HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
അതിജീവനത്തിന്റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത
Friday, November 1, 2024 2:37 AM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള തീരദേശഗ്രാമമായ മുനന്പത്ത് ജനങ്ങൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മുനന്പത്തും സമീപപ്രദേശങ്ങളിലുമായി 600-ലേറെ കുടുംബങ്ങൾ പ്രായോഗികമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. ഇതിൽ നാനൂറോളം കുടുംബങ്ങൾ ലത്തീൻ ക്രൈസ്തവസമുദായത്തിൽ പെട്ടവരാണ്. ഇവരെക്കൂടാതെ വിവിധ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളിലെയും കുടുംബങ്ങളും കുടിയിറക്കുഭീഷണി നേരിടുന്നവരിൽ ഉൾപ്പെടുന്നുണ്ട്.
മുനന്പം വിഷയം രാജ്യതലത്തിൽ പൊതുജനശ്രദ്ധ നേടി
മുനന്പം നിവാസികളായ ലത്തീൻ ക്രൈസ്തവർ കോട്ടപ്പുറം രൂപതാംഗങ്ങളും സീറോ മലബാർ ക്രൈസ്തവർ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമാണ്. മുനന്പത്തെ വേളാങ്കണ്ണി മാതാ പള്ളിയും സെമിത്തേരിയും പാഷനിസ്റ്റ് സന്ന്യാസ വൈദികരുടെ വ്യാകുലമാതാ ആശ്രമവും വിസിറ്റേഷൻ സന്യാസസഭയുടെ പ്രസന്റേഷൻ കോണ്‍വെന്റും തർക്കഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സീറോമലബാർ സഭാ പൊതുകാര്യ കമ്മീഷൻ ചെയർമാനും സിബിസിഐ പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ആന്‍ഡ്രൂസ് താഴത്തും, മുനന്പം നിവാസികളും വഖഫ് ബോർഡും തമ്മിൽ ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് സെപ്റ്റംബർ 10ന് പരാതി സമർപ്പിക്കുകയുണ്ടായി. ഈ പരാതി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചപ്പോൾ വിഷയം രാജ്യതലത്തിൽ പൊതുജനശ്രദ്ധ നേടി.
1995ലെ വഖഫ് നിയമത്തിലും 2013ലെ വഖഫ് ഭേദഗതി നിയമത്തിലും വിശദീകരിച്ചിരിക്കുന്നതനുസരിച്ച് ഇസ്ലാമികനിയമം അംഗീകരിച്ചിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ, മതപരമായ കാര്യങ്ങൾ അഥവാ ഭക്തികൃത്യങ്ങൾ തുടങ്ങിയ ഉദ്ദേശ്യങ്ങൾക്കുവേണ്ടി ഒരു ഇസ്ലാം മതവിശ്വാസി തന്റെ സ്ഥാവരമോ ജംഗമമോ ആയ വസ്തു ശാശ്വതമായി സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്നു വിളിക്കുന്നത്. വഖഫായി ലഭിച്ച വസ്തുവകകളുടെ ഉപയോഗം അതിന്റെ ഉപഭോക്താവ് അവസാനിപ്പിച്ചാലും അവ വഖഫായിത്തന്നെ തുടരും. ഇതാണ് വഖഫ് വസ്തുവകകൾക്ക് ഉണ്ടെന്ന് നിർവചിച്ചിരിക്കുന്ന സ്ഥിരസ്വഭാവം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുനന്പത്തുള്ള 404 ഏക്കർ ഭൂമിയുടെമേൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്.
