഴി​​​വ് വ​​​രു​​​ന്ന ഉ​​​ന്ന​​​ത ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മി​​​​ച്ചാ​​​​ൽ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നാ​​​​വു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം, ഭാ​​​​രി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​മാ​​​​കും. കൂ​​​​ടാ​​​​തെ, ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും നി​​​​യ​​​​മി​​​​ക്കാ​​​​തെ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു​​​​പോ​​​​കു​​​​ന്ന റാ​​​​ങ്ക് ലി​​​സ്റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും കു​​​​റ​​​​യ്ക്കാം. അ​​​​തു​​​​ത​​​​ന്നെ​​​​യ​​​​ല്ലേ സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി എ​​​​ന്നു​ പ​​​​റ​​​​യു​​​​ന്ന​​​​തും. ഇ​​​​പ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടു ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കി ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ക​​​രാ​​​ർ കൊ​​​​ടു​​​​ത്താ​​​​ണു ചെ​​​​യ്യി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ക​​​രാ​​​ർ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണ്.

അ​​​​ങ്ങ​​​​നെ സ​​​​ർ​​​​ക്കാ​​​​ർ ധ​​​​നം വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ക​​​​യും ആ​​​​ശ​​​​യ​​​​റ്റ യു​​​​വ​​​​ത​​​​ല​​​​മു​​​​റ നാ​​​​ടു​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ൾ ഇ​​​​വി​​​​ടെ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത് കു​​​​റേ വൃ​​​​ദ്ധ​​​​ജ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വു​​​​ള്ള ഒ​​​​രു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക്ക് സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഉ​​​​റ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​ക? 25 വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​മേ​​​​ഖ​​​​ല ഇ​​​​ന്നു പാ​​​​ശ്ചാ​​​​ത്യ​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലും വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്നു​​​​മു​​​​ള്ള തി​​​​രി​​​​ച്ച​​​​റി​​​​വ് എ​​​​ന്തേ ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ല്ലാ​​​​തെ​​​​പോ​​​​കു​​​​ന്നു?