(ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഈ​​സ്റ്റേ​​ൺ കാ​​ന​​ൻ ലോ, വ​​ട​​വാ​​തൂ​​ർ, കോ​​ട്ട​​യം)

ഒ​രു പ്രോ​പ്പ​ർ​ട്ടി വ​ഖ​ഫി​ന്‍റേ​താ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ അ​ധി​കാ​ര​മാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​ക്‌​ഷ​ൻ 40 പ്ര​കാ​രം ഒ​രു വ​സ്തു വ​ഖ​ഫ് ആ​ണോ​യെ​ന്നു സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​ഖ​ഫ് ബോ​ർ​ഡി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ ഈ ​തീ​രു​മാ​ന​ത്തെ പി​ൻ​വ​ലി​ക്കു​ക​യോ തി​രു​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. ഇ​വി​ടെ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന് മ​റി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാം എ​ന്നി​രു​ന്നാ​ലും പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​ത് വാ​ദി​യും ജ​ഡ്ജി​യും ഒ​രാ​ളാ​യി മാ​റു​ന്നു​വെ​ന്ന വ​സ്തു​ത​യാ​ണ്. ഒ​രു മു​സ്‌​ലിം പ​ണ്ഡി​ത​ൻ ഈ ​ട്രൈ​ബ്യൂ​ണ​ലി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​ത് വെ​റു​തെ​യ​ല്ല​ല്ലോ.

1882ലെ ​ഇ​ന്ത്യ​ൻ ട്ര​സ്റ്റ് ആ​ക്‌​ട് പ്ര​കാ​ര​മോ 1860ലെ ​സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​ൻ ആ​ക്‌​ട് പ്ര​കാ​ര​മോ ഒ​രു ട്ര​സ്റ്റി​ന്‍റെ​യോ സൊ​സൈ​റ്റി​യു​ടെ​യോ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​സ്തു​വാ​ണെ​ങ്കി​ലും വ​ഖ​ഫ് ബോ​ർ​ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​തു വ​ഖ​ഫ് വ​സ്തു​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​പ്ര​കാ​രം അ​ത് ര​ജി​സ്റ്റ​ർ ചെ​യ്തു ത​ര​ണ​മെ​ന്ന് ട്ര​സ്റ്റി​നോ​ട് അ​ല്ലെ​ങ്കി​ൽ സൊ​സൈ​റ്റി​യോ​ട് ബോ​ർ​ഡി​ന് ആ​വ​ശ്യ​പ്പെ​ടാം.

അ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ അ​തു ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യാം. ഇ​പ്ര​കാ​രം വ​ഖ​ഫ് ബോ​ർ​ഡ് ന​ൽ​കു​ന്ന ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രേ പ​രാ​തി​ക്കാ​ര​ൻ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​നെ​യാ​ണു സ​മീ​പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ട്രൈ​ബ്യൂ​ണ​ൽ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ തി​രു​ത്തു​ക​യോ പി​ൻ​വ​ലി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​നു​ള്ള സാ​ധ്യ​ത​യും ഈ ​നി​യ​മ​ത്തി​ൽ ഇ​ല്ല (സെ​ക്‌​ഷ​ൻ 83/7). ഹൈ​ക്കോ​ട​തി​യി​ൽ ഒ​രു റി​ട്ട് (writ) പെ​റ്റീ​ഷ​ൻ ന​ൽ​കു​ക മാ​ത്ര​മേ പോം​വ​ഴി​യു​ള്ളൂ.

മു​ന​മ്പ​ത്തെ 610 കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​വും ഇ​തു​ത​ന്നെ​യാ​ണ്. അ​വ​ർ​ക്ക് കു​ടി​കി​ട​പ്പ് അ​വ​കാ​ശ​വും വി​ല്ലേ​ജി​ൽ​നി​ന്നു​ള്ള സ്വ​ത്ത​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും സ്വ​ന്തം അ​വ​കാ​ശം ഉ​റ​പ്പി​ക്കാ​ൻ 1988-1993 കാ​ല​യ​ള​വി​ൽ പ​ണം കൊ​ടു​ത്ത് സ്വ​ന്തം പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു വാ​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ വ​ഖ​ഫ് ആ​ണെ​ന്നും അ​തു തി​രി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും 2009ലെ ​നി​സാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​പ്പോ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യും സ​ർ​ക്കാ​രി​നോ​ടു പ​റ​ഞ്ഞ​ത്. 2010ൽ ​ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ന​ൽ​കി​യ വി​ധി​യും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ തു​ട​ർ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഈ ​മ​നു​ഷ്യ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ ഇ​വ​ർ ന​ൽ​കി​യ പ​രാ​തി ഇ​പ്പോ​ഴും ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