മുനന്പം, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റം
വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റമാണ് മുനന്പം. 1902ൽ തിരുവതാംകൂർ രാജാവ് ഗുജറാത്തിൽനിന്നുള്ള വ്യാപാരിയായിരുന്ന അബ്ദുൾ സത്താർ മൂസ ഹാജി സേട്ടിന് ഈ പ്രദേശമുൾപ്പെടുന്ന 404 ഏക്കർ ഭൂമി പാട്ടത്തിന് നൽകി. 1948ൽ അബ്ദുൾ സത്താർ മൂസ ഹാജി സേട്ടിന്റെ പിൻഗാമിയായ മുഹമ്മദ് സിദ്ദിഖ് സേട്ട് ഈ സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. ഇങ്ങനെ അദ്ദേഹം സ്വന്തം പേരിലാക്കിയ ഭൂമിയിൽ മത്സ്യത്തൊഴിലാളികൾ കാലങ്ങളായി താമസിച്ചുവന്നിരുന്ന സ്ഥലവും ഉൾപ്പെട്ടിരുന്നു. കുടികിടപ്പവകാശത്തർക്കം നിലനിന്നിരുന്ന ഭൂപ്രദേശമാണ് അദ്ദേഹം രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയതെന്നുള്ളത് പകൽപോലെ വ്യക്തമാണ്. അങ്ങനെ നിരക്ഷരരും ദുർബലരും അസംഘടിതരുമായിരുന്ന മത്സ്യത്തൊഴിലാളികളുടെ നിസഹായതയും നിശബ്ദതയും ആദ്യംതന്നെ ചൂഷണം ചെയ്യപ്പെട്ടു.
പിന്നീട് 1950ൽ മുഹമ്മദ് സിദ്ദിഖ് ഈ സ്ഥലം ഫാറൂഖ് കോളജിന് വഖഫായി കൈമാറ്റം ചെയ്തു. കുടികിടപ്പുതർക്കം നിലനിൽക്കുന്ന സ്ഥലമാണ് വഖഫായി ഫാറൂഖ് കോളജിന് നൽകിയതെങ്കിൽ അത് ആദർശത്തിലൂന്നിയ ഔദാര്യപ്രകടനത്തേക്കാള് നയപരമായ ഒരു നീക്കമായിരുന്നെന്ന് ന്യായമായും അനുമാനിക്കാം. പിന്നീട് പ്രദേശവാസികളും ഫാറൂഖ് കോളജും തമ്മിലുണ്ടായ ഭൂതർക്ക പരന്പരകൾ ഈ നിഗമനത്തെ ശരിവയ്ക്കുന്നു. 1975ൽ പ്രദേശവാസികൾ കുടിയാൻ സംഘം രൂപീകരിച്ച് നിയമനടപടികളുമായി മുന്നോട്ടു പോയി. പിന്നീട് 1987ൽ ഭൂതർക്കം ഒത്തുതീർപ്പാകുകയും ഫാറൂഖ് കോളജ് മാനേജ്മെന്റിന് വില നൽകി തങ്ങൾ കാലങ്ങളായി താമസിച്ചുകൊണ്ടിരുന്ന ഭൂമി വീണ്ടും വാങ്ങുകയും ചെയ്തു. ഇങ്ങനെ അന്നു വാങ്ങിയ ഭൂമിയുടെ ആധാരങ്ങൾ പ്രദേശവാസികളുടെ പക്കലുണ്ട്.
കരമടയ്ക്കൽ തടഞ്ഞു
എന്നാൽ, 2022 ജനുവരി മുതൽ ഈ പ്രദേശത്തെ താമസക്കാർക്ക് തങ്ങളുടെ വസ്തുവിന്റെ കരമടയ്ക്കാൻ സാധിച്ചില്ല. മുനന്പം പ്രദേശത്തെ ഭൂമി യഥാർഥത്തിൽ വഖഫ് ഭൂമിയാണെന്നും അതിനാൽ സ്വകാര്യസ്വത്തിന്മേലുള്ള കരമടയ്ക്കൽ തടഞ്ഞിരിക്കുകയാണെന്നുമാണ് പ്രദേശവാസികൾക്ക് വിവരം ലഭിച്ചത്. ഈ പ്രശ്നം ഹൈക്കോടതിലേക്ക് നീങ്ങുകയും ഹൈക്കോടതിയിൽനിന്ന് പ്രദേശവാസികൾക്ക് അനുകൂലമായ ഉത്തരവുണ്ടാകുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പിന്നീട് സ്റ്റേ ചെയ്തു.
