തപാൽ@ 150: ഇന്ന് ലോക തപാൽ ദിനം
Wednesday, October 9, 2024 2:22 AM IST
1874 ഒക്ടോബർ ഒമ്പതിനു സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ(യുപിയു) സ്ഥാപിതമായി. യുപിയു രുപീകരണദിനമായ ഒക്ടോബർ ഒമ്പതിന് എല്ലാ വർഷവും ലോക തപാൽ ദിനം ആഘോഷിക്കുന്നു.
1969ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന യുപിയു കോൺഗ്രസിൽ ആനന്ദ് മോഹൻ നരൂല എന്ന ഇന്ത്യക്കാരനാണ് ലോക തപാൽ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. തപാൽ സേവന സംവിധാനങ്ങളുടെ പ്രാധാന്യത്തെ ഈ ദിനം ഉയർത്തിക്കാട്ടുന്നു.
2024ലെ പ്രമേയം
ഈ വർഷം യൂണിവേഴ്സൽ തപാൽ യൂണിയന്റെ 150-ാം വാർഷികമാണ്."രാജ്യത്തുടനീളമുള്ള ആശയവിനിമയം പ്രാപ്തമാക്കുകയും ജനങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്ന 150 വർഷം ' എന്നതാണ് ഇത്തവണത്തെ പ്രമേയം.
യുപിയുവിന്റെ ദീർഘകാലത്തെ നേട്ടങ്ങളെ അംഗീകരിക്കുകയും അടുത്ത ദശകങ്ങളിലും എല്ലാ ജനങ്ങളെയും സേവിക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.