രാ​ജ്യ​മെ​മ്പാ​ടും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​റ്റ് അ​നേ​കാ​യി​രം കേ​സു​ക​ൾ പോ​ലെ​ത​ന്നെ ഇ​തി​ന്‍റെ തീ​രു​മാ​ന​വും എ​ന്നു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ല്ല. ത​ർ​ക്ക​ഭൂ​മി ആ​യ​തി​നാ​ൽ ക​ര​മ​ട​യ്ക്കാ​ൻ പ​റ്റു​ന്നി​ല്ല, ലോ​ൺ എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല, വി​ൽ​ക്കാ​നും പ​റ്റി​ല്ല. വ​ഖ​ഫ് ഭൂ​മി​യെ​ന്ന അ​വ​കാ​ശ​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 1995ലെ ​ആ​ക്‌​ട്, സെ​ക്‌​ഷ​ൻ 51 പ്ര​കാ​രം എ​ന്തി​നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

2013ൽ, ​വ​ഖ​ഫ് വ​സ്തു​വി​ന്‍റെ വി​ല്പ​ന, ദാ​നം, കൈ​മാ​റ്റം, പ​ണ​യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ, മ​റ്റ് ഏ​തു നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വ​രി​കി​ലും, അ​സാ​ധു​വാ​ക്കു​ന്ന സെ​ക്‌​ഷ​ൻ 104 A 1995ലെ ​ആ​ക്‌​ടി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ഖ​ഫ് ആ​ക്‌​ടി​ലെ ചി​ല സെ​ക്‌​ഷ​നു​ക​ൾ ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന മു​ന​മ്പം നി​വാ​സി​ക​ളു​ടെ കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

റ​വ​ന്യു രേ​ഖ​ക​ളി​ൽ “സം​യു​ക്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു​ഭൂ​മി” എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഷം​ല​ത്ത് പാ​ട്ടി (Shamlat Patti), ഷം​ല​ത്ത് ദേ​ഹ് (Shamlat Deh), ജും​ല മ​ൽ​ക്കാ​ൻ (Jumla Malkkan) തു​ട​ങ്ങി​യ, ഒ​രു ഗ്രാ​മ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നോ ഗ്രാ​മ​ത്തി​നു മു​ഴു​വ​നും വേ​ണ്ടി​യോ ഉ​ള്ള പൊ​തു​ഭൂ​മി​യും ഈ ​നി​യ​മ​ത്തി​നു വി​ധേ​യ​മാ​ണെ​ന്ന് 1995ലെ ​ആ​ക്‌​ട്, സെ​ക്‌​ഷ​ൻ 3 (ആർ) ൽ ​പ​റ​യു​ന്നു.

ഈ ​നി​യ​മ​ത്തി​ന്‍റെ​ മ​റ​വി​ലാ​ണ് ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ ഒ​രു ഗ്രാ​മ​ത്തി​ലെ1500 ഏ​ക്ക​ർ ഭൂ​മി​യും ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചെ​ന്തു​റൈ വി​ല്ലേ​ജി​ലെ 480 ഏ​ക്ക​ർ ഭൂ​മി​യും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ൽ പ​ല ഭാ​ഗ​ത്തും വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തും പ​ല സ്ഥ​ല​ങ്ങ​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യ​തും.

ഒ​രി​ക്ക​ൽ വ​ഖ​ഫ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഭൂ​മി അ​തി​ന്‍റെ സ്ഥി​തി നി​യ​മാ​നു​സൃ​തം മാ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ തു​ട​ർ സ​ർ​വേ​യ്ക്കു വി​ധേ​യ​മാ​ക്ക​രു​തെ​ന്ന് വ​ഖ​ഫ് ആ​ക്‌​ട് 1995, സെ​ക്‌​ഷ​ൻ 4 (6) ൽ (​ആ​ക്‌​ട് 2013, സെ​ക്‌​ഷ​ൻ 6, c/ii) കൂ​ട്ടി​ച്ചേ​ർ​ത്ത​ത് ഇ​വ​യു​ടെ അ​വ​സ്ഥ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ക​യും ചെ​യ്യും.