പള്ളിപ്പുറം പഞ്ചായത്തിലെ പല വാർഡുകളിലും സ്ഥിതിചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശരേഖകൾ ഈടായി സ്വീകരിക്കുന്നത് മേഖലയിലെ ധനകാര്യസ്ഥാപനങ്ങൾ രണ്ടുവർഷമായി നിർത്തിവച്ചത് നിരവധി കുടുംബങ്ങളെ സാന്പത്തിക പ്രതിസന്ധിയിലാക്കി. ഭൂമിയുടെ കൈവശാവകാശത്തിന്റെ സ്വഭാവത്തെയും അതിന്റെ നിയമസാധുതയെയും സംബന്ധിച്ചുള്ള സംശയമാണ് രേഖകൾ നിരസിക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിലപാടെടുത്ത് പ്രദേശവാസികൾ ജനപ്രതിനിധികളെ ഈ വിഷയത്തിന്റെ സങ്കീർണത അറിയിച്ചപ്പോൾ അനുഭാവപൂർവമായ മറുപടി ആദ്യം ലഭിച്ചെങ്കിലും പിന്നീട് നയപരമായ നീക്കങ്ങൾ കേരള നിയമസഭയിൽ നടക്കുന്നതിനാണ് നാട് സാക്ഷ്യം വഹിച്ചത്.
നിയമപോരാട്ടത്തിന് പുതിയ മാനം
മുനന്പം തീരഭൂമി സംബന്ധിച്ച് പ്രദേശവാസികളും വഖഫ് ബോർഡും തമ്മിലുള്ള നിയമപോരാട്ടത്തിന് സാമൂഹികവും രാഷ്ട്രീയവും സാമുദായികവുമായ മാനങ്ങൾ ഈ വർഷം ഒക്്ടോബറിൽ കൈവന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നായിരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചാത്തലത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ വഖഫ് ഭേദഗതി ബില്ലി (2024) നെതിരേ സംയുക്തപ്രമേയം ഒക്്ടോബർ 14ന് കേരള നിയമസഭയിൽ പാസാക്കി.
രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എതിർ സ്ഥാനാർഥികളുടെമേൽ മുൻകൈ നേടാൻ എൽഡിഎഫും യുഡിഎഫും നിർണായക സമയത്തു നടത്തിയ സ്വാഭാവിക രാഷ്ട്രീയനീക്കമായി ഇതിനെ കാണാനും മനസിലാക്കാനും കഴിയും. എന്നാൽ, മുനന്പം പ്രദേശവാസികളും വഖഫ് ബോർഡും തമ്മിലുള്ള തർക്കം ഒരുവശത്ത് നിലനിൽക്കുന്പോൾ വഖഫ് നിയമഭേദഗതി (2024) ക്കെതിരേ സംയുക്ത പ്രമേയാവതരണം വന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ സംശയവും ആശങ്കയും സൃഷ്ടിച്ചു. ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്പോൾ വോട്ടെണ്ണം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് വ്യഗ്രതയുണ്ടാകുമെന്ന് ആർക്കാണ് അറിവില്ലാത്തത്?
നാട് ഭരിക്കുന്ന സർക്കാർ നീതിയുടെ കണ്ണുകളിലൂടെയാണ് എല്ലാവരെയും നോക്കേണ്ടത്. പ്രതിപക്ഷവും നീതിബോധത്തോടെയാകണം സ്ഥിതിഗതികൾ വിചാരണ ചെയ്യേണ്ടത്. വഖഫ് ആയി ഫാറൂഖ് കോളജിനു ലഭിച്ച വസ്തു തർക്കരഹിത ഭൂമിയായിരുന്നോയെന്ന വിലയിരുത്തൽ നിഷ്പക്ഷമായി നടത്താൻ ഭരണ-പ്രതിപക്ഷ എംഎൽഎമാർ സംയുക്തമായി നീങ്ങുമോയെന്ന് കേരളം ഉറ്റുനോക്കുമെന്നു തീർച്ച. ആ വിലയിരുത്തലിൽനിന്നു ലഭിക്കുന്ന ഉത്തരവുമായി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുനന്പം നിവാസികളെ അഭിസംബോധന ചെയ്യേണ്ടിവരും.
നിഷ്പക്ഷ വിലയിരുത്തലാണ് രാഷ്ട്രീയതലത്തിൽ സർക്കാർ കൈക്കൊള്ളുന്നതെങ്കിൽ മുനന്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള സ്ഥലം സംബന്ധിയായ ഉടമസ്ഥതർക്കങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്ന് എല്ലാവർക്കും അറിയാം. നിയമമണ്ഡലത്തിൽ വ്യക്തതയോടെയുള്ള പ്രായോഗിക സമീപനം സ്വീകരിച്ചാൽ ഈ പ്രശ്നം രമ്യമായി തീരുകതന്നെ ചെയ്യും.
തീൻമേശയിൽ മത്സ്യത്തൊഴിലാളികളുടെ അധ്വാനഫലം നമ്മൾ ആസ്വദിക്കുന്നുണ്ട്. പ്രളയകാലത്ത് ഈ ജനം കേരളത്തിന്റെ നാവികസേനയായി മാറി രക്ഷാപ്രവർത്തനം നടത്തിയതിന് നാട് സാക്ഷിയാണ്. തിരുവനന്തപുരത്തും മുനന്പത്തുമുള്ള കടലിന്റെ മക്കൾക്ക് ഒരേ ഗന്ധമാണ്; അവരുടെ മനസ് ഒന്നുപോലെയാണ്. കടൽക്കരയിലാണ് മിശിഹായുടെ നീതിയുടെ സുവിശേഷം മുഴങ്ങിക്കേട്ടത്. അസംഘടിതരായ ഒരു ജനത സ്വാഭാവികനീതിക്കുവേണ്ടി ഭരണകൂടത്തെ കണ്ണുമിഴിച്ചു നോക്കുകയാണ്. അതിനു നേരേ മുഖം തിരിച്ചുനിൽക്കാൻ ഭരണ-പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചാൽ സത്യം എന്ന വാക്കിന് പിന്നെ ജനാധിപത്യത്തിൽ പ്രസക്തിയില്ലാതാകും.
തലമുറകളായി ജീവിച്ചുവന്നിരുന്നതും നിയമപരമായി സ്വന്തമാക്കിയതുമായ ഒരു പ്രദേശത്തുനിന്ന് എല്ലാം നഷ്ടപ്പെട്ട് ഇറങ്ങിപ്പോകേണ്ടിവരുമോ എന്ന ഭീതിയിൽ കഴിയുന്ന മുനന്പം ജനതയെ കണ്ടില്ലെന്നു നടിച്ചാൽ കേരള ജനാധിപത്യത്തിൽനിന്ന് സാമാന്യയുക്തിയും നീതിയും ഒളിച്ചോടിയെന്നു പറയേണ്ടിവരും. സാധാരണ ജനങ്ങൾക്ക് സ്വന്തം ഭൂമിയിന്മേലുള്ള അവകാശത്തിന്മേൽ കടന്നുകയറ്റം നടത്താൻ സർക്കാർ കൂട്ടുനിൽക്കരുത്.
ജാതി-മത- രാഷ്ട്രീയങ്ങൾക്കപ്പുറമുള്ള പൗരാവകാശസംരക്ഷണം സർക്കാരിന്റെ കടമയാണ്. പ്രതിഷേധത്തിന്റെ പാതയിൽ ഈ ജനം മുന്നോട്ടു പോകുകയാണ്. ഒക്്ടോബർ 13 ഞായറാഴ്ച മുനന്പം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില്‍ ആരംഭിച്ച നിരാഹാരസമരം ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ മത-സാമുദായിക സൗഹാർദത്തിന്റെ നിലനിൽപ്പിനുവേണ്ടിക്കൂടിയാണ് മുനന്പത്തെ ജനം സമരപ്പന്തലിൽ പഞ്ഞം കിടക്കുന്നതെന്ന് കേരളത്തിലെ സർക്കാരും പ്രതിപക്ഷവും മറന്നുപോകരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്
"ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര’- ഇതായിരുന്
ശ്ലൈഹികവിശ്വസ്തതയുടെ തെളിനീരുറവ
പൗരോഹിത്യശുശ്രൂഷയിൽ അന്‍പതാണ്ടും മേല്പട്ടശുശ്രൂഷയിൽ ഇരുപത്തിരണ്ടുവർഷവും സ
ദൈവപരിപാലനയുടെ തണലില്‍
ദൈവത്തോടു വിളിച്ചപേക്ഷിച്ചാല്‍ എന്തും ലഭിക്കുമെന്ന വലിയ പ്രത്യാശയാണ് മാര്‍ തോമ