അ​ഥ​വാ പു​ന​ർ​സ​ർ​വേ ന​ട​ത്തു​ക​യും വീ​ണ്ടും അ​തു വ​ഖ​ഫ് പ്രോ​പ്പ​ർ​ട്ടി എ​ന്നു വി​ല​യി​രു​ത്തു​ക​യും ചെ​യ്താ​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​ക​യി​ല്ലെ​ന്ന് 1995ലെ ​ആ​ക്‌​ടി​ൽ സെ​ക്‌​ഷ​ൻ 6(1) ലും 2013 ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

വ​ഖ​ഫ് പ്ര​ഖ്യാ​പി​ക്കാ​ൻ ആ​ർ​ക്കാ​ണ് അ​വ​കാ​ശം

1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ൽ സെ​ക്‌​ഷ​ൻ 3 (ആർ) ലും 2013​ലെ ആ​ക്‌​ട്, സെ​ക്‌​ഷ​ൻ 5 (v) ലും ​വ​ഖ​ഫി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ, വ​ഖ​ഫ് ഏ​തൊ​രു വ്യ​ക്തി​ക്കും (any person) സ്ഥാ​പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്നു. 1913ലെ ​വ​ഖ​ഫ് ആ​ക്‌​ടി​ൽ സെ​ക്‌​ഷ​ൻ 2 (e) പ്ര​കാ​രം മു​സ്‌​ലിം മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തി​ന് അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. അ​തു​പോ​ലെ, 2013ൽ ​വ​ഖ​ഫ് ബോ​ർ​ഡി​ന് വി​പു​ല​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന പ​ല വ​കു​പ്പു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​ന് മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് സെ​ക്‌​ഷ​ൻ 52 A. ഇ​തു​പ്ര​കാ​രം വ​ഖ​ഫാ​യ പ്രോ​പ്പ​ർ​ട്ടി (അ​ത് ഉ​പ​യോ​ക്താ​വി​നാ​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത് ആ​ണെ​ങ്കി​ലും) ബോ​ർ​ഡി​ന്‍റെ മു​ൻ​കൂ​ർ അ​നു​വാ​ദ​മി​ല്ലാ​തെ കൈ​മാ​റ്റം ചെ​യ്യു​ക​യോ വാ​ങ്ങു​ക​യോ കൈ​വ​ശം വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത് ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​യി​രി​ക്കും.


അ​ങ്ങ​നെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന വ​സ്തു വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ​രി​പൂ​ർ​ണ അ​ധി​കാ​ര​ത്തി​ൻ കീ​ഴി​ലാ​യി​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ വ​ഖ​ഫ് ബോ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ വ​സ്തു​വ​ക​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കുവേ​ണ്ടി​യു​ള്ള മി​നി​സ്ട്രി വെ​ബ്സൈ​റ്റി​ൽ പ​ത്ര​ക്കു​റി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ആ​ർ​ക്കും ആ​രെ​യും വി​ഴു​ങ്ങാ​ൻ സാ​ധി​ക്കു​ന്ന വ​ഖ​ഫ് ബോ​ർ​ഡ് എ​ന്ന ഭീ​ക​ര സ​ത്വ​ത്തി​ന്‍റെ പി​ടി​യി​ൽ ഏ​തു നി​മി​ഷ​വും അ​ക​പ്പെ​ടാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ത​ങ്ങ​ൾ എ​ന്നു ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണ്.

വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി 2024

വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച 40,000ത്തി​ല​ധി​കം കേ​സു​ക​ൾ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ കെ​ട്ടി​ക്കി​ട​പ്പു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ അ​ധി​കാ​ര​ങ്ങ​ൾ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്കും സ​മൂ​ഹ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രു​ക​ൾ​ക്കും അ​വ​രു​ടെ വ​സ്തു​വ​ക​ക​ളു​ടെ മേ​ലു​ള്ള ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ഖ​ഫ് നി​യ​മ​ങ്ങ​ളി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ വേ​ണ്ട പ​ഠ​നം ന​ട​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്തി​ട്ടു​ള്ള​ത്. വ​ഖ​ഫ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് 2024ലെ ​ബി​ൽ ഇ​പ്പോ​ൾ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ചി​ല പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ൾ താ​ഴെപ്പ​റ​യു​ന്ന​വ​യാ​ണ്:

1) വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ പേ​ര് ‘ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ് എം​പ​വ​ർ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട്’ എ​ന്നാ​ക്കി മാ​റ്റു​ന്നു.