സ്വതന്ത്രഭാരത ശില്പി സർദാർ പട്ടേൽ
സ്വതന്ത്രഭാരത ശില്പികളിൽ പ്രമു
ടിവികെ: പിറപ്പൊക്കും എല്ലാ ഉയിരുക്കും
തമിഴ്നാട് രാഷ്ട്രീയത്തിലിറങ്ങിയ നട
വിത മുതല്‍ വിളവെടുപ്പു വരെ ദുരിതം
തുലാമഴയ്ക്കായി ആകാശമി
പാഠത്തിൽനിന്നു പാടത്തിലേക്ക് ചുവടുവയ്ക്കുന്ന പുതുതലമുറ
കാർഷികവിളകൾകൊണ്ട് സന്പന്നമാണ് കേ
സിഎച്ച്ആറിലെ പട്ടയനിരോധനം ചതിക്കുരുക്ക്
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നാല് താലൂക്
മലയാള വൈജ്ഞാനിക സാഹിത്യശാഖയ്ക്ക് അടിത്തറയിട്ട മഹാമനീഷി
സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും മടിച
ഭയപ്പെടേണ്ടത് അടിയൊഴുക്കുകൾ
വയനാട് ലോക്സഭാ സീറ്റിലേക്ക് പ്രി
വയലാര്‍ വിടപറഞ്ഞിട്ട് ഇന്ന് 49 വര്‍ഷം
സ്നേഹിക്കയില്ല ഞാന്‍
നോവുമാ
വെട്ടിത്തിളങ്ങി മഞ്ഞലോഹം മുന്നോട്ട്
മഞ്ഞലോഹത്തിന്റെ വെട്ടിത്തിളക്കത്തിൽ കണ്ണു മഞ്ഞളിക്കാത്
മാർ കാളാശേരി: സാമൂഹിക പ്രതിബദ്ധതയുടെ പ്രവാചകശബ്ദം
ആ ശബ്ദം നിലച്ചിട്ട് 75 വർഷമായിരിക്കുന്നു. എങ്കിലും അതി
വലിയ കുടുംബങ്ങള്‍ മനോഹരം
“കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാ
ആരായിരുന്നു യഹ്യ സിൻവർ?
ഇന്നേക്കു പത്തുദിവസം മുന്‍പാണ് ഹമാസിന്റെ പരമോ
റബർ കർഷകരുടെ കണ്ണീർ കാണാതെ പോകരുത്...
കര്‍ഷകരുടെ മനോവീര്യം കെടുത്തരുത്
വിവിധ ജോലി, തൊഴില്‍ മേഖല
കാണണം, കേള്‍ക്കണം റബര്‍ കര്‍ഷകരുടെ വിലാപം
ഷീറ്റല്ല, ബ്ലോക്കാണ് ഇറക്കുമതി
ഇറക
നീതിബോധം നഷ്ടപ്പെട്ട ടയർ ലോബി
നീതിബോധം നഷ്ടപ്പെടുന്ന ഏതൊരു വ്യവസായ
കായിക മത്സരങ്ങളും സുസ്ഥിര വികസനവും
നമ്മൾ പുറംലോകത്തു പരസ്പരം ബന്ധമില്ലെന്നു കാണുന്ന പല ക
ശിഷ്ടകാലം ഇഷ്ടം പോലെ
ഇന്ത്യയിൽ പ്രായമായ ആളുകൾ സാംക്രമികവ
കേരളത്തിലെ വികസന തടസങ്ങൾ
ഇന്ന് സാന്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടത്തെ
സ്നേഹിക്കപ്പെടാനുള്ള ദാഹം
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഭക്
വ്യവസായ തലസ്ഥാനത്തെ തോക്കേന്തിയ സംഘങ്ങൾ
ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ അടുത്തി
അധ്യാപന-പഠന രംഗവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും
അധ്യാപനവും പഠനവും മെച്ചപ്പെടുത്തുന്നതിന് ഡി
ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത
കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡിവൈഎ
ബ്രിക്സ് ഉച്ചകോടി: ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു
ലോകത്തിന്റെ സാമ്പത്തിക- വ്യാപാ
കാണാതായവർക്കായുള്ള തെരച്ചിൽ നിലച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 47 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത്രയും പേരെ ക
കണ്ണീരാകരുത് കാനഡ
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം വഷളായതു സാധാരണക്കാർക്ക് പല പ്ര
സൈബർ അടിമത്തത്തിനെതിരേ ജാഗരൂകരാകാം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ, വലിപ്പ
ദുരന്തബാധിതരെ കേൾക്കണം
അദീപ് ബേബി
മുണ്ടക്കൈ-ചൂരൽ
കാർഷികമേഖലയുടെ സംരക്ഷണം രാജ്യനിർമിതിയിൽ
കർഷകർ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ നെടുംതൂണാണെന്ന് ഓഗസ്റ്റ് ആ
സഹതാപമല്ല ഇവർക്കു വേണ്ടത്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുര
ആരോഗ്യരംഗത്ത് പരിവർത്തനമായി എബിപിഎംജെഎവൈ
കഴിഞ്ഞ ആറുവർഷത്തിനിടെ ഏകദേശം 7.8 കോടി പേർക്ക
നിസഹായതയുടെ നടുക്കടലിൽ
“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാ
ചെന്പൈ വൈദ്യനാഥഭാഗവതർ ഓർമയായിട്ട് ഇന്ന് 50 വർഷം
കേരളക്കരയുടെ സംഗീതസൗന്ദര്യം ചെന്പൈ വൈ
അമ്മയ്ക്ക് പ്രാണവേദന, മകൾക്കു വീണവായന
അമ്മയ്ക്ക് പ്രാണവേദന, മകൾക്കു വീ
നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും
കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവ
ഐക്യത്തിലും സൗഹാർദത്തിലും വളരാനുള്ള ആഹ്വാനം
തന്റെ അപ്പസ്തോലിക യാത്രകള്‍ ക്രമീക
കോൺഗ്രസിന് ഉണരാനുള്ള വിളി
ഹരിയാന, ജമ്മു-കാഷ്മീർ നിയമസഭകളിലേ
കുഴിയാനയല്ല ഹരിയാന!
“വിജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. സമചിത്തതയോടെ അവയെ കാണണം. പ്രാദേ
മരണ അവബോധസാക്ഷരതയും സാന്ത്വനചികിത്സയും
എല്ലാ വർഷവും ലോക പാലിയേറ്റീവ് കെയർ ദിനം ആചരിക്കുന്നത്
സാഹസികമായ വ്യവസായ യാത്ര
രത്തൻ നവൽ ടാറ്റ. ഇന്ത്യൻ വ്യവസായ മേഖലയുടെ രത്നം. പക
രാഷ്ട്രീയക്കാരെ അകറ്റാതെ, രാഷ്ട്രീയത്തിൽനിന്നകന്ന്
“രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കുന്നില്ല. രാഷ്ട്രീയത്ത
വ്യവസായികളിലെ ജീവകാരുണ്യമുഖം
രത്തൻ ടാറ്റ ഒരു ബിസിനസ് ഐക്കൺ മാത്രമല്ല,
ഹാന്‍ കാംഗ്: പൊള്ളിക്കുന്ന, വേട്ടയാടുന്ന എഴുത്ത്
ഒരു പുസ്തകം, അത് സാഹിത്യകൃതി ആണെങ്കില്‍ അത് ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വ
ഇന്ന് ലോക മാനസികാരോഗ്യ ദിനം
തൊഴിലിടങ്ങളിലെ മാനസികാരോഗ്യശ്രദ്ധ
റവ.ഡോ.
ഇഎസ്എ നിർണയം അവസാനിക്കാത്ത ആശങ്കകൾ
കാൽ നിലത്തുറപ്പിച്ചിട്ടേ ചുവടു വയ്ക്കാൻ കഴിയൂ എന്നത് സാമാന്യയുക്തിയാണ്. അപ്പോ
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
Top