2) വ​ഖ​ഫി​ന്‍റെ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് സാ​ര​മാ​യ ചി​ല മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​ഖ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന വ്യ​ക്തി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​സ്‌​ലാം മ​തവി​ശ്വാ​സി​യാ​യി​രി​ക്ക​ണം. മാ​ത്ര​മ​ല്ല, അ​ങ്ങ​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ൾ​ക്ക് വ​സ്തു​വി​ന്‍റെമേ​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ടാ​മ​താ​യി, ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​സ്തു വ​ഖ​ഫാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. അ​തു​പോ​ലെ​ത​ന്നെ, മ​ക്ക​ൾ​ക്കും അ​വ​രു​ടെ കാ​ല​ശേ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി നീ​ക്കി​വ​യ്ക്കു​ന്ന വ​ഖ​ഫ് അ​ൽ-​അ​ലാ​ൽ-​ഔ​ലാ​ദി (al-alal-aulad)ന്‍റെ പേ​രി​ൽ ദാതാ​വി​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​രി​ൽ ആ​ർ​ക്കും (സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ഇ​ട​യാ​ക​രു​ത് എ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​രി​ക്കു​ന്നു.

3) ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ പ്രോ​പ്പ​ർ​ട്ടി വ​ഖ​ഫാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഈ ​ഭേ​ദ​ഗ​തി ന​ട​പ്പി​ൽ വ​രു​ന്ന​തോ​ടു​കൂ​ടി അ​വ​സാ​നി​ക്കും. ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ൽ അ​തു നി​ർ​ണ​യി​ച്ച് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ക​ള​ക്‌​ട​റാ​ണ്. സ​ർ​വേ ക​മ്മീ​ഷ​ണ​ർ​ക്കു പ​ക​രം സ​ർ​വേ ന​ട​ത്തു​ന്ന​തും ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രി​ക്കും. അ​തു​പ്ര​കാ​രം റ​വ​ന്യു റെ​ക്കോ​ർ​ഡു​ക​ളി​ൽ വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ക​യും വേ​ണം. ഇ​തു​വ​രെ​യും ഇ​ങ്ങ​നെ പി​ടി​ച്ചെ​ടു​ത്ത പ​ല സ​ർ​ക്കാ​ർ പ്രോ​പ്പ​ർ​ട്ടി​ക​ളും (ഉ​ദാ. സൂ​റ​ത്തി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗ്) ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ വ​ഖ​ഫ് പ്രോ​പ്പ​ർ​ട്ടി അ​ല്ലാ​താ​യി മാ​റും.

4) ഒ​രു പ്രോ​പ്പ​ർ​ട്ടി വ​ഖ​ഫ് ആ​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം വ​ഖ​ഫ് ബോ​ർ​ഡി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം.

5) ര​ണ്ടു അ​മു​സ്‌​ലിം​ക​ളെ​യും ര​ണ്ടു മു​സ്‌​ലിം സ്ത്രീ​ക​ളെ​യും വ​ഖ​ഫ് ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​ക​ൾ.

6) വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ ഘ​ട​ന​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ ഇ​സ്‌​ലാം നി​യ​മ​പ​ണ്ഡി​ത​ൻ ട്രൈ​ബ്യൂ​ണ​ലി​ൽ അം​ഗ​മാ​യി​രി​ക്കു​ക​യി​ല്ല.

7) ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും എ​ന്ന നി​യ​മം എ​ടു​ത്തു​ക​ള​യും. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ 90 ദി​വ​സ​ത്തി​ന​കം ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ലി​നു പോ​കാം എ​ന്ന നി​യ​മം കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു.


മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്‍റെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള കൈ​ക​ട​ത്ത​ലാ​യി ഈ ​മാ​റ്റ​ങ്ങ​ളെ ആ​രൊ​ക്കെ വ്യാ​ഖ്യാ​നി​ച്ചാ​ലും നി​ഷ്പ​ക്ഷ​ത​യും ന്യാ​യ​ബോ​ധ​വു​മു​ള്ള ആ​ർ​ക്കും ഈ ​മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന​സി​ലാ​കും. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​നി​യ​ന്ത്രി​ത അ​ധി​കാ​ര​ങ്ങ​ളാ​ൽ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളും നീ​തി​യും നി​ഷേ​ധി​ക്ക​പ്പെ​ട്ട, കി​ട​പ്പാ​ടം പോ​ലും ന​ഷ്‌​ട​പ്പെ​ട്ട, ജീ​വി​തം വ​ഴി​മു​ട്ടി​യ, ഇ​നി​യും അ​തു സം​ഭ​വി​ക്കാ​ൻ ഇ​ട​യു​ള്ള അ​നേ​ക​ർ​ക്ക് ഈ ​മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​യാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കും.

(അ​വ​സാ​നി​ച്ചു)